CrimeNEWS

ഹോട്ടലിലെ ക്യാഷ്‌കൗണ്ടറില്‍ സ്വന്തം ക്യൂആര്‍ കോഡ് സ്ഥാപിച്ച് തട്ടിപ്പ്; യുവാവ് അറസ്റ്റില്‍

മട്ടാഞ്ചേരി: ഹോട്ടലിന്റെ ക്യൂ ആര്‍ കോഡ് മാറ്റി സ്വന്തം ക്യൂ ആര്‍ കോഡ് വെച്ച് തട്ടിപ്പുനടത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. മുണ്ടംവേലി കാട്ടുനിലത്തില്‍ വീട്ടില്‍ മിഥുന്‍ (33) ആണ് പിടിയിലായത്.

ജൂണ്‍ ആറിന് തോപ്പുംപടി പോസ്റ്റ് ഓഫീസ് ജങ്ഷന് സമീപമുള്ള അറബി ഖാന എന്ന ഹോട്ടലിന്റെ ക്യൂ ആര്‍ കോഡ് മാറ്റി സ്വന്തം അക്കൗണ്ടിന്റെ ക്യൂ ആര്‍ കോഡ് പകരം സ്ഥാപിച്ച് തട്ടിപ്പ് നടത്തിയ കേസിലാണ് തോപ്പുംപടി പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഹോട്ടലുടമയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതി പിടിയിലാകുകയായിരുന്നു.

 

 

Back to top button
error: