KeralaNEWS

സംരക്ഷണഭിത്തി നിര്‍മാണത്തിനിടെ മണ്‍തിട്ടയിടിഞ്ഞ് തൊഴിലാളി മരിച്ചു

സുല്‍ത്താന്‍ ബത്തേരി: അമ്പലവയലില്‍ മണ്‍തിട്ടയിടിഞ്ഞുവീണ് തൊഴിലാളി മരിച്ചു. ബത്തേരി കോളിയാടി നായ്ക്കപാടി കോളനിയിലെ ബാബു (37) ആണ് മരിച്ചത്.

നെടുമുള്ളി സ്വദേശിയുടെ വീട്ടില്‍ സംരക്ഷണഭിത്തിയുടെ നിര്‍മാണ പ്രവൃത്തിക്കിടെ മണ്‍തിട്ടയിടിഞ്ഞ് വീണായിരുന്നു അപകടം. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അപകടം.

Signature-ad

മണ്ണിടിച്ചിലില്‍ ബാബു പൂര്‍ണമായി മണ്ണിലകപ്പെടുകയായിരുന്നു. അരമണിക്കൂര്‍ നേരത്തെ തിരച്ചിനിലൊടുവില്‍ ഫയര്‍ഫോഴ്സും, നാട്ടുകാരും ചേര്‍ന്ന് പുറത്തെടുത്ത മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Back to top button
error: