Month: July 2022
-
Kerala
ഇടുക്കിയിലെ തോട്ടം മേഖലയിലെ ശക്തനായ തൊഴിലാളി നേതാവും ശാന്തമ്പാറ പഞ്ചായത്ത് പ്രസിഡൻ്റുമായ ടി.ജെ ഷൈൻ അന്തരിച്ചു
ഇടുക്കി ജില്ലയിലെ സി.പി.എം ൻ്റെ ഊർജസ്വലനായ നേതാക്കളിലൊരാളും ശാന്തമ്പാറ പഞ്ചായത്ത് പ്രസിഡൻ്റുമായ ടി.ജെ ഷൈൻ (57) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. ഇടുക്കി തോട്ടം മേഖലയിലെ ശക്തനായ തൊഴിലാളി നേതാവായ ഷൈൻ നിലവിൽ സി.പി.എം ഇടുക്കി ജില്ലാ കമ്മിറ്റി അംഗമാണ്. ഭാര്യ ശ്യാമള ഒരു വർഷം മുമ്പ് മരണപ്പെട്ടിരുന്നു. മക്കൾ സിഞ്ചു, അഞ്ജു. ഇരുവരും വിവാഹിതർ. പാർട്ടിയുടെ താഴെതലം മുതൽ പ്രവർത്തിച്ചു വന്ന ഷൈൻ മുമ്പ് സി.പി.എം ൻ്റെ ഏരിയാക്കമ്മിറ്റി സെക്രട്ടറിയായും പ്രവർത്തിച്ചു.. ഇന്നലെ നടന്ന ശാന്തമ്പാറ സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലും മുൻ നിരയിൽ നിന്ന് പ്രവർത്തിച്ച ഷൈൻ രാത്രി ഉറങ്ങാൻ കിടന്നതാണ്. പുലർച്ചെ മരിച്ചു കിടക്കുകയായിരുന്നു. സംസ്കാരം നാളെ രാവിലെ വീട്ടുവളപ്പിൽ.
Read More » -
NEWS
പരീക്ഷയ്ക്ക് സെന്റര്‍ മാറിപ്പോയ വിദ്യാര്‍ഥിനിയെയുംകൊണ്ട്15 മിനിറ്റില്‍ പത്തുകിലോമീറ്റര്‍ പാഞ്ഞ് പൊലീസ് ജീപ്പ്
ആലപ്പുഴ: നീറ്റ് പരീക്ഷയ്ക്ക് സെന്റര്‍ മാറിപ്പോയ വിദ്യാര്‍ഥിനിയെയുംകൊണ്ട് 15 മിനിറ്റില്‍ പത്തുകിലോമീറ്റര്‍ പാഞ്ഞ് പൊലീസ് ജീപ്പ്. ചെട്ടികുളങ്ങര കണ്ണമംഗലം ദേവിക വീട്ടില്‍ ആര്‍ച്ചദാസിനാണ് പരീക്ഷ സെന്റര്‍ മാറിയത്. ഹാള്‍ ടിക്കറ്റില്‍ സെന്ററിനൊപ്പം നിയര്‍ അമ്ബലപ്പുഴ എന്നാണ് ഉണ്ടായിരുന്നത്. അച്ഛന്‍ ദാസിനും അച്ഛന്റെ സുഹൃത്ത് രതീഷിനുമൊപ്പമാണ് അമ്ബലപ്പുഴ നീര്‍ക്കുന്നം അല്‍ഹുദ ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്ക് ആര്‍ച്ചഎത്തിയത്. ഹാളിലെത്തിയശേഷമാണ് സെന്റര്‍ മാറിയവിവരം അറിഞ്ഞത്. സെന്ററില്‍ വിദ്യാര്‍ഥികളെ സഹായിക്കാനുണ്ടായിരുന്ന ആശാ വര്‍ക്കര്‍ രജിത സന്തോഷ് ആര്‍ച്ചയേയുംകൂട്ടി രക്ഷിതാവിനെതേടി പുറത്തേക്ക് വന്നെങ്കിലും കണ്ടില്ല. സമയം വളരെ വൈകിയതിനാൽ രജിത തന്നെ ഫോൺ ചെയ്ത് പോലീസിനോട് സഹായിക്കാമോന്ന് ചോദിക്കുകയായിരുന്നു.ഉടൻതന്നെ അമ്ബലപ്പുഴ എസ്‌ഐ ടോള്‍സണ്‍ പി ജോസഫും പോലീസ് ഡ്രൈവർ ജോജിയും സ്ഥലത്തെത്തി ആർച്ചയെ കയറ്റി കൃത്യസമയത്ത് തന്നെ പരീക്ഷ സെന്ററിൽ എത്തിക്കുകയായിരുന്നു.
Read More » -
NEWS
മൺസൂൺ ബമ്പർ;10 കോടി ലഭിച്ചത് കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ വിറ്റ ടിക്കറ്റിന്
നെടുമ്ബാശേരി: കേരള ലോട്ടറി മണ്‍സൂണ്‍ ബംപര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 10 കോടി ലഭിച്ചത് കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ വിറ്റ എംഎ 235610 എന്ന ടിക്കറ്റിന്. ഭാഗ്യവാനെ കണ്ടെത്താനായില്ലെങ്കിലും ജീവിത ദുരിതത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ലോട്ടറിയുടെ കമ്മിഷന്‍ തുക സഹായിക്കുമെന്ന സന്തോഷത്തിലാണ് ലോട്ടറി വിറ്റ അത്താണി പടയാട്ടില്‍ റോസിലി വർഗീസ്. റോസിലിയും ഭർത്താവ് വർഗീസും ചേർന്ന് ഏറെ വര്‍ഷമായി വിമാനത്താവള പരിസരത്ത് തട്ടുകട നടത്തുകയായിരുന്നു. ഇരുവര്‍ക്കും വയ്യാതായതോടെ തട്ടുകട നിര്‍ത്തി, പിന്നീട് ലോട്ടറി വില്‍പനയിലേക്ക് തിരിയുകയായിരുന്നു . 1.2 കോടി രൂപയോളമാണ് ഒന്നാം സമ്മാനത്തിന്റെ ഏജന്‍സി കമ്മിഷന്‍. ദേശീയപാതയോരത്ത് ഓടു മേഞ്ഞ ഷെഡ് പോലെയുള്ള വീട്ടില്‍ മകനുമൊത്താണ് താമസം. 5 സെന്റ് സ്ഥലം വാങ്ങി ചെറിയൊരു വീട് വച്ചു താമസിക്കണമെന്നതാണ് ഇവരുടെ ആഗ്രഹം. ഇക്കഴിഞ്ഞ വിഷു ബമ്പറിന്റെ ഒന്നാം സമ്മാനം തിരുവനന്തപുരം വിമാനത്താവളത്തിൽ വിറ്റ ടിക്കറ്റിനായിരുന്നു.കന്യാകുമാരി സ്വദേശികളായ രണ്ടു പേർ ചേർന്നെടുത്ത ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനമായ പത്ത് കോടി.
Read More » -
NEWS
ഓണത്തിന് എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും സൗജന്യ കിറ്റ്
തിരുവനന്തപുരം: റേഷന്‍ കാര്‍ഡുടമകള്‍ക്ക് വീണ്ടും സര്‍ക്കാറിന്റെ സൗജന്യ ഭക്ഷ്യകിറ്റ്.ഓണത്തിന് ഒരാഴ്ച മുൻപായിരിക്കും വിതരണം. പഞ്ചസാര (ഒരു കിലോ), ചെറുപയര്‍ (അരക്കിലോ). തുവരപരിപ്പ് (250ഗ്രാം), ഉണക്കലരി (അര കിലോ), വെളിച്ചെണ്ണ (അരലിറ്റര്‍), ചായപ്പൊടി (100 ഗ്രാം), മുളകുപൊടി- (100 ഗ്രാം), മഞ്ഞള്‍പൊടി (100 ഗ്രാം), ഉപ്പ് (ഒരു കിലോ), ശര്‍ക്കരവരട്ടി, കശുവണ്ടി, ഏലക്ക, നെയ്യ്, എന്നിവയാണ് കിറ്റില്‍ ഉണ്ടാവുക. സാധന ലഭ്യത അനുസരിച്ച് ഭേദഗതി ഉണ്ടായേക്കാം. റേഷന്‍ കടകള്‍ വഴി തന്നെയാകും വിതരണം.
Read More » -
NEWS
കെഎസ്ആർടിസി വനിതാ കണ്ടക്ടറെ കയറിപ്പിടിച്ച സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ
തലയോലപ്പറമ്പ്: ബസ് യാത്രയ്ക്കിടയിൽ കെ.എസ്.ആർ.ടി.സി. വനിതാ കണ്ടക്ടറെ കയറിപ്പിടിച്ച രണ്ട് സ്വകാര്യബസ് ജീവനക്കാരെ തലയോലപ്പറമ്പ് പോലീസ് അറസ്റ്റുചെയ്തു. വടയാർ പുതിയതാഴ്ചയിൽ സാബു ഗോപി (47), തലയോലപ്പറമ്പ് കരിപ്പാടം ഐക്കരശേരിയിൽ അനന്തു പ്രസാദ് (30) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ശനിയാഴ്ച രാത്രി ഒൻപതരയോടെയായിരുന്നു സംഭവം. വൈറ്റില ഹബ്ബിൽനിന്നാണ് പ്രതികൾ കെ.എസ്.ആർ.ടി.സി. ബസിൽ കയറിയത്. ഇവർ മദ്യലഹരിയിലായിരുന്നു. ബസ് നീർപ്പാറയിലെത്തിയപ്പോൾ പ്രതികൾ വനിതാ കണ്ടക്ടറുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി.ഇത് ചോദ്യംചെയ്ത കണ്ടക്ടറെ ഇവർ കയറിപ്പിടിക്കുകയും അപമര്യാദയായി പെരുമാറുകയുമായിരുന്നു. ബസിലെ മറ്റുയാത്രക്കാർ ഇടപെട്ടപ്പോൾ അവരെ മർദിക്കാൻ ശ്രമിച്ചു.തുടർന്ന് ഡ്രൈവർ ബസ് തലയോലപ്പറമ്പ് പോലീസ്സ്റ്റേഷനിലെത്തിച്ചു. എസ്.ഐ. പി.എസ്.സുധീരന്റെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്. ഇരുവരും കോട്ടയം-എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യബസിലെ ജീവനക്കാരാണ്.
Read More » -
India
‘പൊന്നിയിന്‍ സെല്‍വൻ’ ചരിത്രത്തെ വളച്ചൊടിക്കുന്നു, വിക്രമിനും മണിരത്‌നത്തിനും എതിരെ കോടതി നോട്ടീസ്; സിനിമ നിയമക്കുരുക്കില്‍
‘പൊന്നിയിന്‍ സെല്‍വന്‍റെ’ ടീസര്‍ സിനിമാപ്രേമികള്‍ക്കിടയില്‍ തരംഗമാകായതിന് പിന്നാലെ നിയമക്കുരുക്കില്‍ അകപ്പെട്ടിരിക്കുന്നു. ചിത്രത്തിൻ്റെ നിര്‍മ്മാതാക്കള്‍. ‘പൊന്നിയിന്‍ സെല്‍വനില്‍’ ചോളന്മാരുടെ ചരിത്രം തെറ്റായി ചിത്രീകരിക്കപ്പെട്ടുവെന്ന് ആരോപിച്ച് നടന്‍ വിക്രമിനും സംവിധായകന്‍ മണിരത്നത്തിനുമെതിരെ അഭിഭാഷകന്‍ സെല്‍വമാണ് കോടതി നോട്ടീസ് അയച്ചത്. ചോളന്മാര്‍ക്ക് പരസരാഗത അടയാളമായ നാമം ഇല്ല, അതേസമയം ചിത്രത്തിലെ വിക്രം അവതരിപ്പിക്കുന്ന ആദിത്യ കരികാലന്‍ എന്ന കഥാപാത്രത്തെ നെറ്റിയില്‍ നാമം ധരിച്ചാണ് ടീസറില്‍ കാണുന്നത്. ചിത്രത്തില്‍ ചരിത്ര വസ്തുതകള്‍ തെറ്റായി ചിത്രീകരിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍, തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നതിന് മുമ്പ് അദ്ദേഹത്തനു വേണ്ടി പ്രത്യേക സ്ക്രീനിംഗ് നടത്തണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടു. റിലീസിനുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുകയാണ്. ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ ഉയര്‍ത്താന്‍ നിര്‍മ്മാതാക്കള്‍ തുടർച്ചയായുള്ള പ്രമോഷനുകളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.
Read More » -
NEWS
കൗമാരക്കാരിയായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു
കോട്ടയം: കൗമാരക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പതിനെട്ടുകാരന്‍ അറസ്റ്റില്‍.മലപ്പുറം വടക്കത്ത് വളപ്പില്‍ അബ്ദുള്‍ നിസാറി (18)നെയാണ് വാകത്താനം പോലീസ് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാം വഴിയാണ് നിസാര്‍ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് പ്രതി കഴിഞ്ഞദിവസം രാത്രി പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തുകയും കുട്ടിയെ കടന്നുപിടിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.തുടർന്ന് വീട്ടുകാർ ഇയാളെ തടഞ്ഞുവച്ച് പോലീസിൽ അറിയിക്കുകയായിരുന്നു. വാകത്താനം എസ്.ഐ. പ്രസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.
Read More » -
NEWS
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് പിടിയിൽ
കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് പിടിയില്‍. അമ്ബലംകുന്ന് സ്വദേശി അഭിജിത്തിനെയാണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പെണ്‍കുട്ടിക്ക് വയറുവേദനയുണ്ടായതിനെത്തുടര്‍ന്ന് വീട്ടുകാര്‍ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ കൊണ്ടുപോയി. ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി രണ്ടര മാസം ഗര്‍ഭിണിയാണെന്ന കാര്യം തിരിച്ചറിഞ്ഞത്. ആശുപത്രി അധികൃതര്‍ അറിയിച്ചതനുസരിച്ച് പൊലീസ് അന്വേഷണമാരംഭിച്ചു. തുടര്‍ന്നാണ് പ്രതി പിടിയിലായത്. പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്ന യുവാവ് പലതവണ പീഡിപ്പിച്ചിട്ടുണ്ടെന്ന് പൊലീസിനോട് സമ്മതിച്ചു.
Read More » -
NEWS
ചുക്കിന്റെ ഔഷധഗുണങ്ങൾ
“ചുക്കിലാത്ത കഷായം ഇല്ല” എന്ന ചൊല്ലില്‍ തന്നെ ചുക്ക് നമ്മുടെ ആരോഗ്യവുമായി എത്രമാത്രം ബന്ധപ്പെട്ടു കിടക്കുന്നു എന്ന് മനസിലാകും.ചുക്കിന്റെ ഉപയോഗം നോക്കാം. [ ] തേനും ചുക്ക് പൊടിയും നാരങ്ങാനീരും ചേര്‍ത്ത് എല്ലാ ദിവസവും കഴിക്കുന്നത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. [ ] ചുക്ക് പൊടിയും നെല്ലിക്ക പൊടിയും വെള്ളത്തില്‍ ചേര്‍ത്ത് രാവിലെയും വൈകുന്നേരവും കഴിക്കുന്നത് അമിതവണ്ണം കുറയാന്‍ സഹായിക്കുന്നു. [ ] ചുക്ക് പൊടിയും തേനും ചായയില്‍ ചേര്‍ത്ത് കഴിക്കുന്നത് രക്തത്തെ ശുദ്ധീകരിക്കും. [ ] ചുക്ക് പൊടിയും തുളസിയിലയും തേനും ചൂടുവെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുന്നത് ആസ്ത്മയ്ക് കുറവുണ്ടാകും. [ ] ചുക്ക് പൊടിയും നാരങ്ങാനീരും ഉപ്പും വെള്ളത്തില്‍ കലക്കികുടിക്കുന്നത് വയറുവേദനയെ ശമിപ്പിക്കും. [ ] പലഹാരങ്ങളിലും, പാനീയങ്ങളിലും കറികളിലും ചുക്ക് പൊടി ഉപയോഗിക്കുന്നു. [ ] തലച്ചോറിനും ശരീരത്തിനും ആവശ്യമായ വിലപ്പെട്ട മൂലകങ്ങള്‍ അടങ്ങിയതാണ് ചുക്ക്. ഇനി പറയുമോ, ‘ഒരു ചുക്കിനും’ കൊള്ളില്ലെന്ന് !!
Read More » -
NEWS
രാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്
ന്യൂഡൽഹി:അടുത്ത രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് ഇന്ന് രാവിലെ പത്തിന് തുടങ്ങും. പാര്‍ലമെന്‍റില്‍ 63 ാം നമ്ബര്‍ മുറിയാണ് പോളിംഗ് ബുത്തായി നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാനങ്ങളില്‍ നിയമസഭകളിലാണ് വോട്ടെടുപ്പ്. പാര്‍ലമെന്‍റ് മന്ദിരത്തില്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. രാവിലെ പത്ത് മണി ക്ക് പാര്‍ലമെന്‍റിനൊപ്പം വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ മന്ദിരങ്ങളിലും വോട്ടെടുപ്പ് ആരംഭിക്കും. എം പിമാരും എം എല്‍ എമാരുമടക്കം 4809 ജനപ്രതിനിധികളാണ് വോട്ട് രേഖപ്പെടുത്തുക.അറുപത് ശതമാനത്തിലധികം വോട്ട് ഉറപ്പിച്ച് എന്‍ ഡി എ സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മു വിജയം ഉറപ്പാക്കിയിട്ടുണ്ട്. അതേസമയം മികച്ച മത്സരം കാഴ്ച വയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം. അടുത്ത ചൊവ്വാഴ്ച വോട്ടെണ്ണി വിജയിയെ പ്രഖ്യാപിക്കും.
Read More »