“ചുക്കിലാത്ത കഷായം ഇല്ല” എന്ന ചൊല്ലില്‍ തന്നെ ചുക്ക് നമ്മുടെ ആരോഗ്യവുമായി എത്രമാത്രം ബന്ധപ്പെട്ടു കിടക്കുന്നു എന്ന് മനസിലാകും.ചുക്കിന്റെ ഉപയോഗം നോക്കാം.
[ ] തേനും ചുക്ക് പൊടിയും നാരങ്ങാനീരും ചേര്‍ത്ത് എല്ലാ ദിവസവും കഴിക്കുന്നത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും.
[ ] ചുക്ക് പൊടിയും നെല്ലിക്ക പൊടിയും വെള്ളത്തില്‍ ചേര്‍ത്ത് രാവിലെയും വൈകുന്നേരവും കഴിക്കുന്നത് അമിതവണ്ണം കുറയാന്‍ സഹായിക്കുന്നു.
[ ] ചുക്ക് പൊടിയും തേനും ചായയില്‍ ചേര്‍ത്ത് കഴിക്കുന്നത് രക്തത്തെ ശുദ്ധീകരിക്കും.
[ ] ചുക്ക് പൊടിയും തുളസിയിലയും തേനും ചൂടുവെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുന്നത് ആസ്ത്മയ്ക് കുറവുണ്ടാകും.
[ ] ചുക്ക് പൊടിയും നാരങ്ങാനീരും ഉപ്പും വെള്ളത്തില്‍ കലക്കികുടിക്കുന്നത് വയറുവേദനയെ ശമിപ്പിക്കും.
[ ] പലഹാരങ്ങളിലും, പാനീയങ്ങളിലും കറികളിലും ചുക്ക് പൊടി ഉപയോഗിക്കുന്നു.
[ ] തലച്ചോറിനും ശരീരത്തിനും ആവശ്യമായ വിലപ്പെട്ട മൂലകങ്ങള്‍ അടങ്ങിയതാണ് ചുക്ക്.
ഇനി പറയുമോ, ‘ഒരു ചുക്കിനും’ കൊള്ളില്ലെന്ന് !!