Month: July 2022

  • Local

    ഒറ്റപ്രസവത്തിൽ ജനിച്ച പഞ്ചരത്നങ്ങളിൽ മൂന്ന് പേർ ഒരേ വേദിയിൽ വിവാഹിതരായി

       അങ്ങനെ നാടിന്റെ കൺമണികൾക്ക് കല്യാണവും ഒരു ദിവസം എത്തിയ ആഹ്ളാദത്തിലാണ് ഈ ‘പഞ്ചരത്നങ്ങൾ’ കരുനാഗപ്പള്ളി, കുലശേഖരപുരം, ആദിനാട് കന്നേൽ വീട്ടിൽ നാസ്സർ – റസീന ദമ്പതികൾക്ക് ദീർഘകാലം കുഞ്ഞുങ്ങൾ ഉണ്ടാകാതിരുന്നതിന് ശേഷം എത്തിയവരാണ് സുമയ്യ, സുബീന, ഷബ്ന, മുഹമ്മദ് അമീർ, മുഹമ്മദ് ആദിൽ എന്നിവർ. ഒരേ സ്ക്കൂളിലേക്ക് ഇവരുടെ ഒരുമിച്ചുള്ള യാത്ര ഏറെ കൗതുകകരമായിരുന്നു. സുമയ്യ, സുബീന, ഷബ്ന എന്നിവർ സി.എച്ച് എം.ടി.ടി.ഐയിൽ നിന്നും ടി.ടി.സി വിജയിച്ചു. മുഹമ്മദ് അമീറും, മുഹമ്മദ് ആദിലും ഡിഗ്രി പഠനം പൂർത്തിയാക്കി സുമയ്യയുടെ കഴുത്തിൽ മിന്നുകെട്ടുന്നത് ഇടക്കുളങ്ങര വാഴപ്പള്ളി വീട്ടിൽ അജ്മലാണ് , സുബീനയെനിക്കാഹ് കഴിച്ചത് മൈനാഗപ്പള്ളി . കുറ്റിയിൽ കിഴക്കതിൽ വീട്ടിൽ ജുനൂസ് ഖാനും , ഷബ്നയെ വിവാഹം കഴിച്ചത് തേവലക്കര മുള്ളിക്കാല, കാട്ടുവിളയിൽ വീട്ടിൽ നവാസുമാണ്. പുത്തൻ തെരുവ് ഫിസാക്കാ ആഡിറ്റോറിയമാണ് മൂവരുടെയും വിവാഹത്തിന് ഇന്ന് സാക്ഷിയായത് “മൂന്ന് പേരുടെയും വിവാഹം ഒരു ദിവസം തന്നെ നടത്താൻ കഴിഞ്ഞതിന് നാഥന് സ്തുതി…

    Read More »
  • India

    ഹിന്ദു യുവതികളെ മതം മാറ്റി വിവാഹം കഴിച്ചാല്‍ 25 ലക്ഷം രൂപ പാരിതോഷിക മെന്ന് ഇസ്ലാമിക് സംഘടനകൾ

        മത ജാതി വൈരം കത്തിജ്വലിച്ചു നിൽക്കുന്ന രാജസ്ഥാനിൽ വീണ്ടും പ്രകോപനത്തിൻ്റെ ഗർജ്ജനം. ലൗജിഹാദിനെക്കാൾ കടുത്ത നിലപാടുകളുമായാണ് ചില ഇസ്ലാമിക് സംഘടനകൾ രംഗത്ത് വന്നിരിക്കുന്നത്. മകള്‍ക്ക് പ്രായപൂര്‍ത്തിയാകുന്ന ദിവസം തട്ടിക്കൊണ്ടുപോകുമെന്ന് ഇസ്ലാമിസ്റ്റുകള്‍ ഭീഷണിപ്പെടുത്തിയതായി ചില മാതാപിതാക്കൾ പരാതി നൽകിയിരിക്കുന്നു. ഹിന്ദു യുവതിയെ മതപരിവര്‍ത്തനം ചെയ്ത് വിവാഹം കഴിച്ചാല്‍ 25 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് പ്രതികളുടെ സമുദായ നേതാക്കള്‍ വാഗ്ദാനം നല്‍കിയിട്ടുണ്ടെന്നും ഇത് നേടിയെടുക്കാനാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിക്കുന്നതെന്നുമാണ് പരാതി. ജയ്പൂര്‍ സ്വദേശികളായ കാലു ഖാന്‍, അസ്ലന്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. എതിര്‍ക്കാന്‍ ശ്രമിച്ചാലോ സംഭവം മറ്റുള്ളവരെ അറിയിച്ചാലോ ഈയിടെ ക്രൂരമായി കൊല്ലപ്പെട്ട കനയ്യലാലിന്റെ ഗതിവരുമെന്നും പ്രതികള്‍ ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ ആരോപിക്കുന്നു. ഇതേ തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൗമാരക്കാരികളായ ചില പെണ്‍കുട്ടികളെ പ്രതികള്‍ നിരന്തരം ശല്യപ്പെടുത്തിയിരുന്നു. സ്‌കൂളില്‍ പോകുന്ന വഴിയില്‍ കാത്ത് നിന്നായിരുന്നു പ്രതികള്‍ ശല്യപ്പെടുത്തിയിരുന്നത്. ഒരു വര്‍ഷം മുന്‍പ് ഒരു പെണ്‍കുട്ടിയെ ഇവര്‍ തട്ടിക്കൊണ്ട് പോയിരുന്നു.…

    Read More »
  • Crime

    രാത്രി വഴിയിൽ കണ്ട സ്ത്രീയെന്നു പറഞ്ഞ് അമ്മയെ അഗതി മന്ദിരത്തിലാക്കി മകൻ

    അടൂർ: വഴിയരികിൽ കണ്ടതെന്ന് പൊലീസിനെ തെറ്റിദ്ധരിപ്പിച്ച് സ്വന്തം അമ്മയെ അഗതിമന്ദിരത്തിലാക്കിയ ശേഷം കടന്നുകളഞ്ഞ മകനെതിരെ പരാതി. അടൂർ മഹാത്മാ ജനസേവന കേന്ദ്രമാണ് ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയത്. പരാതിയിൽ പറയുന്നത്: ടാപ്പിങ് തൊഴിലാളിയായ മകൻ അമ്മയ്ക്കൊപ്പം (71) അടൂർ ബൈപാസിനു സമീപം വാടകയ്ക്കു താമസിക്കുകയായിരുന്നു. കഴിഞ്ഞ 14ന് രാത്രി ഇയാൾ അമ്മയെ മിത്രപുരം ഭാഗത്ത് വഴിയിൽ കൊണ്ടുനിർത്തി. അതുവഴി വന്ന പൊലീസ് വാഹനത്തിന് കൈകാണിച്ചു. തന്റെ പേര് ബിജു എന്നാണെന്നും അ‍ജ്ഞാതയായ വയോധികയെ വഴിയരികിൽ കണ്ടതാണെന്നും പൊലീസിനോടു പറഞ്ഞു. തുടർന്ന് പൊലീസ് വയോധികയെ മഹാത്മാ ജനസേവന കേന്ദ്രത്തിൽ എത്തിച്ചു. 16ന് അമ്മയുടെ ഫോണിലേക്ക് കോൾ വന്നു, വയോധികയെ ജനസേവന കേന്ദ്രത്തിൽ എത്തിക്കാൻ സഹായിച്ച ബിജുവാണെന്നും അവരെ ഒന്നു കാണണമെന്നും പറഞ്ഞ് അനുവാദം വാങ്ങി. തുടർന്ന് കേന്ദ്രത്തിൽ മദ്യപിച്ചെത്തിയ ഇയാൾ വയോധികയുടെ കയ്യിലുള്ള രേഖകൾ കൈവശപ്പെടുത്താന്‍ ശ്രമം നടത്തി. ഇതിൽ സംശയം തോന്നി നടത്തിയ അന്വേഷണത്തിലാണ് ബിജുവെന്നു പറഞ്ഞു വന്നയാൾ വയോധികയുടെ മകനാണെന്ന്…

    Read More »
  • Health

    ജീരകമോ കറുവപ്പട്ടയോയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങള്‍

    നമ്മള്‍ കുടിക്കാനെടുക്കുന്ന വെള്ളത്തില്‍, അത് തിളപ്പിച്ചെടുക്കുമ്പോള്‍ അതിലേക്ക് ജീരകമോ കറുവപ്പട്ടയോ പോലുള്ള സ്പൈസുകള്‍ ചേര്‍ക്കുന്നവരുണ്ട്. അതുപോലെ തന്നെ നെല്ലിക്ക, ചെറുനാരങ്ങ കഷ്ണം എന്നിവയെല്ലാം ഇട്ടുവയ്ക്കുന്നവരുണ്ട്. ഇവയെല്ലാം വെള്ളത്തില്‍ ചേര്‍ക്കാനുള്ള കാരണം അറിയാമോ? ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടത് ശരീരത്തിന്‍റെ എല്ലാവിധത്തിലുമുള്ള പ്രവര്‍ത്തനങ്ങള്‍ അത്യാവശ്യമാണ്. എന്നാലിത് വെള്ളം കുടിക്കുന്നത് കൊണ്ട്, മാത്രം നേടാൻ സാധിക്കണമെന്നില്ല. ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കുന്നതോടെ എളുപ്പത്തില്‍ ശരീരത്തില്‍ ജലാംശം നിലനിര്‍ത്താൻ കഴിയുന്നു. വെള്ളത്തില്‍ ഓറഞ്ച്- സ്ട്രോബെറി- ചെറുനാരങ്ങ കഷ്ണങ്ങളെല്ലാം ചേര്‍ക്കുമ്പോള്‍ അതിലെ പോഷകങ്ങളുടെ അളവ് മാറുന്നു. വൈറ്റമിന്‍-സി, ആന്‍റി ഓക്സിഡന്‍റുകള്‍, ഫ്ളേവനോയിഡുകള്‍, പൊട്ടാസ്യം എന്നിങ്ങനെ പല ഘടകങ്ങളും ഇതിലൂടെ നമ്മളിലെത്തുന്നു ഇത് ജലാംശം നിലനിര്‍ത്തുന്നതിന് കൂടുതല്‍ സഹായകമാവുകയേ ഉള്ളൂ. എന്നാല്‍ വെള്ളത്തില്‍ ചെറിയ ജീരകം, പെരുംജീരകം, അയമോദകം , മല്ലി എന്നിങ്ങനെയുള്ള സ്പൈസുകള്‍ ചേര്‍ക്കുമ്പോള്‍ അത് ദഹനം മെച്ചപ്പെടുത്താനും ഗ്യാസ്- അസിഡിറ്റി എന്നിവ അകറ്റാനുമെല്ലാമാണ് ഏറെ സഹായകമാകുന്നത്. അയമോദകം ഹൈപ്പോതൈറോയ്ഡ് പ്രശ്നങ്ങള്‍ക്ക് ആശ്വാസം കാണാനും സഹയകമാണ്. ഇതോടൊപ്പം തന്നെ…

    Read More »
  • Kerala

    100 കോടിയുടെ മണിച്ചെയിൻ തട്ടിപ്പ്, മലപ്പുറം സ്വദേശി മുഹമ്മദ് ഫൈസൽ പൊലീസ് പിടിയിൽ

    കൂത്തുപറമ്പ്: മണിചെയിൻ മാതൃകയിൽ സംസ്ഥാനത്ത് പലയിടങ്ങളിൽനിന്നായി 100 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ ഒരാൾ അറസ്റ്റിലായി. മലപ്പുറം കാളികാവ് സ്വദേശി മുഹമ്മദ് ഫൈസലിനെ (40) യാണ് കൂത്തുപറമ്പ് ഇൻസ്പെക്ടർ വി.എ.ബിനുമോഹനും സംഘവും അറസ്റ്റുചെയ്തത്. സംസ്ഥാനത്തും പുറത്തും സ്ഥാപനങ്ങളുണ്ടെന്ന് വിശ്വസിപ്പിച്ച് മണിചെയിൻ മാതൃകയിൽ ആളുകളെ ചേർത്ത് നിക്ഷേപം സ്വീകരിച്ചാണ് കോടികളുടെ തട്ടിപ്പ് നടത്തിയത്. കോഴിക്കോട് ആസ്ഥാനമായി ‘മൈ ക്ലബ്ബ് ട്രേഡേഴ്സ്’ എന്ന പേരിൽ കമ്പനിയുണ്ടെന്ന് നിക്ഷേപകരെ വിശ്വസിപ്പിച്ചിരുന്നു. എന്നാൽ പോലീസ് അന്വേഷണത്തിൽ അങ്ങനെ ഒരു കമ്പനിയില്ലെന്ന് വ്യക്തമായി. ‘പ്രിൻസസ് ഗോൾഡ് ആൻഡ് ഡയമണ്ട്’ എന്ന പേരിൽ ബാങ്കോക്കിലും തായ്ലൻഡിലും സ്ഥാപനങ്ങളുണ്ടെന്ന് വിശ്വസിപ്പിച്ചും നിക്ഷേപം സ്വീകരിച്ചിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ആയിരങ്ങളാണ് ഇതിൽ കണ്ണികളായത്. ഒരുലക്ഷം മുതൽ ഒന്നരക്കോടി രൂപ വരെ നിക്ഷേപിച്ചവരുണ്ട്. ഓരോവർഷവും വലിയ തുക തിരിച്ചുകിട്ടുമെന്ന് വിശ്വസിപ്പിച്ചാണ് പണം സ്വീകരിച്ചത്. ഇതിനായി വിവിധ ജില്ലകളിൽ ഏജന്റുമാരും ഉണ്ടായിരുന്നു. പദ്ധതിയിൽ ചേരുന്നവർക്ക് മൊബൈൽ ആപ്ലിക്കേഷനും യൂസർ ഐ.ഡി.യും പാസ്വേർഡും നൽകും. ആദ്യം…

    Read More »
  • Health

    എങ്ങനെ രോഗപ്രതിരോധശേഷി കൂട്ടാം ?

    ആരോഗ്യപൂർണമായ ജീവിതത്തിന് മികച്ച ഒരു രോഗ പ്രതിരോധ സംവിധാനം അനിവാര്യമാണ്. അപ്രതീക്ഷിതമായാണ് കൊവിഡ് 19 എന്ന മഹാമാരി രാജ്യത്ത് പടർന്ന് പിടിച്ചത്. ഇപ്പോഴും കൊവിഡിന്റെ ഭീതിയിൽ തന്നെയാണ് ജനങ്ങൾ.  ഇപ്പോഴിതാ, കൊവിഡിന് പിന്നാലെ മങ്കിപോക്സ് പിടിപെടുന്നവരുടെ എണ്ണം കൂടിവരികയാണ്. രോ​ഗങ്ങൾ പിടിപെടാതിരിക്കാൻ പ്രതിരോധശേഷി കൂട്ടുക എന്നതാണ് പ്രധാനം. ആരോഗ്യം നിലനിർത്തുന്നതിനും മാരകമായ വൈറസിനെയും മറ്റ് രോഗങ്ങളെയും ചെറുക്കുന്നതിനും പ്രതിരോധശേഷി കൂട്ടേണ്ടത് പ്രധാനമാണ്. പ്രതിരോധശേഷി കൂട്ടാൻ ഭക്ഷണത്തിൽ ചേർക്കേണ്ട ചില പ്രധാനപ്പെട്ട സുഗന്ധവ്യഞ്ജനങ്ങളും ഔഷധ സസ്യങ്ങളും  എന്തൊക്കെയാണെന്ന് പോഷകാഹാര വിദഗ്ധൻ ലവ്നീത് ബത്ര വിശദീകരിക്കുന്നു. തുളസി തുളസി ധാരാളം ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നു. ചുമയും ജലദോഷവും അകറ്റാൻ ആളുകൾ ചായയ്ക്കൊപ്പം തുളസി ഇല ചേർക്കാറുണ്ട്. കാലാവസ്ഥ വൃതിയാനങ്ങൾക്ക് അനുസരിച്ച് ശരീരത്തിന്റെ പ്രതിരോധശേഷി (Immunity) വർധിപ്പിക്കുന്ന ഒന്നായാണ് തുളസിയെ കണക്കാക്കുന്നത്. ഇത് സമ്മർദ്ദം ഒഴിവാക്കാനും ഊർജ നില വർധിപ്പിക്കാനും സഹായിക്കുന്നു. ഇഞ്ചി ജിഞ്ചറോളുകൾ, പാരഡോൾസ്,ഷോഗോൾസ് തുടങ്ങിയ സംയുക്തങ്ങൾ ഇഞ്ചിയിലുണ്ട്. ഇവയ്‌ക്കെല്ലാം ശക്തമായ ആൻറി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്.…

    Read More »
  • Health

    മഴക്കാലത്തെ മുടി കൊഴിച്ചിലും താരനും അകറ്റാന്‍

    കാലാവസ്ഥ നമ്മുടെ ആരോഗ്യത്തെ വലിയ രീതിയില്‍ തന്നെ സ്വാധീനിക്കുന്ന ഘടകമാണ്. പ്രത്യേകിച്ച് ചര്‍മ്മം- മുടി എന്നിവയെ ആണ് കാലാവസ്ഥ പ്രത്യക്ഷമായിത്തന്നെ ബാധിക്കാറ്. ഇത്തരത്തില്‍ മഴക്കാലത്ത് മുടിയെ ബാധിക്കുന്ന രണ്ട് പ്രശ്നങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. പലരും പറഞ്ഞുകേള്‍ക്കാം, മഴ തുടങ്ങിയ ശേഷം തലയില്‍ താരൻ വര്‍ധിച്ചുവെന്ന്. ചിലരെങ്കിലും മുടി കൊഴിച്ചിലിനെ കുറിച്ചും പരാതിപ്പെടാറുണ്ട്. ഈ രണ്ട് പ്രശ്നങ്ങളും മഴക്കാലത്ത് മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് വരാറുള്ളവ തന്നെയാണ്. താരൻ തലയോട്ടിയിലെ നശിച്ച കോശങ്ങള്‍ സമയത്തിന് ഇളകിപ്പോകാതെ പാളികളായി കെട്ടിക്കിടക്കുന്നതിനെ ആണ് താരൻ എന്ന് വിളിക്കുന്നത്. താരൻ അത്ര അസ്വാഭാവികമായ ഒന്നല്ല. എന്നാല്‍ വലിയ അളവില്‍ ദിവസങ്ങളോളമോ ആഴ്ചകളോളമോ എല്ലാം താരൻ കാണുന്നുണ്ടെങ്കില്‍ അതിന് ചികിത്സ തേടുന്നതാണ് ഉചിതം.  മഴക്കാലത്ത് താരൻ കൂടാനുള്ള സാധ്യതകളുണ്ട്. ഇതൊഴിവാക്കാൻ ചില ഷാമ്പൂകളുടെ ഉപയോഗം ഫലപ്രദമായിരിക്കും. സെലീനിയം സള്‍ഫൈഡ്, സിങ്ക് പൈറിത്തയോണ്‍, സാലിസിലിക് ആസിഡ് എന്നിവ അടങ്ങിയ ഷാമ്പൂകളെല്ലാം ഇതിനുദാഹരണമാണ്. കഴിയുന്നതും ഒരു ഡെര്‍മറ്റോളജിസ്റ്റിന്‍റെ തന്നെ നിര്‍ദേശം തേടുന്നതാണ് ഏറ്റവും…

    Read More »
  • Health

    ചുണ്ട് വരണ്ട് പൊട്ടുന്നതിന് പരിഹാരം പ്രകൃതിദത്ത വഴികളിലൂടെ

    ചുണ്ട് വരണ്ട് പൊട്ടുന്നത് എല്ലാവരിലും സർവ്വ സാധാരണമാണ്. എല്ലാ കാലാവസ്ഥയിലും ഇത് ഉണ്ടാകാറുണ്ട്. അതികഠിനമായ തണുപ്പ് ഏൽക്കുന്നത് കൊണ്ടും ശക്തിയായ സൂര്യപ്രകാശം ഏൽക്കുന്നത് കൊണ്ടും പലർക്കും ചുണ്ട് വരണ്ട് പൊട്ടാറുണ്ട്. ചില പ്രകൃതിദത്ത വഴികളിലൂടെ ഇതിന് പരിഹാരം കാണാം. വെളിച്ചെണ്ണ ചുണ്ടുകളിൽ വെളിച്ചെണ്ണ പുരട്ടുന്നത് ചുണ്ട് വരണ്ട് പൊട്ടുന്നത് തടയുന്നു. വെളിച്ചെണ്ണ തേയ്ക്കാനായി പഞ്ഞിയോ വളരെ മൃദുവായ കോട്ടൺ തുണിയോ ഉപയോഗിക്കുക. കറ്റാർവാഴ സൂര്യാഘാതം മൂലമുള്ള പൊള്ളലുകൾക്ക് പോലും കറ്റാർവാഴ (Aloe Vera) പരിഹാരമായി ഉപയോഗിക്കാറുണ്ട്. വരണ്ട ചുണ്ടുകൾക്ക് നിങ്ങൾക്ക് കടയിൽ നിന്ന് വാങ്ങുന്ന അലോവേറ ജെല്ലോ അല്ലെങ്കിൽ ചെടിയിൽ നിന്നെടുത്ത കറ്റാർവാഴയോ ഉപയോഗിക്കാം. തേൻ ചർമ്മ സംരക്ഷണത്തിനു തേൻ ഉപയോഗിക്കാറുണ്ട്. തേൻ ഉപയോഗിക്കുന്നത് ചുണ്ടിൽ ഈർപ്പം നിലനിർത്തുന്നതിനോടൊപ്പം അണുബാധ ഉണ്ടാകാതിരിക്കാനും സഹായിക്കും. പെട്രോളിയം ജെല്ലി വരണ്ട് പൊട്ടിയ ചുണ്ടുകൾക്ക് പെട്രോളിയം ജെല്ലി മികച്ചൊരു പരിഹാരമാണ്. മാത്രമല്ല ചുണ്ടുകളിൽ ഈർപ്പം നിലനിർത്താനും പെട്രോളിയം ജെല്ലി സഹായിക്കും. നെയ്യ് ദിവസവും ഒരു നേരം…

    Read More »
  • Crime

    മധു കേസിന്റെ വിചാരണ ഇടവേളയ്ക്ക് ശേഷം ഇന്ന് വീണ്ടും തുടങ്ങും

    പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധു കേസിന്റെ  വിചാരണ  ഇടവേളയ്ക്ക് ശേഷം ഇന്ന് വീണ്ടും തുടങ്ങും. നേരത്തെ മധു കേസിലെ സാക്ഷികൾക്ക് പൊലീസ് സംരക്ഷണം നൽകാൻ ഉത്തരവ് ഇറക്കിയിരുന്നു. ജില്ലാ ജഡ്ജി ചെർമാനായിട്ടുള്ള കമ്മറ്റിയുടേതാണ് ഉത്തരവ്. ഇതിന് മുൻപ് കേരളത്തിൽ ഫ്രാങ്കോ മുളയ്ക്കൽ കേസിലാണ് സാക്ഷികൾക്ക് സംരക്ഷണം നൽകിയിട്ടുള്ളത്. കൂറുമാറാതിരിക്കാനാണ് സാക്ഷികൾക്ക് സംരക്ഷണം നൽകുന്നത്. കൂടാതെ മധുവിന്റെ അമ്മ മല്ലിക്കും സഹോദരി സരസുവിനും സംരക്ഷണം നൽകും. അഡ്വ. രാജേഷ് എം.മേനോനാണ് അട്ടപ്പാടി മധു  കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ. സി.രാജേന്ദ്രൻ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് നിയമനം. രാജേന്ദ്രനെ നീക്കി പകരം, രാജേഷ് എം.മേനോനെ നിയമിക്കണമെന്ന് മധുവിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് അഡീ. സ്പെഷ്യൽ പ്രോസിക്യൂട്ടർ ആയിരുന്ന രാജേഷ് എം.മേനോനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്. 2018 ഫെബ്രുവരി 22നാണ് ഒരു സംഘം അക്രമികൾ ചേർന്ന് മധുവിനെ തല്ലിക്കൊല്ലുന്നത്. ജൂൺ 8ന് കേസിൽ വിചാരണ തുടങ്ങിയതിന് പിന്നാലെ രണ്ട് പ്രധാന…

    Read More »
  • Crime

    എൽഡിഎഫ്-യുഡിഎഫ് സംഘർഷം; കോൺഗ്രസ് നേതാവിന് മർദ്ദനമേറ്റു

    ശാന്തമ്പാറ: ശാന്തമ്പാറയിൽ എൽഡിഎഫ്-യുഡിഎഫ് സംഘർഷം. കോൺഗ്രസ് നേതാവിന് മർദ്ദനമേറ്റു. സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കം വൻ സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. കോൺഗ്രസ് ശാന്തമ്പാറ മണ്ഡലം വൈസ്. പ്രസിഡന്റ് ബിജു വടമറ്റത്തിനാണ് പരിക്കേറ്റത്. ബിജുവിനെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് ചില കോൺഗ്രസ് പ്രവർത്തകർക്കും മർദ്ദനമേറ്റിട്ടുണ്ട്. 2500 ഓളം വോട്ട് പോൾ ചെയ്തതിൽ 2100 ഓളം വോട്ട് നേടി എൽഡിഎഫ് പാനൽ തിരഞ്ഞെടുപ്പിൽ ജയിച്ചു. വോട്ട് ചലഞ്ച് ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം തുടർന്ന് സംഘർഷമായി മാറുകയായിരുന്നു.

    Read More »
Back to top button
error: