KeralaNEWS

ഇടുക്കിയിലെ തോട്ടം മേഖലയിലെ ശക്തനായ തൊഴിലാളി നേതാവും ശാന്തമ്പാറ പഞ്ചായത്ത് പ്രസിഡൻ്റുമായ ടി.ജെ ഷൈൻ അന്തരിച്ചു

ഇടുക്കി ജില്ലയിലെ സി.പി.എം ൻ്റെ ഊർജസ്വലനായ നേതാക്കളിലൊരാളും ശാന്തമ്പാറ പഞ്ചായത്ത് പ്രസിഡൻ്റുമായ ടി.ജെ ഷൈൻ (57) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. ഇടുക്കി തോട്ടം മേഖലയിലെ ശക്തനായ തൊഴിലാളി നേതാവായ ഷൈൻ നിലവിൽ സി.പി.എം ഇടുക്കി ജില്ലാ കമ്മിറ്റി അംഗമാണ്. ഭാര്യ ശ്യാമള ഒരു വർഷം മുമ്പ് മരണപ്പെട്ടിരുന്നു.

മക്കൾ സിഞ്ചു, അഞ്ജു. ഇരുവരും വിവാഹിതർ.
പാർട്ടിയുടെ താഴെതലം മുതൽ പ്രവർത്തിച്ചു വന്ന ഷൈൻ മുമ്പ് സി.പി.എം ൻ്റെ ഏരിയാക്കമ്മിറ്റി സെക്രട്ടറിയായും പ്രവർത്തിച്ചു..
ഇന്നലെ നടന്ന ശാന്തമ്പാറ സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലും മുൻ നിരയിൽ നിന്ന് പ്രവർത്തിച്ച ഷൈൻ രാത്രി ഉറങ്ങാൻ കിടന്നതാണ്. പുലർച്ചെ മരിച്ചു കിടക്കുകയായിരുന്നു.
സംസ്കാരം നാളെ രാവിലെ വീട്ടുവളപ്പിൽ.

Back to top button
error: