NEWS

കെഎസ്ആർടിസി വനിതാ കണ്ടക്ടറെ കയറിപ്പിടിച്ച സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ

തലയോലപ്പറമ്പ്: ബസ് യാത്രയ്ക്കിടയിൽ കെ.എസ്.ആർ.ടി.സി. വനിതാ കണ്ടക്ടറെ കയറിപ്പിടിച്ച രണ്ട് സ്വകാര്യബസ് ജീവനക്കാരെ തലയോലപ്പറമ്പ് പോലീസ് അറസ്റ്റുചെയ്തു.
വടയാർ പുതിയതാഴ്ചയിൽ സാബു ഗോപി (47), തലയോലപ്പറമ്പ് കരിപ്പാടം ഐക്കരശേരിയിൽ അനന്തു പ്രസാദ് (30) എന്നിവരെയാണ് അറസ്റ്റുചെയ്തത്.

 ശനിയാഴ്ച രാത്രി ഒൻപതരയോടെയായിരുന്നു സംഭവം. വൈറ്റില ഹബ്ബിൽനിന്നാണ് പ്രതികൾ കെ.എസ്.ആർ.ടി.സി. ബസിൽ കയറിയത്. ഇവർ മദ്യലഹരിയിലായിരുന്നു. ബസ് നീർപ്പാറയിലെത്തിയപ്പോൾ പ്രതികൾ വനിതാ കണ്ടക്ടറുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി.ഇത് ചോദ്യംചെയ്ത കണ്ടക്ടറെ ഇവർ കയറിപ്പിടിക്കുകയും അപമര്യാദയായി പെരുമാറുകയുമായിരുന്നു.
ബസിലെ മറ്റുയാത്രക്കാർ ഇടപെട്ടപ്പോൾ അവരെ മർദിക്കാൻ  ശ്രമിച്ചു.തുടർന്ന് ഡ്രൈവർ ബസ് തലയോലപ്പറമ്പ് പോലീസ്സ്റ്റേഷനിലെത്തിച്ചു. എസ്.ഐ. പി.എസ്.സുധീരന്റെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്. ഇരുവരും കോട്ടയം-എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യബസിലെ ജീവനക്കാരാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: