NEWS

മൺസൂൺ ബമ്പർ;10 കോടി ലഭിച്ചത് കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ വിറ്റ ടിക്കറ്റിന്

നെടുമ്ബാശേരി: കേരള ലോട്ടറി മണ്‍സൂണ്‍ ബംപര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 10 കോടി ലഭിച്ചത് കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ വിറ്റ എംഎ 235610 എന്ന ടിക്കറ്റിന്.
ഭാഗ്യവാനെ കണ്ടെത്താനായില്ലെങ്കിലും ജീവിത ദുരിതത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ലോട്ടറിയുടെ കമ്മിഷന്‍ തുക സഹായിക്കുമെന്ന സന്തോഷത്തിലാണ് ലോട്ടറി വിറ്റ അത്താണി പടയാട്ടില്‍ റോസിലി വർഗീസ്.

റോസിലിയും ഭർത്താവ് വർഗീസും ചേർന്ന് ഏറെ വര്‍ഷമായി വിമാനത്താവള പരിസരത്ത് തട്ടുകട നടത്തുകയായിരുന്നു. ഇരുവര്‍ക്കും വയ്യാതായതോടെ തട്ടുകട നിര്‍ത്തി, പിന്നീട് ലോട്ടറി വില്‍പനയിലേക്ക് തിരിയുകയായിരുന്നു .

1.2 കോടി രൂപയോളമാണ് ഒന്നാം സമ്മാനത്തിന്റെ ഏജന്‍സി കമ്മിഷന്‍. ദേശീയപാതയോരത്ത് ഓടു മേഞ്ഞ ഷെഡ് പോലെയുള്ള വീട്ടില്‍ മകനുമൊത്താണ് താമസം. 5 സെന്റ് സ്ഥലം വാങ്ങി ചെറിയൊരു വീട് വച്ചു താമസിക്കണമെന്നതാണ് ഇവരുടെ ആഗ്രഹം.

Signature-ad

 

 

ഇക്കഴിഞ്ഞ വിഷു ബമ്പറിന്റെ ഒന്നാം സമ്മാനം തിരുവനന്തപുരം വിമാനത്താവളത്തിൽ വിറ്റ ടിക്കറ്റിനായിരുന്നു.കന്യാകുമാരി സ്വദേശികളായ രണ്ടു പേർ ചേർന്നെടുത്ത ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനമായ പത്ത് കോടി.

Back to top button
error: