Month: July 2022
-
Kerala
ജീവനെടുത്ത് ചെള്ളുപനിയും: തിരുവനന്തപുരത്ത് പതിനൊന്നുകാരന്‍ മരിച്ചു; രണ്ടുമാസത്തിനിടെ മൂന്നാമത്തെ മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് ചെള്ളുപനി അഥവാ സ്‌ക്രബ് ടൈഫസ് ബാധിച്ച് വീണ്ടും മരണം, തിരുവനന്തപുരത്ത് 11 വയസുകാരന്‍ മരിച്ചു. കിളിമാനൂര്‍ സ്വദേശികളായ രതീഷ്-ശുഭ ദമ്പതികളുടെ മകന്‍ സിദ്ധാര്‍ഥ് ആണ് മരിച്ചത്. ചെള്ളുപനി ബാധിച്ച് രണ്ടുമാസത്തിനിടെ മൂന്നാമത്തെ മരണമാണിത്. ഒരാഴ്ച്ച മുമ്പാണ് സിദ്ധാര്‍ഥിന് പനി ബാധിച്ചത്. തുടര്‍ന്ന് കേശവപുരം ആശുപത്രിയിലും വലിയകുന്ന് ആശുപത്രിയിലും സിദ്ധാര്‍ഥിനെ പ്രവേശിപ്പിച്ചിരുന്നു. പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് നാലുദിവസം മുമ്പാണ് എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റിയത്. പിന്നാലെ ആരോഗ്യനില വഷളാവുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഇന്നു പുലര്‍ച്ചെ നാലുമണിയോടെ മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ചെള്ളുപനിയാണെന്ന് സ്ഥിരീകരിച്ചത്. ഈ മാസം ഇതുവരെ മാത്രം 70പേര്‍ക്കാണ് സ്‌ക്രബ് ടൈഫസ് സ്ഥിരീകരിച്ചത്. 15പേര്‍ രോഗ ലക്ഷണങ്ങളോടെ ഈ മാസം ചികില്‍സ തേടുകയും ചെയ്തു. ഈ വര്‍ഷം ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 253 ആണ്. മരണം 5. ചികില്‍സിച്ച് ഭേദമാക്കാന്‍ പറ്റുന്ന രോഗമാണ് ചെള്ളുപനി. കൃത്യമായ മരുന്നുകളും ഉണ്ട്. എന്നാല്‍ കൃത്യമായ ചികില്‍സ കിട്ടിയില്ലെങ്കില്‍ വൃക്കകളേയും…
Read More » -
NEWS
മലമ്പുഴ ഡാം ഷട്ടർ തുറക്കും
പാലക്കാട്: മലമ്പുഴ ഡാം ഷട്ടര്‍ ഇന്ന് തുറക്കും. വൈകിട്ട് മൂന്നിന് നാല് ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതമാണ് തുറക്കുന്നത്. മുക്കൈപ്പുഴ, കല്‍പ്പാത്തിപ്പുഴ, ഭാരതപ്പുഴ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ അറിയിച്ചു.
Read More » -
NEWS
മസാജ് സെന്ററിന്റെ മറവിൽ അനാശാസ്യം; ജീവനക്കാരിയുടെ പരാതിയിൽ ഉടമയായ സ്ത്രീ അറസ്റ്റിൽ
കൊച്ചി: മസാജ് സെന്‍റര്‍ ഉടമയായ സ്ത്രീയുടെ അറിവോടെ കസ്റ്റമേഴ്‌സ് തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി ജീവനക്കാരിയുടെ പരാതി. പൊന്നുരുന്നിയിലെ സ്പാ കം മസാജ് സെന്ററിനെതിരെയാണ് ജീവനക്കാരി ആരോപണം ഉന്നയിച്ചിരിക്കുന്നത്.സംഭവത്തില്‍ യുവതി വൈക്കം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സെന്ററില്‍ ടെലി കോളര്‍ ആയി ജോലി ചെയ്തിരുന്ന യുവതി മെയ് പത്തിനു നല്‍കിയ പരാതി വൈക്കം പൊലീസ് കടവന്ത്ര സ്റ്റേഷനിലേക്കു കൈമാറുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 15ന് സ്പാ സെന്ററിന്റെ ഉടമകളില്‍ ഒരാള്‍ തന്നോട് അശ്ലീല സംഭാഷണത്തിനു മുതിര്‍ന്നതായി യുവതി പരാതിയില്‍ പറയുന്നു. ഇതില്‍ താത്പര്യം പ്രകടിപ്പിക്കാതിരുന്നപ്പോള്‍ മോശമായി പെരുമാറുകയായിരുന്നു. ഉടമയായ സ്ത്രീയോട് ഇതേക്കുറിച്ചു പരാതി പറഞ്ഞപ്പോള്‍ ഇത്തരം സ്ഥാപനങ്ങളില്‍ ഇങ്ങനെയൊക്കെയാണ് എന്നായിരുന്നു മറുപടിയെന്ന് പരാതിയില്‍ പറയുന്നു. മസാജ് റൂമിലേക്കു ചെല്ലാന്‍ ഉടമ തന്നെ നിര്‍ബന്ധിക്കുമായിരുന്നു. അവിടെ വച്ച് പലവട്ടം കസ്റ്റമര്‍ ലൈംഗികമായി ഉപദ്രവിച്ചു. തന്റെ നഗ്നചിത്രങ്ങള്‍ കൈശമുണ്ടെന്നു പറഞ്ഞ് ഉടമകള്‍ ഭീഷണിപ്പെടുത്തി. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുമെന്നായിരുന്നു ഭീഷണി. ഉടമകള്‍ക്കെതിരെ ബലാത്സംഗം, സ്ത്രീയുടെ…
Read More » -
NEWS
കര്‍ക്കടകപ്പുലരിയില്‍ രാമായണ പാരായണം നടത്തി വൈദികൻ
‘ശ്രീ രാമ രാമ രാമ, ശ്രീരാമ ചന്ദ്ര ജയ…’ പാറയ്‌ക്കലച്ചൻ ഈണമുള്ള സ്വരത്തിൽ രാമായണ പാരായണം തുടരുകയാണ്.രാമായണത്തിന്റെ ആഴങ്ങളിലേക്ക് സഞ്ചരിച്ച അത്യപൂര്‍വ്വം വൈദികരില്‍ ഒരാളാണ് പാറയ്‌ക്കലച്ചന്‍. പാലാ ഗുഡ്‌ഷെപ്പേര്‍ഡ് സെമിനാരിയിലെ ആത്മീയ ഡയറക്‌ടറായ റവ. ഫാ.തോമസ് പാറയ്‌ക്കല്‍ പാലാ രൂപതയിലെ പ്രമുഖ വൈദികശ്രേഷ്ഠനും പരിശീലകനുമാണ്. കര്‍ക്കടകത്തില്‍ മാത്രമല്ല തോന്നുമ്ബോഴെല്ലാം രാമായണമെടുത്ത് 67 കാരനായ പാറയ്ക്കലച്ചന്‍ ഉറക്കെ വായിക്കും. അലമാരയില്‍ ബൈബിളിന്റെ തൊട്ടടുത്ത് രാമായണവുമുണ്ട്. കോളേജ് പഠനകാലത്താണ് പാറയ്‌ക്കലച്ചന് രാമായണം ഹരമായത്. മലയാളം ക്ലാസില്‍ രാമായണം അടിസ്ഥാനമാക്കിയുള്ള നാടകം പഠിക്കാനുണ്ടായിരുന്നു. ഗുരുവായിരുന്ന ഡോ.ഡി.ബഞ്ചമിന്റെ നിര്‍ദ്ദേശപ്രകാരം ഡോ.എം.ഗോപാലകൃഷ്ണന്‍ നായരുടെ കീഴിലാണ് രാമായണ നാടകങ്ങളില്‍ ഗവേഷണം നടത്തിയത്. രാമായണവും അതിനെ അടിസ്ഥാനമാക്കി മലയാളത്തില്‍ പ്രസിദ്ധീകരിച്ച 56 നാടകങ്ങളും ആഴത്തില്‍ പഠിച്ചു. കോട്ടയ്‌ക്കല്‍ ആര്യവൈദ്യശാല സ്ഥാപകന്‍ വൈദ്യരത്നം പി.എസ് വാരിയര്‍ എഴുതിയ പ്രസിദ്ധീകരിക്കാത്ത രാമായണ നാടകത്തിന്റെ കൈയെഴുത്തു പ്രതിയും പഠന വിധേയമാക്കി. ‘രാമായണ നാടകപര്യടനം’ എന്ന പി. എച്ച്‌ഡി പ്രബന്ധം പുസ്തകമായി പ്രസിദ്ധീകരിച്ചു. പഠനശേഷം കുറവിലങ്ങാട് ദേവമാതാ കോളേജില്‍…
Read More » -
Local
ഹൃദയാഘാതത്തെ തുടർന്ന് 15 വയസുകാരനായ വിദ്യാർത്ഥി മരിച്ചു
കാഞ്ഞങ്ങാട്: ഹൃദയാഘാതത്തെ തുടർന്ന് 15 വയസുകാരനായ വിദ്യാർത്ഥി മരിച്ചു. ചായ്യോത്ത് സ്വദേശികളായ വിമൽ, ഷിജി ദമ്പതികളുടെ മകൻ അരുൾ വിമൽ ആണ് മരിച്ചത്. ചായ്യോത്ത് ഗവ: ഹയർസെക്കന്ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. ശ്വാസതടസത്തെ തുടർന്ന് അരുളിനെ ഇന്ന് രാവിലെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്നാണ് മരണം സംഭവിച്ചത്.
Read More » -
Kerala
മഞ്ഞിൻകൂടാരത്തിൽ രാപ്പാർക്കാൻ ഒരിടം…. ഇടുക്കിയുടെ നെറുകയിലെ മറ്റൊരു സ്വർഗ്ഗ ഭൂമി.. പാഞ്ചാലിമേട്
മഞ്ഞിൻകൂടാരത്തിൽ രാപ്പാർക്കാൻ ഒരിടം. ഇടുക്കിയുടെ നെറുകയിലെ മറ്റൊരു സ്വർഗ്ഗ ഭൂമി… കാറ്റും, കോട മഞ്ഞും,കുളിരും ആവോളം ആസ്വദിക്കാൻ വാഗമൺ പോലെയോ, മൂന്നാർ പോലെയോ ഒക്കെ സൗകര്യം ഉള്ള മനോഹരമായ ഒരിടം.. ഐതിഹ്യ കഥകളാല്‍ കൂടി സമ്പുഷ്ടമാക്കപ്പെട്ട ഒരിടമാണ് പാഞ്ചാലി മേട്. ഇടുക്കി ജില്ലയിലെ കുട്ടിക്കാനത്തിനടുത്ത് മുറിഞ്ഞ പുഴ ഗ്രാമത്തിലാണ് പാഞ്ചാലിമേട്. സമുദ്ര നിരപ്പില്‍ നിന്നും രണ്ടായിരത്തി അഞ്ഞൂറ് അടിക്കു മുകളില്‍ സ്ഥിതി ചെയ്യുന്ന ഇവിടം സുഖ ശീതളമായ കാലാവസ്ഥയ്ക്ക് പ്രസിദ്ധമാണ്.പഞ്ചാലിമേട് അനുഭവിച്ചറിയാനുള്ളതാണ്.പാഞ്ചാലി മേട് എന്നാ പേരിനു പിന്നിലും ഒരു ഐതീഹ്യം ഉണ്ട്.ദ്വാപരയുഗത്തിൽ പാണ്ഡവർ പാഞ്ചാലിസമേതം വനവാസകാലത്ത് ഇവിടെ എത്തി എന്നാണ് വിശ്വാസം. പഞ്ചാലിമേട് എന്ന സ്ഥലനാമത്തിനും പിന്നിലുംനിറയുന്ന ചരിത്രവും ഇതുതന്നെ.പാണ്ഡവ പത്നിയായ പാഞ്ചാലി (ദ്രൌപദി) യുടെ പേരിനോട് ചേര്‍ത്താണ് ഈ മേട് അറിയപ്പെടുന്നത്. എതു കഠിനമായ വേനല്‍ക്കാലത്തും വറ്റാത്ത പഞ്ചാലി ഉപയോഗിച്ചിരുന്നതെന്ന് കരുതപ്പെടുന്ന ‘പാഞ്ചാലിക്കുളവും’ പഞ്ച പാണ്ഡവരിലെ മസില്‍മാനായിരുന്ന സാക്ഷാല്‍ ഭീമസേനന്റെ പാദങ്ങള്‍ പതിഞ്ഞ ഗുഹയും പാഞ്ചാലി മേട്ടിലുണ്ട്. പാഞ്ചാലി മേടിന്റെ…
Read More » -
Crime
ആന്റണി രാജു കോടതിയിൽ നിന്നും തൊണ്ടി മുതലായ പ്രതിയുടെ അടിവസ്ത്രം മോഷ്ടിച്ചു എന്ന് മാധ്യമപ്രവര്‍ത്തകന്‍, വീഴ്ച ഉണ്ടായിട്ടില്ലെന്ന് മന്ത്രി
അഭിഭാഷകനായ ആന്‍റണി രാജു കോടതിയിൽ നിന്നും തൊണ്ടിമുതലായ പ്രതിയുടെ അടിവസ്ത്രം മോഷ്ടിച്ചു എന്ന കേസിലെ രേഖകൾ പുറത്ത്. മന്ത്രി ആന്‍റണി രാജുവിനെ കുരുക്കിലാക്കുന്നതാണ് ഈ രേഖകള്‍. കൃത്രിമത്വം നടത്തിയതായി പറയുന്ന തൊണ്ടി മുതല്‍ കോടതിയില്‍ നിന്ന് എടുത്തതും തിരികെ നല്‍കിയതും ആന്‍റണി രാജുവാണെന്ന് മാധ്യമപ്രവര്‍ത്തകന്‍ സോഷ്യമീഡിയയിലൂടെപുറത്തുവിട്ട രേഖകളില്‍ പറയുന്നു. ലഹരിക്കടത്തില്‍ കുടുങ്ങിയ വിദേശിയെ രക്ഷിക്കാന്‍ കോടതിയിലെ തൊണ്ടിമുതല്‍ മോഷ്ടിച്ചു എന്നാണ് ആന്റണി രാജുവിനെതിരായ കേസ്. 1994ലാണ് കേസ് എടുത്തത്. 2014 മുതല്‍ ഇതുവരെ 22 തവണ കേസ് പരിഗണിച്ചു. കേസ് റജിസ്റ്റര്‍ ചെയ്തിട്ട് 28 വര്‍ഷം പിന്നിടുകയാണ്. കുറ്റപത്രം സമര്‍പ്പിച്ചിട്ട് 16 വര്‍ഷവുമായി. വിചാരണക്കായി കോടതി സമന്‍സ് അയച്ച് പ്രതികളെ വിളിക്കാന്‍ തുടങ്ങിയിട്ട് എട്ടു വര്‍ഷം കഴിഞ്ഞു. എന്നാല്‍ കോടതിയില്‍ ഹാജരാകാന്‍ ആന്റണി രാജു തയ്യാറാവാത്തതിനാല്‍ വിചാരണയും നീളുകയാണ്. ഗൂഢാലോചന, രേഖകളില്‍ കൃത്രിമം കാണിക്കല്‍ എന്നീ കുറ്റങ്ങളാണ് മന്ത്രിക്കെതിരെ ചുമത്തിയിരിക്കുന്നത്. തൊണ്ടിമുതല്‍ മോഷണക്കേസില്‍ തന്റെ ഭാഗത്തുനിന്ന് യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ലെന്ന് ഗതാഗതമന്ത്രി…
Read More » -
Kerala
നടന്‍ ബാബുരാജും വാണി വിശ്വനാഥും ചേർന്ന് മൂന്ന് കോടി കബളിപ്പിച്ചെടുത്തു എന്ന് കേസ്
നടന്‍ ബാബുരാജിനും ഭാര്യ വാണി വിശ്വനാഥിനുമെതിരെ വഞ്ചനക്കുറ്റത്തിന് ഒറ്റപ്പാലം പൊലീസ് കേസെടുത്തു. തിരുവില്വാമല സ്വദേശി റിയാസ് പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രാഥമികാന്വേഷണത്തിനുശേഷമാണ് കേസ് എടുത്തതെന്ന് പൊലീസ് പറഞ്ഞു. കൂദാശ എന്ന സിനിമയുടെ നിർമാണത്തിനായി 3,01,45,000കോടി രൂപ കൈപ്പറ്റിയെന്നാണു പരാതി. തൃശൂരിലും കൊച്ചിയിലുമായിരുന്നു ഇതു സംബന്ധിച്ച ചർച്ചകൾ. സിനിമ പുറത്തിറങ്ങിയ ശേഷം പണവും ലാഭവിഹിതവും ഉൾപ്പെടെ തിരിച്ചു നൽകാമെന്ന് വിശ്വസിപ്പിച്ചായിരുന്നു ഇടപാട്. വാഗ്ദാനം പാലിക്കപ്പെടാതിരുന്നതോടെ റിയാസ് പാലക്കാട് ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകി. പ്രാഥമിക അന്വേഷണത്തിനു ശേഷം പരാതി ഒറ്റപ്പാലം പൊലീസിനു കൈമാറുകയായിരുന്നു. ഇടപാടുകൾ മുഴുവൻ ഒറ്റപ്പാലത്തെ ബാങ്ക് മുഖേനയായതിനാലായിരുന്നു ഇത്. ഇരുവർക്കുമെതിരെ വഞ്ചനാകുറ്റം ആരോപിച്ചാണു കേസെന്നും അന്വേഷണം തുടങ്ങിയതായും പൊലീസ് അറിയിച്ചു.
Read More » -
NEWS
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവ് അറസ്റ്റിൽ
തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ യുവാവിനെ പോലീസ് പിടികൂടി. പെരുമ്ബടപ്പ് ആമയം സ്വദേശി പള്ളിയില്‍ വീട്ടില്‍ അന്‍സാര്‍ (35) ആണ് അറസ്റ്റിലായത്. കുന്നംകുളം പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.സ്‌കൂള്‍ വിട്ടു വീട്ടിലേക്ക് വരികയായിരുന്ന കുട്ടിയെ വഴിയിൽ വെച്ച് ഇയാൾ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.
Read More » -
NEWS
ട്രെയിൻ നിർത്തിയില്ല, ചാടിയിറങ്ങിയ വിദ്യാർത്ഥി ട്രെയിനിന് അടിയിൽപ്പെട്ട് മരിച്ചു
കൊല്ലം: നീറ്റ് പരീക്ഷ കഴിഞ്ഞ് ട്രെയിനില്‍ മടങ്ങിയ വിദ്യാര്‍ത്ഥി ട്രെയിനിന് അടിയിൽപ്പെട്ട് മരിച്ചു. പുന്നല സ്വദേശി അക്ഷയ് (19) ആണ് മരിച്ചത്.സ്റ്റോപ്പില്ലാത്തിടത്ത് ചാടിയിറങ്ങുമ്പോളായിരുന്നു അപകടം. നീറ്റ് പരീക്ഷ കഴിഞ്ഞ കൊല്ലത്ത് നിന്ന് പുനലൂര്‍ ഭാഗത്തേക്കുള്ള ട്രെയിനിലാണ് അക്ഷയ് പോയത്.കൊട്ടാരക്കരയ്ക്കും ആവണീശ്വരത്തിനും ഇടയിലുള്ള കുരി എന്ന സ്റ്റേഷനിലായിരുന്നു അക്ഷയ്ക്ക് ഇറങ്ങേണ്ടിയിരുന്നത്.ട്രെയിനിൽ വരുന്ന കാര്യം വീട്ടിൽ വിളിച്ചു പറഞ്ഞിരുന്നു.ഇതേത്തുടർന്ന് സഹോദരൻ സ്റ്റേഷനിലെത്തി കാത്തും നിന്നു.എന്നാൽ ട്രെയിനിന് ഇവിടെ സ്റ്റോപ്പ് ഉണ്ടായിരുന്നില്ല.സ്റ്റേഷനിൽ സഹോദരനെ കണ്ടതോടെ അക്ഷയ് എടുത്തുചാടുകയായിരുന്നു.
Read More »