Month: July 2022
-
India
അറസ്റ്റിൽ നിന്ന് സംരക്ഷണം വേണം; നൂപുർ ശർമയുടെ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും
ദില്ലി: മുഹമ്മദ് നബിക്കെതിരായ പരാമർശത്തിൽ അറസ്റ്റിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് നൂപുർ ശർമ സുപ്രീംകോടതിയെ സമീപിച്ചു. ഹർജി ഇന്ന് കോടതി പരിഗണിക്കും. രാജ്യത്തിന്റെ വിവിധയിടങ്ങളിലായി 9 എഫ്ഐആറുകളാണ് നൂപുർ ശർമ്മയ്ക്കെതിരെയുള്ളത്. നബി വിരുദ്ധ പരാമർശം നടത്തിയ ബിജെപി മുൻ വക്താവ് നൂപുർ ശർമ്മയെ നേരത്തേ സുപ്രീംകോടതി രൂക്ഷ ഭാഷയിൽ വിമർശിച്ചിരുന്നു. നൂപുർ ശർമ്മ രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. വിമർശനം ഉയർത്തിയ ജസ്റ്റിസ് സൂര്യ കാന്ത്, ജെ ബി പർദ്ദി വാലാ എന്നിവരടങ്ങിയ അതെ ബെഞ്ചാണ് കേസ് ഇന്ന് പരിഗണിക്കുക. കോടതിയുടെ പരിഗണനയിലുള്ള ഗ്യാന്‍വാപി കേസില്‍ എന്തുകൊണ്ട് ടെലിവിഷന്‍ ചര്‍ച്ചക്ക് പോയെന്നും സുപ്രീംകോടതി ചോദിച്ചിരുന്നു. പാര്‍ട്ടി വക്താവെന്നാന്‍ എന്തും വിളിച്ചു പറയാനുള്ള ലൈസന്‍സല്ല. ഉത്തരവാദിത്തം മറന്ന് പ്രകോപനമുണ്ടാക്കാനാണ് നൂപുര്‍ ശര്‍മ്മ ശ്രമിച്ചതെന്നാണ് കോടതിയുടെ കുറ്റപ്പെടുത്തല്‍. പ്രസ്താവന പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ചുവെന്ന് നുപുര്‍ ശര്‍മ്മയുടെ അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍, മാപ്പ് പറയാൻ വൈകി പോയെന്നും ടെലിവിഷനിലൂടെ രാജ്യത്തോട് മാപ്പ് പറയണമായിരുന്നുവെന്നും കോടതി പറഞ്ഞിരുന്നു.…
Read More » -
Kerala
മുഖ്യമന്ത്രിയെ വിമാനത്തിൽ വധിക്കാൻ ശ്രമിച്ചെന്ന കേസ്: കെഎസ് ശബരീനാഥൻ ഇന്ന് അസി. കമ്മീഷണറുടെ ഓഫീസിൽ ഹാജരാകും
തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിൽ അന്വേഷണവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവും മുൻ എംഎൽഎയുമായ കെഎസ് ശബരിനാഥൻ ഇന്ന് പത്ത് മണിക്ക് തിരുവനന്തപുരം ശംഖുമുഖം അസി.കമ്മീഷണറുടെ ഓഫീസിൽ ഹാജരാകും. യൂത്ത് കോണ്‍ഗ്രസിന്‍റെ ഒരു വാട്സാപ്പ് ഗ്രൂപ്പിൽ വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാനുള്ള സാധ്യതയെക്കുറിച്ച് ശബരീനാഥൻ നിര്‍ദേശിക്കുന്നതിന്‍റെ സ്ക്രീൻഷോട്ട് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചിരുന്നു. ഇതേക്കുറിച്ച് പൊലീസ് നേരത്തെ തന്നെ അന്വേഷണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ശബരിയെ നേരിട്ട് വിളിച്ചു വരുത്തി ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചത്. വിമാനത്തിൽ മുഖ്യമന്ത്രിക്ക് മുന്നിൽ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാക്കൾക്ക് ടിക്കറ്റ് എടുത്ത് നൽകിയ നേതാക്കളെ കേന്ദ്രീകരിച്ച് കണ്ണൂരിലും അന്വേഷണം നടക്കുന്നുണ്ട്. അതേസമയം പൊലീസ് ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകുമെന്നും പ്രചരിക്കുന്ന വാട്സ് ആപ്പ് സംഘടനയുടേതാണോയെന്ന് ഇപ്പോൾ പറയുന്നില്ലെന്നുമാണ് ശബരീനാഥന്റെ പ്രതികരണം. യൂത്ത് കോൺഗ്രസിനെ തറപറ്റിക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. സംഘടനാ തലത്തിൽ അവർക്കെതിരെ നടപടിയുണ്ടാകും. സമാധാനപരമായ ഒരു പ്രതിഷേധമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വിമാനത്തിൽ മുഖ്യമന്ത്രി…
Read More » -
Tech
ഡൗണ്‍ലോഡ് സ്പീഡില്‍ ഒന്നാമന്‍ ജിയോ; അപ്‌ലോഡില്‍ മുമ്പന്‍ വീ
വേഗത്തിൽ ഡൗൺലോഡ് ചെയ്യാൻ ഉപയോക്താക്കൾ തെരഞ്ഞെടുക്കുന്നത് ജിയോ. ട്രായിയുടെ മൈ സ്പീഡ്‌പോർട്ടലിൽ നിന്നുള്ള വിവരം അനുസരിച്ചാണ് ജിയോ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. മികച്ച ഡൗൺലോഡ്, അപ്‌ലോഡ് വേഗതയിൽ റിലയൻസ് ജിയോയും വോഡഫോൺ ഐഡിയയും ആദ്യ സ്ഥാനത്ത് തന്നെയുണ്ട്. എയർടെൽ, ജിയോ, വോഡഫോൺ ഐഡിയ (വി), ബിഎസ്എൻഎൽ തുടങ്ങിയ നാല് ടെലികോം കമ്പനികളാണ് ഇന്ത്യയിൽ നിന്നുള്ളത്. ഇക്കഴിഞ്ഞ അഞ്ചുമാസമായി ജിയോയാണ് ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകുന്നത്. പക്ഷേ കൂടുതൽ അപ് ലോഡുകൾ നടക്കുന്നത് വോഡഫോൺ ഐഡിയയുടെ നെറ്റ് വർക്കിലാണ്. വിവിധ ടെലികോം സേവന ദാതാക്കളുടെ ഉപയോക്താക്കളുടെ ഡാറ്റാ പ്രകാരമാണ് ഇന്റർനെറ്റ് വേഗത സംബന്ധിച്ച ശരാശരി കണക്കുകൾ ട്രായ് പുറത്തുവിട്ടിരിക്കുന്നത്. ട്രായ് മൈ സ്പീഡ് കണക്കുകൾ പറയുന്നത് അനുസരിച്ച് 2022 ജൂണിൽ ജിയോ, എയർടെൽ, വി, ബിഎസ്എൻഎൽ തുടങ്ങിയ സേവനങ്ങളുടെ ശരാശരി ഡൗൺലോഡ് വേഗത 22.1 എംബിപിഎസ്, 14.4 എംബിപിഎസ്, 16.4 എംബിപിഎസ്, 5.5 എംബിപിഎസ് എന്നിങ്ങനെയായിരുന്നു. 4ജി സേവനം ലഭ്യമാക്കിയാൽ ബിഎസ്എൻഎല്ലിനും മികച്ച…
Read More » -
Tech
ഇന്ത്യയ്ക്ക് പിന്നാലെ വിപിഎൻ സേവനങ്ങൾക്ക് കടിഞ്ഞാണിട്ട് അമേരിക്കയും
വിപിഎൻ കമ്പനികൾക്ക് കടിഞ്ഞാണിടാനൊരുങ്ങി അമേരിക്കയും. ഇന്ത്യയ്ക്ക് പിന്നാലെയാണ് അമേരിക്കയുടെ ഈ നീക്കം. വ്യക്തികൾക്ക് വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് സേവനങ്ങൾ നൽകുന്ന നൂറിലധികം കമ്പനികളെ നിയന്ത്രിക്കാനാണ് അമേരിക്ക രംഗത്തെത്തുന്നത്. ഇതിന്റെ ഭാഗമായി ലിന ഖാന്റെ നേതൃത്വത്തിലുള്ള ഫെഡറൽ ട്രേഡ് കമ്മീഷനോട് ഡേറ്റാ സമ്പ്രദായങ്ങൾ പരിഹരിക്കാൻ യുഎസ് നിയമനിർമാതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. സ്വകാര്യത പങ്കുവെയ്ക്കാതെ തന്നെ ഇന്റർനെറ്റ് സേവനങ്ങൾ ഉപയോഗിക്കാൻ സഹായിക്കുന്ന സംവിധാനമാണ് വിപിഎൻ. ഈ വിപിഎൻ പരസ്യങ്ങളാലും ദുരുപയോഗം ചെയ്യപ്പെടുന്ന ഡാറ്റകളാലും നിറഞ്ഞിരിക്കുന്നു എന്നാണ് നിയമനിർമാതാക്കളുടെ ആരോപണം. അന്ന ജി. എഷൂ (ഡി-സിഎ), റോൺ വൈഡൻ (ഡി-ഒആർ) എന്നിവരുടെ കത്തിൽ പറയുന്നതനുസരിച്ച് വിപിഎൻ കമ്പനികൾ നിരവധി ദുരുപയോഗ ആരോപണങ്ങളാണ് നേരിടുന്നത്. ഉപയോക്തൃ ഡേറ്റ വിൽക്കുന്നതും ഉപയോക്തൃ പ്രവർത്തന ലോഗുകൾ നിയമത്തിന് നൽകുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങള് കത്തിൽ പറയുന്നുണ്ട്. ഉപയോക്താക്കളുടെ വിവരങ്ങൾ അഞ്ചു വർഷം സൂക്ഷിക്കണമെന്ന് വിപിഎൻ സേവനദാതാക്കൾ ഉൾപ്പെടെയുള്ളവർക്ക് നിർദേശം നൽകുകയാണ് കേന്ദ്രസർക്കാർ ചെയ്തത്. എക്‌സ്പ്രസ്, സർഫ്ഷാർക് എന്നീ വിപിഎൻ കമ്പനികൾ കമ്പനികൾ സ്വകാര്യതയിൽ…
Read More » -
Business
വമ്പൻ ഓഫറുകളുമായി ഫ്ലിപ്കാർട്ട്; ബിഗ് സേവിങ് ഡേയ്‌സ് സെയിൽ 23 മുതൽ 27 വരെ
ഉപഭോക്താക്കൾക്കായി വമ്പൻ സെയിൽസ് അവതരിപ്പിച്ചെത്തുകയാണ് ഫ്ലിപ്കാർട്ട്. ഫ്ലിപ്കാർട്ടിന്റെ ബിഗ് സേവിങ് ഡേയ്‌സ് സെയിൽ ജൂലൈ 23 മുതൽ 27 വരെയാണ് നടക്കുന്നത്. സ്‌മാർട് ഫോണുകൾ, ഹെഡ്‌ഫോണുകൾ, സ്പീക്കറുകൾ, ടിവികൾ എന്നിങ്ങനെ എല്ലാ ഉപഭോക്തൃ ഇലക്‌ട്രോണിക്‌സ് വിഭാഗങ്ങൾക്കും മികച്ച ഓഫറുകളാണ് ഫ്ലിപ്കാർട്ട് നൽകുന്നത്. ഒപ്പോ റെനോ 5 പ്രോ, ഐഫോൺ 11, മോട്ടോ ജി31, എന്നീ സ്മാർട് ഫോണുകൾക്കും വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. 23 മുതൽ ലഭ്യമാകുന്ന കൂടുതൽ ഓഫറുകളുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഫ്ലിപ്പ്കാർട്ട് പ്ലസ് അംഗങ്ങൾക്ക് മറ്റ് ഉപഭോക്താക്കളെക്കാൾ വേഗത്തിൽ ബിഗ് സേവിങ് ഡേയ്‌സ് സെയിലിന്റെ ഭാഗമാകാനാകും. കൂടാതെ ബാങ്ക് കാർഡുകൾ, ഇഎംഐ ഇടപാടുകൾ എന്നിവയ്ക്കും കിഴിവുകൾ ഉണ്ടാകുമെന്നാണ് സൂചനകൾ. ഫ്ലിപ്കാർട്ട് ബിഗ് സേവിങ് ഡേയ്‌സ് സെയിൽ സംബന്ധിച്ച വിവരങ്ങൾ മൈക്രോസൈറ്റിൽ നിന്നാണ് എടുക്കുന്നത്. മോട്ടറോള, ആപ്പിൾ, വിവോ, ഓപ്പോ എന്നിവയുടെ വിലക്കിഴിവ് സംബന്ധിച്ച വിവരങ്ങളാണ് നിലവിൽ ഫ്ലിപ്കാർട്ട് പുറത്തുവിട്ടിരിക്കുന്നത്. ഇതിനു പിന്നാലെ കുറച്ചു സമയത്തേക്കുള്ള ആകർഷകമായ ഡീലുകളും ഉപഭോക്താക്കൾക്ക് പ്രതീക്ഷിക്കാം.…
Read More » -
Kerala
കെ സുധാകരന്റെ ഖേദ പ്രകടനം തനിക്ക് ആവശ്യമില്ലെന്ന് എം എം മണി,ഒരുത്തന്റെയും മാപ്പും വേണ്ട, കോപ്പും വേണ്ട
വംശീയ പരാമർശത്തിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ ഖേദ പ്രകടനം തനിക്ക് ആവശ്യമില്ലെന്ന് എം എം മണി. ഒരുത്തന്റെയും മാപ്പും വേണ്ട, കോപ്പും വേണ്ട, കയ്യിൽ വെച്ചേരെ എന്നാണ് എം എംമണി ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. പെട്ടെന്നുണ്ടായ ക്ഷോഭത്തിൽ അധികം ചിന്തിക്കാതെ പ്രതികരിച്ചു പോയതാണ്. മനസ്സിൽ ഉദ്ദേശിച്ച കാര്യമല്ല പുറത്തേക്ക് വന്നത്. വിഷയത്തിൽ യാതൊരു ന്യായീകരണത്തിനും മുതിരാതെ അതിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നായിരുന്നു കെ സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചത്. ഒരുത്തന്റെയും മാപ്പും വേണ്ട ….കോപ്പും വേണ്ട……കയ്യിൽ വെച്ചേരെ … ആവശ്യമുള്ളവർക്ക് കൊടുത്തോളു……ഇവിടെ നിന്നും തരാനൊട്ടില്ല താനും.” ‘ഇന്നത്തെ പത്രസമ്മേളനത്തിൽ നടത്തിയൊരു പരാമർശം വേണ്ടിയിരുന്നില്ലെന്ന് പിന്നീട് ആലോചിച്ചപ്പോൾ തോന്നി. ഒരുപാട് മനുഷ്യരെ അകാരണമായി ആക്ഷേപിച്ചൊരു ആളെക്കുറിച്ച് ചോദ്യം വന്നപ്പോൾ, പെട്ടെന്നുണ്ടായ ക്ഷോഭത്തിൽ അധികം ചിന്തിക്കാതെ പ്രതികരിച്ചു പോയതാണ്. മനസ്സിൽ ഉദ്ദേശിച്ച കാര്യമല്ല പുറത്തേക്ക് വന്നതും. തെറ്റിനെ തെറ്റായി തന്നെ കാണുന്നു. യാതൊരു ന്യായീകരണത്തിനും മുതിരാതെ അതിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു.’ എന്നായിരുന്നു സുധാകരന്റെ ഖേദ…
Read More » -
Kerala
നീറ്റ് പരീക്ഷക്കെത്തിയ പെണ്‍കുട്ടിയെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയ സംഭവം :കേന്ദ്രസര്‍ക്കാരിനെ രേഖാമൂലം പരാതി അറിയിക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു
തിരുവനന്തപുരം: നീറ്റ് പരീക്ഷക്കെത്തിയ പെണ്‍കുട്ടിയെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെ രേഖാമൂലം പരാതി അറിയിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. സംഭവം തീര്‍ത്തും നിരുത്തരവാദപരവും അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും മന്ത്രി പ്രതികരിച്ചു.നാഷ്ണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് നീറ്റ് പരീക്ഷ നടത്തുന്നത്. അവര്‍ നിയോഗിച്ച ഒരു വനിതാ ഉദ്യോഗസ്ഥയാണ് ഇത്തരത്തില്‍ പെണ്‍കുട്ടികളോട് മോശമായി പെരുമാറിയത്. ഇത് കുട്ടികള്‍ക്ക് വളരെയധികം മാനസിക പ്രശ്‌നമുണ്ടാക്കിയെന്നും കേന്ദ്ര സര്‍ക്കാരിനെയും പരീക്ഷ സംഘടിപ്പിക്കുന്ന വിഭാഗത്തെയും അതൃപ്തി അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതേ സെന്ററില്‍ പരീക്ഷ എഴുതിയ നിരവധി പെണ്‍കുട്ടികള്‍ക്കും സമാനനായ അനുഭവമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ ശൂരനാട് സ്വദേശിയായ പെണ്‍കുട്ടി റൂറല്‍ എസ് പിക്ക് പരാതി നല്‍കിയിരുന്നു.പരീക്ഷ എഴുതാനായി എത്തിയ കുട്ടിയെ സെന്ററിന്റെ ഗേറ്റ് കടന്നപ്പോള്‍ ഒരു വനിതാ ഉദ്യോഗസ്ഥ സ്‌കാനര്‍ ഉപയോഗിച്ച് പരിശോധിക്കുകയും തുടര്‍ന്ന് വിദ്യാര്‍ഥിനിയോട് അടിവസ്ത്രം മുഴുവന്‍ ഊരിവെയ്ക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഇത് മാനസികമായി ഉള്‍ക്കൊള്ളാന്‍ കഴിയാതെ പൊട്ടിക്കരഞ്ഞ വിദ്യാര്‍ഥിനിയോട് ഉദ്യോഗസ്ഥ മോശമായി സംസാരിച്ചെന്നും രക്ഷിതാവ് പറഞ്ഞു…
Read More » -
Kerala
പോലീസ് ഉദ്യോഗസ്ഥര്‍ക്കും, ജീവിതപങ്കാളികൾക്കും ഡിജിപിയുടെ അദാലത്ത് ഓഗസ്റ്റ് അഞ്ചിന്
തൃശ്ശൂര്‍ സിറ്റി, റൂറല്‍, വയനാട് എന്നിവിടങ്ങളിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കായി സംസ്ഥാന പോലീസ് മേധാവി നടത്തുന്ന ഓണ്‍ലൈന്‍ അദാലത്തിലേയ്ക്ക് ജൂലൈ 22 വരെ പരാതി നല്‍കാം. ഓഗസ്റ്റ് അഞ്ചിനാണ് അദാലത്ത്. പരാതികള്‍ [email protected] വിലാസത്തില്‍ ലഭിക്കണം. പരാതിയില്‍ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടുത്തണം. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 9497900243. SPC Talks with Cops എന്ന് നാമകരണം ചെയ്തിരിക്കുന്ന പരിപാടിയില്‍ സര്‍വ്വീസില്‍ ഉള്ളതും വിരമിച്ചതുമായ പോലീസ് ഉദ്യോഗസ്ഥരുടെ സര്‍വ്വീസ് സംബന്ധവും വ്യക്തിപരവുമായ പരാതികളാണ് പരിഗണിക്കുന്നത്. ഇവ നേരിട്ട് സംസ്ഥാന പോലീസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണാം. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മേലധികാരി മുഖേന അല്ലാതെ നേരിട്ടുതന്നെ പരാതി നല്‍കാമെന്നതാണ് ഇതിന്‍റെ പ്രത്യേകത. പോലീസ് ഉദ്യോഗസ്ഥരുടെ ജീവിതപങ്കാളിക്കും പരാതി നല്‍കാം.
Read More » -
Movie
മമ്മൂട്ടി പൊലീസ് ഓഫീസറായെത്തുന്ന ബി. ഉണ്ണികൃഷ്ണന്‍ ചിത്രം ആരംഭിച്ചു, സ്നേഹ, അമലപോൾ, ഐശ്വര്യ ലക്ഷ്മി എന്നീ മൂന്ന് നായികമാർ
മമ്മൂട്ടി വ്യത്യസ്തനായ പൊലീസ് ഓഫീസറായി എത്തുന്ന ബി.ഉണ്ണികൃഷ്ണൻ്റെ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ആർ.ഡി. ഇലുമിനേഷൻസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ത്രില്ലർ ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത് ഉദയ കൃഷ്ണയാണ്. സ്നേഹ, അമലപോൾ, ഐശ്വര്യ ലക്ഷ്മി എന്നിവർ നായികമാരാവുന്ന ചിത്രത്തിൽ വില്ലനായെത്തുന്നത് പ്രശസ്ത തെന്നിന്ത്യൻ താരം വിനയ് റായ് ആണ്. വിനയ് റായ് അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്. ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദീഖ്, ജിനു എബ്രഹാം തുടങ്ങി നിരവധി താരങ്ങളോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും അഭിനയിക്കുന്നു. ഇതുവരേയും പേരിടാത്ത ചിത്രത്തിൽ ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. എറണാകുളം, വണ്ടിപെരിയാർ എന്നിവിടങ്ങളാണ് ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷൻ. ‘ഓപ്പറേഷൻ ജാവ’ ഒരുക്കിയ ഫൈസ് സിദ്ധിക്ക് ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. സംഗീതം: ജസ്റ്റിൻ വർഗീസ്, എഡിറ്റിംഗ്: മനോജ്, കലാ സംവിധാനം: ഷാജി നടുവിൽ വസ്ത്രാലങ്കാരം: പ്രവീൺ വർമ്മ, ചമയം: ജിതേഷ് പൊയ്യ, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ.
Read More » -
Kerala
കർഷകരുമായി സംവദിക്കാൻ കൃഷി മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും കൃഷിയിടങ്ങളിലെത്തും: കൃഷി മന്ത്രി പി.പ്രസാദ്
മന്ത്രി ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ ഇനിമുതൽ കൃത്യമായ ഇടവേളകളിൽ നേരിട്ട് കർഷകരുമായി സംവദിച്ച് കാര്യങ്ങൾ മനസ്സിലാക്കുന്നതിനായി കൃഷിയിടത്തിലേക്ക് ഇറങ്ങുന്നതായിരിക്കുമെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. കൃഷിമന്ത്രി, കാർഷികോൽപാദന കമ്മീഷണർ, കൃഷി സെക്രട്ടറി, കൃഷി ഡയറക്ടർ എന്നിവർ രണ്ട് മാസത്തിലൊരിക്കലും അഡീഷണൽ ഡയറക്ടർ, ജോയിന്റ് ഡയറക്ടർ എന്നിവർ മാസത്തിലൊരിക്കലും , ഡെപ്യൂട്ടി ഡയറക്ടർ, അസിസ്റ്റന്റ് ഡയറക്ടർ എന്നിവർ ആഴ്ചയിലൊരിക്കലും ഇത്തരം സന്ദർശന പരിപാടി നടത്തും. നടപ്പ് വർഷത്തെ കാർഷിക വികസനങ്ങൾക്കായുള്ള ധനാഭ്യർത്ഥന നിയമസഭയിൽ അവതരിപ്പിച്ചുകൊണ്ടാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. കാർഷിക മേഖലയിലടിസ്ഥാനമാക്കിയ പ്രാദേശിക സാമ്പത്തിക വികസനം സാധ്യമാക്കും. ഭക്ഷ്യസ്വയം പര്യാപ്തത, ഭക്ഷ്യ സുരക്ഷ, കർഷകരുടെ വരുമാന വർദ്ധനവ്, കാർഷിക മേഖലയിൽ തൊഴിലവസരങ്ങൾ, എന്നിവ ഉറപ്പാക്കുമെന്നും പാരിസ്ഥിതിക മേഖല ആധാരമാക്കി നൂതന കൃഷി രീതികളും ആധുനിക സാങ്കേതിക വിദ്യകളും പാരമ്പര്യ കൃഷിവിജ്ഞാനവും സംയോജിപ്പിച്ചുകൊണ്ടായിരിക്കും പദ്ധതികൾ നടപ്പിലാക്കുകയെന്നും മന്ത്രി പറഞ്ഞു. ഇതിനായി ലഭ്യമാകുന്ന എല്ലാ സാമ്പത്തിക സ്രോതസ്സുകളും ഫലപ്രദമായി സംയോജിപ്പിക്കുമെന്നും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളും…
Read More »