ആരോഗ്യത്തോടെയുള്ള ജീവിതമാണ് ഏറ്റവും വലിയ ആനന്ദം. ആരോഗ്യം പരിപാലിക്കാൻ നിർബന്ധമായും ശ്രദ്ധിക്കേണ്ട അഞ്ച് ഭക്ഷണങ്ങളും കർശനമായും ഒഴിവാക്കേണ്ട 5 ശീലങ്ങളും
❖ പപ്പായ
പപ്പായയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. പപ്പായ അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കുന്നു. പപ്പായയില്‍ ജലാംശം കൂടുതലും കലോറി കുറവും ആയതിനാല്‍, കലോറി അധികമാകാതെ തന്നെ സംതൃപ്തി നല്‍കാനാകും. ശരീരഭാരം കുറയ്ക്കുകയും ചെയ്യും.
❖ നെല്ലിക്ക
നെല്ലിക്ക ശരീരഭാരം കുറയ്ക്കുകയും വയറിലെ കൊഴുപ്പ് കുറയ്ക്കുകയും ചെയ്തതായി അടുത്തിടെ നടത്തിയ പഠനത്തില്‍ പറയുന്നു. വയറിലെ കൊഴുപ്പ് നിങ്ങളുടെ ആരോഗ്യത്തിന് ഏറ്റവും ദോഷകരമായ കൊഴുപ്പാണ്, കാരണം ഇത് പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ നിരവധി രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. നെല്ലിക്കയിലെ നാരുകളുടെ സാന്നിധ്യം മലവിസര്‍ജ്ജനം എളുപ്പമാക്കുകയും മലബന്ധം, ദഹനം, കുടലിന്റെ ആരോഗ്യം എന്നിവ ഇല്ലാതാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
❖ ചിയ വിത്തുകള്‍
ചിയ വിത്തില്‍ നാരുകള്‍ കൂടുതലാണ്, ഇത് നിങ്ങളെ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കും. രണ്ട് ടേബിള്‍സ്പൂണ്‍ ചിയ വിത്തുകളില്‍ ഏകദേശം 10 ഗ്രാം നാരുണ്ട്. നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ശരീരഭാരം കുറയ്ക്കാന്‍ കാരണമാകുന്നു.
❖ കരിക്കിന്‍ വെള്ളം
കരിക്കിന്‍ വെള്ളം പ്രകൃതിയുടെ ഊര്‍ജ്ജ പാനീയവും ഏറ്റവും ഫലപ്രദമായി ശരീരഭാരം കുറയ്ക്കാനുള്ള പാനീയവുമാണ്. ദഹനത്തിനും മെറ്റബോളിസത്തിനും സഹായിക്കുന്ന ബയോ ആക്റ്റീവ് എന്‍സൈമുകളില്‍ ഇത് ഉയര്‍ന്നതാണ്.
ആരോഗ്യം തകര്‍ക്കുന്ന അഞ്ച് ശീലങ്ങള്‍
❖ ആവശ്യത്തിനും അനാവശ്യത്തിനും ഭക്ഷണം കഴിക്കുന്നവരുണ്ട്. ശരീരത്തിന് ഊര്‍ജ്ജം ആവശ്യമായി വരുമ്പോള്‍ അത് വിശപ്പിലൂടെ നാം തിരിച്ചറിയുകയും ഭക്ഷണം കഴിച്ച് വിശപ്പ് പരിഹരിക്കുകയുമാണ് ചെയ്യുന്നത്. എന്നാല്‍ ചിലര്‍ വിശന്നില്ലെങ്കിലും ഇടയ്ക്കിടെ എന്തെങ്കിലും കഴിച്ചുകൊണ്ടിരിക്കുന്നത് കാണാം. ഇത് ആരോഗ്യത്തിന് നല്ലതല്ല
❖ വ്യായാമം ചെയ്യുന്നത് ശാരീരികാരോഗ്യത്തിനും മാനസികാരോഗ്യത്തിനും ആവശ്യമാണ്. എന്നാല്‍ ഓരോരുത്തരും അവരവരുടെ ശരീരപ്രകൃതി, ആരോഗ്യാവസ്ഥ, പ്രായം എന്നിവയെല്ലാം അനുസരിച്ച് മാത്രമേ വ്യായാമം ചെയ്യാവൂ. ഈ അളവുകള്‍ തെറ്റുന്നത് ഗുണത്തിന് പകരം ദോഷമാകാം. കൂടുതല്‍ സമയം വ്യായാമത്തിനായി മാറ്റിവയ്ക്കുന്നര്‍ ഇക്കാര്യങ്ങളും ശ്രദ്ധക്കണം
❖ രാത്രി ഏറെ വൈകി അത്താഴം കഴിക്കുന്ന ശീലമുള്ളവരാണോ? എങ്കില്‍ ഈ ശീലം അപകടകരമാണ്. ദഹനപ്രശ്‌നങ്ങള്‍ തുടങ്ങി ഇതിന്റെ ഭാഗമായി വരാം. ക്രമേണ പ്രമേഹം, കൊളസ്‌ട്രോള്‍, ഹൃദ്രോഗങ്ങള്‍ തുടങ്ങി പലതിലേക്കും ഈ ശീലം നയിക്കും.
❖ രാത്രി നേരത്തെ ഉറങ്ങുന്നതാണ് ശരീരത്തിനും മനസിനും നല്ലത്. പാതിരാത്രി കഴിഞ്ഞ് ഉറങ്ങുന്ന ശീലം ഒട്ടും നല്ലതല്ല. ഇത് ഉപാപചയ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നത് വഴി എല്ലായ്‌പോഴും ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍ നേരിടാം. ഒപ്പം തന്നെ വേറെയും രോഗങ്ങള്‍ക്ക് ഇത് കാരണമാകാം. ഉറക്കം നേരാംവണ്ണം ലഭിച്ചില്ലെങ്കില്‍ അത് ഹൃദയത്തെ വരെ ബാധിക്കും..
❖ നിത്യജീവിതത്തില്‍ നാം പല ജോലികളും ചെയ്യേണ്ടിവരും. പുറത്തുപോയോ വീട്ടിലിരുന്നോ ജോലി ചെയ്യുന്നവരാണെങ്കിലും ശരി, വീട്ടുജോലി മാത്രം ചെയ്യുന്നവരാണെങ്കിലും ശരി ഒരേസമയം ഒരുപാട് ജോലികള്‍ ചെയ്യുന്ന ശീലമുണ്ടെങ്കില്‍ അത് കുറയ്ക്കുക.
ഇത് സ്‌ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോള്‍ കൂടുതല്‍ ഉത്പാദിപ്പിക്കപ്പെടുന്നതിന് കാരണമാവുകയും ഇത് രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യാം.