ആലപ്പുഴ: കടപ്പുറത്ത് കമിതാക്കളെ ഭീഷണപ്പെടുത്തി സ്വര്‍ണമാലയും ഫോണും കവര്‍ന്ന മൂന്നംഗസഘത്തില്‍ ഒരാള്‍ പിടിയിള്‍. മറ്റ് രണ്ടുപേര്‍ ഒളിവില്‍. ആലപ്പുഴ റെയില്‍വേ സ്‌റ്റേഷന് പടിഞ്ഞാറ് െതെപ്പറമ്പില്‍ െമെക്കിളാ (28)ണ് പിടിയിലായത്. ഇയാളോടൊപ്പം ഉണ്ടായിരുന്ന മറ്റ് രണ്ടുപേരെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെ ആലപ്പുഴ കടപ്പുറത്ത് അയ്യപ്പന്‍പൊഴി ഭാഗത്തായിരുന്നു സംഭവം.
കമിതാക്കളുടെ ചിത്രവും വീഡിയോയുമെടുത്തശേഷം പ്രതി പണം ആവശ്യപ്പെട്ടു. എന്നാല്‍ പണം നല്‍കാന്‍ വിസമ്മതിച്ചതോടെ യുവാവിനെ മര്‍ദ്ദിച്ച് മാലയും ഫോണും പ്രതി െകെക്കലാക്കി. എന്നാല്‍ പ്രതിയെ യുവാവ് പിന്തുടര്‍ന്നതോടെ ഫോണ്‍ മടക്കിനല്‍കി. യുവതിയെ വീട്ടിലാക്കിയശേഷം യുവാവ് ടൂറിസം പോലീസില്‍ പരാതി നല്‍കി. ഇതേസമയം സമാനമായി വള തട്ടിയെടുത്തുവെന്ന് ആരോപിച്ച് മറ്റൊരു യുവതിയും പരാതി നല്‍കിയിരുന്നു.
സ്‌റ്റേഷന്‍ പരിധിയില്‍ ക്രിമിനല്‍ സ്വഭാവമുള്ളവരുടെ ഫോട്ടോ പരാതിക്കാര്‍ തിരിച്ചറിഞ്ഞതാണ് പ്രതികളെ പിടികൂടാന്‍ സഹായകമായത്. കവര്‍ച്ച ചെയ്തുകിട്ടുന്ന പണം മദ്യത്തിനും മയക്കു മരുന്നിനുമാണ് പ്രതികള്‍ വിനിയോഗിച്ചിരുന്നത്. െമെക്കിളിനെതിരെ മുമ്പും പരാതികള്‍ ഉണ്ടായിട്ടുണ്ടെന്ന് സൗത്ത് പോലീസ് പറഞ്ഞു.