KeralaNEWS

ആലപ്പുഴയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു

ചാരുംമൂട്: കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ ബൈക്കു യാത്രികനായ യുവാവ് മരിച്ചു. വേടരപ്ലാവ് മുകളയ്യത്ത് വീട്ടില്‍ വിജയകുമാറിന്റെ മകന്‍ വിജിത്ത് കുമാറാണ് (20) മരിച്ചത്. ഇവര്‍ കരിമുളയ്ക്കലില്‍ വാടകക്ക് താമസിച്ചുവരികയാണ്.

ശനിയാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോള്‍ കെ.പി.റോഡില്‍ നൂറനാട് എസ്.ബി.ഐക്കു സമീപമായിരുന്നു അപകടം. അപകടത്തില്‍ തലയ്ക്ക് മുറിവേറ്റ വിജിത്തിനെ നൂറനാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രഥമശുശ്രൂഷ നല്‍കി. തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങി.

സ്‌കാനിംഗ് നടത്തുന്നതിനായി ഞായറാഴ്ച രാവിലെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാനിരിക്കെയായിരുന്നു മരണം. അമ്മ: സിന്ധു. സഹോദരന്‍: വിപിന്‍കുമാർ. സംഭവത്തില്‍ നൂറനാട് പൊലീസ് കേസെടുത്തു.

Back to top button
error: