Month: July 2022

  • Local

    ജോർജ് കുമ്പനാടിന് കേരള കാർട്ടൂൺ അക്കാദമി വിശിഷ്ടാംഗത്വം സമർപ്പിച്ചു

    പത്തനംതിട്ട: ഉപ്പായി മാപ്പിള എന്ന കഥാപാത്രത്തെ വരകളിൽ സൃഷ്ടിച്ച ജോർജ് കുമ്പനാടിന് കേരള കാർട്ടൂൺ അക്കാദമിയുടെ വിശിഷ്ടാംഗത്വം സമർപ്പിച്ചു. കുമ്പനാട്ടെ അദ്ദേഹത്തിൻ്റെ വസതിയിൽ ചേർന്ന ലളിതമായ ചടങ്ങിൽ മന്ത്രി പി പ്രസാദ് വിശിഷ്ടാംഗത്വത്തിന്റെ ഫലകം കൈമാറി. പത്തനംതിട്ട പ്രസ് ക്ലബ്ബിന്റെ സഹകരണത്തോടെയായിരുന്നു പരിപാടി. ജോർജിന്റെ കുടുംബാംഗം കൂടിയായ ചലച്ചിത്ര സംവിധായകൻ ബ്ലെസി, കാർട്ടൂൺ അക്കാദമി ചെയർമാൻ കെ.ഉണ്ണിക്കൃഷ്ണൻ, കേരള മീഡിയ അക്കാദമി സെക്രട്ടറി എൻ.പി സന്തോഷ്, കാർട്ടൂൺ അക്കാദമി നിർവാഹക സമിതി അംഗങ്ങളായ ബൈജു പൗലോസ്, സജീവ് ശൂരനാട്, കാർട്ടൂണിസ്റ്റുകളായ സുധീർ നാഥ്, ഷാജി മാത്യു, പ്രസ്ക്ലബ് പ്രസിഡന്റ് സജിത് പരമേശ്വരൻ, സെക്രട്ടറി എ ബിജു എന്നിവരും ജോർജ്ജിൻ്റെ സഹോദരൻ വർഗീസ് മാത്യു ഉൾപ്പടെയുള്ള കുടുംബാംഗങ്ങളും പങ്കെടുത്തു.

    Read More »
  • NEWS

    നവവധു ഭര്‍തൃ ഗൃഹത്തില്‍ തൂങ്ങിമരിച്ചനിലയില്‍

    കോഴിക്കോട്: 18കാരിയായ നവവധു ഭര്‍തൃ ഗൃഹത്തില്‍ തൂങ്ങിമരിച്ചനിലയില്‍. ഉള്ളിയേരിക്ക് അടുത്ത് കന്നൂരില്‍ ആണ് സംഭവം.   കൊക്കല്ലൂര്‍ രാരോത് സുരേഷ് ബാബുവിന്റെ മകള്‍ അല്‍കയെയാണ് ഭര്‍ത്താവ് കന്നൂര് എടച്ചേരി പുനത്തില്‍ പ്രജീഷിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.       ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. ഭര്‍തൃവീട്ടിലെ ജനല്‍ കമ്ബിയിലാണ് അല്‍കയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒന്നരമാസം മുന്‍പായിരുന്നു പ്രജീഷിന്റേയും അല്‍കയുടേയും വിവാഹം.      

    Read More »
  • Kerala

    യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി നാടെങ്ങും, മുഖ്യമന്ത്രിയും ഭാര്യയും ഹെലികോപ്റ്ററില്‍ തലസ്ഥാനത്ത് പറന്നിറങ്ങി

    തിരുവനന്തപുരം: മെഴ്സിഡസ് ബെന്‍സ് ശ്രേണിയിലെ എയര്‍ബസില്‍ തലസ്ഥാനത്ത് പറന്നിറങ്ങി മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമല വിജയനും. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഇരുവരും ഹെലികോപ്റ്ററില്‍ വന്നിറങ്ങിയത്. എറണാകുളത്ത് ഒരു സ്വകാര്യ ചാനലിന്റെ പരിപാടിയില്‍ പങ്കെടുത്ത ശേഷമാണ് കവടിയാര്‍ ഗോള്‍ഫ് ക്ലബിന് സമീപത്തെ മൈതാനത്ത് ഇറങ്ങിയത്. എറണാകുളത്തെ പരിപാടിയില്‍ ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസുഫലിയും പങ്കെടുത്തിരുന്നു. മഴ രൂക്ഷമാവുകയാണെങ്കില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ ഹെലിക്കോപ്റ്റര്‍ ഇറക്കാനായിരുന്നു തീരുമാനമെങ്കിലും കാലാവസ്ഥ അനുകൂലമായതോടെ മൈതാനത്ത് തന്നെ ഇറക്കുകയായിരുന്നു. പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരടക്കം അദ്ദേഹത്തെ സ്വീകരിക്കാന്‍ സ്ഥലത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ കാറിന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയിരുന്നു. ഇതേ തുടര്‍ന്നാണ് ഹെലികോപ്റ്ററില്‍ എത്തിയതെന്നാണ് നിഗമനം.

    Read More »
  • NEWS

    പന്തളത്ത്  വൻ ലഹരിമരുന്നുവേട്ട; എം ഡി എം എയുമായി യുവതി ഉൾപ്പെടെ 5 പേരെ പോലീസ് അറസ്റ്റ് ചെയ്തു

    പന്തളം : പന്തളത്ത് വൻ ലഹരിമരുന്നുവേട്ട.നിരോധിത മയക്കുമരുന്നായ എം ഡി എം എ യുമായി യുവതി ഉൾപ്പെടെ 5 പേരെ ജില്ലാ പോലീസ് ഡാൻസാഫ് സംഘവും പന്തളം പോലീസും ചേർന്ന് പിടികൂടി. അടൂർ ,പറക്കോട് ,ഗോകുലം വീട്ടിൽ  രാഹുൽ .ആർ (29), കൊല്ലം കുന്നിക്കോട് അസ്മിന മനസിൽ  ഷാഹിന (23), അടൂർ പള്ളിക്കൽ പെരിങ്ങനാട് ജലജവിലാസം വീട്ടിൽ  ആര്യൻ  .പി (21), പന്തളം, കുടശനാട് ,പ്രസന്നഭവനം വീട്ടിൽ  വിധു കൃഷ്ണൻ (20), കൊടുമൺ കൊച്ചുതണ്ടിൽ  സജിൻ (20) എന്നിവരാണ് അറസ്റ്റിലായത്.  പന്തളം മണികണ്ഠനാൽത്തറയ്ക്ക് സമീപമുള്ള  ലോഡ്ജിൽ നിന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് പോലീസ് ഇവരെ പിടികൂടിയത്. ഒന്നരക്കോടി രൂപ വിലമതിക്കുന്ന 154 ഗ്രാം എം ഡി എംഎ ഇവരിൽ നിന്ന് പിടിച്ചെടുത്തു. തിരുവനന്തപുരം റേഞ്ചിലെ തന്നെ ഏറ്റവും വലിയ മയക്കുമരുന്നുവേട്ടയാണ് ഇതെന്ന് പോലീസ് പറഞ്ഞു. ജില്ലാ പോലിസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജന് ലഭിച്ച രഹസ്യസന്ദേശത്തെ തുടർന്നാണ് അറസ്റ്റ്.

    Read More »
  • NEWS

    കനത്ത മഴ: എരുമേലി തുമരംപാറയിൽ മലവെള്ളപ്പാച്ചിൽ; ഉരുൾപൊട്ടൽ എന്ന് സംശയം

    കോട്ടയം: എരുമേലി തുമരംപാറയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ. തുമരംപുഴ തോട് കരകവിഞ്ഞ് ഒഴുകുകയാണ്. വനപ്രദേശത്ത് ഉരുൾപൊട്ടലുണ്ടായതായാണ് സംശയം. ജില്ലയുടെ കിഴക്കൻ മേഖലയായ എരുമേലി ഉൾപ്പെടെയുള്ള കാഞ്ഞിരപ്പള്ളി താലൂക്കിൽ ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയായിരുന്നു ഉണ്ടായിരുന്നത്. തുമരംപാറപുഴയിൽ നിമിഷനേരം കൊണ്ടാണ് മലവെള്ളപ്പാച്ചിലിൽ  രൂപപ്പെട്ടത്. വനപ്രദേശത്ത് ഉരുൾപൊട്ടിയ സൂചനയാണ് നാട്ടുകാർ പങ്കുവെക്കുന്നത്. എന്നാൽ ഇതിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല. റവന്യു വകുപ്പ് ഇക്കാര്യം പരിശോധിച്ചു വരികയാണ്. റോഡുകളിലും സമീപപ്രദേശങ്ങളിലും മറ്റും വെള്ളം ഉയർന്നനിലയിലാണ്. എന്നാൽ ആശങ്കപെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതർ അറിയിക്കുന്നത്.

    Read More »
  • Kerala

    പാലക്കാട്ട് ഹര്‍ത്താല്‍ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

    ചിറ്റൂര്‍: ഒട്ടന്‍ ഛത്രം പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച ചിറ്റൂര്‍ – നെന്മാറ നിയമസഭാ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ഹര്‍ത്താല്‍ നടത്തുമെന്ന് ഡിസിസി വൈസ് പ്രസിഡന്റ് സുമേഷ് അച്യുതന്‍. ചിറ്റൂര്‍ മണ്ഡലത്തില്‍ പൂര്‍ണമായും നെന്മാറ മണ്ഡലത്തില്‍ നെല്ലിയാമ്പതി, അയിലൂര്‍, നെന്മാറ പഞ്ചായത്തുകളൊഴികെയുള്ള ഏഴു പഞ്ചായത്തുകളിലും രാവിലെ ആറ് മുതല്‍ വൈകീട്ട് ഏഴു വരെയാണ് ഹര്‍ത്താല്‍. കേരളത്തിനു കൂടി അവകാശപ്പെട്ട വെള്ളമുള്ള ആളിയാര്‍ ഡാമില്‍നിന്നു 120 കിലോമീറ്റര്‍ അകലെയുള്ള ഒട്ടന്‍ ഛത്രത്തിലേക്ക് തമിഴ്‌നാട് വെള്ളം കടത്താന്‍ ശ്രമിക്കുന്നതിനെതിരെയാണ് ഹര്‍ത്താല്‍. വലിയ പൈപ്പുകളിട്ട് തമിഴ്‌നാട്ടിലെ ദിണ്ടിക്കല്‍ – തിരുപ്പൂര്‍ ജില്ലകളിലെ ഒട്ടന്‍ ഛത്രം നഗരസഭ, കീരന്നൂര്‍, നെയ്ക്കാരന്‍പ്പട്ടി ടൗണ്‍ പഞ്ചായത്തുകള്‍ 528 ഗ്രാമങ്ങള്‍ എന്നിവയിലേക്ക് കുടിവെള്ളമെത്തിക്കുന്നതാണ് ഒട്ടന്‍ഛത്രം പദ്ധതി. പദ്ധതി നടപ്പായാല്‍ ചിറ്റൂര്‍ താലൂക്കിലെ മൂലത്തറ, കമ്പാലത്തറ, മീങ്കര , ചുള്ളിയാര്‍ അണകളിലേക്ക് വെള്ളം ലഭിക്കാതെ വരും. കേന്ദ്ര സര്‍ക്കാരിന്റെ അമൃത് – ജലജീവന്‍ പദ്ധതികളില്‍ നിന്നും 930 കോടി രൂപ ചെലവഴിക്കാനുള്ള ഭരണാനുമതി മന്ത്രിസഭ നല്‍കുകയും…

    Read More »
  • Kerala

    വ്യാജ ജാതിസര്‍ട്ടിഫിക്കറ്റ് വച്ച് തട്ടിപ്പ്, സ്വന്തമായി കമ്പനി; തിരുവനന്തപുരം കോര്‍പറേഷനിലെ എസ് സി പ്രൊമോട്ടറും സഹായിയും അറസ്റ്റില്‍

    തിരുവനന്തപുരം: എസ്‌സി – എസ്ടി ഫണ്ട് തട്ടിപ്പ് കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. തിരുവനന്തപുരം കോര്‍പ്പറേഷനിലെ എസ്‌സി പ്രൊമോട്ടര്‍ സിന്ധുവും സഹായി അജിതയും ആണ് അറസ്റ്റിലായത്. പിന്നോക്ക വിഭാഗത്തിലെ സ്ത്രീകള്‍ക്കായുള്ള ജനകീയാസൂത്രണ പദ്ധതി സ്‌കീമുകളിലൂടെ ലക്ഷങ്ങള്‍ തട്ടിയതിനും വ്യാജ കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി പട്ടിക വര്‍ഗവിഭാഗങ്ങള്‍ക്കായുള്ള ഫണ്ട് തട്ടിയെടുത്തതിനും മ്യൂസിയം പൊലീസാണ് അറസ്റ്റ് ചെയ്തത്. വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് വച്ച് തട്ടിപ്പ് നടത്തി സിന്ധു സ്വന്തമായി ഒരു കമ്പനിയും ആരംഭിച്ചതായി പൊലീസ് പറഞ്ഞു. എസ് സി അംഗങ്ങള്‍ക്കു നല്‍കുന്ന സബ്‌സിഡി ഈ കമ്പനിയുടെ മറവിലും തട്ടിയെടുത്തെന്നു പൊലീസ് അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങളിലെ പട്ടിക വര്‍ഗവിഭാഗങ്ങളില്‍ പെട്ട സ്ത്രീകള്‍ക്ക് ചെറുകിട ഇടത്തരം സംരംഭങ്ങള്‍ തുടങ്ങാന്‍ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വ്യവസായ വകുപ്പ് നല്‍കുന്ന പണം തിരിമറി നടത്തി തട്ടിയെടുക്കുകയായിരുന്നു. നഗരസഭയുടെ ആഭ്യന്തര അന്വേഷണത്തിലാണ് കോടികളുടെ ക്രമക്കേട് കണ്ടെത്തിയത്. 5 പേരടങ്ങുന്ന ഒരു ഗ്രൂപ്പിന് 3 ലക്ഷം രൂപ നല്‍കുന്ന പദ്ധതിയിലാണ് തിരിമറി നടന്നത്.…

    Read More »
  • Pravasi

    പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും നിയമലംഘനം തുടര്‍ന്നു; അബുദാബിയിലെ പ്രമുഖ റെസ്റ്റോറന്റിന് പൂട്ടിട്ട് അധികൃതര്‍

    അബുദാബി: പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും നിയമലംഘനം തുടര്‍ന്ന അബുദാബിയിലെ റെസ്റ്റോറന്റ് അധികൃതര്‍ അടച്ചുപൂട്ടി. പ്രമുഖരായ ഹതം റെസ്റ്റോറന്റിന്റെ ഔട്ട്ലറ്റാണ് അടച്ചിടാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. നിരവധി ഭക്ഷ്യസുരക്ഷാ നിയമലംഘനങ്ങള്‍ കണ്ടെത്തിയതോടെയാണ് നടപടി. സുല്‍ത്താന്‍ ബിന്‍ സായിദ് ദി ഫസ്റ്റ് സ്ട്രീറ്റിലെ (മുറൂര്‍ റോഡ്) ഔട്ട്ലറ്റിന് പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും നിയമലംഘനം തുടര്‍ന്നതോടെയാണ് അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കിയതെന്ന് അബുദാബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റി അറിയിച്ചു. ആവശ്യമായ കീടനിയന്ത്രണ നിലവാരമില്ലെന്നതാണ് പ്രധാനമായും കണ്ടെത്തിയ പ്രശ്നം. നിയമലംഘനങ്ങള്‍ പരിഹരിച്ച് നിയമാനുസൃതമാക്കിയാല്‍ ഒരിക്കല്‍ കൂടി പരിശോധന നടത്തി റെസ്റ്റോറന്റ് തുറക്കാന്‍ അനുവാദം നല്‍കും. നിയമലംഘനം കണ്ടെത്തിയാല്‍ അവ പരിഹരിക്കാന്‍ ഔട്ട്ലറ്റുകള്‍ക്ക് സമയം നല്‍കും. പക്ഷേ മുന്നറിയിപ്പ് അവഗണിച്ചാല്‍ നടപടി നേരിടേണ്ടി വരും. ഭക്ഷ്യസുരക്ഷാ ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ അബുദാബി സര്‍ക്കാരിന്റെ കോണ്ടാക്ട് സെന്റര്‍ നമ്പരായ 800555ല്‍ വിളിച്ച് അറിയിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.  

    Read More »
  • Crime

    ഒന്നരമാസം മുമ്പ് വിവാഹിതയായ പതിനെട്ടുകാരി ഭര്‍തൃഗൃഹത്തിലെ ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍

    കോഴിക്കോട്: ഒന്നരമാസം മുമ്പ് വിവാഹിതയായ പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉള്ളിയേരി കന്നൂര് എടച്ചേരി പുനത്തില്‍ പ്രജീഷിന്റെ ഭാര്യ അല്‍ക്ക(18)യെയാണ് ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. ഭര്‍ത്താവിന്റെ വീട്ടിലെ ജനല്‍ കമ്പിയിലാണ് അല്‍ക്കയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൊക്കല്ലൂര്‍ രാരോത്ത് സുരേഷ് ബാബുവിന്റെ മകളാണ് അല്‍ക്ക. ഒന്നരമാസം മുമ്പായിരുന്നു പ്രജീഷുമായുള്ള അല്‍ക്കയുടെ വിവാഹം. രണ്ടു ദിവസത്തിനിടെ കോഴിക്കോട്ട് നവവധു ആത്മഹത്യചെയ്ത രണ്ടാമത്തെ സംഭവമാണ് ഇതോടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട് നഗരത്തിലെ എലത്തൂരിലും സമാനസംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. നാല് മാസം ഗര്‍ഭിണിയായ പതിനെട്ടുകാരിയെയാണ് കഴിഞ്ഞ ദിവസം എലത്തൂരില്‍ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എലത്തൂര്‍ ചെട്ടിക്കുളം വെളുത്തനാം വീട്ടില്‍ അനന്തുവിന്റെ ഭാര്യ ഭാഗ്യയെയാണ് മരിച്ചത്. വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് ആറ് മാസം മുന്‍പായിരുന്നു ഭാഗ്യയും അനന്തുവും വിവാഹിതരായത്. പ്ലസ് ടുവിന് പഠിക്കുന്നതിനിടെയാണ് അനന്തുവുമായി ഭാഗ്യ അടുപ്പത്തിലായത്. ഇതിനിടെ ഭാഗ്യയെ തട്ടിക്കൊണ്ട് പോയെന്ന പരാതിയില്‍…

    Read More »
  • India

    ആ​ഗസ്റ്റിൽ എത്ര ദിവസം ബാങ്കുകൾ അടഞ്ഞ് കിടക്കും?

    ദില്ലി:  സാമ്പത്തിക കടമകൾ നിറവേറ്റുകയും ഒരു രാജ്യത്തിന്റെയും ജനങ്ങളുടെയും സാമ്പത്തിക പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളാണ് ബാങ്കുകൾ. സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ ഉന്നമനത്തിന് ബാങ്കുകൾക്ക് ഉത്തരവാദിത്തമുണ്ട്. സാമ്പത്തിക വളർച്ചയ്ക്ക് അനിവാര്യമായ പ്രവർത്തനങ്ങളാണ് ബാങ്കുകൾ നിർവഹിക്കുന്നത്. മാസത്തിൽ ഒരു തവണയെങ്കിലും ബാങ്കിലെത്തേണ്ട ആവശ്യങ്ങൾ ഓരോ വ്യക്തിക്കുമുണ്ടാകും. അതു കൊണ്ട് തന്നെ ഏതൊക്കെ ദിവസങ്ങളിലാണ് ബാങ്കുകൾ അവധി എന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.  2022 ആ​ഗസ്റ്റ് മാസത്തിൽ 10 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും. ഈ തീയതികളിൽ ബാങ്കുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉണ്ടെങ്കിൽ  ആഗസ്‌റ്റിന് മുമ്പ് അത് ചെയ്യുന്നതാണ് നല്ലത്. പ്രധാനമായും, ബാങ്ക് അവധി ദിനങ്ങൾ പ്രാദേശികമോ ദേശീയമോ ആണ്. പ്രാദേശിക അവധി ദിനങ്ങൾ പ്രദേശ കേന്ദ്രീകൃതവും ഒരു പ്രത്യേക സംസ്ഥാനവുമായി ബന്ധപ്പെട്ടതുമാണ്. അതേ സമയം ദേശീയ അവധി ദിനങ്ങൾ രാജ്യത്തെ എല്ലാ ബാങ്കുകൾക്കും ബാധകവുമാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർദ്ദേശങ്ങൾ അനുസരിച്ച് ആഗസ്റ്റിലെ ബാങ്ക് അവധി ദിനങ്ങൾ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആ​ഗസ്റ്റിലെ ബാങ്ക്…

    Read More »
Back to top button
error: