Month: July 2022
-
India
ഇന്ധന വിലയില്‍ വമ്പന്‍ കുറവ്, നിര്‍ണായക നീക്കവുമായി യുപി സര്‍ക്കാര്‍!
ഉത്തർപ്രദേശിലെ പ്രതിദിന യാത്രക്കാർക്ക് ആശ്വാസമായി, സമീപഭാവിയിൽ പെട്രോൾ, ഡീസൽ വിലകളിലെ മൂല്യവർധിത നികുതി (വാറ്റ്) വർദ്ധിപ്പിക്കേണ്ടതില്ലെന്ന് സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇതുസംബന്ധിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപനം നടത്തിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ ഈ രണ്ട് ഇന്ധനങ്ങള്‍ക്കും ഏറ്റവും കുറഞ്ഞ മൂല്യവർദ്ധിത നികുതി ഈടാക്കുന്ന രാജ്യത്തെ ഏക സംസ്ഥാനമായി ഉത്തര്‍പ്രദേശ് മാറി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നത്തെ കണക്കനുസരിച്ച് ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലഖ്‌നൗവിൽ പെട്രോൾ വില ലിറ്ററിന് 96.36 രൂപയും ഡീസലിന് 89.56 രൂപയുമാണ്. സംസ്ഥാനത്തിന്റെ ബിസിനസ് ഹബ്ബായ നോയിഡയിൽ പെട്രോളിന് ലിറ്ററിന് 96.69 രൂപയും ഡീസലിന് 89.86 രൂപയുമാണ്. സംസ്ഥാനത്തെ റവന്യൂ വരുമാനത്തിന്റെ സ്ഥിതി മുഖ്യമന്ത്രി അവലോകനം ചെയ്‍തതിന് ശേഷമാണ് പുതിയ തീരുമാനം എന്നാണ് റിപ്പോര്‍ട്ടുകള്‍. പൊതുതാൽപ്പര്യം കണക്കിലെടുത്ത് തങ്ങൾ സംസ്ഥാനത്ത് വാറ്റ് നിരക്ക് വർധിപ്പിക്കുകയോ പുതിയ നികുതി ചുമത്തുകയോ ചെയ്‍തിട്ടില്ലെന്ന് ആദിത്യനാഥ് പറഞ്ഞു. “ഇന്ന് പെട്രോൾ/ഡീസൽ എന്നിവയുടെ ഏറ്റവും കുറഞ്ഞ വാറ്റ് നിരക്ക് ഉത്തർപ്രദേശിലാണ്.…
Read More » -
Kerala
പന്ത്രണ്ട് മാസം കഴിഞ്ഞാലും എ കെ ജി സെന്‍റർ ആക്രമണത്തിലെ പ്രതികളെ പിടികൂടാനാകില്ല: രമേശ് ചെന്നിത്തല
തിരുവനന്തപുരം: ഒന്നല്ല പന്ത്രണ്ട് മാസം കഴിഞ്ഞാലും എ കെ ജി സെന്‍റർ ആക്രമണത്തിലെ പ്രതികളെ പിടികൂടാനാകില്ലെന്ന് മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ആക്രമിച്ചത് സിപിമ്മുകാർ ആയത് കൊണ്ടാണ് പിടികൂടാത്തത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എകെജി സെന്‍റര്‍ ആക്രമണ കേസും സ്വാമിയുടെ കേസ് പോലെ എഴുതി തള്ളും. ക്രൈംബ്രാഞ്ച് അന്വേഷണം കേസ് വൈകിപ്പിക്കാനാണ്. കേസ് എടുക്കേണ്ടത് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരെയാണ്. കലാപ ശ്രമത്തിന് കേസ് എടുക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കരുവന്നൂർ ബാങ്കിൽ നിക്ഷേപകർക്ക് സർക്കാർ നൽകിയ വാഗ്ദാനം പാലിച്ചിട്ടില്ല. നിക്ഷേപകരെ സർക്കാർ സംരക്ഷിക്കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്തെ സഹകരണ ബാങ്ക് കൊള്ളയ്ക്ക് ഉത്തരവാദികൾ സിപിഎം നേതാക്കൾ എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കരുവന്നൂര്‍ സഹകരണ ബാങ്ക് കൊള്ളയില്‍ മുന്‍ മന്ത്രി എ സി മൊയ്തീന് പങ്കുണ്ട്. വ്യാപകമായ കൊള്ളക്ക് ഉന്നതരായ സിപിഎം നേതാക്കൾ നേതൃത്വം നൽകുന്നു എന്നും സുരേന്ദ്രന്‍ ആരോപിച്ചു. സഹകരണ ബാങ്ക് തട്ടിപ്പുകളില്‍…
Read More » -
Kerala
ആശിക്കുംപോലെ ഇനി ദോശ തിന്നണേല്‍ കീശയില്‍ കാശ് കൂടുതല്‍വേണം! ഒന്നാം തീയതി മുതല്‍ മാവിന് വിലകൂടുന്നു
തിരുവനന്തപുരം: മലയാളികളുടെ പ്രിയ ഭക്ഷണമായ ദോശ തിന്നാന്‍ ഇനി ആശിക്കുന്നത്ര എളുപ്പമല്ല, കീശയില്‍ കാശ് കൂടുതല്‍ കരുതുന്നവര്‍ക്കേ ഇനി ദോശ ആസ്വദിച്ച് കഴിക്കാനാകൂ. ഒന്നാം തീയതി മുതല്‍ മാവിന് വിലകൂട്ടാനാണ് നിര്‍മാതാക്കളുടെ തീരുമാനം. അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധനവിനെത്തുടര്‍ന്ന് ദോശ, അപ്പം മാവിന് 5 മുതല്‍ 10 രൂപ വരെ വില വര്‍ധിപ്പിക്കാനാണ് നിര്‍മാതാക്കളുടെ അസോസിയേഷന്റെ നീക്കം. ഓഗസ്റ്റ് ഒന്നാം തിയതി മുതല്‍ വില വര്‍ധിപ്പിക്കുമെന്ന് ഓള്‍ കേരള ബാറ്റേഴ്സ് അസോസിയേഷന്‍ അറിയിച്ചു. അരി, ഉഴുന്ന് എന്നിവയുടെ വില ഉയര്‍ന്നതും ഇന്ധന വില വര്‍ധനവുമാണ് മാവിന്റെ വില വര്‍ധിപ്പിക്കാനുള്ള കാരണമായി അസോസിയേഷന്‍ പറയുന്നത്. ദോശ, അപ്പം, ഇഡ്ഡ്‌ലി മാവുകള്‍ക്ക് ഒന്നാം തിയതി മുതല്‍ കൂടുതല്‍ വില നല്‍കേണ്ടി വരും. നേരത്തെ നികുതി ചുമത്തുന്നതില്‍ ഇളവ് ലഭിച്ചിരുന്ന പല ഉല്‍പ്പന്നങ്ങള്‍ക്കും അടുത്തിടെ ജിഎസ്ടി ചുമത്തിയതോടുകൂടി പല നിര്‍മ്മാതാക്കളും അടച്ചുപൂട്ടലിന്റെ വക്കിലെത്തിയതായി അസോസിയേഷന്‍ വ്യക്തമാക്കി. നേരത്തെതന്നെ വിലക്കയറ്റത്തില്‍ വലഞ്ഞിരിക്കെ, നിര്‍മ്മാതാക്കള്‍ക്കുള്ള കനത്ത പ്രഹരമായിരുന്നു ജിഎസ്ടി…
Read More » -
Kerala
അങ്കണവാടി കുട്ടികൾക്ക് ഇനി മുതൽ പാലും മുട്ടയും; 61.5 കോടിയുടെ പദ്ധതിയുടെ ഉദ്ഘാടനം മറ്റന്നാൾ
തിരുവനന്തപുരം: പോഷകബാല്യം പദ്ധതിയുടെ ഭാഗമായി അങ്കണവാടി (Anganawadi) പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക് ആഗസ്റ്റ് ഒന്ന് മുതല്‍ പാലും മുട്ടയും നല്‍കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാന വനിത ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന 61.5 കോടി രൂപയുടെ പോഷകബാല്യം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് ഒന്നാം തീയതി തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ഡിപിഐ ജവഹര്‍ സഹകരണ ഭവനില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള 33,115 അങ്കണവാടികളിലാണ് പോഷക ബാല്യം പദ്ധതി നടപ്പിലാക്കുന്നു. കുട്ടികളുടെ പോഷകാഹാര നിലവാരം ഉയര്‍ത്തുന്നതിനും, സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുന്നതിനുമായാണ് ആഴ്ചയില്‍ രണ്ട് ദിവസം മുട്ടയും, രണ്ട് ദിവസം പാലും നല്‍കുന്നത്. ഒരു കുട്ടിയ്ക്ക് ഒരു ദിവസം ഒരു ഗ്ലാസ് പാല്‍ വീതം ആഴ്ചയില്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളിലും, ആഴ്ചയില്‍ ചൊവ്വ, വെള്ളി ദിവസങ്ങളില്‍ മുട്ടയും നല്‍കുന്നതാണ്. അങ്കണവാടിയിലെ 3 വയസ് മുതല്‍ ആറ് വയസ് വരെയുളള 4 ലക്ഷത്തോളം പ്രീസ്‌കൂള്‍…
Read More » -
LIFE
തമിഴ്നാട് ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ്; 4 സ്വർണ മെഡൽ ഉൾപ്പടെ നേടി അജിത്തിന്റെ വിജയഗാഥ
ചെന്നൈ: തമിഴ്നാട് ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ മെഡലുകൾ വാരിക്കൂട്ടി നടൻ അജിത്ത് കുമാർ. 47-ാം തമിഴ്‌നാട് റൈഫിൾ ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ ആറ് മെഡലുകളാണ് താരം നേടിയത്. നാല് സ്വർണവും രണ്ട് വെങ്കലവും നേടിക്കൊണ്ടാണ് അജിത്ത് വിജയഗാഥ തീർത്തത്. കഴിഞ്ഞ വർഷം ചെന്നൈയിൽ വച്ചുനടന്ന ഷൂട്ടിങ് ചാമ്പ്യൻ ഷിപ്പിലും ആറ് സ്വർണ മെഡലുകൾ നടൻ നേടിയിരുന്നു. ഇത്തവണത്തെ ചാമ്പ്യൻഷിപ്പിൽ താരം പങ്കെടുക്കുന്നതിന്റെ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലും ഏറെ ചർച്ചയായിരുന്നു. https://twitter.com/rameshlaus/status/1553215361415122950?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1553215361415122950%7Ctwgr%5Eebfb4e29be168b523b46fed5dc7c5a2c459ddee7%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2Frameshlaus%2Fstatus%2F1553215361415122950%3Fref_src%3Dtwsrc5Etfw 2019ൽ കോയമ്പത്തൂരിൽ നടന്ന തമിഴ്‌നാട് ഷൂട്ടിങ് ചാമ്പ്യൻഷിപ്പില്‍ അജിത്ത് രണ്ടാം സ്ഥാനം നേടിയിരുന്നു. വിവിധ ജില്ലകളില്‍ നിന്നായി 850 മത്സരാര്‍ഥികള്‍ പങ്കെടുത്ത മത്സരത്തിൽ നിന്നാണ് അജിത്ത് ഈ നേട്ടം കൈവരിച്ചത്. അഭിനയത്തിന് പുറമെ ഫോട്ടോഗ്രഫി, റേസിംഗ് തുടങ്ങിയവയിൽ തന്റേതായൊരിടം സ്വന്തമാക്കിയ താരമാണ് അജിത്ത്. അതേസമയം, എച്ച് വിനോദിന്റെ സംവിധാനത്തിലൊരുങ്ങുന്ന പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് അജിത്ത് ആരാധകർ. ‘വലിമൈ’യുടെ വിജയത്തിന് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ഒരു കവര്‍ച്ചയെ അടിസ്ഥാനമാക്കി കഥ പറയുന്ന ചിത്രമാണിതെന്നാണ്…
Read More » -
Kerala
കരുവന്നൂര്‍ ബാങ്കിൽ നിക്ഷേപം നടത്തി പെരുവഴിയിലായ കുടുംബത്തിന് തുണയായി സുരേഷ് ഗോപി
തൃശ്ശൂര്‍: നിക്ഷേപിച്ച പണം കരുവന്നൂര്‍ ബാങ്ക് തിരികെ നൽകാത്തതിനാൽ സെറിബ്രൽ പാൾസി ബാധിച്ച രണ്ട് മക്കളുടേയും ചികിത്സ മുടങ്ങിയ ജോസഫിന് സഹായവുമായി നടൻ സുരേഷ് ഗോപി.ഭിന്നശേഷിയുള്ള മക്കളുടെ ചികിത്സക്ക് പണമില്ലാതെ വലയുന്ന വൃക്ക രോഗിയായ ജോസഫിന് ഒരു ലക്ഷം രൂപ നൽകുമെന്ന് സുരേഷ് ഗോപി അറിയിച്ചു. ഇവരുടെ ദുരവസ്ഥയെക്കുറിച്ചുള്ള ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടര്‍ന്നാണ് സുരേഷ് ഗോപിയുടെ ഇടപെടൽ. മാപ്രാണം തെങ്ങോലപ്പറന്പിൽ ജോസഫിന്‍റെ സെറിബ്രല്‍ പാള്‍സി രോഗം ബാധിച്ച രണ്ടു മക്കളുടെയും ചികിത്സയാണ് പണമില്ലാത്തതിനാൽ മുടങ്ങിയത്. കരുവന്നൂര്‍ സഹകരണ ബാങ്കിൽ പതിമൂന്ന് ലക്ഷം രൂപ നിക്ഷേപിച്ച ജോസഫിന് ഒരു കൊല്ലത്തിനിടെ ഇരുപതിനായിരം രൂപ മാത്രമാണ് ബാങ്ക് തിരികെ നല്‍കിയത്. വൃക്കരോഗിയായ ജോസഫിന് ജോലിയെടുത്ത് പോലും മക്കളെ സംരക്ഷിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. ഇരുപത്തിയഞ്ച് കൊല്ലം അന്യനാട്ടിൽ പെടാപാടു പെട്ടുണ്ടാക്കിയ പണമാണ് തെങ്ങോലപ്പറന്പില്‍ ജോസഫ് കരുവന്നൂര്‍ സഹകരണ ബാങ്കിനെ വിശ്വസിച്ച് നിക്ഷേപിച്ചത്.പക്ഷേ ബാങ്ക് ചതിച്ചു. മക്കളുടെ ചികില്‍സയ്ക്കു പോലും ഇപ്പോള്‍ കയ്യിൽ കാശില്ല.…
Read More » -
Crime
പട്ടികജാതി വികസന ഫണ്ട് തട്ടിപ്പ് : ഐഎഎസ് ഉദ്യോഗസ്ഥനുള്‍പ്പെടെ അഞ്ചുപേർക്ക് തടവും പിഴയും ശിക്ഷ
തിരുവനന്തപുരം : പട്ടികജാതി വിദ്യാർത്ഥികളുടെ ഫണ്ട് തട്ടിപ്പ് നടത്തിയതിൽ ഐഎഎസ് ഉദ്യോഗസ്ഥനുള്‍പ്പെടെ അഞ്ചുപേർക്ക് തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. മുൻ എസ് സി ഡയറക്ടർ എ ജെ രാജൻ എസ് സി. വകുപ്പിലെ മുൻ ഫിനാൻസ് ഓഫീസർ എൻ ശ്രീകുമാർ, മുൻ ഡെപ്യൂട്ടി ഡയറക്ടർ സത്യദേവൻ, മുൻ ഡെവലപ്മെൻ്റ് ഓഫീസർ സി സുരേന്ദ്രൻ, വർക്കലയിലുള്ള കമ്പ്യൂട്ടർ സ്ഥാപന ഉടമ സുകുമാരൻ എന്നിവരെയാണ് ശിക്ഷിച്ചത്. പ്രതികൾക്ക് രണ്ട് വർഷം തടവും അഞ്ചു ലക്ഷം പിഴയുമാണ് വിജിലൻസ് കോടതി വിധിച്ചത്. തിരുവനന്തപുരത്ത് പട്ടികജാതി വിഭാഗത്തിൽ പെടുന്ന വിദ്യാർത്ഥികൾക്ക് തൊഴിലവസരം നൽകുന്നതിന് കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും സംയുക്തമായി , പട്ടികജാതി വികസന ഡയറക്ടറേറ്റ് മുഖാന്തിരം ആവിഷ്കരിച്ച് നടപ്പിലാക്കിയ പദ്ധതിയിൽ അഴിമതി നടന്നതായി തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ ജഡ്ജ് പി. ഗോപകുമാർ കണ്ടെത്തി. 2002-2003 കാലയളവിൽ എസ് സി വിദ്യാർത്ഥികള്‍ക്ക് കമ്പ്യൂട്ടർ പഠനത്തിന് സർക്കാർ തുക അനുവദിച്ചിരുന്നു. തൊഴിൽ പരിശീലനം നൽകാൻ രജിസ്ട്രേഷനില്ലാത്ത വർക്കലയിലുള്ള കമ്പ്യൂട്ടർ…
Read More » -
Kerala
സഹകരണ ബാങ്കുകളെ തകർക്കാൻ ഗൂഢശ്രമമെന്ന് സിപിഎം
തിരുവനന്തപുരം: കരിവന്നൂർ ബാങ്ക് തട്ടിപ്പിനിരയായ നിക്ഷേപകർക്ക് പണം തിരികെ കിട്ടാതെയുണ്ടാകുന്ന പ്രയാസങ്ങളും പ്രതിസന്ധിയും ദിവസേന പുറത്ത് വരുന്നതിനിടെ സഹകരണ പ്രസ്ഥാനത്തെ തകർക്കാൻ ഗൂഢ ശ്രമം നടത്തുകയാണെന്ന പ്രസ്താവനയുമായി സിപിഎം. തട്ടിപ്പ് വിവാദങ്ങളിൽ മാധ്യമങ്ങളെ പഴിക്കുന്ന സിപിഎം, സഹകരണ പ്രസ്ഥാനത്തെ തകർക്കാൻ ഗൂഢ ശ്രമം നടക്കുകയാണെന്നും മാധ്യമങ്ങൾ സംഘ പരിവാർ അജണ്ടക്ക് കുഴലൂത്ത് നടത്തുകയാണെന്നുമാണ് കുറ്റപ്പെടുത്തുന്നത്. വിവാദം ഒറ്റപ്പെട്ടതാണ്. സഹകരണ പ്രസ്ഥാനത്തെ തകർക്കാൻ നീക്കം നടക്കുന്നു. ഒറ്റ പൈസ നിക്ഷേപകർക്ക് നഷ്ടം വരില്ലെന്ന് മുഖ്യമന്ത്രി തന്നെ ഉറപ്പ് നൽകിയതാണെന്നും സഹകരണ ബാങ്കുകളിൽ ഉണ്ടായത് ഒറ്റപ്പെട്ട സംഭവമാണെന്നുമാണ് സിപിഎമ്മിന്റെ വിശദീകരണം. സമാനതകളില്ലാത്ത തട്ടിപ്പാണ് കരുവന്നൂർ ബാങ്കിൽ ഉണ്ടായതെന്ന് വ്യക്തമാണ്. പണാപഹരണവും ഗൂഢാലോചനയും സ്വത്ത് കൈവശപ്പെടുത്തലും മുതൽ ആത്മഹത്യ പ്രേരണ വരെ നീളുന്ന അൻപതോളം കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം കടുപ്പിക്കുകയാണ് പ്രതിപക്ഷം. ഇക്കാര്യം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുഖ്യമന്ത്രി പിണറായി വിജയന് കത്ത്…
Read More » -
India
വൈദ്യുതി കമ്പനികള്‍ക്കുള്ള കുടിശിക സംസ്ഥാനങ്ങള്‍ എത്രയും വേഗം നല്‍കണം; ആവശ്യം മുന്നോട്ട് വെച്ച് പ്രധാനമന്ത്രി
ദില്ലി: വൈദ്യതി ഉത്പാദന വിതരണ കമ്പനികള്‍ക്ക് വിവിധ സംസ്ഥാനങ്ങളും വകുപ്പുകളും നല്‍കാനുള്ള കുടിശിക പണം എത്രയും വേഗം നല്‍കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദി. എന്‍ടിപിസിയുടെ വിവിധ ഹരിത ഊര്‍ജ്ജ പദ്ധതികളുടെ ഉദ്ഘാടന വേദിയിലാണ് പ്രധാനമന്ത്രി വൈദ്യുതി മേഖലയില്‍ വിവിധ സംസ്ഥാനങ്ങളുടെ കുടിശിക വേഗം തീര്‍ക്കണമെന്ന് ആവശ്യപ്പെട്ടത്. വൈദുതി ഉത്പാദന പ്രസരണ വിതരണ മേഖലകള്‍ കാര്യക്ഷമമാക്കാനും ലാഭകരമാക്കാനും ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് സംസ്ഥാനങ്ങളിലെ വൈദുതി വിതരണ സ്ഥാപനങ്ങളിലെ വലിയ കുടിശിഖ തീര്‍ക്കണമെന്ന നിര്‍ദ്ദേശം പ്രധാനമന്ത്രി തന്നെ മുന്നോട്ട് വച്ചത്. വൈദ്യുതി വിതരണ മേഖലയില്‍ മത്സരം ഉറപ്പാക്കുന്ന വൈദ്യുത നിയമ ഭേദഗതിയുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോകുന്ന സാഹചര്യത്തിലാണ് സംസ്ഥാനങ്ങളിലെ വിവിധ വൈദ്യുതി വിതരണ ബോര്‍ഡുകളുടേയും ഉത്പാദന വിതരണ കമ്പനികളുടേയും സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി ഇടപെടണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചത്. വൈദ്യുതി ഉത്പദാന കമ്പനിക്ക് വിതരണ കമ്പനികള്‍ നല്‍കാനുള്ള കുടിശികയും വിതരണ കമ്പനികള്‍ക്ക് വിവിധ സര്‍ക്കാരുകള്‍ നല്‍കാനുള്ള കുടിശികയും വൈദ്യുത മേഖലയില്‍…
Read More »