LocalNEWS

ജോർജ് കുമ്പനാടിന് കേരള കാർട്ടൂൺ അക്കാദമി വിശിഷ്ടാംഗത്വം സമർപ്പിച്ചു

പത്തനംതിട്ട: ഉപ്പായി മാപ്പിള എന്ന കഥാപാത്രത്തെ വരകളിൽ സൃഷ്ടിച്ച ജോർജ് കുമ്പനാടിന് കേരള കാർട്ടൂൺ അക്കാദമിയുടെ വിശിഷ്ടാംഗത്വം സമർപ്പിച്ചു. കുമ്പനാട്ടെ അദ്ദേഹത്തിൻ്റെ വസതിയിൽ ചേർന്ന ലളിതമായ ചടങ്ങിൽ മന്ത്രി പി പ്രസാദ് വിശിഷ്ടാംഗത്വത്തിന്റെ ഫലകം കൈമാറി.

പത്തനംതിട്ട പ്രസ് ക്ലബ്ബിന്റെ സഹകരണത്തോടെയായിരുന്നു പരിപാടി. ജോർജിന്റെ കുടുംബാംഗം കൂടിയായ ചലച്ചിത്ര സംവിധായകൻ ബ്ലെസി, കാർട്ടൂൺ അക്കാദമി ചെയർമാൻ കെ.ഉണ്ണിക്കൃഷ്ണൻ, കേരള മീഡിയ അക്കാദമി സെക്രട്ടറി എൻ.പി സന്തോഷ്, കാർട്ടൂൺ അക്കാദമി നിർവാഹക സമിതി അംഗങ്ങളായ ബൈജു പൗലോസ്, സജീവ് ശൂരനാട്, കാർട്ടൂണിസ്റ്റുകളായ സുധീർ നാഥ്, ഷാജി മാത്യു, പ്രസ്ക്ലബ് പ്രസിഡന്റ് സജിത് പരമേശ്വരൻ, സെക്രട്ടറി എ ബിജു എന്നിവരും ജോർജ്ജിൻ്റെ സഹോദരൻ വർഗീസ് മാത്യു ഉൾപ്പടെയുള്ള കുടുംബാംഗങ്ങളും പങ്കെടുത്തു.

Back to top button
error: