Month: July 2022

  • Kerala

    ഒ.ഐ.സി.സി മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു

      ഒ.ഐ.സി.സി മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി, ഒ.ഐ.സി.സി ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കരപിള്ളക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സിക്കുള്ളിലെ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും അംഗീകരിക്കില്ലെന്ന് കെ.സുധാകരന്‍ പറഞ്ഞു. ഐക്യത്തോടെയുള്ള പ്രവര്‍ത്തനം ഒ.ഐ.സി.സിയെ കൂടുതല്‍ ശക്തമാക്കും. നേതാക്കളോടുള്ള ആരാധനയില്‍ തെറ്റില്ല. പക്ഷെ അതിന്റെ പേരില്‍ ഗ്രൂപ്പ് തിരിഞ്ഞുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടനയ്ക്ക് ഗുണം ചെയ്യില്ലെന്നും സുധാകരന്‍ പറഞ്ഞു. ഒ.ഐ.സി.സി ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കരപിള്ള അധ്യക്ഷത വഹിച്ചു. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി.ബല്‍റാം, ജനറല്‍ സെക്രട്ടറിമാരായ കെ.ജയന്ത്, ജി.എസ്.ബാബു, ജി.സുബോധന്‍, ട്രഷറര്‍ പ്രതാപചന്ദ്രന്‍,ഒ.ഐ.സി.സി ഗ്ലോബല്‍ സെക്രട്ടറി ചന്ദ്രന്‍ കല്ലട,ബിനു കുന്നന്താനം,മിഡില്‍ ഈസ്റ്റ് കണ്‍വീനര്‍മാരായ കെടിഎ മുനീര്‍,കുഞ്ഞി കുമ്പള തുടങ്ങിയവര്‍ പങ്കെടുത്തു.

    Read More »
  • Kerala

    മംഗല്യ പദ്ധതി ; അപേക്ഷിക്കാം

    സാധുക്കളായ വിധവകള്‍, വിവാഹമോചിതര്‍ എന്നിവരുടെ പുനര്‍വിവാഹത്തിന് 25,000 രൂപ ധനസഹായം നല്‍കുന്ന മംഗല്യ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി പി എല്‍/ മുന്‍ഗണനാ വിഭാഗത്തില്‍പെട്ട 18 നും 50 നും ഇടയില്‍ പ്രായയമുള്ളവര്‍ക്കാണ് സഹായം ലഭിക്കുക. അപേക്ഷകള്‍ ഓണ്‍ലൈനായി നല്‍കണം. വിലാസം www.schemes.wcd.kerala.gov.in കൂടുതല്‍ വിവരങ്ങള്‍ക്ക് തൊട്ടടുത്ത അങ്കണവാടി/ ശിശുവികസന പദ്ധതി ഓഫീസ്/വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ 0471 2969101

    Read More »
  • Kerala

    ഗവണ്‍മെന്റ് നഴ്‌സിംഗ് കോളേജുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

      തിരുവനന്തപുരം, കോട്ടയം, കണ്ണൂര്‍ ഗവണ്‍മെന്റ് നഴ്‌സിംഗ് കോളേജുകളില്‍ നടത്തി വരുന്ന ക്രിട്ടിക്കല്‍ കെയര്‍ നഴ്‌സിംഗ്, എമര്‍ജന്‍സി ആന്റ് ഡിസാസ്റ്റര്‍ നഴ്‌സിംഗ്, ഓങ്കോളജി നഴ്‌സിംഗ്, ന്യൂറോ സയന്‍സ് നഴ്‌സിംഗ്, കാര്‍ഡിയോ തൊറാസിക്ക് നഴ്‌സിംഗ്, നിയോനേറ്റല്‍ നഴ്‌സിംഗ്, നഴ്‌സസ് & മിഡ്‌വൈഫറി പ്രാക്റ്റീഷണര്‍ എന്നീ പോസ്റ്റ് ബേസിക് ഡിപ്ലോമ നഴ്‌സിംഗ് കോഴ്‌സുകള്‍ക്ക ്അപേക്ഷ ക്ഷണിച്ചു. എല്‍ ബി എസ് സെന്റര്‍ ഡയറക്ടറുടെ വെബ്‌സൈറ്റ് വഴി ഓലൈനായി ആഗസ്റ്റ് 1 മുതല്‍ 27 വരെ അപേക്ഷിക്കാം. ജനറല്‍, എസ് ഇ ബി സി വിഭാഗങ്ങള്‍ക്ക് 1000 രൂപയും പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തിന് 500 രൂപയുമാണ് അപേക്ഷാ ഫീസ്. വിശദവിവരങ്ങള്‍ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ 0471 2560363, 364

    Read More »
  • Kerala

    വിദ്യാഭ്യാസ ധനസഹായം

      കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ കര്‍ഷകത്തൊഴിലാളികളുടെ മക്കള്‍ക്ക് 2021-22 അധ്യയനവര്‍ഷത്തെ വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍/ എയ്ഡഡ് സ്‌കൂളുകളില്‍ പഠിച്ചവരും, പരീക്ഷ ആദ്യ അവസരത്തില്‍ പാസായവരുമായിരിക്കണം. 2022 മാര്‍ച്ചില്‍ തുടങ്ങിയ എസ് എസ് എല്‍ സി/ ടി എച് എസ് എല്‍ സി പരീക്ഷയില്‍ 80 ഉം അതില്‍ കൂടുതല്‍ പോയിന്റ് നേടിയവര്‍ക്കും ഹയര്‍സെക്കണ്ടറി, വി എച്ച് എസ് സി അവസാന വര്‍ഷ പരീക്ഷയില്‍ 90 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ യൂണിയന്‍ പ്രതിനിധികള്‍ മുഖേന സമര്‍പ്പിക്കണം. ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസില്‍ ഓഗസ്റ്റ് 31 വൈകിട്ട് 5 മണി വരെ അപേക്ഷകള്‍ സ്വീകരിക്കുമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 0471 2729175

    Read More »
  • Kerala

    വൈദ്യുതി ബിൽ കുടിശിക അടച്ചില്ല, വടകര മിനി സിവിൽ സ്റ്റേഷനിൽ ഫ്യൂസ് ഊരി

    വടകര മിനി സിവിൽ സ്റ്റേഷനിലെ ഓഫിസുകൾക്ക് പ്രത്യേകം മീറ്ററില്ല. ഇതു മൂലം ബി‍ൽ കുടിശികയെ തുടർന്ന് വൈദ്യുതി ബോ‍ർഡ് കണക്‌ഷൻ വിഛേദിക്കുന്നത് പതിവായി. ഇന്നലെയും വൈദ്യുതി ബോർഡ് ഫ്യൂസ് ഊരി. കുടിശിക 34,000 രൂപയായതിനെ തുടർന്നാണിത്. ചില ഓഫിസുകൾ ബിൽ അടയ്ക്കാത്തതു കാരണം ബിൽ അടച്ച ഓഫിസുകളിലുള്ളവർക്കും വൈദ്യുതി ഇല്ലാതാവുന്ന ഗതികേടാണ്. ഇവിടെയുള്ള 24 ഓഫിസുകളിൽ ചുരുക്കം ചിലതു മാത്രമേ കൃത്യമായി ബി‍ൽ അടയ്ക്കുന്നുള്ളൂ. വൈദ്യുതി വിഛേദിക്കുമ്പോൾ പണം അടച്ച ഓഫിസുകളിലും വൈദ്യുതി വിതരണം മുടങ്ങും. കുറച്ചു കാലമായി സിവിൽ സ്റ്റേഷനിലെ ഓഫിസുകൾ നേരിടുന്ന പ്രശ്നം പരിഹരിക്കാൻ നടപടിയെടുക്കാത്തതിൽ ജീവനക്കാർക്കിടയിൽ അമർഷമുണ്ട്. വൈദ്യുതി ഇല്ലാത്തതു കാരണം പല ഓഫിസുകളുടെയും പ്രവർത്തനം മുടങ്ങുന്നു. മാസാവസാനം സിവിൽ സപ്ലൈ ഓഫിസിൽ റേഷൻ കടകളുടെ സ്റ്റോക്ക്, അലോട്മെന്റ് തുടങ്ങിയ ഒട്ടേറെ ജോലികൾ മുടങ്ങി. ഇത് അടുത്ത മാസത്തെ വിതരണത്തെ ബാധിക്കും. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഉൾപ്പെടെ പൊതു ജനം ഏറെ എത്തുന്ന ചില ഓഫിസുകളിൽ വന്നവർ കാര്യം…

    Read More »
  • Kerala

    കണ്ണെഴുതി മനയോല ചാര്‍ത്തി ചായില്യമിട്ട് കുട്ടിപ്പോലീസുകാര്‍

      തിരുവനന്തപുരം: പരേഡും വ്യായാമങ്ങളുമൊക്കെയായി കടുത്ത അച്ചടക്കത്തിലാണ് സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുകളുടെ പരിശീലനവും പ്രവര്‍ത്തനവും. എന്നാല്‍ കാച്ചാണി ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ കുട്ടിപ്പോലീസുകാര്‍ക്ക് ഇന്നലെ തീര്‍ത്തും വ്യത്യസ്ഥമായ ദിവസമായിരുന്നു. കറുത്ത മഷികൊണ്ട് കണ്ണെഴുതി മുഖത്താകെ ഓറഞ്ച് നിറത്തില്‍ മനയോല ചാര്‍ത്തി ചായില്യവും വെള്ളയുമിട്ട് വടക്കന്‍ മലബാറിലെ തെയ്യക്കോലങ്ങളിലേക്ക് കുട്ടിപ്പോലീസുകാര്‍ വേഷപ്പകര്‍ച്ച നടത്തി. വട്ടിയൂര്‍ക്കാവ് ഗുരു ഗോപിനാഥ് നടന ഗ്രാമവും തെയ്യം കലാ അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന വരവിളിയിലെ മുഖത്തെഴുത്ത് ശില്‍പശാലയാണ് കുട്ടികള്‍ക്ക് വേറിട്ട അനുഭവമായത്. ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് ഉദയകുമാറിന്റെ മേല്‍നോട്ടത്തില്‍ കണ്ണൂരില്‍ നിന്നുള്ള തെയ്യം കലാകാരന്മാരാണ് ശില്‍പശാലക്ക് നേതൃത്വം നല്‍കിയത്. അതീവ സൂക്ഷമതയും സര്‍ഗാത്മകതയും വേണ്ട കലയാണ് മുഖത്തെഴുത്ത്. ആയിരം അണിയറ കണ്ടവനേ അര തെയ്യക്കാരനാകാന്‍ കഴിയൂ എന്നാണ് വാമൊഴി. മുഖത്തെഴുത്തിലൂടെയാണ് തെയ്യത്തെ ഭക്തര്‍ തിരിച്ചറിയുന്നത്. മുഖത്തെഴുത്ത് കലയുടെ എല്ലാ വശങ്ങളും പ്രതിപാദിച്ച ശില്‍പശാല ശ്രദ്ധേയമായിരുന്നു. ശില്‍പശാലയില്‍ പങ്കെടുത്ത കുട്ടികളുടെ മുഖത്തിന്റെ ഒരു വശത്ത് തെയ്യം കലാകാരന്മാര്‍ മുഖത്തെഴുതി. മറുവശത്ത്…

    Read More »
  • Kerala

    എയർ റെയിൽ സർക്കിൾ സർവ്വീസിന് തിങ്കളാഴ്ച മുതൽ

    തിരുവനന്തപുരം; ന​ഗരത്തിൽ ആദ്യമായി ഇലക്ട്രിക് ബസ് സർവ്വീസുകൾ ആരംഭിക്കുന്നു. സിറ്റി സർക്കുലറിലെ എട്ടാമത്തെ സർക്കിളായ എയർ റെയിൽ സിറ്റി സർക്കിളായാണ് ഇലക്ട്രിക് ബസുകൾ സർവ്വീസ് തുടങ്ങുന്നത്. ഇതിനോടൊപ്പം ബാക്കി സർക്കിളുകളിലും ഇലക്ട്രിക് ബസുകൾ അവതരിപ്പിക്കും. യാത്രക്കാർ കുറവുള്ള ബ്ലൂ സർക്കളിൽ നാല് ബസുകളും, ബാക്കി സർവ്വീസുകളിൽ രണ്ട് ഇലക്ട്രിക് ബസുകളുമാണ് ആദ്യ ഘട്ടത്തിൽ സർവ്വീസ് നടത്തുക. ക്ലോക്ക് വൈസും ആന്റി ക്ലോക്ക് വൈസുമായി ഈ ബസുകൾ സർവ്വീസ് നടത്തും. രണ്ട് ഇലക്ട്രിക് ബസുകൾ ചാർജിങ്ങിന് വേണ്ടി ഉപയോ​ഗിക്കും. സർവ്വീസ് നടത്തുന്ന ബസുകളിൽ ചാർജ് തീരുന്ന മുറയ്ക്ക് ചാർജ് ചെയ്യുന്ന ബസുകൾ മാറ്റി നൽകും. വിമാനത്താവളം, റെയിൽവെ സ്റ്റേഷൻ, കെഎസ്ആർടിസി ബസ് സ്റ്റേഷൻ എന്നിവയെ ബന്ധിപ്പിച്ച് കൊണ്ട് 24 മണിയ്ക്കൂർ സർവ്വീസ് ആരംഭിക്കുന്ന എയർ – റെയിൽ സർക്കിൾ തിങ്കളാഴ്ച ( ആ​ഗസ്റ്റ് 1 മുതൽ ) സർവ്വീസ് ആരംഭിക്കും. തിരുവനന്തപുരത്തെ രണ്ട് എയർ പോർട്ടുകളായ ഡൊമസ്റ്റിക് (T1), ഇന്റർനാഷണൽ (T2) ടെർമിനലുകളിലേക്ക്…

    Read More »
  • LIFE

    ചിരി ഹെൽപ്പ്ലൈൻ ജനപ്രിയമാകുന്നു; ഇതുവരെയെത്തിയത് 31,084 കോളുകൾ

    കുട്ടികളിലെ മാനസികസമ്മർദം ലഘൂകരിക്കാനും അവരെ ‘ചിരി’പ്പിക്കാനും കേരള പോലീസ് ആരംഭിച്ച ചിരി ഹെൽപ്പ് ലൈൻ ജനപ്രിയമാകുന്നു. പദ്ധതി ആരംഭിച്ച് ഒരു വർഷമാകുമ്പോൾ 31,084 പേർ സേവനം പ്രയോജനപ്പെടുത്തിയതായാണു കണക്കുകൾ. കോവിഡ് വ്യാപനത്തെത്തുടർന്ന് വീട്ടിൽ തുടരാൻ നിർബന്ധിതരായ കുട്ടികൾക്ക് ആശ്വാസം പകരുകയെന്ന ലക്ഷ്യത്തോടെയാണു പദ്ധതി തുടങ്ങിയത്. 2021 ഈ പദ്ധതി ആരംഭിക്കുമ്പോൾ പല കോണുകളിൽ നിന്നും സംശയങ്ങൾ ഉയർന്നിരുന്നു. നമ്മുടെ കുട്ടികൾക്ക് ഇത്രയും മാനസിക സമ്മർദ്ദം ഉണ്ടോ? ഉണ്ടെങ്കിൽ തന്നെ അതിൽ പോലീസിനെന്താവും ചെയ്യാനാവുക? നമ്മുടെ കുട്ടികളെ ചിരിപ്പിക്കാൻ അവർക്കു കഴിയുമോ? ഈ സംശയങ്ങളെല്ലാം അസ്ഥാനത്താണെന്നു തെളിയിക്കുന്നതാണ് ചിരി ഹെൽപ്പ് ലൈനിൽ വന്ന കോളുകളുമായി ബന്ധപ്പെട്ട കണക്കുകൾ. 2021 ജൂലൈ 12 മുതൽ 2022 ജൂലൈ 28 വരെ വിളിച്ച 31084 പേരിൽ 20081 പേർ വിവരാന്വേഷണത്തിനും 11003 പേർ ഡിസ്ട്രസ് കോളുമാണു ചെയ്തത്. ഏറ്റവും കൂടുതൽ കോളുകൾ മലപ്പുറത്ത് നിന്നാണ്. 2817 പേരാണ് ഇവിടെനിന്നു ചിരിയുടെ ഹെൽപ്ലൈനിൽ വിളിച്ചത്. ഇതിൽ 1815…

    Read More »
  • India

    പട്ടാപ്പകല്‍ ലോഡ്ജ് നടത്തിപ്പുകാരനായ മുന്‍ സൈനികനെ വെട്ടിക്കൊന്നു

    തേനി: തമിഴ്നാട്ടിലെ ബോഡിയില്‍ പട്ടാപ്പകല്‍ ലോഡ്ജ് നടത്തിപ്പുകാരനായ വയോധികനെ വെട്ടി കൊലപ്പെടുത്തി. തിരക്കേറിയ ചീഫ് പോസ്റ്റ് ഓഫീസ് റോഡിന് സമീപമാണ് സംഭവം. ജക്കമനായകന്‍പെട്ടി സ്വദേശിയായ രാധാകൃഷ്ണ(70)നാണ് കൊല്ലപ്പെട്ടത്. മുന്‍ സൈനികനായ രാധാകൃഷ്ണന്‍ ബോഡിയില്‍ വര്‍ഷങ്ങളായി ലോഡ്ജ് നടത്തിവരികയായിരുന്നു. ഇന്ന് ഉച്ചയോടെ ബോഡി ഹെഡ് പോസ്‌റ്റോഫീസിന് മുന്നില്‍ വച്ച് ഇയാള്‍ സഞ്ചരിച്ച സ്‌കൂട്ടറും അഞ്ചംഗ അക്രമിസംഘം സഞ്ചരിച്ച ജീപ്പുമായി കൂട്ടിമുട്ടിയിരുന്നു. ഇതെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. വെട്ടേറ്റ രാധാകൃഷ്ണന്‍ സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. പ്രതികള്‍ എത്തിയ ജീപ്പ് കേരള രജിസ്‌ട്രേഷനിലുള്ളതാണെന്ന് കണ്ടെത്തി. കൊലയാളികള്‍ കേരളത്തിലേക്കു കടന്നിട്ടുണ്ട് എന്ന സംശയത്താൽ അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.ബോഡി നഗര്‍ പൊലീസിനാണ് അന്വേഷണ ചുമതല.

    Read More »
  • NEWS

    ഓണക്കിറ്റ് വിതരണം ആഗസ്റ്റ് 10 മുതല്‍ 

    തിരുവനന്തപുരം :സപ്ലൈകോയുടെ ഓണക്കിറ്റ് വിതരണം ആഗസ്റ്റ് 10 മുതല്‍ ആരംഭിക്കും.14 ഉത്പന്നങ്ങള്‍ കിറ്റിലുണ്ടാവുമെന്നും ഓണത്തിനു മുൻപ് തന്നെ വിതരണം പൂര്‍ത്തിയാക്കുമെന്നും ഭക്ഷ്യവകുപ്പ് മന്ത്രി ജി ആര്‍ അനില്‍ വ്യക്തമാക്കി. ഓണക്കിറ്റുകള്‍ക്കാവശ്യമായ നടപടികക്രമങ്ങള്‍ ഇതിനോടകം തന്നെ പൂര്‍ത്തിയായി.തുണി സഞ്ചിയിലാണ് കിറ്റ് വിതരണം. ഓണക്കിറ്റുകള്‍ ഓഗസ്റ്റ് 10-മുതൽ റേഷന്‍ കടകളിലൂടെയാണ് വിതരണം ചെയ്യുക. 445 കോടി രൂപ ചിലവ് വരുമെന്നാണ് കണക്കാക്കുന്നത്. ഓണത്തിന് മുന്‍പ് എല്ലാവരിലേക്കും കിറ്റ് വിതരണം എത്തിക്കാനാണ് നീക്കം.കൂടാതെ ആഗസ്റ്റ് 27ന് ഓണത്തിനോടനുബന്ധിച്ച്‌ സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും ഓണം ഫെയറുകളും സംഘടിപ്പിക്കും.

    Read More »
Back to top button
error: