പന്തളം : പന്തളത്ത് വൻ ലഹരിമരുന്നുവേട്ട.നിരോധിത മയക്കുമരുന്നായ എം ഡി എം എ യുമായി യുവതി ഉൾപ്പെടെ 5 പേരെ ജില്ലാ പോലീസ് ഡാൻസാഫ് സംഘവും പന്തളം പോലീസും ചേർന്ന് പിടികൂടി.
അടൂർ ,പറക്കോട് ,ഗോകുലം വീട്ടിൽ രാഹുൽ .ആർ (29), കൊല്ലം കുന്നിക്കോട് അസ്മിന മനസിൽ ഷാഹിന (23), അടൂർ പള്ളിക്കൽ പെരിങ്ങനാട് ജലജവിലാസം വീട്ടിൽ ആര്യൻ .പി (21), പന്തളം, കുടശനാട് ,പ്രസന്നഭവനം വീട്ടിൽ വിധു കൃഷ്ണൻ (20), കൊടുമൺ കൊച്ചുതണ്ടിൽ സജിൻ (20) എന്നിവരാണ് അറസ്റ്റിലായത്.
പന്തളം മണികണ്ഠനാൽത്തറയ്ക്ക് സമീപമുള്ള ലോഡ്ജിൽ നിന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് പോലീസ് ഇവരെ പിടികൂടിയത്. ഒന്നരക്കോടി രൂപ വിലമതിക്കുന്ന 154 ഗ്രാം എം ഡി എംഎ ഇവരിൽ നിന്ന് പിടിച്ചെടുത്തു. തിരുവനന്തപുരം റേഞ്ചിലെ തന്നെ ഏറ്റവും വലിയ മയക്കുമരുന്നുവേട്ടയാണ് ഇതെന്ന് പോലീസ് പറഞ്ഞു.
ജില്ലാ പോലിസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജന് ലഭിച്ച രഹസ്യസന്ദേശത്തെ തുടർന്നാണ് അറസ്റ്റ്.