Month: June 2022
-
NEWS
മോദിയുടെ മുഖ്യശത്രു രാഷ്ട്രപതി ആകുമോ ?
ന്യൂഡല്‍ഹി: 2014ല്‍ നരേന്ദ്ര മോദി അധികാരത്തിലേറിയത് മുതല്‍ ബിജെപി സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങളെ നിരന്തരം വിമര്‍ശിച്ച് രംഗത്തുവന്നിരുന്ന ആളാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ത്ഥിയായ മുന്‍ കേന്ദ്ര മന്ത്രി യശ്വന്ത് സിന്‍ഹ. നോട്ടുനിരോധനം, പൗരത്വ ഭേദഗതി നിയമം തുടങ്ങിയ നിര്‍ണായക അവസരങ്ങളില്‍ ശക്തമായ വിമര്‍ശനം കേന്ദ്ര സര്‍ക്കാറിനെതിരെ സിന്‍ഹ ഉയര്‍ത്തി. ‘ഇന്ത്യയെ നശിപ്പിച്ചയാള്‍’ എന്നാണ് 2020ലെ ജന്മദിനത്തില്‍ മോദിയെ യശ്വന്ത് സിന്‍ഹ വിശേഷിപ്പിച്ചത്. മോദിയുടെ ജന്മദിനമായ സെപ്റ്റംബര്‍ 17ന് രാജ്യത്തെ യുവജനങ്ങള്‍ക്ക്’ഹാപ്പി ജുംല ദിവസ’ ആണ് യശ്വന്ത് സിന്‍ഹ ആശംസിച്ചത്. പൊള്ളയായ വാഗദാനങ്ങള്‍ക്ക്ഹിന്ദിയില്‍ പറയുന്ന വാക്കാണ്ജുംല. വാഗദാനങ്ങള്‍ വാരിക്കാരി നല്‍കുകയും അവയൊന്നും പാലിക്കാതിരിക്കുകയും ചെയ്യുന്ന മോദിയെ കളിയാക്കുകയായിരുന്നു അദ്ദേഹം.
Read More » -
Crime
അർദ്ധരാത്രിയിൽ വീട്ടിൽ അതിക്രമിച്ചുകയറി ലൈംഗികാതിക്രമം; 61കാരൻ പിടിയിൽ
കൊല്ലം: അര്‍ദ്ധരാത്രി വീട്ടില്‍ അതിക്രമിച്ചുകടന്ന് ലൈംഗികാതിക്രമം കാട്ടിയെന്ന കേസില്‍ പ്രതിയെ പൊലീസ അറസ്റ്റ് ചെയ്തു. കൊല്ലം ബീച്ചിന് സമീപം ജോനകപ്പുറം മുസ്ലിം കോളനി-551ല്‍ ജോണ്‍സൺ(61) എന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പള്ളിത്തോട്ടം പോലീസ് പിടികൂടുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. അഞ്ച് ദിവസം മുമ്പാണ് പ്രതി പള്ളിത്തോട്ടത്തിന് സമീപത്തുള്ള വീട്ടിൽ രാത്രിയിൽ അതിക്രമിച്ചുകയറി വീട്ടമ്മയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചത്. വീട്ടമ്മയുടെ നിലവിളി കേട്ട് അയൽക്കാർ എത്തിയതോടെ പ്രതി ഓടി രക്ഷപെടുകയായിരുന്നു. ഇതേത്തുടർന്ന് വീട്ടമ്മ പള്ളിത്തോട്ടം പൊലീസിൽ പരാതി നൽകുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. ബന്ധുവീടുകളിലും മറ്റും ഒളിവില്‍ക്കഴിഞ്ഞിരുന്ന പ്രതിയെ സിറ്റി സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ആര്‍.ഫയാസിന്റെ നേതൃത്വത്തില്‍ എസ്.ഐ.മാരായ സുകേഷ്, അനില്‍ ബേസില്‍, ഹിലാരിയോസ്, ജി.എ.എസ്.ഐ. കൃഷ്ണകുമാര്‍, സുനില്‍കുമാര്‍, എസ്.സി.പി.ഒ. ഷാനവാസ്, ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14…
Read More » -
NEWS
കടലില്‍ കുളിക്കാനിറങ്ങി കാണാതായ രണ്ട് വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
കൊല്ലം :ചവറയില്‍ കടലില്‍ കുളിക്കാനിറങ്ങി കാണാതായ രണ്ട് വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ചവറ പന്മന മിടാപ്പള്ളി കൊച്ച് കാരാതറയില്‍ ഉഷാകുമാരിയുടെ മകന്‍ ജയകൃഷ്ണന്‍ (17), പന്മന വടക്കുംതല പാലവിള കിഴക്കതില്‍ പരേതനായ ബിജു- സുനിത ദമ്ബതികളുടെ മകന്‍ ബിനീഷ് ( 16) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ ഏഴിനും എട്ടിനും ഇടയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ബിനീഷിന്റെ മൃതദേഹം കരിത്തുറ ഭാഗത്തുനിന്നും ജയകൃഷ്ണന്റെ മൃതദേഹം നീണ്ടകര ഹാര്‍ബറിനു സമീപത്തു നിന്നുമാണ് കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ് സംഭവം.ചവറ കോവില്‍ത്തോട്ടം ഭാഗത്തായിട്ടാണ് ഇവര്‍ കുളിക്കാനായി ഇറങ്ങിയത്.ഇരുവരെയും കാണാതായതിന് പിന്നാലെ നീണ്ടകര കോസ്റ്റല്‍ പോലീസ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, ചവറ ഫയര്‍ഫോഴ്‌സ്, ചവറ പോലീസ്, പ്രദേശവാസികള്‍ എന്നിവരുടെ നേതൃത്വത്തില്‍ രാത്രി വൈകിയും തെരച്ചില്‍ നടത്തി നടത്തിയിരുന്നു. ശക്തമായ തിരമാല ഉള്ളതിനാല്‍ രാത്രി തെരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെ പ്രദേശവാസികളും ബന്ധുക്കളും തീരത്ത് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.പോലീസ് എത്തി ഇന്‍ക്വസ്റ്റ് തയാറാക്കി മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.
Read More » -
LIFE
പ്രൊഫ.സി രവീന്ദ്രനാഥ് എഴുതിയ സുസ്ഥിര വികസനം ഭാവിയുടെ വികസന കാഴ്ചപ്പാട് എന്ന പുസ്തകം പ്രകാശനം ചെയ്തു
മുൻ പൊതു വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് എഴുതിയ സുസ്ഥിര വികസനം ഭാവിയുടെ വികസന കാഴ്ചപ്പാട് എന്ന പുസ്തകം പ്രൊഫ.എം കെ സാനു കൊച്ചി മേയർ എം അനിൽ കുമാറിന് നൽകി പ്രകാശനം ചെയ്തു.ഏറെ ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന വികസന കാര്യത്തിൽ സുസ്ഥിര വികസനത്തിന് ഉതകുന്ന മൂല്യവത്തായ ഒരു ആശയമാണ് പ്രൊഫ.സി രവീന്ദ്രനാഥ് ഈ പുസ്തകത്തിലൂടെ മുന്നോട്ട് വച്ചിട്ടുള്ളതെന്ന് പ്രൊഫ.എം.കെ സാനു പറഞ്ഞു. സാനുമാഷിൻ്റെ കൊച്ചിയിലെ വസതിയിൽ നടത്തിയ ചടങ്ങിൽ ടി നരേന്ദ്രൻ അധ്യക്ഷത വഹിച്ചു. മേയർ എം എം അനിൽകുമാർ, പ്രൊഫ.സി രവീന്ദ്രനാഥ്, കെ സുധാകരൻ ( തിങ്കൾ ബുക്സ്), ആർ റിഷാദ് ബാബു, ഇ അബ്ദുൾ കലാം, അശ്വതി എസ്, അനിൽ രാധാകൃഷ്ണൻ, കെ വി രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Read More » -
Crime
ലഹരിമരുന്ന് നൽകി വിദ്യാർത്ഥികളെ പ്രകൃതിവിരുദ്ധ പീഢനത്തിനിരയാക്കിയ മദ്ധ്യവയസ്കൻ അറസ്റ്റിൽ
തിരൂർ: ഹൈസ്കൂൾ വിദ്യാർത്ഥികളെ ലഹരിമരുന്ന് നൽകി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ തലക്കടത്തൂർ സ്വദേശി കുന്നത്ത് പറമ്പിൽ മുസ്തഫ(59)യെ തിരൂർ പോലീസ് പിടികൂടി. ലഹരിയുല്പന്നങ്ങളായ ഹാൻസ്, കഞ്ചാവ്ബീഡി എന്നിവ കുട്ടികൾക്ക് നൽകി സൗഹൃദമുണ്ടാക്കുകയാണ് പ്രതി മുസ്തഫയുടെ രീതി. പിന്നീട് ഇവ തേടി സമീപിക്കുമ്പോഴാണ് കുട്ടികളെ പീഡനത്തിനിരയാക്കുന്നത്. വീട്ടുകാർ കുട്ടികളിൽ നിന്ന് ഹാൻസും ബീഡിയും കണ്ടെടുത്തതോടെയാണ് വിവരങ്ങളറിഞ്ഞ് പരാതിയുമായി രക്ഷിതാക്കൾ പോലീസിനെ സമീപിച്ചത്. തിരൂർ സി.ഐ ജിജോയുടെ നേതൃത്വത്തിൽ എസ്.ഐ ജലീൽ കറുത്തേടത്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷിജിത്ത്, സിവിൽ പോലീസ് ഓഫീസർ ഉണ്ണിക്കുട്ടൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Read More » -
Kerala
എംഎം മണിക്കെതിരെ വംശീയ അധിക്ഷേപവുമായി മുസ്ലിംലീഗ് നേതാവ് പികെ ബഷീർ എം എൽ എ
മുൻ മന്ത്രിയും ഉടുമ്പഞ്ചോല എംഎൽഎയുമായ എംഎം മണിക്കെതിരെ വംശീയ അധിക്ഷേപവുമായി മുസ്ലിംലീഗ് നേതാവ് പികെ ബഷീർ എംഎൽഎ. കറുപ്പ് കണ്ടാൽ മുഖ്യമന്ത്രിക്ക് പേടിയാണെന്ന് പറഞ്ഞ അദ്ദേഹം സംസ്ഥാന കമ്മിറ്റിയിൽ എംഎം മണി പോയാൽ എന്താവും പേടിയെന്നും ചോദിച്ചു.മുസ്ലിംലീഗിന്റെ ജില്ലാ പ്രവർത്തക സംഗമത്തിലായിരുന്നു പികെ ബഷീർ എംഎൽഎയുടെ പ്രസ്താവന. “കറുപ്പ് കണ്ടാൽ മുഖ്യമന്ത്രിക്ക് പേടി. പർദ്ദ കണ്ടാൽ ഇയാൾക്ക് പേടി. ഇവരുടെ സംസ്ഥാന കമ്മിറ്റിക്ക് എംഎം മണി പോയാൽ എന്തായിരിക്കും സ്ഥിതി. കാരണം അയാളുടെ കണ്ണും മൊക്റുമൊക്ക കറുപ്പല്ലേ” എന്നാണ് പികെ ബഷീറിന്റെ വംശീയാധിക്ഷേപം. കോഴിക്കോട് കഴിഞ്ഞയാഴ്ച ഒരാൾക്ക് പോലും നടക്കാൻ പറ്റിയിട്ടില്ല എന്ന് മുഖ്യമന്ത്രിയുടെ ജില്ലാ പര്യാടനത്തെയും ബഷീർ കളിയാക്കി.
Read More » -
Kerala
നേമം ടെർമിനിൽ പദ്ധതി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കെ.മുരളീധരൻ റെയിൽവേ മന്ത്രിയെ കണ്ടു
ദില്ലി: കേന്ദ്ര റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവുമായി കെ മുരളീധരന്‍ എംപി കൂടിക്കാഴ്ച നടത്തി. നേമം കോച്ച് ടെർമിനല്‍ പ്രോജക്ട് റദ്ദ് ചെയ്യാനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് കൂടിക്കാഴ്ചയില്‍ മുരളീധരന്‍ ആവശ്യപ്പെട്ടു. കെ റെയില്‍ പദ്ധതിക കേന്ദ്രത്തിന്‍റെ അജണ്ടയില്‍ പോലമില്ലെന്നാണ് താന്‍ മനസ്സിലാക്കിയതെന്ന് കൂടിക്കാഴ്ചക്ക് ശേഷം മുരളീധരന്‍ പറഞ്ഞു .കൊവിഡ് കാലത്ത് നിര്‍ത്തലാക്കിയ ട്രെയിനുകള്‍ പുനസ്ഥാപപിക്കുമെന്ന് മന്ത്രി ഉറപ്പുതന്നതായും അദ്ദേഹം ദില്ലിയില്‍ പറഞ്ഞു. നേമം റെയിൽവേ ടെർമിനൽ പദ്ധതി ഉപേക്ഷിക്കാൻ പ്രധാന കാരണം കേന്ദ്രമന്ത്രി വി.മുരളീധരനാണെന്ന് നേരത്തെ മന്ത്രി വി.ശിവൻകുട്ടി കുറ്റപ്പെടുത്തിയിരുന്നു. പദ്ധതി ഉപേക്ഷിക്കരുതെന്ന് ആവശ്യപ്പെട്ട് ജില്ലയിൽ നിന്നുള്ള മന്ത്രിമാർ കേന്ദ്ര റെയിൽവേ മന്ത്രിയെ കാണുമെന്നും പദ്ധതി പുനസ്ഥാപിക്കാൻ ആവശ്യപ്പെട്ട് എൽഡിഎഫ് പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.മലയാളിയായ കേന്ദ്രമന്ത്രിയെന്ന നിലയിൽ മുരളീധരനെ കൊണ്ട് കേരളത്തിന് ഒരു സഹായവും കിട്ടുന്നില്ല. എംപി എന്ന നിലയിൽ ശശി തരൂരും ഒന്നും ചെയ്യുന്നില്ലെന്നും ശിവൻ കുട്ടി പറഞ്ഞിരുന്നു. 2011ലെ ബജറ്റിൽ പ്രഖ്യാപിച്ച് 2019ൽ തറക്കല്ലിട്ട 117 കോടിയുടെ…
Read More » -
NEWS
മുംബൈയിൽ മലയാളി യുവതി വാഹനാപകടത്തിൽ മരിച്ചു
മുംബൈ : പുനലൂർ സ്വദേശിനിയായ യുവതി മുംബൈയിൽ വാഹനാപകടത്തിൽ മരിച്ചു. മുംബൈയിൽ രണ്ടാം വർഷ ഫാഷൻ ഡിസൈനിങ് കോഴ്സ് പഠിച്ചുകൊണ്ടിരുന്ന ഐറിൻ സൂസൻ ജോസഫ് (20) ആണ് മരിച്ചത്. റോഡ് ക്രോസ്സ് ചെയ്യുന്നതിനിടയിലായിരുന്നു അപകടം. കുവൈറ്റിൽ ജോലി ചെയ്യുന്ന പുനലൂർ സ്വദേശികളായ ജോജിയുടെയും അനിത ജോജിയുടെയും മകളാണ്.സഹോദരി:ഐഡ സൂസൻ ജോസഫ്.
Read More » -
Movie
കാവ്യബിംബങ്ങളുടെ മഴവില്ല് വിരിയിച്ച കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദറിന്റെ ഓർമ്മദിനം
ഒരുപിടി മധുരമനോഹര ഗാനങ്ങള്‍ നമുക്കേകിയ ഗാനരചയിതാവ്. ജന്മം, പ്രണയം, മിഴിയടയാളങ്ങള്‍ തുടങ്ങിയ ബിംബങ്ങള്‍ ഗാനങ്ങളില്‍ കൊണ്ടുവന്ന കവി. കാല്‍പ്പനികതയുടെ ഊര്‍ജ്ജത്താല്‍ ഭാവനാനിര്‍ഭരമാകുന്ന വരികള്‍… തിരുവനന്തപുരം ജില്ലയിലെ പൂവച്ചൽ എന്ന ഗ്രാമത്തിൽ 1948 ഡിസംബർ 25 ന് അബൂബക്കർ പിള്ളയുടെയും റാബിയത്തുൽ അദബിയാബീവിയുടെയും പുത്രനായി ജനിച്ചു. മൂന്നു സഹോദരിമാരും, രണ്ട് സഹോദരന്മാരുടെയും ഇടയിൽ അഞ്ചാമനായിരുന്നു ഇദ്ദേഹം. ആര്യനാട് ഗവണ്മന്റ് ഹൈസ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം തൃശൂർ വലപ്പാട് പോളിടെക്നികിൽ ചേർന്നു. അതിനുശേഷം തിരുവനന്തപുരം എഞ്ചിനീയറിങ്ങ് കോളേജിൽ തുടർന്നു പഠിച്ചു. പഠനശേഷം ജലസേചന വകുപ്പിൽ ഉദ്യോഗസ്ഥനായി പ്രവേശിച്ചു. വിദ്യാർത്ഥിയായിരിക്കുമ്പോൾത്തന്നെ സാഹിത്യവാസന പ്രകടിപ്പിച്ചിരുന്ന ഖാദറിനെ കുടുംബത്തിലുള്ളവരും സുഹൃത്തുക്കളും വളരെയധികം പ്രോത്സാഹിപ്പിച്ചിരുന്നു. ആ സമയത്തു തന്നെ കവിതകൾ എഴുതി കൈയെഴുത്തു മാസികകളിലും ആനുകാലിക പ്രസിദ്ധീകരണങ്ങളിലും പ്രസിദ്ധീകരിച്ചു. പിന്നീടു് ധാരാളം നാടകങ്ങൾക്കു വേണ്ടിയും, ആകാശവാണിക്കു വേണ്ടിയും ഗാനങ്ങൾ രചിച്ചു. 1972 ൽ ‘കവിത’ എന്ന ചിത്രത്തിൽ കവിതകൾ എഴുതിയാണ് ചലച്ചിത്രരംഗത്തെത്തുന്നത്. ഗാനരചന നിർവ്വഹിച്ച ആദ്യചിത്രം ‘കാറ്റുവിതച്ചവൻ’ ആയിരുന്നെങ്കിലും…
Read More » -
Kerala
ഇറച്ചിവെട്ടു യന്ത്രത്തിലെ സ്വർണ്ണക്കടത്ത്, വാങ്ക്, ചാർമിനാർ എന്നീ സിനിമകളുടെ നിർമാതാവ് സിറാജുദ്ദീൻ കസ്റ്റംസ് പിടിയിൽ
കൊച്ചി: ഇറച്ചിവെട്ടു യന്ത്രത്തിലെ സ്വർണ്ണക്കടത്ത് കേസിൽ സിനിമാ നിർമാതാവ് കസ്റ്റംസിന്റെ കസ്റ്റഡിയിൽ. വാങ്ക്, ചാർമിനാർ എന്നീ സിനിമകളുടെ നിർമാതാവ് കെ.പി സിറാജുദ്ദീനാണ് പിടിയിലായത്. ഏപ്രിൽ രണ്ടിനാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കാർഗോയായിൽ വന്ന ഇറച്ചിവെട്ട് യന്ത്രത്തിൽനിന്ന് രണ്ടരക്കിലോ സ്വർണം കസ്റ്റംസ് പിടികൂടിയത്. കേസ് അന്വേഷണത്തിന്റെ ഭാഗമായി മുസ്ലീം ലീഗ് നേതാവും തൃക്കാക്കര നഗരസഭാ വൈസ് ചെയർമാനുമായ ഇബ്രാഹിംകുട്ടിയുടെ മകൻ ഷാബിൻ അടക്കം മൂന്നുപേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവത്തില്‍ ഇബ്രാഹിംകുട്ടിയുടെ വീട്ടിൽ കസ്റ്റംസ് നേരത്തെ റെയ്‌ഡ് നടത്തിയിരുന്നു. ഒരു ലാപ്ടോപ്പും ഏതാനും ചില രേഖകളും വീട്ടിൽ നിന്നും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പിന്നീടാണ് ഷാബിനെ അറസ്റ്റ് ചെയ്തത്. ദുബായില്‍ നിന്നെത്തിയ കാര്‍ഗോയിലാണ് സ്വര്‍ണ്ണം ഒളിപ്പിച്ച യന്ത്രമുണ്ടായിരുന്നത്. സിറാജുദ്ദീന് എന്നയാളാണ് സ്വര്‍ണ്ണം അയച്ചതെന്ന് കസ്റ്റംസിന് വിവരം ലഭിച്ചിരുന്നു. കാർഗോ കൈപ്പറ്റാൻ വന്നയാളെ കസ്റ്റഡിയിലെടുത്തു. ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. തൃക്കാക്കര തുരുത്തേല്‍ എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തിന്റെ പേരിലായിരുന്നു യന്ത്രം എത്തിയത്.…
Read More »