ന്യൂഡല്‍ഹി: 2014ല്‍ നരേന്ദ്ര മോദി അധികാരത്തിലേറിയത് മുതല്‍ ബിജെപി സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങളെ നിരന്തരം വിമര്‍ശിച്ച് രംഗത്തുവന്നിരുന്ന ആളാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ത്ഥിയായ മുന്‍ കേന്ദ്ര മന്ത്രി യശ്വന്ത് സിന്‍ഹ.
നോട്ടുനിരോധനം, പൗരത്വ ഭേദഗതി നിയമം തുടങ്ങിയ നിര്‍ണായക അവസരങ്ങളില്‍ ശക്തമായ വിമര്‍ശനം കേന്ദ്ര സര്‍ക്കാറിനെതിരെ സിന്‍ഹ ഉയര്‍ത്തി. ‘ഇന്ത്യയെ നശിപ്പിച്ചയാള്‍’ എന്നാണ് 2020ലെ ജന്മദിനത്തില്‍ മോദിയെ യശ്വന്ത് സിന്‍ഹ വിശേഷിപ്പിച്ചത്.
മോദിയുടെ ജന്മദിനമായ സെപ്റ്റംബര്‍ 17ന് രാജ്യത്തെ യുവജനങ്ങള്‍ക്ക്’ഹാപ്പി ജുംല ദിവസ’ ആണ് യശ്വന്ത് സിന്‍ഹ ആശംസിച്ചത്. പൊള്ളയായ വാഗദാനങ്ങള്‍ക്ക്ഹിന്ദിയില്‍ പറയുന്ന വാക്കാണ്ജുംല. വാഗദാനങ്ങള്‍ വാരിക്കാരി നല്‍കുകയും അവയൊന്നും പാലിക്കാതിരിക്കുകയും ചെയ്യുന്ന മോദിയെ കളിയാക്കുകയായിരുന്നു അദ്ദേഹം.