മുൻ മന്ത്രിയും ഉടുമ്പഞ്ചോല എംഎൽഎയുമായ എംഎം മണിക്കെതിരെ വംശീയ അധിക്ഷേപവുമായി മുസ്ലിംലീഗ് നേതാവ് പികെ ബഷീർ എംഎൽഎ. കറുപ്പ് കണ്ടാൽ മുഖ്യമന്ത്രിക്ക് പേടിയാണെന്ന് പറഞ്ഞ അദ്ദേഹം സംസ്ഥാന കമ്മിറ്റിയിൽ എംഎം മണി പോയാൽ എന്താവും പേടിയെന്നും ചോദിച്ചു.മുസ്ലിംലീഗിന്റെ ജില്ലാ പ്രവർത്തക സംഗമത്തിലായിരുന്നു പികെ ബഷീർ എംഎൽഎയുടെ പ്രസ്താവന.
“കറുപ്പ് കണ്ടാൽ മുഖ്യമന്ത്രിക്ക് പേടി. പർദ്ദ കണ്ടാൽ ഇയാൾക്ക് പേടി. ഇവരുടെ സംസ്ഥാന കമ്മിറ്റിക്ക് എംഎം മണി പോയാൽ എന്തായിരിക്കും സ്ഥിതി. കാരണം അയാളുടെ കണ്ണും മൊക്റുമൊക്ക കറുപ്പല്ലേ” എന്നാണ് പികെ ബഷീറിന്റെ വംശീയാധിക്ഷേപം. കോഴിക്കോട് കഴിഞ്ഞയാഴ്ച ഒരാൾക്ക് പോലും നടക്കാൻ പറ്റിയിട്ടില്ല എന്ന് മുഖ്യമന്ത്രിയുടെ ജില്ലാ പര്യാടനത്തെയും ബഷീർ കളിയാക്കി.