NEWS

മുംബൈയിൽ മലയാളി യുവതി വാഹനാപകടത്തിൽ മരിച്ചു

മുംബൈ : പുനലൂർ സ്വദേശിനിയായ യുവതി മുംബൈയിൽ വാഹനാപകടത്തിൽ മരിച്ചു. മുംബൈയിൽ രണ്ടാം വർഷ ഫാഷൻ ഡിസൈനിങ് കോഴ്സ് പഠിച്ചുകൊണ്ടിരുന്ന ഐറിൻ സൂസൻ ജോസഫ് (20) ആണ് മരിച്ചത്.
റോഡ് ക്രോസ്സ് ചെയ്യുന്നതിനിടയിലായിരുന്നു അപകടം.
കുവൈറ്റിൽ ജോലി ചെയ്യുന്ന പുനലൂർ സ്വദേശികളായ ജോജിയുടെയും അനിത ജോജിയുടെയും മകളാണ്.സഹോദരി:ഐഡ സൂസൻ ജോസഫ്.

Check Also
Close
Back to top button
error: