Month: June 2022

  • NEWS

    റോഡിലെ അഭ്യാസ പ്രകടനങ്ങളും മത്സര ഓട്ടവും; വിവരം ആർടിഒയെ അറിയിക്കാം

    റോഡിലെ അഭ്യാസ പ്രകടനങ്ങളും, മത്സരയോട്ടം മൂലമുള്ള അപകടങ്ങളും മരണവും  നാൾക്കുനാൾ വർധിച്ചുവരുന്ന കാഴ്ചയാണ്.ഒരു ചെറിയ വിഭാഗം ആളുകൾ റോഡിൽ നടത്തുന്ന ഇത്തരം അഭ്യാസ  പ്രകടനങ്ങൾ  സാധാരണക്കാരായ യാത്രക്കാരെയും ബാധിക്കുന്നു.  റോഡ് സുരക്ഷക്കക്ക് ഭീഷണിയാകുന്ന വാഹനങ്ങളുടെ  രൂപമാറ്റങ്ങൾ, സൈലൻസറുകൾ മാറ്റി അതിതീവ്ര ശബ്ദം പുറപ്പെടുവിക്കുക, പൊതു നിരത്തുകളിൽ അഭ്യാസം പ്രകടനം/മൽസരയോട്ടം  നടത്തുക, അമിത വേഗതയിലും അപകടകരമായും വാഹനമോടിക്കുക  തുടങ്ങി പൊതുജനങ്ങളുടെ സുരക്ഷക്കും സ്വൈര ജീവിതത്തിനും, ഭീഷണിയും തടസ്സവും സൃഷ്ടിക്കുന്ന വാഹനങ്ങളെ /ഡ്രൈവർമാരെ പറ്റിയുള്ള വിവരങ്ങൾ ഫോട്ടോകൾ / ചെറിയ വീഡിയോകൾ സഹിതം അതത് ജില്ലകളിലെ എൻഫോഴ്സ്മെൻ്റ് ആർ ടി ഒ മാരെ അറിയിക്കാവുന്നതാണ്. വിവരങ്ങൾ നൽകുന്നവരുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കും. നിയമ ലംഘനങ്ങളുടെ ഫോട്ടോ /വീഡിയോ കളോടൊപ്പം സ്ഥലം, താലൂക്ക്, ജില്ല എന്നീ വിശദാശംകൾ കൂടി ഉൾപ്പെടുത്തുക വിവരങ്ങൾ അറിയിക്കേണ്ട മൊബൈൽ നമ്പരുകൾ താഴെ ചേർക്കുന്നു. 1. തിരുവനന്തപുരം – 9188961001 2. കൊല്ലം – 9188961002 3. പത്തനംതിട്ട – 9188961003…

    Read More »
  • India

    ടാറ്റ നെക്സോൺ ഇ.വിക്ക് മുംബൈയിൽ തീപിടിച്ചു, ഇലക്ട്രിക് കാറുകൾ കത്തുന്നത് രാജ്യത്ത് ആദ്യ സംഭവം

    മുംബൈ: ഇലക്ട്രിക് സ്കൂട്ടറുകൾക്ക് തീ പിടിക്കുന്നത് നിത്യസംഭവമായിട്ടുണ്ട്. എന്നാൽ ടാറ്റയുടെ ജനകീയ ഇലക്‌ട്രിക് കാര്‍ നെക്‌സണിന് മുംബൈയിൽ തീപിടിച്ചു. രാജ്യത്ത് ആദ്യമാണ് ഇലക്‌ട്രിക് കാറിനു തീപിടിച്ചത്. ഈ സംഭവത്തെക്കുറിച്ച്‌ ടാറ്റ അന്വേഷണം തുടങ്ങി. മുംബൈ വസായി വെസ്റ്റിലാണ് സംഭവം. വാഹനത്തിനു തീപിടിക്കുന്ന വിഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയി. സംഭവത്തെക്കുറിച്ച്‌ വിശദമായ അന്വേഷണം നടത്തുമെന്ന് ടാറ്റ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മുംബൈയിലേത് ഒറ്റപ്പെട്ട സംഭവമാണെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. വാഹനത്തിന്റെയും ഉപയോക്താക്കളുടെയും സുരക്ഷയ്ക്ക് ടാറ്റ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. വിശദമായ അന്വേഷണത്തിനു ശേഷം ഇതിന്റെ വിവരങ്ങള്‍ പങ്കുവയ്ക്കുമെന്ന് ടാറ്റ അറിയിച്ചു. രാജ്യത്ത് ഏറ്റവും വില്‍ക്കുന്ന ഇലക്‌ട്രിക് കാറാണ് ടാറ്റ നെക്‌സോണ്‍. പ്രതിമാസം 2500 മുതല്‍ 3000വരെ കാറുകള്‍ വിറ്റുപോവുന്നുണ്ട്.

    Read More »
  • India

    സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സന്തോഷവാര്‍ത്ത; ഡി.എ. വര്‍ധന ജൂലൈയില്‍

    ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധനവ് ജൂലൈയില്‍ പ്രഖ്യാപിക്കും. വര്‍ഷത്തില്‍ രണ്ട് തവണ പരിഷ്‌കരിക്കുന്ന ഡിഎ ജനുവരിയിലാണ് അവസാനം പ്രഖ്യാപിച്ചത്. വരുമാന ശേഖരണത്തിലെ കുറവ് കാരണം 2020 ല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ക്ഷാമബത്തയും ആനുകൂല്യങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. എല്ലാ വര്‍ഷവും മാര്‍ച്ച്, സെപ്തംബര്‍ മാസങ്ങളിലാണ് ഡിഎ സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകാറുള്ളത്. എന്നാല്‍ കൊവിഡ് ബാധിച്ച ശേഷം 2019 ഡിസംബര്‍ 31-ന് ശേഷം ഒന്നര വര്‍ഷത്തേക്ക് ഡിഎ വര്‍ധിപ്പിച്ചിരുന്നില്ല. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ഡിഎ വര്‍ധന പുനരാരംഭിച്ചത്. 2021 ജൂലൈയില്‍ ഏഴാം ശമ്പള കമ്മീഷന്‍ എല്ലാ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കുമുള്ള ഡിഎ 17 ശതമാനത്തില്‍ നിന്ന് 28 ശതമാനമായി ഉയര്‍ത്തി. പിന്നീട് 2021 ഒക്ടോബറില്‍ ഡിഎ വീണ്ടും മൂന്നിരട്ടി വര്‍ധിപ്പിച്ചു. അതിനു ശേഷം 2022 ജനുവരി 1 നും ഡിഎ വര്‍ധിപ്പിച്ചു. ഇപ്പോള്‍ 34 ശതമാനമാണ് ഡിഎ. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവരുടെ ജീവിതച്ചെലവ് മെച്ചപ്പെടുത്തുന്നതിനായി നല്‍കുന്ന പണമാണ് ഡിയര്‍നസ്…

    Read More »
  • NEWS

    എം എ യൂസഫലി വാക്കുപാലിച്ചു;സൗദിയില്‍ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച ബാബുവിന് ജന്മനാട്ടില്‍ അന്ത്യവിശ്രമം

    തിരുവനന്തപുരം: സൗദിയില്‍ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച ബാബുവിന് ജന്മനാട്ടില്‍ അന്ത്യവിശ്രമം.അച്ഛനെ കാണാനും അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാനുമുള്ള എബിന്റെ ആഗ്രഹം ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയുടെ സഹായത്തെ തുടര്‍ന്ന് യാഥാര്‍ഥ്യമായി. സൗദിയില്‍ നിന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അച്ഛന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ സഹായം അഭ്യര്‍ത്ഥിച്ച്‌ കഴിഞ്ഞയാഴ്ച ലോക കേരള സഭ ഓപ്പണ്‍ ഫോറത്തിലാണ് എബിന്‍ യുസഫലിയെ സമീപിച്ചത്. എബിന്റെ സങ്കടം മനസ്സിലാക്കിയ യൂസഫലി വേദിയില്‍ വച്ച്‌ അധികൃതരുമായി സംസാരിക്കുകയും മൃതദേഹം വേഗത്തില്‍ നാട്ടിലെത്തിക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. സ്പോണ്‍സറെ ഒഴിവാക്കി മതിയായ രേഖകളില്ലാതെയാണ് ബാബു സൗദിയില്‍ ജോലി ചെയ്തത്.ഇതേ തുടര്‍ന്നുള്ള പിഴ ലുലു ഗ്രൂപ്പ് അധികൃതരുടെ ഇടപെടലിനെ തുടര്‍ന്ന് സൗദി ജവാസത്ത് ഒഴിവാക്കി. ബാബുവിന്റെ ആദ്യ സ്പോണ്‍സറില്‍ നിന്ന് നിരാക്ഷേപ പത്രം ശേഖരിച്ച്‌ അധികൃതര്‍ക്ക് കൈമാറുകയും ചെയ്തിരുന്നു.ഇതോടെയാണ് മൃതദേഹം കേരളത്തിലെത്തിക്കാനുള്ള സാങ്കേതിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയായത്. സൗദിയിലെ കമീസ് മുഷൈത്തില്‍വെച്ച്‌ മരിച്ച നെടുമങ്ങാട് സ്വദേശി ബാബുവിന്റെ മൃതദേഹം വ്യാഴാഴ്ച പുലര്‍ച്ചെയാണ് നാട്ടിലെത്തിച്ചത്.തുടർന്ന് ചെക്കക്കോണം സെന്റ് ജോര്‍ജ്…

    Read More »
  • Crime

    വെറുതെയിരുന്ന എന്നെ മാന്തി, സൂത്രധാരന്‍ ജോര്‍ജല്ല, തിമിംഗലങ്ങള്‍; സ്വപ്‌ന ശ്രമിക്കുന്നത് നിലനില്‍പ്പിനെന്നും സരിത

    തിരുവനന്തപുരം: സ്വര്‍ണക്കടത്ത് വിവാദങ്ങള്‍ക്ക് പിന്നിലെ ഗൂഢാലോചന നടത്തിയ അന്താരാഷ്ട്ര ശാഖകളുള്ള തിമിംഗലങ്ങളാണെന്ന് സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍. സ്വപ്ന സുരേഷ് പ്രതിയായ ഗൂഢാലോചനക്കേസില്‍ രഹസ്യ മൊഴി നല്‍കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സരിത. ‘വെറുതേ ഇരുന്ന എന്നെ മാന്തിവിടുകയാണ് ചെയ്തത്. ഞാനിതിനകത്ത് വന്നുപെട്ടതാണ്. മനഃപ്പൂര്‍വം വന്നു ചാടിയതല്ല. എന്നെ ഇതിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ അതിന്റെ ബാക്കിയെന്താണെന്ന് എനിക്ക് മനസിലാകണ്ടെ? എന്തിനാണ് എന്നെ ഇതിലേക്ക് വലിച്ചിഴച്ചത്? അതിന് പിന്നില്‍ എന്തെങ്കിലും ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിച്ച് പോയപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് മനസിലാക്കിയത്. രാഷ്ട്രീയക്കാരുടെ വിവരം വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. തന്റെ മകളെയടക്കം സമൂഹമാധ്യമങ്ങളില്‍ വലിച്ചിഴച്ച് അവഹേളിച്ചു. അങ്ങിനെയായപ്പോള്‍ വെറുതെയിരുന്നാല്‍ ശരിയാവില്ലെന്ന് കരുതി. എന്നെ ഇതിലേക്ക് കൊണ്ടുവന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടോയെന്നാണ് അറിയേണ്ടത്. തന്റെ പക്കല്‍ തെളിവുകളുണ്ട്. ഇതിന് പിന്നില്‍ രാഷ്ട്രീയക്കാരല്ല, നമ്മളൊന്നും കാണാത്ത വലിയ തിമിംഗിലങ്ങളുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് തന്നെ സമീപിക്കുന്നത് പി.സി. ജോര്‍ജാണ്. സരിത്ത്, ക്രൈം നന്ദകുമാര്‍ ഇവര്‍ക്കെല്ലാം ഇതില്‍ പങ്കുണ്ടെന്നും പിന്നില്‍…

    Read More »
  • NEWS

    വിവാഹ ആഘോഷത്തിനിടയിൽ വരന്റെ വെടിയേറ്റ് സൈനികൻ മരിച്ചു

    ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വിവാഹ പരിപാടി കൊഴുപ്പിക്കാന്‍ തോക്ക് ഉപയോഗിച്ച്‌ നടത്തിയ ‘സെലിബ്രേറ്ററി ഫയറിങ്ങില്‍’ വരന്റെ കൂട്ടുകാരനായ സൈനികൻ മരിച്ചു. സോന്‍ഭദ്ര ജില്ലയിലാണ് സംഭവം.വരന്‍ മനീഷിന്റെ കൈയിലിരുന്ന തോക്കില്‍ നിന്ന് വെടിയേറ്റ് ബാബു ലാല്‍ യാദവ് എന്ന സൈനികനാണ് മരിച്ചത്.വിവാഹ ആഘോഷ പരിപാടിക്കിടെ വേദിയില്‍ വച്ച് നടത്തിയ സെലിബ്രേറ്ററി ഫയറിങ്ങിൽ ബാബു ലാൽ യാദവിന് അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു.ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

    Read More »
  • Kerala

    സ്വപ്‌നയുടെ മൊഴി ഇ.ഡിക്ക് നല്‍കില്ല: കസ്റ്റംസ് എതിര്‍ത്തു; അപേക്ഷ തള്ളി കോടതി

    കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ സ്വപ്ന സുരേഷ് കസ്റ്റംസിന് നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റി(ഇ.ഡി)ന് നല്‍കാനാവില്ലെന്ന് കോടതി. കുറ്റപത്രം സമര്‍പ്പിക്കാത്ത കേസിലെ മൊഴി ഇഡിക്ക് നല്‍കുന്നതിനെ കേസ് അന്വേഷിക്കുന്ന കസ്റ്റംസ് എതിര്‍ത്തിരുന്നു. തുടര്‍ന്നാണ് അന്വേഷണം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ രഹസ്യമൊഴിയുടെ പകര്‍പ്പ് നല്‍കാനാകില്ലെന്നു വ്യക്തമാക്കി കോടതി അപേക്ഷ തള്ളിയത്. രഹസ്യമൊഴി ആവശ്യപ്പെട്ടുള്ള ഇ.ഡി.യുടെ അപേക്ഷയില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതി വ്യാഴാഴ്ച രാവിലെ വിശദമായ വാദം കേട്ടിരുന്നു. അന്വേഷണം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ മൂന്നാമതൊരാള്‍ക്ക് രഹസ്യമൊഴിയുടെ പകര്‍പ്പ് നല്‍കാനാവില്ലെന്ന കാര്യം അറിയിച്ച കസ്റ്റംസ് അഭിഭാഷകന്‍ ഇതുസംബന്ധിച്ച സുപ്രീംകോടതിയുടെ ഉത്തരവും പരാമര്‍ശിച്ചു. നേരിട്ട് അപേക്ഷ നല്‍കിയാല്‍ മൊഴി കൈമാറാമെന്നുമായിരുന്നു കസ്റ്റംസ് നിലപാട്. തുടര്‍ന്നാണ് മൊഴി വേണമെന്ന ഇ.ഡി.യുടെ അപേക്ഷ കോടതി തള്ളിയത്. നേരത്തെ കസ്റ്റംസിനോട് പറഞ്ഞ കാര്യങ്ങളാണ് താനിപ്പോള്‍ പുറത്ത് പറയുന്നതെന്ന് സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞതിന് പിന്നാലെയാണ് രഹസ്യമൊഴി ആവശ്യപ്പെട്ട് ഇഡി കോടതിയെ സമീപിച്ചത്. സംസ്ഥാനത്തെ പല പദ്ധതികളില്‍ നിന്നുള്ള കമ്മീഷന്‍ പ്രതികളായ…

    Read More »
  • Kerala

    ഇടുക്കി കളക്ടറുടെ വാഹനം തടഞ്ഞു; നാല്‍ക്കാലി സംഘം കസ്റ്റഡിയില്‍

    ഇടുക്കി: കളക്ടറുടെ വാഹനം തടഞ്ഞ നാല്‍ക്കാലിസംഘത്തെ കസ്റ്റഡിയിലെടുത്ത് പഞ്ചായത്ത് അധികൃതര്‍. മൂന്നാറിലാണ് സംഭവം. മൂന്നാര്‍ ടൗണില്‍ നിരവധി പശുക്കളാണ് ഗതാഗത തടസ്സം സ്യഷ്ടിച്ച് അലഞ്ഞുനടക്കുന്നത്. ഇത്തരത്തില്‍ ഗതാഗത തടസം സൃഷ്ടിച്ച് പഴയമൂന്നാറില്‍ റോഡില്‍ അലഞ്ഞുതിരിഞ്ഞ പശുക്കള്‍ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജിന്റെ വാഹനത്തിനുമുന്നില്‍ ചെന്നുചാടുകയായിരുന്നു. ഇതോടെ ഔദ്യോഗിക കാര്യങ്ങള്‍ക്കായി എത്തിയ കളക്ടറുടെ വാഹനം വഴിയില്‍ കുടുങ്ങി. എതിര്‍ദിശയില്‍ നിന്ന് എത്തിയ മറ്റ് വാഹനങ്ങള്‍ ശബ്ദം മുഴക്കി കാലികളെ മാറ്റിയതോടെയാണ് കളക്ടര്‍ക്ക് കടന്നുപോകാന്‍ കഴിഞ്ഞത്. സംഭവം ബന്ധപ്പെട്ടവരെ ഓഫീസ് അധികൃതര്‍ അറിയിക്കുകയും ചെയ്തു. ഇതോടെയാണ് ശുചീകരണ തൊഴിലാളികളെ ഉപയോഗിച്ച് തടസ്സം സ്യഷ്ടിച്ച പശുക്കളെ പഞ്ചായത്ത് അധികൃതര്‍ കസ്റ്റഡിയില്‍ എടുത്ത്. ഉച്ചയോടെ എത്തിയ ഉടമകള്‍ പിഴ ഒടുക്കി നിരത്തില്‍ ഇറക്കിവിടില്ലെന്ന ഉറപ്പ് നല്‍കിയ ശേഷമാണ് കാലികളെ പഞ്ചായത്ത് അധികൃതര്‍ വിട്ടത്. മൂന്നാറിനോട് ചേര്‍ന്നുകിടക്കുന്ന ലയങ്ങളില്‍ താമസിക്കുന്ന തൊഴിലാളികളുടെ പശുക്കള്‍ ടൗണില്‍ ഗതാഗത തടസ്സം സ്യഷ്ടിക്കുന്നത് പതിവാണ് .എന്നാല്‍ ഇത്തരത്തില്‍ പശുക്കളെ അഴിച്ചുവിടുന്ന ആളുകള്‍ക്കെതിരെ ആരും…

    Read More »
  • LIFE

    റെക്കോഡ് കളക്ഷന്‍ കുതിപ്പിനിടെ വിക്രത്തിന്‍െ്‌റ ഒ.ടി.ടി. റിലീസ് തീയതി പുറത്ത്

    ചെന്നൈ: ബോക്‌സോഫീസ് കളക്ഷന്‍ റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുന്നതിനിടെ കമല്‍ഹാസന്‍ ചിത്രം വിക്രത്തിന്‍െ്‌റ ഒ.ടി.ടി റിലീസ് തീയതി പ്രഖ്യാപിച്ചതായി വിവരം. ജൂലൈ 8ന് ചിത്രം ഒടിടിയില്‍ സ്ട്രീമിങ് തുടങ്ങുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. റിലീസിന് മുന്‍പ് തന്നെ ചിത്രത്തിന്റെ ഡിജിറ്റല്‍ ഒടിടി സ്ട്രീമിങ് അവകാശം റെക്കോര്‍ഡ് തുകയ്ക്ക് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ സ്വന്തമാക്കിയിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ കമല്‍ഹാസന്‍ നായകനായി എത്തിയ വിക്രം ജൂണ്‍ മൂന്നിനാണ് തിയറ്ററുകളില്‍ എത്തിയത്. ഇപ്പോഴും റെക്കോര്‍ഡുകള്‍ ഭേദിച്ച് പ്രദര്‍ശനം തുടരുന്ന വിക്രം ലോകമെമ്പാടുമായി 375 കോടിയാണ് ഇതുവരെ കളക്ട് ചെയ്തതെന്നാണ് വിവരം. ഈ അവസരത്തിലാണ് വിക്രം ഒടിടിയിലേക്ക് എത്തുന്നുവെന്ന റിപ്പോര്‍ട്ട്് പുറത്തുവരുന്നത്. ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് ആദ്യവാരം 300 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രം ഒട്ടനവധി ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളും സ്വന്തം പേരിലാക്കിയിട്ടുണ്ട്. ലോകേഷ് കനകരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയതും. മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത…

    Read More »
  • Kerala

    മാറ്റുന്നതിനിടെ, ഉപയോഗ ശൂന്യമായ വൈദ്യുത പോസ്റ്റ് തലയില്‍വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

    കോഴിക്കോട്: നടുവട്ടത്ത് ഉപയോഗ ശൂന്യമായ വൈദ്യുത പോസ്റ്റ് തലയില്‍വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. ബേപ്പൂര്‍ സ്വദേശി അര്‍ജുന്‍ (22) ആണ് മരിച്ചത്. റോഡിലൂടെ ബൈക്കിന്റെ പിന്നിലിരുന്നു യാത്രചെയ്യുന്നതിനിടെ അര്‍ജുന്റെ മുകളിലേയ്ക്ക് പോസ്റ്റ് വീഴുകയായിരുന്നു. ഉടന്‍തന്നെ താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. കെഎസ്ഇബിയുടെ അനാസ്ഥയാണെന്ന് മരണത്തിനിടയാക്കിയതെന്ന് ആരോപിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. എന്നാല്‍, കരാറുകാരന്റെ അശ്രദ്ധയാണ് അപകടകാരണമെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. കോഴിക്കോട്-ബേപ്പൂര്‍ പാതയില്‍ നടുവട്ടത്ത് പുതിയ വൈദ്യുത പോസ്റ്റുകളിട്ട ശേഷം പഴയവ മുറിച്ച് മാറ്റുകയായിരുന്നു കെഎസ്ഇബി കരാറുകാര്‍. പൊടുന്നനെ പോസ്റ്റ് മറിഞ്ഞ് റോഡിലേക്ക് പതിക്കുകയായിരുന്നു. സുഹൃത്തിനൊപ്പം ബൈക്കില്‍, വീട്ടിലേക്ക് പോവുകയായിരുന്നു ബേപ്പൂര്‍ സ്വദേശി അര്‍ജുന്റെ തലയ്ക്ക് മുകളിലേക്കാണ് പോസ്റ്റ് വീണത്. സംഭവത്തില്‍ കരാറുകാരന്‍ ആലിക്കോയക്കെതിരെ കുറ്റകരമായ നരഹത്യക്ക് ബേപ്പൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. മതിയായ സുരക്ഷാ സംവിധാനം ഇല്ലാതെയാണ് പോസ്റ്റ് നീക്കിയത് എന്നും പൊലീസ് പറഞ്ഞു. അതേസമയം, കരാറുകാരനാണ് ഉത്തരവാദിയെന്നാണ് കെഎസ്ഇബി ഡിവിഷണല്‍ എക്‌സിക്യൂട്ടീവ്…

    Read More »
Back to top button
error: