IndiaNEWS

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സന്തോഷവാര്‍ത്ത; ഡി.എ. വര്‍ധന ജൂലൈയില്‍

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധനവ് ജൂലൈയില്‍ പ്രഖ്യാപിക്കും. വര്‍ഷത്തില്‍ രണ്ട് തവണ പരിഷ്‌കരിക്കുന്ന ഡിഎ ജനുവരിയിലാണ് അവസാനം പ്രഖ്യാപിച്ചത്. വരുമാന ശേഖരണത്തിലെ കുറവ് കാരണം 2020 ല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ക്ഷാമബത്തയും ആനുകൂല്യങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു.

എല്ലാ വര്‍ഷവും മാര്‍ച്ച്, സെപ്തംബര്‍ മാസങ്ങളിലാണ് ഡിഎ സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകാറുള്ളത്. എന്നാല്‍ കൊവിഡ് ബാധിച്ച ശേഷം 2019 ഡിസംബര്‍ 31-ന് ശേഷം ഒന്നര വര്‍ഷത്തേക്ക് ഡിഎ വര്‍ധിപ്പിച്ചിരുന്നില്ല. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ഡിഎ വര്‍ധന പുനരാരംഭിച്ചത്. 2021 ജൂലൈയില്‍ ഏഴാം ശമ്പള കമ്മീഷന്‍ എല്ലാ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കുമുള്ള ഡിഎ 17 ശതമാനത്തില്‍ നിന്ന് 28 ശതമാനമായി ഉയര്‍ത്തി. പിന്നീട് 2021 ഒക്ടോബറില്‍ ഡിഎ വീണ്ടും മൂന്നിരട്ടി വര്‍ധിപ്പിച്ചു. അതിനു ശേഷം 2022 ജനുവരി 1 നും ഡിഎ വര്‍ധിപ്പിച്ചു. ഇപ്പോള്‍ 34 ശതമാനമാണ് ഡിഎ.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവരുടെ ജീവിതച്ചെലവ് മെച്ചപ്പെടുത്തുന്നതിനായി നല്‍കുന്ന പണമാണ് ഡിയര്‍നസ് അലവന്‍സ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പൊതുമേഖലാ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഡിയര്‍നസ് അലവന്‍സ് നല്‍കുന്നു. രണ്ടാം ലോക മഹായുദ്ധസമയത്താണ് ഡിയര്‍നസ് അലവന്‍സ് ആരംഭിച്ചത്. ഭക്ഷണത്തിനും മറ്റ് സൗകര്യങ്ങള്‍ക്കുമുള്ള ചെലവിനുള്ള പണം ശമ്പളത്തിനുപുറമെ സൈനികര്‍ക്ക് നല്‍കിയിരുന്നു. ആ സമയങ്ങളില്‍ ഇതിനെ ഡിയര്‍നെസ് ഫുഡ് അലവന്‍സ് എന്നാണ് വിളിച്ചിരുന്നത്.

Back to top button
error: