NEWS

വിവാഹ ആഘോഷത്തിനിടയിൽ വരന്റെ വെടിയേറ്റ് സൈനികൻ മരിച്ചു

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വിവാഹ പരിപാടി കൊഴുപ്പിക്കാന്‍ തോക്ക് ഉപയോഗിച്ച്‌ നടത്തിയ ‘സെലിബ്രേറ്ററി ഫയറിങ്ങില്‍’ വരന്റെ കൂട്ടുകാരനായ സൈനികൻ മരിച്ചു.
സോന്‍ഭദ്ര ജില്ലയിലാണ് സംഭവം.വരന്‍ മനീഷിന്റെ കൈയിലിരുന്ന തോക്കില്‍ നിന്ന് വെടിയേറ്റ് ബാബു ലാല്‍ യാദവ് എന്ന സൈനികനാണ് മരിച്ചത്.വിവാഹ ആഘോഷ പരിപാടിക്കിടെ വേദിയില്‍ വച്ച് നടത്തിയ സെലിബ്രേറ്ററി ഫയറിങ്ങിൽ ബാബു ലാൽ യാദവിന് അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു.ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Check Also
Close
Back to top button
error: