Month: June 2022
-
NEWS
പൊടിക്കാറ്റിനും മൂടല്‍മഞ്ഞിനും സാധ്യത; യു.എ.ഇയില്‍ ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ്
അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ പൊടിക്കാറ്റിന് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാവിലെ മറ്റ് ചില പ്രദേശങ്ങളില്‍ മൂടല്‍ മഞ്ഞിനുള്ള സാധ്യതയും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരുന്നു. അതേസമയം രാജ്യത്തെ കാലാവസ്ഥാ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തില്‍ അബുദാബി പൊലീസ് ഡ്രൈവര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. തലസ്ഥാന എമിറേറ്റില്‍ പൊടിക്കാറ്റിന് സാധ്യയുള്ള പശ്ചാത്തലത്തില്‍ ഡ്രൈവര്‍മാര്‍ വാഹനം ഓടിക്കുമ്പോള്‍ അശ്രദ്ധ കാണിക്കരുതെന്നും ഡ്രൈനിങിനിടെ ഫോണുകളില്‍ വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിക്കരുതെന്നും അബുദാബി പൊലീസ് ട്വീറ്റ് ചെയ്തു. #تنبيه #تنبيه_الغبار #المركز_الوطني_للأرصاد#Alert #Dust_Alert #NCM pic.twitter.com/JqkoPiqTSV — المركز الوطني للأرصاد (@NCMS_media) June 23, 2022 റോഡില്‍ സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വൈകുന്നേരം ആറ് മണി വരെയാണ് പൊടിക്കാറ്റിന് സാധ്യതയുള്ള പ്രദേശങ്ങളില്‍ യെല്ലോ അലെര്‍ട്ട് നല്‍കിയത്. മുന്നറിയിപ്പുകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തുവിട്ടിട്ടുണ്ട്.
Read More » -
Kerala
ഉഭയസമ്മത പ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരെ ജാഗ്രത ആവശ്യമാണെന്ന് ഹൈക്കോടതി
കൊച്ചി: തെളിവുകളുടെ സൂക്ഷമ പരിശോധന നടത്തേണ്ട ആവശ്യമില്ലെങ്കിലും ഉഭയ സമ്മത പ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരെ ജാഗ്രത ആവശ്യമാണെന്ന് ഹൈക്കോടതി. യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്‍െ്‌റ ജാമ്യഹര്‍ജി പരിഗണിക്കവെയവയായിരുന്നു കോടതിയുടെ വിലയിരുത്തല്‍. ഒരോ കേസിനും അതിന്റേതായ സവിശേഷതയുണ്ടാകും. ആ ഘടകങ്ങള്‍ കണക്കിലെടുക്കണമെന്നും കേസിന്റെ വസ്തുതകളും തെളിവുകളുടെ സ്വഭാവും ഇരയുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രതിയുടെ സ്ഥാനവുമൊക്കെ പരിഗണിക്കണമെന്നും അതിനാലാണ് ഒരോ കേസിനെയും പ്രത്യേകത കണക്കിലെടുക്കേണ്ടി വരുന്നതെന്നും കോടതി വിലയിരുത്തി. വിജയ് ബാബുവും പരാതിക്കാരിയും തമ്മില്‍ അടുത്ത ബന്ധമായിരുന്നെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഇരുവരും തമ്മില്‍ അടുത്ത ബന്ധം ഉണ്ടായിരുന്നെന്ന് സന്ദേശങ്ങളില്‍ നിന്നും പ്രഥമ ദൃഷ്ട്യാ വ്യക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജിയില്‍ ഉന്നയിച്ച വാദങ്ങള്‍ ഓരോന്നായി പരിശോധിച്ച് കൊണ്ടായിരുന്നു ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ഉത്തരവ്. വിജയ് ബാബു വിവാഹിതനാണെന്നും ഒരു കുഞ്ഞുള്ള കാര്യം കണക്കിലെടുത്ത് അതില്‍ നിന്നും മാറാനിടയില്ലെന്നും ഇരയ്ക്ക് അറിയാമായിരുന്നു.…
Read More » -
Crime
പട്ടിണിപ്പാവങ്ങളെ കൊള്ളയടിച്ചിരുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍
ഇടുക്കി: പട്ടിണിപ്പാവങ്ങളായ എസ്റ്റേറ്റ് തൊഴിലാളികളുടെ ലയങ്ങള്‍ കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തിയിരുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍. കുമളി ആനവിലാസം പുവേഴ്സ് ഭവനില്‍ ജയകുമാര്‍ എന്ന കുമാര്‍ (38) ആണ് അറസ്റ്റിലായത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. കുമളി, വണ്ടന്‍മേട് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഇയാള്‍ മോഷണ പരമ്പരകള്‍ നടത്തി വന്നത്. മോഷണത്തിനു ശേഷം തമിഴ്‌നാട്ടിലേക്ക് കടന്ന് ഒളിച്ചു താമസിക്കുന്ന പ്രതി അടുത്ത മോഷണത്തിനായിട്ടാണ് വീണ്ടും ഇവിടെ എത്താറുള്ളത്. വണ്ടന്‍മേട് കറുവാക്കുളം, മാലി എന്നിവിടങ്ങളില്‍ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങള്‍ കുത്തി തുറന്ന് ഇയാള്‍ അടുത്തിടെ പണം മോഷ്ടിച്ചിരുന്നു. വണ്ടന്‍മേട് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പാമ്പുപറയിലുള്ള ഏലത്തോട്ടത്തിലെ തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങള്‍ കുത്തി തുറന്ന് പണം അപഹരിച്ചതിനെ തുടര്‍ന്ന് വണ്ടന്‍മേട് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. അതിനിടെ, ജയകുമാര്‍ മാലിയില്‍ നടത്തിയ മോഷണത്തിന്‍െ്‌റ സിസി ടിവി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു.…
Read More » -
NEWS
മൂന്ന് മിനിറ്റില്‍ ബ്രിട്ടന്‍ തവിടുപൊടി; ഈ വര്‍ഷം അവസാനം സാത്താന്‍’ കളത്തിലിറങ്ങുമെന്ന് പുടിന്‍
ക്രൈംലിന്‍: മൂന്ന് മിനിറ്റിനുള്ളില്‍ ബ്രിട്ടനിലെത്താന്‍ കഴിയുന്ന റഷ്യയുടെ പുതിയ ‘സാത്താന്‍ 2 ‘ആണവ മിസൈല്‍ 2022 അവസാനത്തോടെ വിന്യസിക്കുമെന്ന് പുടിന്റെ ഭീഷണി. യുക്രൈന്‍ യുദ്ധത്തിനിടെയുണ്ടായ നാശനഷ്ടങ്ങളെ മറികടക്കാന്‍ സൈന്യത്തെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ചൊവ്വാഴ്ച ക്രെംലിനിലെ സൈനിക അക്കാദമിയില്‍ ബിരുദധാരികള്‍ക്ക് ആതിഥേയത്വം വഹിക്കുമ്പോഴായിരുന്നു പുടിന്‍ പ്രഖ്യാപനം. ‘യുദ്ധമുഖത്ത് വീരന്മാരെ പോലെ പോരാടുന്ന’ തന്റെ സൈനികരെ പുടിന്‍ ചടങ്ങില്‍ പ്രശംസിച്ചു. പുടിന്‍ തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ച മറ്റ് പുതിയ കൂട്ടിച്ചേര്‍ക്കലുകളില്‍ എസ്. 500 മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും ഉള്‍പ്പെടുന്നു. അത് ‘ലോകത്ത് സമാനതകളില്ലാത്തത്’ എന്നായിരുന്നു പുടിന്റെ അവകാശവാദം. യുക്രൈന്‍ അധിനിവേശം അഞ്ചാം മാസത്തിലേക്ക് കടക്കുമ്പോഴാണ് റഷ്യ തങ്ങളുടെ സര്‍വ്വനാശം വിതയ്ക്കുന്ന ആയുധം യുദ്ധമുഖത്ത് വിന്യസിക്കുമെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയത്. നേരത്തെ യുക്രൈന്‍ അധിനിവേശത്തില്‍ റഷ്യന്‍ സേനയ്ക്ക് ഭീമമായ നഷ്ടം നേരിട്ടതായി യുക്രൈന്‍ ആരോപിച്ചിരുന്നു. 11,200 മൈല്‍ അകലെയുള്ള ലക്ഷ്യത്തില്‍ പതിക്കാന്‍ ശേഷിയുള്ള ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലാണ് ‘സര്‍മാറ്റ് മിസൈല്‍’ അഥവാ…
Read More » -
Kerala
എസ്.എൻ.ഡി.പി മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്, അന്വേഷണത്തില്‍ ഹൈക്കോടതിക്ക് അതൃപ്തി
എസ്.എൻ.ഡി.പി യോഗം മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ വിജിലൻസ് അന്വേഷണം തൃപ്തികരമല്ലെന്ന് ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, പ്രസിഡന്‍റ് ഡോ. എം എൻ സോമൻ, പിന്നോക്ക സമുദായ വികസന കോർപ്പറേഷൻ മുൻ എം.ഡി ദിലീപ് കുമാർ, കെ.കെ മഹേശൻ എന്നിവർ പ്രതികളായി വിജിലൻസ് കോടതിയിൽ 2016 മുതൽ കേസ് നിലവിലുണ്ട്. വി.എസ് അച്ചുതാനന്ദനാണ് ഈ കേസിലെ ഹർജിക്കാരൻ. വി.എസ്സിന്‍റെ കേസ് തള്ളണമെന്നാവശ്യപ്പെട്ട് വെള്ളാപ്പള്ളി നടേശന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. നടേശന്‍റെ ഹർജി തള്ളിയ ഹൈക്കോടതി, മൈക്രോ ഫിനാന്‍സ് തട്ടിപ്പിനെക്കുറിച്ച് ഒരു ഐ.പി.എസ് ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി ആറ് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഉത്തരവിട്ടിരുന്നു. കേസില്‍ കോടതി നിര്‍ദ്ദേശിച്ച പുരോഗതി ഉണ്ടായില്ലെന്ന് മാത്രമല്ല, പ്രതികളില്‍ ഒരാള്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെ കേസിന്‍റെ തെളിവുകൾ നശിപ്പിക്കപ്പെടുന്നത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വി.എസ് അച്യുതനാന്ദൻ തിരുവനന്തപുരം വിജിലൻസ്…
Read More » -
Kerala
വിമാനത്തിലെ പ്രതിഷേധം: ഒന്നും രണ്ടും പ്രതികള്‍ക്ക് ജാമ്യം
കൊച്ചി: സ്വര്‍ണക്കടത്ത് വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരേ വിമാനത്തില്‍ പ്രതിഷേധിച്ചതിന് പോലീസ് പിടിയിലായ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കണ്ണൂര്‍ സ്വദേശികളും ഒന്നും രണ്ടും പ്രതികളുമായ ഫര്‍സീന്‍ മജീദ്, നവീന്‍കുമാര്‍ എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. മൂന്നാം പ്രതി സുജിത്ത് നാരായണന് മുന്‍കൂര്‍ ജാമ്യവും അനുവദിച്ചിട്ടുണ്ട്. വ്യവസ്ഥകളോടെയാണ് ജാമ്യമെങ്കിലും എന്താണ് ജാമ്യ ഉത്തരവില്‍ പറഞ്ഞിരിക്കുന്നത് എന്നത് സംബന്ധിച്ച് വിധി പകര്‍പ്പ് ലഭിച്ചാല്‍ മാത്രമേ വ്യക്തമാവുകയുള്ളൂ. യൂത്ത്കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റാണ് ഫര്‍സീന്‍ മജീദ്, നവീന്‍കുമാര്‍ ജില്ലാ സെക്രട്ടറിയും, സുജിത്ത് നാരായണന്‍ മട്ടന്നൂര്‍ മണ്ഡലം സെക്രട്ടറിയുമാണ്. ജാമ്യം ലഭിച്ചതോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇവര്‍ക്ക് രണ്ട് ദിവസത്തിനുള്ളില്‍ പുറത്തിറങ്ങാന്‍ സാധിക്കും. ജൂണ്‍ 13 ന് ആയിരുന്നു സ്വര്‍ണക്കടത്ത് വിഷയത്തില്‍ പ്രതിഷേധം ശക്തമായിരിക്കേ കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് മുഖ്യമന്ത്രി യാത്ര ചെയ്യന്നതിനിടെ തിരുവനന്തപുരത്ത് വെച്ച് വിമാനത്തില്‍ പ്രതിഷേധമുണ്ടായത്. പ്രതിഷേധിച്ചവരെ ഇ.പി ജയരാജന്‍ തള്ളിമാറ്റുകയും പുറത്തിറങ്ങിയപ്പോള്‍ പ്രതികളെ വലിയതുറ പോലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. മുഖ്യമന്ത്രിയുടെ പി.എയുടെ മൊഴിപ്രകാരം മാത്രമാണ് അറസ്റ്റെന്നായിരുന്നു പ്രതികള്‍…
Read More » -
India
ആര്‍.ആര്‍.ബി. എന്‍.ടി.പി.സി. പരീക്ഷയുടെ ഉത്തരസൂചിക പുറത്തിറക്കി; ഡൗണ്‍ലോഡ് ലിങ്ക്…
ദില്ലി: റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് സി.ബി.ടി. 2 പരീക്ഷയുടെ ആര്‍.ആര്‍.ബി. എന്‍.ടി.പി.സി. ഉത്തരസൂചിക പുറത്തിറക്കി. പേ ലെവല്‍ 2, 3, 5 എന്നിവയ്ക്കായി നടത്തിയ പരീക്ഷയുടെ ഉത്തരസൂചികയാണ് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ഉത്തര സൂചിക ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഉത്തരസൂചികയില്‍ ഏതെങ്കിലും വിധത്തിലുളള ഒബ്ജക്ഷന്‍സ് ഉണ്ടെങ്കില്‍ 2022 ജൂണ്‍ 27 വരെ അവസരമുണ്ട്. ഒരു ഒബ്ജക്ഷന്‍ ഉന്നയിക്കുന്നതിനുള്ള നിശ്ചിത ഫീസ് ഒരു ചോദ്യത്തിന് 50 രൂപയും ബാധകമായ ബാങ്ക് സേവന നിരക്കുകളും ആണ്. ആക്ഷേപം സാധുവാണെന്ന് കണ്ടെത്തിയാല്‍, ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരത്തെ അടച്ച ഫീസിന്റെ റീഫണ്ട് ലഭിക്കും. രണ്ടാം ഘട്ട കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ 2022 ജൂണ്‍ 12 മുതല്‍ ജൂണ്‍ 17 വരെയാണ് നടന്നത്. ഉത്തരസൂചിക ഡൗണ്‍ലോഡ് ചെയ്യേണ്ടതെങ്ങനെ? RRB-യുടെ പ്രാദേശിക ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഉദാ: ആര്‍ആര്‍ബി ഭോപ്പാല്‍ – rrbbhopal.gov.in. Link for Viewing of Question Paper, Responses and Keys & Raising of…
Read More » -
Crime
തുരുമ്പ് പോലും ബാക്കിയില്ല; തമിഴ്‌നാട്ടില്‍ കള്ളന്മാര്‍ അടിച്ചുമാറ്റിയത് 600 ലേറെ മൊബൈല്‍ ടവറുകള്‍!
ചെന്നൈ: മോഷണത്തിന്‍െ്‌റ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ടെങ്കിലും അടുത്തകാലത്തുണ്ടായ ഏറ്റവും ഞെട്ടിക്കുന്ന ഒരു മോഷണത്തിന്‍െ്‌റ വിവരമാണ് ഇപ്പോള്‍ തമിഴ്‌നാട്ടില്‍നിന്നു റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്വകാര്യ മൊബൈല്‍ കമ്പനി തമിഴ്നാട്ടില്‍ സ്ഥാപിച്ച 600-ഓളം മൊബൈല്‍ ഫോണ്‍ ടവറുകള്‍ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്. പ്രവര്‍ത്തനരഹിതമായിരുന്ന ടവറുകള്‍ കള്ളന്മാര്‍ അഴിച്ചെടുത്ത് കൊണ്ടുപോയെന്നാണ് മുംബൈ ആസ്ഥാനമായുള്ള ജി.ടി.എല്‍. ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എന്ന കമ്പനിയുടെ പരാതി. സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ സ്ഥാപിച്ചിരുന്ന മൊബൈല്‍ ഫോണ്‍ ടവറുകളാണ് കാണാതായിരിക്കുന്നത്. സംഭവത്തില്‍ കമ്പനിയുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മൊബൈല്‍ ഫോണ്‍ ടവറുകള്‍ സ്ഥാപിക്കുകയും പരിപാലിക്കുകയും ചെയ്തിരുന്ന ജി.ടി.എല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ആറായിരത്തിലേറെ ടവറുകളാണ് തമിഴ്നാട്ടില്‍ മാത്രം സ്ഥാപിച്ചിരുന്നത്. ചെന്നൈയില്‍ കമ്പനിയുടെ റീജണല്‍ ഓഫീസും പ്രവര്‍ത്തിച്ചിരുന്നു. 2018-ല്‍ ഭീമമായ നഷ്ടം കാരണം കമ്പനി സേവനം അവസാനിപ്പിച്ചു. ഇതോടെ ടവറുകളുടെ പ്രവര്‍ത്തനവും നിലച്ചു. പ്രവര്‍ത്തനരഹിതമായിരുന്നെങ്കിലും നേരത്തെ സ്ഥാപിച്ച ടവറുകളെല്ലാം കമ്പനി നിരീക്ഷിച്ചിരുന്നു. എന്നാല്‍ കോവിഡ് ലോക്ഡൗണ്‍ കാരണം ഇത് മുടങ്ങി. അടുത്തിടെ ഈറോഡില്‍ വീണ്ടും മൊബൈല്‍ ഫോണ്‍ ടവര്‍ പരിശോധിക്കാന്‍…
Read More » -
Local
കരുനാഗപ്പള്ളിയില്‍ ദമ്പതികൾ ഷോക്കേറ്റ് മരിച്ച നിലയിൽ
കരുനാഗപ്പള്ളി: സംശയകരമായ നിലയിൽ ദമ്പതിമാരെ വീടിനുള്ളില്‍ ഷോക്കേറ്റ് മരിച്ചതായി കണ്ടെത്തി. കരുനാഗപ്പള്ളി കല്ലേലിഭാഗം സാബു ഭവനത്തില്‍ സാബു (52), ഷീജ (45) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് ഇരുവരെയും കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടത്. സാബുവിന്റെ ശരീരത്തില്‍ വൈദ്യുതി കേബിള്‍ ചുറ്റിയ നിലയിലാണ്. ഇരുകൈകളിലെയും വിരലുകള്‍ വൈദ്യുതാഘാതമേറ്റ് കരിഞ്ഞിട്ടുണ്ട്. ഫൊാറന്‍സിക് വിദഗ്ധരും പോലീസും പ്രാഥമിക പരിശോധന നടത്തി മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. ഏക മകന്‍: അഭിനവ്
Read More »
