Month: June 2022
-
NEWS
ജി 7 ഉച്ചകോടി:പ്രധാനമന്ത്രി നരേന്ദ്ര മോദി ജർമനിയിൽ
ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജർമനിയിലെത്തി. ജർമനി, യുഎഇ സന്ദർശനത്തിനിടെ 12 ലോക നേതാക്കളുമായി നരേന്ദ്ര മോദി ചർച്ച നടത്തുമെന്നു വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇതിനു പുറമെ മ്യൂണിക്കിൽ ഇന്ത്യൻ സമൂഹത്തിന്‍റെ യോഗത്തിലും മോദി പ്രസംഗിക്കും. ജർമനിയിൽ ഇന്നും നാളെയുമായി നടക്കുന്ന ഗ്രൂപ്പ് 7 രാജ്യങ്ങളുടെ ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം മടക്കയാത്രയിൽ ബുധനാഴ്ച യുഎഇയിലെത്തി അന്തരിച്ച മുൻ പ്രസിഡന്‍റ് ഷെയ്ക്ക് ഖലീഫ ബിൻ സഈദ് അൽ നഹിയാന്‍റെ വേർപാടിൽ അനുശോചനം അറിയിക്കും. ജി7 ഉച്ചകോടിക്കിടെ വിവിധ രാഷ്ട്രനേതാക്കളുമായി പ്രധാനമന്ത്രി മോദി പ്രത്യേക ഉഭയകക്ഷി ചർച്ചകളും നടത്തും. അമേരിക്ക, യുകെ, ഫ്രാൻസ്, ജർമനി, ഇറ്റലി, കാനഡ, ജപ്പാൻ എന്നീ രാഷ്ട്രങ്ങളുടെ സംഘടനയാണ് ജി 7. ഇന്ത്യക്കു പുറമെ അർജന്‍റീന, ഇന്തോനേഷ്യ, സെനഗൾ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളെ പ്രത്യേക ക്ഷണിതാക്കളായി ആതിഥേയരാജ്യമായ ജർമനി ക്ഷണിച്ചിട്ടുണ്ട്. ജി 7 ഉച്ചകോടിയിൽ പതിവായി ഇന്ത്യയെ ക്ഷണിക്കുന്നത് ഇന്ത്യയുടെ ആഗോള പ്രാധാന്യം ആഗോളസമൂഹം…
Read More » -
NEWS
മനസ്സും ശരീരവും ശാന്തമാക്കുവാൻ വെള്ളിങ്കിരി മലയിലേക്ക് ഒരു യാത്ര
കോവിഡും ലോക്ഡൗണുമെല്ലാം ചേർന്ന് മനുഷ്യനെ വല്ലാതെ തളർത്തിയിരിക്കയാണ്.പെരുകുന്ന ആത്മഹത്യകളും കുറ്റകൃത്യങ്ങളുമെല്ലാം ഇതിന്റെ ഒരു വശം മാത്രം.ഇതിൽ നിന്നുമൊരു മോചനമാണ് ആദിയോഗി ട്രിപ്പ് – ഏതു മതസ്ഥർക്കും നല്ല മനസ്സോടെ കടന്നുചെല്ലാം നിറഞ്ഞ മനസ്സോടെ തിരികെ പോരാം.അതാണ് വെള്ളിങ്കിരി മലയിലേക്കുള്ള ഈ യാത്ര. കോയമ്പത്തൂരിന് പടിഞ്ഞാറ് ഏകദേശം മുപ്പതു കിലോമീറ്റർ ദൂരത്തിലായി വെള്ളിങ്കിരി പർവതങ്ങളുടെ താഴ്വാരത്ത് 150 ഏക്കറിൽ വ്യാപിച്ച് കിടക്കുന്ന ഒരു യോഗ ആശ്രമമാണ് ഈഷ യോഗ സെന്റർ എന്ന ആദി യോഗി സെന്റർ.ആദിയോഗിയിൽ നിന്നാണ് യോഗയുടെ ഉറവിടം എന്ന വിശ്വാസത്തിൽ നിന്നുമാണ് ഇതിന്റെ നിർമ്മാണം.ഇവിടുത്തെ ആദിയോഗി പ്രതിമ ലോകത്തിലെ ഏറ്റവും വലിയ മുഖപ്രതിമയായി ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇതിനകം തന്നെ ഇടം പിടിച്ചിട്ടുള്ള ഒന്നാണ്.(2017-ലാണ് ഇതിന്റെ നിർമ്മാണം പൂർത്തീകരിച്ചത്) കോയമ്പത്തൂരിൽ നിന്ന് ഉക്കടം വഴി പേരൂർ- ശിരുവാണി റോഡിലൂടെ സഞ്ചരിച്ചാൽ ഇരുട്ടുപ്പാളയം ജംഗ്ഷനിലെത്തും.ഇവിടെ നിന്നും വലത്തോട്ട് 8 കിലോമീറ്റർ പോയാൽ ഈഷ യോഗ ആശ്രമത്തിലെത്താം. വിയറ്റ്നാം കോളനി എന്ന സിനിമയിൽ…
Read More » -
NEWS
വർദ്ധിച്ചുവരുന്ന സ്ത്രീ സാന്നിധ്യവും വഴി തെറ്റുന്ന കൗമാരങ്ങളും;ഇന്ന് ലോക ലഹരിവിരുദ്ധ ദിനം
ഒരിടവേളയ്ക്കു ശേഷം കേരളത്തിൽ കഞ്ചാവ് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിവരികയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടയിൽ കഞ്ചാവ് കടത്തുകയും കയ്യിൽ വയ്ക്കുകയും ചെയ്തതിന് നൂറുകണക്കിന് ചെറുപ്പക്കാരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.അതാകട്ടെ സാധാരണയുള്ള വാഹന പരിശോധനകൾക്കിടയിലും.ഇങ്ങനെ അറസ്റ്റിലായവരിൽ കൂടുതലും കൗമാരക്കാരാണ് എന്നതാണ് ഏറെ ആശ്ചര്യം.ലഹരി ഉപയോഗത്തിലും കൗമാരക്കാരാണ് മുന്നിൽ നിൽക്കുന്നത്.മദ്യത്തിന് പുറമേ കഞ്ചാവ് മുതല്‍ മാരക ലഹരി വസ്തുക്കളുടെ ഉപയോഗത്തിലും ഇവർ ഒട്ടും പിന്നിലല്ലെന്ന് സമീപകാല സംഭവങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഇത്തരം കേസുകളിൽ വർദ്ധിച്ചുവരുന്ന സ്ത്രീ സാന്നിധ്യവും ശ്രദ്ധിക്കപ്പെടേണ്ടതാണ്.പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾ പോൺ വീഡിയോകൾ കാണുന്നുവെന്നു റിപ്പോർട്ടുകൾ ഉള്ള കേരളത്തിലെ കാര്യമാണ് പറഞ്ഞുവരുന്നത്.ഇന്റർനെറ്റിൽ ഇത്തരത്തിലുള്ള വീഡിയോകൾ സെർച്ചു ചെയ്യുന്നവരുടെ വിവരം സേവനദാതാക്കൾ ഇന്റർപോളിന് കൈമാറിയപ്പോൾ ലഭ്യമായ വിവരമായിരുന്നു ഇത്. ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ചും കൊന്നും അന്യപുരുഷനോടൊപ്പം ഇറങ്ങിപ്പോകുന്ന വീട്ടമ്മമാരുടെ എണ്ണവും ഇന്ന് കേരളത്തിൽ വർദ്ധിച്ചുവരുന്നുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഇത്തരത്തിൽ ഒളിച്ചോടിയ വീട്ടമ്മമാരുടെ എണ്ണം ഏതാണ്ട് മൂവായിരത്തിനടുത്തു വരും.ഇക്കാര്യത്തിൽ സീരിയലുകളുടെ പങ്കും ചെറുതല്ലെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. ടെലിവിഷൻ പരമ്പരകൾ എന്ന…
Read More » -
NEWS
സൈന്യത്തിൽ ചേരില്ല,കൃഷി ചെയ്യില്ല; അറിയാം ജൈന സംസ്കാരം
എന്തിനാണ് ജൈനമതക്കാർ പുറത്തു പോകുമ്പോൾ വായ്മൂടുന്ന ആവരണം ധരിക്കുന്നത്?എന്തുകൊണ്ട് അവർ ഉള്ളിയും വെളുത്തുള്ളിയും മറ്റ് കിഴങ്ങു വർഗ്ഗങ്ങളും ഭക്ഷണമാക്കാത്തത്?ജൈന സന്യാസിമാർ തുണി ധരിക്കാതെ നഗ്നരായി നടക്കുന്നതും പകൽ വെളിച്ചത്തിൽ ആഹാരം കഴിക്കുന്നതും എന്തുകൊണ്ടാണെന്ന് അറിയാമോ? പല ജൈനമതക്കാരും കച്ചവടക്കാരായിത്തീർന്നത് അവരുടെ മതം കൃഷിക്കാരും,പട്ടാളക്കാരുമാകുന്നത് വിലക്കിയതുകൊണ്ടാണ്.കാരണം അഹിംസ തന്നെ. ജൈനരുടെ വിശ്വാസമനുസരിച്ച് ഏറ്റവും ചെറിയ കൃമികീടങ്ങളടക്കമുള്ള എല്ലാ ജീവജാലങ്ങളുടേതടക്കമുള്ള ജീവൻ വിശുദ്ധമാണ് .അത് ഇല്ലാതാക്കുന്നതും തെറ്റാണ്. അതുകൊണ്ട് അബദ്ധത്തിൽപ്പോലും പറക്കുന്ന ജീവികളെയോ മറ്റോ വായിൽപ്പെട്ട് വിഴുങ്ങാതിരിക്കുന്നതിന് ജൈനർ തങ്ങളുടെ വായ വെളുത്ത തുണി കൊണ്ട് മൂടിക്കെട്ടുന്നു.ഇതിനെ മുഹപതി എന്നറിയപ്പെടുന്നു. ആത്‌മവിൽ വിശ്വസിക്കുന്ന ജെയ്നർ, മനുഷ്യാത്മാവ് ഒരു മൃഗമായോ , പ്രാണിയായോ പുനർജനിക്കാമെന്നു വിശ്വസിക്കുന്നു. വിശ്വാസപ്രകാരം എല്ലാ ജീവജാലങ്ങൾക്കും ആത്മാക്കൾ ഉള്ളതിനാൽ ഏറ്റവും ചെറിയ ജീവിയെപ്പോലും ഉപദ്രവിക്കാൻ പാടില്ല എന്ന് പറയുന്നു .ഇങ്ങനെ അബദ്ധത്തിൽ പ്രാണികളെ ശ്വസിക്കുന്നത് ഒഴിവാക്കാനാണ് ഭക്തരായ ജൈനന്മാർ പുറത്തുപോകുമ്പോൾ മുഖംമൂടി ധരിക്കുന്നത്.ജൈനരുടെ വായ് മൂടിക്കെട്ടുന്ന സ്വഭാവം മൂലം ഗ്രീക്ക് സ്ഥാനപതിയായിരുന്ന…
Read More » -
India
ദ്രൗപദി മുർമുവിനെതിരായ വിവാദ പരാമർശത്തിൽ സംവിധായകൻ രാം ഗോപാൽ വർമയ്ക്കെതിരെ പോലീസ് കേസ്
എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥി ദ്രൗപദി മുർമുവിനെതിരായ വിവാദ പരാമർശത്തിൽ സംവിധായകൻ രാം ഗോപാൽ വർമയ്ക്കെതിരെ പോലീസ് കേസെടുത്തു. ‘ദ്രൗപതി രാഷ്ട്രപതിയാണെങ്കിൽ പാണ്ഡവരും കൗരവരും ആരാണെന്ന’ ട്വീറ്റിലാണ് രാം ഗോപാലിനെതിരേ കേസെടുത്തത്. തെലങ്കാന ബിജെപി നേതാവ് ഗുഡൂർ നാരായണ റെഡ്ഡിയാണ് രാം ഗോപാൽ വർമക്കെതിരെ പരാതി നൽകിയത്. ട്വീറ്റിലൂടെ രാം ഗോപാൽ വർമ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളെ അപമാനിക്കുകയാണെന്ന് നാരായണ റെഡ്ഡി പരാതിയിൽ പറയുന്നു. പിന്നാലെ വിശദീകരണവുമായി രാം ഗോപാൽ വർമ രംഗത്തെത്തി. മഹാഭാരതത്തിലെ ദ്രൗപദി തന്‍റെ പ്രിയപ്പെട്ട കഥാപാത്രമാണെന്നും ആ പേര് അപൂർവമായതിനാൽ, ബന്ധപ്പെട്ട കഥാപാത്രങ്ങളെ ഓർത്തുപോയതാണെന്നും ആരുടെയും വികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതല്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
Read More » -
NEWS
ഇന്ന് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം;ലഹരിയെന്ന മഹാവിപത്തിൽ നിന്ന് നമ്മുടെ കുഞ്ഞുങ്ങളെ രക്ഷിക്കാം
ലഹരിയുടെ ഉപയോഗം ജീവിതം തകര്‍ക്കുമ്പോള്‍ പുനര്‍വിചിന്തനത്തിനുള്ള സമയമായെന്ന് ഓര്‍മ്മപ്പെടുത്തുന്ന ദിനമാണ് ഇന്ന്. സമൂഹത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന ലഹരിയെന്ന വൻ വിപത്തിനെതിരെ രാജ്യാന്തര സമൂഹത്തെ ഉണർത്തുകയെന്ന ലക്ഷ്യവുമായാണ് ഐക്യരാഷ്ട്ര സംഘടന 1987 മുതൽ ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിച്ചു വരുന്നത്. മാതാപിതാക്കളോടാണ്, മക്കളുടെ എത്ര കൂട്ടുകാരെ നിങ്ങൾക്ക് അറിയാം? അവരിൽ എത്ര പേരെ നേരിട്ട് കണ്ടിട്ടുണ്ട്? ലഹരിക്ക് അടിപ്പെട്ട് ചികിത്സയ്ക്കെത്തുന്ന കുട്ടികളിൽ പലരുടെ കഥയിലും സുഹൃത്തുക്കൾക്ക് റോളുണ്ട്.സമപ്രായക്കാർ മാതാപിതാക്കളെക്കാൾ സ്വാധീനം ചെലുത്തുന്ന കാലഘട്ടമാണ് കൗമാരം. കുട്ടികളെ മയക്കുമരുന്നിലേക്കു വലിച്ചടുപ്പിക്കുന്ന ചങ്ങലക്കണ്ണികളിൽ പലപ്പോഴും സൗഹൃദത്തിന് പങ്കുണ്ടാകും. ഒരിക്കൽ ലഹരിയിൽനിന്ന് രക്ഷിച്ചാലും സുഹൃത്തുക്കളുടെ സാന്നിധ്യം മൂലം വീണ്ടും അതിലേക്കു പോകാനുള്ള സാധ്യത വളരെ കൂടുതലാണ്. പല കുട്ടികളും സിന്തറ്റിക് ഡ്രഗ്സിന് അടിപ്പെടുന്നത് കോളജ് കാലത്താണ്. ഹോസ്റ്റലിൽ നിൽക്കുന്ന സമയത്ത് കൂട്ടുകാർക്കൊപ്പം മയക്കുമരുന്ന് രുചിച്ച് തുടങ്ങുന്നു. പരീക്ഷാസമയത്ത് ഉറങ്ങാതിരുന്ന് പഠിക്കാൻ വേണ്ടി സ്‌റ്റിമുലന്റ് ഡ്രഗ്സ് ഉപയോഗിക്കുന്നവരുണ്ട്. അതിനു ശേഷം ഉറങ്ങാന്‍ വേണ്ടി സ്വാഭാവികമായും…
Read More » -
NEWS
പ്രധാനമന്ത്രി സുരക്ഷ ബീമ യോജനയുടെ നേട്ടങ്ങൾ;വെറും 12 രൂപ അടച്ച് നിങ്ങൾക്കും അംഗങ്ങളാകാം
പ്രധാനമന്ത്രി സുരക്ഷ ബീമ യോജന ഇൻഷുറൻസ് മേഖലയിൽ വരുന്ന ഒരു സാമൂഹ്യ സുരക്ഷ പദ്ധതിയാണ്. വ്യക്തിഗത അപകട ഇൻഷുറൻസ് പോളിസിയാണിത്. അപകടം സംഭവിച്ചാൽ പ്രധാനമന്ത്രി സുരക്ഷ ബീമ യോജന പദ്ധതി പ്രകാരം അംഗമായ ഒരാൾക്ക് എന്തെങ്കിലും അപകടം സംഭവിച്ചാൽ ഈ പദ്ധതി ഉപകാരപ്രദമാകും. അപകടം മൂലം മരണം സംഭവിക്കുകയോ അംഗവൈകല്യങ്ങൾ സംഭവിക്കുകയോ ചെയ്താല്‍ അയാളുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപയാണ് ലഭിക്കുക. ഭാഗിക അംഗവൈകല്യത്തിന് ഒരു ലക്ഷം രൂപ അപകട മരണത്തിനും പൂര്‍ണ്ണ അംഗവൈകല്യത്തിനും രണ്ട് ലക്ഷം രൂപ വരെയാണ് ലഭിക്കുക. എന്നാൽ ഭാഗിക അംഗവൈകല്യമാണ് ഉള്ളതെങ്കിൽ ഒരു ലക്ഷം രൂപ വരെ ലഭിക്കും. പ്രതിവർഷം വെറും 12 രൂപ പദ്ധതിയിൽ അംഗമാകാന്‍ ഒരാള്‍ അടക്കേണ്ടത് പ്രതിവര്‍ഷം വെറും 12 രൂപയാണ്. സാധാരണക്കാരായ ഡ്രൈവര്‍മാര്‍ക്കും സെക്യൂരിറ്റി ഗാര്‍ഡ്മാര്‍ക്കും തുടങ്ങി അപകടം പതിയിരിക്കുന്ന തരത്തിലുള്ള തൊഴിലുകള്‍ ചെയ്യുന്നവരെ ഉദ്ദേശിച്ചുള്ളതാണ് ഈ പദ്ധതി. പ്രായപരിധി 18 വയസ്സ് മുതല്‍ 70 വയസ്സ് വരെ ഉള്ളവർക്കാണ്…
Read More » -
NEWS
ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിൽ 294 ഒഴിവുകൾ; ജൂലൈ 22 വരെ അപേക്ഷകൾ സ്വീകരിക്കും
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എച്ച്‌പിസിഎല്‍)മുംബൈ വിവിധ തസ്തികകളില്‍ നിയമത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. *എന്‍ജിനീയര്‍-മെക്കാനിക്കല്‍, ഒഴിവുകള്‍ 103, ഇലക്‌ട്രിക്കല്‍ -42, ഇന്‍സ്ട്രുമെന്റേഷന്‍-30, സിവില്‍-25, കെമിക്കല്‍-7, യോഗ്യത- ബന്ധപ്പെട്ട ബ്രാഞ്ചില്‍ നാലുവര്‍ഷത്തെ ഫുള്‍ടൈം റഗുലര്‍ ബിഇ/ബിടെക് ബിരുദം/തത്തുല്യം. പ്രായപരിധി 25 വയസ്സ്. * ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് ഓഫീസര്‍. ഒഴിവുകള്‍-5, യോഗ്യത- നാലുവര്‍ഷത്തെ ഫുള്‍ടൈം റഗുലര്‍ എന്‍ജിനീയറിങ് ബിരുദം (കമ്ബ്യൂട്ടര്‍ സയന്‍സ്/ഐടി), പ്രായപരിധി 25 വയസ്സ്. * സേഫ്റ്റി ഓഫീസര്‍. ഒഴിവുകള്‍-13. യോഗ്യത-നാലുവര്‍ഷത്തെ മെക്കാനിക്കല്‍/സിവില്‍/ഇന്‍സ്ട്രുമെന്റേഷന്‍ ഇലക്‌ട്രിക്കല്‍/കെമിക്കല്‍ എന്‍ജിനീയറിങ് ബിരുദവും ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റിയില്‍ ഡിഗ്രി/ഡിപ്ലോമായും. ഹിന്ദി (ദേവനാഗരി സ്‌ക്രിപ്റ്റ്, തമിഴ്/മലയാളം പ്രാദേശിക ഭാഷയില്‍ പരിജ്ഞാനം വേണം. പ്രായപരിധി 27 വയസ്സ്. *ഫയര്‍ ആന്റ് സേഫ്റ്റി ഓഫീസര്‍, ഒഴിവുകള്‍-2, യോഗ്യത-ഫയര്‍/ഫയര്‍ ആന്റ് സേഫ്റ്റി എന്‍ജിനീയറിങ് ഫുള്‍ടൈം റഗുലര്‍ ബിഇ/ബിടെക് ബിരുദവും ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റിയില്‍ ഡിപ്ലോമ, അല്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റും. മറാത്തി ഭാഷ അറിഞ്ഞിരിക്കണം. പ്രായപരിധി 27 വയസ്സ്. * ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍, ഒഴിവുകള്‍-27, യോഗ്യത-കെമിസ്ട്രി(അനലിറ്റിക്കല്‍/ഫിസിക്കല്‍/ഓര്‍ഗാനിക്/ഇന്‍ഓര്‍ഗാനിക്)യില്‍ രണ്ട് വര്‍ഷത്തെ…
Read More » -
NEWS
വീടിനുമുന്നില്‍ പൊട്ടിക്കിടന്ന വൈദ്യുതി കമ്ബിയില്‍നിന്ന് ഷോക്കേറ്റ് വയോധിക മരിച്ചു
അടൂര്‍: ഏനാത്ത് പ്രഭാത സവാരിക്കിറങ്ങിയ വയോധിക വീടിനുമുന്നില്‍ പൊട്ടിക്കിടന്ന വൈദ്യുതി കമ്ബിയില്‍നിന്ന് ഷോക്കേറ്റ് മരിച്ചു. ഏനാത്ത് റഹ്മാന്‍ മന്‍സിലില്‍ പാത്തുമുത്ത് (82) ആണ് മരിച്ചത്. ഇവരെ രക്ഷിക്കാന്‍ ശ്രമം നടത്തിയ മകന്‍ റഷീദും ചെറുമകന്‍ അല്‍ത്താഫ് റഷീദും നിസ്സാര പരിക്കോടെ രക്ഷപ്പെടുകയും ചെയ്തു. പതിവ് പ്രഭാത സവാരിക്കിറങ്ങിയതായിരുന്നു പാത്തുമ്മ. ഈ സമയം പുറത്ത് അസാധാരണമായ ശബ്ദംകേട്ട് ഓടിയെത്തിയ റഷീദും മകനും താഴെ വീണുകിടക്കുന്ന പാത്തുമ്മയെയാണ് കണ്ടത്. ഇവരെ പിടിച്ചെഴുന്നേല്‍പിക്കാന്‍ ശ്രമിക്കവെയാണ് മകനും ചെറുമകനും ഷോക്കേറ്റത്. ഷോക്കേറ്റ ഉടന്‍ ഇവര്‍ പാത്തുമ്മയുടെ ശരീരത്തില്‍നിന്ന് കൈവിട്ടതിനാല്‍ വലിയ അപകടം ഒഴിവായി. വെള്ളിയാഴ്ച രാത്രി ഈ പ്രദേശങ്ങളിൽ നല്ല മഴയും കാറ്റുമായിരുന്നു.പുലര്‍ച്ച ഇരുട്ടായതിനാലാകാം പൊട്ടിക്കിടന്ന വൈദ്യുതിക്കമ്ബി ശ്രദ്ധയില്‍പ്പെടാതിരുന്നത്.ഏനാത്ത് പോലീസും കെഎസ്ഇബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Read More » -
NEWS
തൊഴിലുറപ്പ് ജോലിക്കിടെ തെങ്ങ് തലയില്‍ വീണ് വനിതാ തൊഴിലാളിക്ക് ദാരുണാന്ത്യം
കണ്ണൂർ: തൊഴിലുറപ്പ് ജോലിക്കിടെ തെങ്ങ് തലയില്‍ വീണ് വനിതാ തൊഴിലാളിക്ക് ദാരുണാന്ത്യം.പേരാമ്പ്ര കല്ലോട് ചെറുകുന്നുമ്മല്‍ ദാക്ഷായണി (58) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11.30ന് വീടിന് തൊട്ടടുത്ത കണിയാംകണ്ടി മീത്തല്‍ പറമ്ബില്‍ തൊഴിലുറപ്പ് ജോലി ചെയ്യവെയാണ് അപകടം സംഭവിച്ചത്. ഉടന്‍ തന്നെ പേരാമ്ബ്ര താലൂക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.ഭര്‍ത്താവ്: രാജന്‍ പിള്ള. മക്കള്‍: ഷീബ, ഷീബേഷ്.
Read More »