NEWS

ആലുവ – പേട്ട റൂട്ടിൽ മെട്രോ സർവീസ് സാധാരണ നിലയിൽ

കൊച്ചി: ആലുവ- പത്തടിപ്പാലം റൂട്ടിലെ മെട്രോ സര്‍വീസ് ഇന്നുമുതല്‍ സാധാരണഗതിയിലേക്ക്. പത്തടിപ്പാലത്തെ 347-ാം പില്ലറിന്റെ അടിത്തറ ബലപ്പെടുത്തുന്ന ജോലികള്‍ പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് നിയന്ത്രണം നീക്കിയത്.
നാല് പൈലുകള്‍ അധികമായി സ്ഥാപിച്ച്‌ പൈല്‍ ക്യാപ് മുഖേന തൂണുമായി ബന്ധിപ്പിച്ചാണ് പത്തടിപ്പാലത്തെ അടിത്തറ ശക്തിപ്പെടുത്തിയത്. പൈലുകളുടെ ബല പരിശോധനയും ഓസിലേഷന്‍ മോണിറ്ററിങും ലോഡ് ടെസ്റ്റ് നടത്തി പരിശോധിച്ചു. വേഗ പരിശോധനയും നടത്തിയ ശേഷമാണ് ഈ ഭാഗത്തെ ഗതാഗതം പുനഃസ്ഥാപിച്ചത്.
ഇന്ന് മുതൽ 20 മിനിറ്റ് ഇടവിട്ട് സർവീസുകൾ ഉണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Back to top button
error: