IndiaNEWS

ദില്ലിയിൽ വീണ്ടും തീപിടിത്തം

ദില്ലിയിൽ വീണ്ടും തീപിടിത്തം. ബദ്ലി പോലീസ് സ്റ്റേഷൻ പരിധിയിലെ പ്ലാസ്റ്റിക് ഗോഡൗണിലാണ് പുലർച്ചെ വൻ തീപിടിത്തമുണ്ടായത്. അഗ്നിശമനസേനയുടെ 23 വാഹനങ്ങൾ സ്ഥലത്തെത്തി തീയണച്ചു.

സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. ഷോർട്ട് സർക്യൂട്ടായിരിക്കാം തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

Back to top button
error: