NEWS

അമിത വേഗത്തിൽ ഹംപ് ചാടി; സീറ്റില്‍ നിന്ന് ഉയര്‍ന്നു പൊങ്ങി കെഎസ്ആർടിസി ബസിന്റെ മുകളിലിടിച്ച്‌ യാത്രക്കാരന് ഗുരുതര പരിക്ക്

മൂവാറ്റുപുഴ: കെഎസ്‌ആര്‍ടിസി മിന്നല്‍ ബസ് വേഗത്തില്‍ ഹംപ് ചാടിയതിനെ തുടര്‍ന്ന് സീറ്റില്‍ നിന്ന് ഉയര്‍ന്നു പൊങ്ങി ബസിന്റെ മുകളിലിടിച്ച്‌ യാത്രക്കാരന് ഗുരുതര പരിക്ക്.

മൂവാറ്റുപ്പുഴ വാഴപ്പള്ളി വെളിയത്ത് വീട്ടില്‍ സതീഷ് കുമാറിനാണ് പരിക്കേറ്റത്. നട്ടെല്ലിന്നും തലയ്ക്കുമാണ് പരിക്ക്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അതിതീവ്ര വിഭാഗത്തില്‍ ചികിത്സയിലാണ് സതീഷ്.

കൊട്ടാരക്കരയില്‍ നിന്ന് മൂവാറ്റുപുഴയിലേക്ക് വരികയായിരുന്ന സതീഷ് പാലക്കാട് പോകുകയായിരുന്ന കെഎസ്‌ആര്‍ടിസിയുടെ മിന്നല്‍ ബസിലാണ് യാത്ര ചെയ്തത്. ചങ്ങനാശ്ശേരിയിലെത്തിയപ്പോഴാണ് ബസ് ഹംപ് ചാടിയത്.വേഗത്തിലെത്തി ഹംപ് ചാടിയതോടെ സതീഷ് ഉയര്‍ന്നുപൊങ്ങി തല മുകളിലിടിച്ച് മറിഞ്ഞു വീഴുകയായിരുന്നു.

സതീഷ് വേദനയില്‍ ബഹളം വെച്ചതോടെ യാത്രക്കാരുടെ സഹായത്തോടെ കോട്ടയം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം കെഎസ്ആർടിസി സ്ഥലം വിട്ടു.തുടർന്ന് വിവരമറിഞ്ഞ് എത്തിയ ബന്ധുക്കൾ വിദഗ്ധ ചികിത്സയ്ക്കായി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്കും മാറ്റുകയായിരുന്നു.പ്രിന്റിങ് തൊഴിലാളിയാണ് സതീഷ്.

Back to top button
error: