NEWS

കേന്ദ്രസര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; തൃശൂർ സ്വദേശിനിയും ഭർത്താവും കോയമ്പത്തൂരിൽ അറസ്റ്റിൽ

കോയമ്ബത്തൂര്‍: കേന്ദ്രസര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ ദമ്ബതിമാരെ പോലീസ് അറസ്റ്റ് ചെയ്തു.

ഇ എസ് ഐ കോര്‍പ്പറേഷനില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ തൃശൂര്‍ സ്വദേശിനി ധന്യ(39),ഭര്‍ത്താവ് കോയമ്പത്തൂർ സ്വദേശി കരുണാനിധി എന്നിവരെയാണ് കോയമ്ബത്തൂര്‍ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്.

സിങ്കാനല്ലൂര്‍ ഇ.എസ്.ഐ. ആശുപത്രിയിലെ ഡോക്ടറാണെന്നും ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സ്, ക്ലാര്‍ക്ക്, അസിസ്റ്റന്റ്, എച്ച്‌.ആര്‍. വിഭാഗങ്ങളിലായി ഒട്ടേറെ ഒഴിവുണ്ടെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്.

Signature-ad

 

 

10 പേരിൽ നിന്നായി 50 ലക്ഷത്തോളം രൂപയും യഥാര്‍ഥ സര്‍ട്ടിഫിക്കറ്റുകളും വാങ്ങിയശേഷം ഇവർ മുങ്ങുകയായിരുന്നു.തട്ടിപ്പിനിരയായ നുഫൈൽ എന്നയാൾ പിന്നീട് ഒരു ഭക്ഷണവിതരണ കമ്ബനിയില്‍ ജോലിക്കുകയറി.കഴിഞ്ഞ ദിവസം ഭക്ഷണം നല്‍കാനായി ഇവരുടെ വീട്ടില്‍ എത്തിയപ്പോഴാണ് ദമ്ബതിമാരെ തിരിച്ചറിഞ്ഞത്.ഇതേ തുടര്‍ന്ന് ഇയാൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

Back to top button
error: