ഹരിദ്വാർ: ഓടുന്ന കാറില്‍ യുവതിയെയും ആറു വയസ്സുകാരിയായ മകളെയും കൂട്ടബലാത്സംഗം ചെയ്തു. കാറില്‍ ലിഫ്റ്റ് നല്കിയ ശേഷമായിരുന്നു ആക്രമണം.ഹരിദ്വാറിലെ റൂര്‍ക്കിയിലാണ് സംഭവം.
പിരാന്‍ കാളിയാറില്‍ നിന്ന് തന്റെ ആറു വയസ്സുള്ള മകളോടൊപ്പം വീട്ടിലേക്ക് പോകുകയായിരുന്നു യുവതിക്ക് പരിചയത്തിലുള്ള സോനു എന്നയാള്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്യുകയായിരുന്നു. ഇയാളുടെ ചില സുഹൃത്തുക്കളും കാറിലുണ്ടായിരുന്നു.തുടർന്ന് സോനുവും സുഹൃത്തുക്കളും യുവതിയെയും മകളെയും ഓടുന്ന കാറില്‍ വച്ച് കൂട്ടബലാത്സംഗം ചെയ്ത ശേഷം ആളൊഴിഞ്ഞ കനാലിനു സമീപം തള്ളുകയുമായിരുന്നു.
അവശനിലയിൽ വഴിയരികിൽ കണ്ട അമ്മയെയും മകളെയും പോലീസാണ് റൂര്‍ക്കി സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ബലാത്സംഗം നടന്നുവെന്ന് വൈദ്യപരിശോധനയില്‍ സ്ഥിരീകരിച്ചെന്ന് പൊലീസ് പറഞ്ഞു.പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.