#ഒരറിവും ചെറുതല്ല
തന്റെ തൂലിക കൊണ്ട് ഇന്ത്യൻ സ്വാതന്ത്ര്യ സമ
രത്തെ പിന്തുണച്ച,അതിനു വേണ്ടി എന്ത് ത്യാഗങ്ങളും നേരിടാൻ തയ്യാറായ ധീരനായ ബ്രിട്ടീഷ് പത്രപ്രവർത്തകനായിരുന്നു,ഇംഗ്ലീ ഷ് ഐറിഷ്
മാതാപിതാക്കളുടെ മകനായി 1873 ൽ അയ
ർലാന്റിലെ സുസ്സക്സിൽ ജനിച്ച ബെഞ്ചമിൻ
ഹൊർണിമാൻ.നന്നേ ചെറുപ്പത്തിൽ തന്നെ മന സ്സിൽ ഇന്ത്യയോട് അഭിനിവേശം ജനിച്ച ഹൊർ
ണിമാൻ തന്റെ ഭാവി ജീവിതം ഇന്ത്യയിൽ തന്നെ
യാക്കുവാൻ തീരുമാനിക്കുകയായിരുന്നു.
കൽ
ക്കട്ടയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന സ്റ്റേറ്റ്സ്
മാൻ പത്രത്തിലൂടെയായിരുന്നു ഹൊർണിമാൻ
തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്.
ആരംഭം മുതലേ,ഇന്ത്യാക്കാരോട് വിവേചന
പൂർവ്വം പെരുമാറുന്ന സാമ്രാജ്യത്വ ഭരണകൂട
നയങ്ങളെ നിശിതമായി വിമർശിക്കുന്ന രചന
ശൈലിയായിരുന്നു ഹൊർണിമാന്റേത്.1905 ൽ ബംഗാൾ വിഭജനത്തെ തുടർന്ന് ഉയർന്നു വന്ന വർഗ്ഗീയ കലാപങ്ങളെ കൈകാര്യം ചെയ്യുന്നതി
ൽ ബ്രിട്ടീഷ് സർക്കാറിന് സംഭവിച്ച വീഴ്ചകളെ അദ്ദേഹം വളരെ നിശിതമായി തന്നെ വിമർശിച്ചിരുന്നു.
മുംബൈയിൽ അദ്ദേഹത്തിന്റെ സ്മരണക്കായി ഹോർണിമാൻ സർക്കിൾ ഇന്നുമുണ്ട്.