മുംബൈ: തീപിടിച്ച വീട്ടിൽ നിന്നും മക്കളെ രക്ഷിക്കുന്നതിനിടയിൽ പിതാവ് വെന്തുമരിച്ചു.നവി മുംബൈയിലെ പന്‍വേലില്‍ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.
തീപിടുത്തത്തില്‍ നിന്ന് മൂന്ന് മക്കളെയും രക്ഷിച്ചതിനു ശേഷമാണ് 38കാരനായ രാജീവ് താക്കൂര്‍ വെന്തുമരിച്ചത്. സിനിമാപ്രവര്‍ത്തകനാണ് രാജീവ് താക്കൂര്‍.
തീപിടുത്ത സമയത്ത് ഭാര്യ വീട്ടിലുണ്ടായിരുന്നില്ല.മൂന്ന് ഫയര്‍ എഞ്ചിനുകള്‍ രണ്ട് മണിക്കൂര്‍ നേരം കൊണ്ടാണ് തീയണച്ചത്. തീപിടുത്തതിനു കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം.