Month: June 2022
-
NEWS
സ്‌കൂള്‍ ബസില്‍നിന്നും തെറിച്ചുവീണ് ആയ മരിച്ചു
കണ്ണൂര്‍: സ്‌കൂള്‍ ബസില്‍നിന്നും തെറിച്ചുവീണ് ആയ മരിച്ചു. പാനൂര്‍ പാറേമ്മല്‍ യുപി സ്കൂളിലെ ആയ പൊയില്‍ സരോജിനി (65) ആണ് മരിച്ചത്. വൈകിട്ട് സ്കൂൾ വിട്ടപ്പോൾ കുട്ടികളെ വാഹനത്തിൽ കയറ്റിയശേഷം സരോജനി കയറുന്നതിനിടയിൽ ഡ്രൈവർ പെട്ടെന്ന് വാഹനം മുന്നോട്ടെടുത്തതായിരുന്നു അപകടകാരണം.
Read More » -
NEWS
ടിപ്പര്‍ലോറി ഇടിച്ച് എട്ടു വയസുകാരന് ദാരുണാന്ത്യം
കുറ്റ്യാടി: സഹോദരനൊപ്പം നടന്നു പോകവേ ടിപ്പര്‍ലോറി ഇടിച്ച് എട്ടു വയസുകാരന് ദാരുണാന്ത്യം. വടയം ചുണ്ടേമ്മല്‍ അസ്ലം-ഉമൈറ ദമ്ബതികളുടെ മകന്‍ മുഹമ്മദ് അഫ്‌നാന്‍ ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് 5.30തോടെ കുറ്റ്യാടി-ആയഞ്ചേരി റോഡില്‍ വടയം ടൗണില്‍ വച്ചാണ് അപകടം.പഴയ വീട്ടില്‍നിന്ന് നിലവില്‍ താമസിക്കുന്ന ടൗണിലെ ഫ്‌ളാറ്റിലേക്ക് ജ്യേഷ്ഠന്‍ മുഹമ്മദ് അദ്‌നാനൊപ്പം നടക്കവേ കുറ്റ്യാടിയില്‍നിന്ന് ആയഞ്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പര്‍ അഫ്‌നാനെ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ അഫ്‌നാനെ കുറ്റ്യാടി ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ടിപ്പര്‍ ലോറിയുടെ അമിത വേഗതയാണ് അപകട കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
Read More » -
NEWS
മനുഷ്യശരീരത്തിലെ വീനസ് അല്ലെങ്കിൽ അപ്പോളോ ഹോളുകൾ
ചില ആളുകൾക്ക് അവരുടെ ദേഹത്തിന്റെ പിൻഭാഗത്ത് നിതംബത്തിന് മുകളിലായി രണ്ടിടുപ്പിലുമായി ചെറിയ രണ്ട് കുഴികൾ അഥവാ ഡിമ്പിളുകൾ കാണാം. പെൽവിക് അസ്ഥി(Sacrum) നട്ടെല്ലുമായി(Lumbar spine) ബന്ധിപ്പിക്കുന്ന സ്ഥലത്താണ് ഈ ഡിംപിളുകൾ സ്ഥിതി ചെയ്യുന്നത്. അവിടെ പേശികളോ സബ്ക്യുട്ടേനിയസ് ടിഷ്യൂകളോ ഇല്ല. സ്ത്രീകൾക്കും പുരുഷന്മാർക്കും അവ ഉണ്ടാകാം. സ്ത്രീകളുടെ കാര്യത്തിൽ അവയെ ‘വീനസ് ഹോൾസ്’ എന്നും പുരുഷന്മാരുടെ കാര്യത്തിൽ അവയെ അപ്പോളോ ഹോൾസ് എന്നുമാണ് വിളിക്കാറ്. ഈ അനാട്ടമി പ്രതിഭാസം ആദ്യമായി ശ്രദ്ധിച്ചത് പ്രമുഖ ശില്പിയായ മൈക്കലാഞ്ചലോ ബ്യൂണറോട്ടിയാണ്, അദ്ദേഹം തന്റെ ശിൽപങ്ങളിൽ അത് പ്രത്യേകമായി അടയാളപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്റെ കാലം മുതൽ അവ സൗന്ദര്യത്തിന്റെ പ്രതീകമായിട്ടാണ് അറിയപ്പെടുന്നത്.. എല്ലാവർക്കും ഈ ദ്വാരങ്ങൾ ഉണ്ടാകണമെന്നില്ല. ഇത് ജന്മസിദ്ധമായി ഉണ്ടാകേണ്ടതാണ്. അതിനാൽ ചിലരുടെ ദേഹത്ത് അത് കാണണമെന്നുമില്ല. കൃത്രിമമായി അത് വികസിപ്പിക്കാനും കഴിയില്ല.അതെല്ലാം പ്രകൃതിയെയും ജനിതകശാസ്ത്രത്തെയും ആശ്രയിച്ചിരിക്കുന്നു. വീനസ് ഹോൾസ് ഉള്ളവർക്ക് നല്ല രക്തചംക്രമണം ഉണ്ടാകും എന്നാണ് വിലയിരുത്തൽ . അത് മെച്ചപ്പെട്ട ലൈംഗിക ജീവിതത്തിനും…
Read More » -
NEWS
മനം മയക്കുന്ന രുചിയും സുഗന്ധവുമായി ബിരിയാണി വന്ന വഴി
മുഗൾ അടുക്കളയിൽ പിറന്ന ബിരിയാണിക്ക് വിവിധ രാജ്യങ്ങളിലായി ഇന്ന് ഒട്ടേറെ വകഭേദങ്ങളുണ്ട്.ബിരിയാൻ എന്ന പേർഷ്യൻ വാക്കിൽ നിന്നാണു ബിരിയാണി എന്ന പേര് വന്നതെന്നു കരുതുന്നു. പാകം ചെയ്യുന്നതിനു മുൻപ് വറുക്കുക എന്നതാണു ബിരിയാൻ എന്ന വാക്കിന്റെ അർഥം. അരിയെന്ന് അർഥം വരുന്ന ബിരിഞ്ച് എന്ന പേർഷ്യൻ വാക്കിൽ നിന്നാണു ബിരിയാണി എത്തിയതെന്നും പറയപ്പെടാറുണ്ട്. എന്നാൽ ഷാജഹാൻ ചക്രവർത്തിയുടെ പത്നി മുംതാസ് മഹലാണ് ബിരിയാണി തയാറാക്കാൻ കാരണമായതെന്നും ഒരു കഥയുണ്ട്. ഒരിക്കൽ മുഗൾ സൈന്യത്തിന്റെ പട്ടാളബാരക്കുകൾ സന്ദർശിച്ച മുംതാസ് പട്ടാളക്കാർ ആകെ അനാരോഗ്യരായിരിക്കുന്നത് ശ്രദ്ധിച്ചു. മതിയായ പോഷകാഹാരത്തിന്റെ കുറവാണ് ഇതെന്നു മനസ്സിലാക്കിയ മുംതാസ് ഇറച്ചിയും ചോറും സുഗന്ധദ്രവ്യങ്ങളും ഇടകലർത്തി രുചികരമായ സമീകൃത ആഹാരമുണ്ടാക്കാൻ പാചകക്കാർക്ക് കൽപന നൽകി. ഇങ്ങനെയാണ് ഇന്ത്യയിൽ ബിരിയാണി തുടങ്ങിയതത്രേ.ലിസി കോലിങ്ങാമിനെപ്പോലുള്ള ചരിത്രകാരൻമാർ ബിരിയാണി മുഗൾ രാജവംശത്തിന്റെ അടുക്കളയിലാണ് ആദ്യമായി പിറന്നതെന്ന് വാദിക്കുന്നവരാണ്. എന്നാൽ ദക്ഷിണേന്ത്യയിലാണ് ആദ്യമായി ബിരിയാണി ഉണ്ടായതെന്നു പ്രതിഭ കരണിനെപ്പോലെയുള്ള എഴുത്തുകാർ പറയുന്നു. ഇന്ത്യയിൽ പലതരം ബിരിയാണികളുണ്ട്.…
Read More » -
NEWS
എന്താണ് ലോകസഭയും രാജ്യസഭയും നിയമസഭയും തമ്മിലുള്ള വ്യത്യാസം?
രാജ്യസഭാ തെരഞ്ഞെടുപ്പ് എങ്ങനെയാണ് ? ലോക്സഭയും ,രാജ്യസഭയും തമ്മിലുള്ള വ്യത്യാസം എന്ത്? രാജ്യസഭ തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന ഒറ്റ കൈമാറ്റ വോട്ടും (Single Transferable Vote) , ഡ്രൂപ് ക്വോട്ട (Droop quota) സംവിധാനം എന്താണ്? ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. ജനാധിപത്യമെന്നാൽ ജനങ്ങൾക്കുവേണ്ടി ജനങ്ങൾ തെരഞ്ഞെടുക്കുന്ന ഭരണസംവിധാനം. രാജ്യത്തെ വോട്ടവകാശമുള്ള, അതായത് 18 വയസ്സ് പൂർത്തിയായ, പൗരൻമാർ ചേർന്നാണ് തങ്ങളെ ഭരിക്കേണ്ടവരെ തെരഞ്ഞെടുക്കുന്നത് എന്നർഥം. ഇങ്ങനെ തെരഞ്ഞെടുക്കുന്ന ജനപ്രതിനിധികളുടെ പ്രധാന ജോലിയാണ് നിയമനിർമാണം. ജനങ്ങളുടെ പ്രതിനിധികൾ തയ്യാറാക്കുന്ന നിയമങ്ങൾ നടപ്പാക്കലാണ് ഉദ്യോഗസ്ഥരുടെയും, പൊലിസിന്റെയും , കോടതികളുടെയുമെല്ലാം ജോലി. അപ്പോൾ ജനാധിപത്യത്തിൽ ജനങ്ങളുടെ വില മനസ്സിലായില്ലേ. കേന്ദ്രത്തിൽ പാർലമെൻറും , സംസ്ഥാനങ്ങളിൽ നിയമസഭകളുമാണ് നിയമനിർമാണ സഭകൾ. ഇതിനു താഴെ ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, നഗരസഭകൾ, ഗ്രാമ പഞ്ചായത്ത് എന്നിങ്ങനെ ജനപ്രതിനിധികളുടെ സഭകളുണ്ടെങ്കിലും ഇവക്കൊന്നും നിയമം നിർമിക്കാനുള്ള അധികാരമില്ല. പ്രാദേശിക തലത്തിലുള്ള വികസനപ്രവർത്തനങ്ങളും , നികുതിപിരിവുമെല്ലാമാണ് ഇവയുടെ പ്രധാന ചുമതലകൾ. പാർലമെൻറിന് ഭരണഘടന…
Read More » -
NEWS
ഒരു ടീച്ചർക്ക് നല്ലൊരു വിദ്യാർത്ഥിയെ വാർത്തെടുക്കാൻ സാധിക്കും; വിദ്യാർത്ഥിക്ക് ടീച്ചറിനെയും !!
അദ്ധ്യാപിക പഠിപ്പിക്കുമ്പോൾ ക്ലാസ്സിലിരുന്ന് ഉറങ്ങിയ ടെഡിയോട്, ക്ലാസ്സ് ടീച്ചർ , എഴുന്നേറ്റ് നിൽക്കാൻ പറഞ്ഞു. എഴുന്നേറ്റ് തല കുനിച്ചു നിന്ന ടെഡിയെ “ആനിടീച്ചർ ” നന്നായി ശകാരിച്ച ശേഷം ,മറ്റു കുട്ടികളോട് ഇങ്ങനെ പറഞ്ഞു. ” ഈ ക്ലാസ്സിലെ ഉഴപ്പനും, മണ്ടനുമായ, ടെഡി ഒഴികെ, ബാക്കി എല്ലാവരേയും എനിക്ക് ഇഷ്ടമാണ്..!” ടെഡി;അവന്റെ വസ്ത്രം എപ്പോഴും അഴുക്ക് പുരണ്ടതായിരുന്നു.. പഠനത്തിൽ വളരെ താഴ്ന്ന നിലവാരമായിരുന്നു അവനുണ്ടായിരുന്നത്.. ആരോടും മിണ്ടാതെ അന്തർമുഖനായി ജീവിക്കുന്നവനായ… ടെഡി മിക്കവാറും ക്ലാസ്സിലിരുന്ന് ഉറങ്ങും. കഴിഞ്ഞ ഒരു വർഷം അവനെ പഠിപ്പിക്കുകയും, അവന്റ ഉത്തരപ്പേപ്പർ പരിശോധിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ്, ആനി ടീച്ചർ അങ്ങനെയൊരു പ്രഖ്യാപനംനടത്തിയത്.. പരീക്ഷയിൽ എല്ലാ ചോദ്യത്തിനും തെറ്റായ ഉത്തരം നൽകി, ” മണ്ടൻ “എന്ന പേരും ചുമന്ന് ജീവിക്കുന്ന വിദ്യാർത്ഥി..! അങ്ങിനെയിക്കെ ഒരു ദിവസം, താൻ പഠിപ്പിക്കുന്ന എല്ലാ വിദ്യാർത്ഥികളുടേയും ഇതുവരേയുള്ള പഠനഡയറി പരിശോധിക്കണമെന്ന കൽപന ആനി ടീച്ചറിന് ലഭിച്ചു.. അപ്രകാരം അവർ ടെഡിയുടെ ഡയറിയും പരിശോധിക്കുന്നതിനിടയിൽ…
Read More » -
NEWS
സംസ്ഥാനത്ത് രണ്ടു മരണം; ചെള്ളുപനിയെ സൂക്ഷിക്കാം
സംസ്ഥാനത്ത് ചെള്ളുപനി ബാധിച്ച് രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ജാഗ്രത കര്‍ശനമാക്കി ആരോഗ്യവകുപ്പ്.ജൂണ്‍ ഒന്‍പതിന് തിരുവനന്തപുരം വര്‍ക്കലയില്‍ ചെള്ളുപനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചതിനു പിന്നാലെ ഞായറാഴ്ചയാണ് പരിശുവയ്ക്കല്‍ സ്വദേശിനിയുടെ മരണം സംഭവിച്ചത്.ഇത് കൂടുതല്‍ ആശങ്കകളിലേക്കാണ് വഴിവച്ചിരിക്കുന്നത്.ഇരുപ്രദേശങ്ങളിലും പ്രതിരോധം ശക്തമാക്കിയതിനൊപ്പം മറ്റ് ജില്ലകളിലും ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്താണ് ചെള്ളുപനി ? ഓറിയന്‍ഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധിയാണ് ചെള്ളുപനി അഥവാ സ്‌ക്രബ് ടൈഫസ്. പ്രധാനമായും എലി, അണ്ണാന്‍, മുയല്‍ തുടങ്ങിയ കരണ്ടു തിന്നുന്ന ജീവികളിലാണ് ഈ രോഗാണുക്കള്‍ കാണപ്പെടുന്നത്. എന്നാല്‍ മൃഗങ്ങളില്‍ ഇത് രോഗമുണ്ടാക്കുന്നില്ല. ചെറു പ്രാണികളായ മൈറ്റുകളുടെ ലാര്‍വ ദശയായ ചിഗ്ഗര്‍ മൈറ്റുകള്‍ വഴിയാണ് മൃഗങ്ങളില്‍ നിന്നു മനുഷ്യരിലേക്കു രോഗം പകരുന്നത്. ലക്ഷണങ്ങള്‍ ചിഗ്ഗര്‍ മൈറ്റ് കടിച്ച് 10 മുതല്‍ 12 ദിവസം കഴിയുമ്പോഴാണ് രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. ചിഗ്ഗര്‍ കടിച്ച ഭാഗം തുടക്കത്തില്‍ ഒരു ചെറിയ ചുവന്ന തടിച്ച പാടായി കാണുകയും പിന്നീട് കറുത്ത വ്രണമായി (എസ്‌കാര്‍)…
Read More » -
NEWS
രാവിലെ ഉണരുമ്പോൾ ഉള്ളതിനേക്കാൾ നിങ്ങളുടെ പൊക്കം ഒരു സെന്റിമീറ്റർ കുറവായിരിക്കും ഉറങ്ങാൻ കിടക്കുമ്പോൾ !!
⬛ നമ്മുടെ മൂക്കിന് 50,000 ൽ അധികം ഗന്ധങ്ങൾ തിരിച്ചറിയാനാകും. ⬛ വിരലടയാളം പോലെ ഓരോരുത്തരുടെ നാക്കിനും വ്യത്യസ്ത രേഖകളായിരിക്കും. ⬛ മനുഷ്യന്റെ കാലിലെ തുട എല്ലുകൾക്ക് കോൺക്രീറ്റുകളെക്കാൾ ബലമുണ്ടാകും. ⬛ നമ്മുടെ തലച്ചോർ ഉൽപാദിപ്പിക്കുന്ന എനർജി ഉപയോഗിച്ച് ഒരു വാട്ട് ബൾബ് പ്രകാശിപ്പിക്കാം. ⬛ മുതിർന്ന ഒരു മനുഷ്യൻ മിനുട്ടിൽ, ശരാശരി 12-തവണ കണ്ണ് ചിമ്മുന്നു. ⬛ നമ്മുടെ കണ്ണ് 576 മെഗാപിക്സൽ ആണ്. ⬛ കണ്ണ് തുറന്ന് പിടിച്ച് ലോകത്ത് ഒരു മനുഷ്യനും തുമ്മാൻ സാധിക്കില്ല; തുമ്മുമ്പോൾ കണ്ണ് അടയും. ⬛ ഓരോ മിനിറ്റിലും നമ്മുടെ ശരീരത്തിലെ 300 മില്ല്യൻ കോശങ്ങൾ മരിക്കുന്നു. ⬛ അര ലിറ്റർ വെള്ളം തിളപ്പിക്കാൻ കഴിയുന്ന അത്രയും ചൂട് ഓരോ 30-മിനിറ്റിലും നമ്മുടെ ശരീരം ഉൽപാദിപ്പിക്കുന്നുണ്ട്. ⬛ ഒരു ശരാശരി മനുഷ്യൻ തന്റെ ജീവിത കാലയളവിൽ ഉത്പാദിപ്പിക്കുന്ന ഉമിനീരിന്റെ അളവ് എത്രയെന്നറിയാമോ? രണ്ടു സ്വിമ്മിങ് പൂളുക നിറയുന്നതിനാവശ്യമായ വെള്ളത്തിന്റെ അത്രയും അളവിൽ. ⬛…
Read More » -
NEWS
കെ സുരേന്ദ്രൻ രണ്ടു കോടി രൂപ വാങ്ങി ബിജെപി വോട്ടുകൾ കോൺഗ്രസിന് മറിച്ചു; തൃപ്പൂണിത്തുറ ബിജെപി സ്ഥാനാർഥി ഡോ : കെ എസ്സ് രാധാകൃഷ്ണൻ
കേന്ദ്രം അനുവദിച്ച ഫണ്ടും മുക്കി,കെ ബാബുവിൽ നിന്നും രണ്ടു കോടി കൈപ്പറ്റി ബിജെപി വോട്ടുകൾ കോൺഗ്രസിന് മറിക്കുകയും ചെയ്തു തൃപ്പൂണിത്തുറ: കെ ബാബുവിൽ നിന്നും ഒന്നരക്കോടി രൂപ കൈപ്പറ്റി കെ സുരേന്ദ്രൻ ബിജെപി വോട്ടുകൾ കോൺഗ്രസിന് മറിച്ചെന്ന ഗുരുതര ആരോപണവുമായി തൃപ്പൂണിത്തുറയിലെ ബിജെപി സ്ഥാനാർഥി ഡോ.കെ എസ്സ് രാധാകൃഷ്ണൻ.അദ്ദേഹത്തിന്റെ കുറിപ്പ് വായിക്കാം: വളരെ പ്രതീക്ഷയോട് കൂടിയാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിസ്ഥാനാർഥിയായി ഞാൻ തൃപ്പൂണിത്തുറയിൽ ജനവിധി തേടിയത്. കഴിഞ്ഞ 2016നിയമസഭാതെരഞ്ഞെടുപ്പിൽ ബിജെപിക്ക് 30000 വോട്ടും 2019 പാര്ലമെന്റ് തെരഞ്ഞെടുപ്പിൽ 40000 വോട്ടും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 42000 വോട്ടും നേടിയ സീറ്റ് അതായത് എങ്ങനെ പോയാലും 35000 പാർട്ടി അനുഭാവികൾ ഉള്ള മണ്ഡലം.അത് കൂടാതെ ഞാൻ ജനിച്ചു വളർന്ന നാട്.വ്യക്തിപരമായി എനിക്ക് ഒരുപാട് ബന്ധങ്ങലുള്ള മണ്ഡലത്തിൽ എനിക്ക് 10000 വോട്ട് അങ്ങനെയും ഉള്ള മണ്ഡലം അതാണ് തൃപ്പൂണിത്തുറ.അവിടെയാണ് ഞാൻ 20000 വോട്ടോടെ മൂന്നാം സ്ഥാനത്തായിപ്പോയത്. ആദ്യഘട്ടപ്രചാരണം തീർന്നപ്പോൾ കേന്ദ്രഫണ്ടിൽ നിന്ന് അനുവദിച്ച 50…
Read More » -
India
തിരുപ്പതി ക്ഷേത്ര ദര്‍ശന വിവാദം: ഖേദം പ്രകടിപ്പിച്ച് വിഘ്നേഷും നയന്‍താരയും
ചെന്നൈ: തിരുപ്പതി ദര്‍ശനത്തിനിടെ ക്ഷേത്രപരിസരത്ത് ചെരുപ്പ് ധരിച്ച് കയറിയ സംഭവത്തില്‍ നിയമനടപടിക്ക് ക്ഷേത്ര അധികൃതര്‍ തയാറെടുക്കുന്നതിനിടെ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് നയന്‍താരയും വിഘ്‌നേഷ് ശിവനും. ക്ഷേത്ര അധികൃതര്‍ക്ക് നല്‍കിയ കത്തിലൂടെയാണ് ഇരുവരും ക്ഷമാപണം നടത്തിയിരിക്കുന്നത്. തങ്ങള്‍ സ്നേഹിക്കുന്ന ദൈവത്തോട് അനാദരവ് കാണിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ആര്‍ക്കെങ്കിലും വേദന തോന്നിയെങ്കില്‍ ക്ഷമ ചോദിക്കുന്നതായും വിഘ്നേഷ് ശിവന്‍ കത്തില്‍ പറയുന്നു. ധൃതിയില്‍ ചിത്രം പകര്‍ത്തുന്നതിനായി ക്ഷേത്രത്തിലേക്ക് കയറുന്നതിനിടെ ചെരുപ്പ് ധരിച്ചുകയറിയത് ശ്രദ്ധിച്ചില്ലെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇരുവരും ദൈവ വിശ്വാസികള്‍ ആണെന്നും സ്ഥിരമായി ക്ഷേത്ര ദര്‍ശനം നടത്താറുള്ളവരാണെന്നും വിഘ്നേഷ് കത്തില്‍ വ്യക്തമാക്കി. മഹാബലിപുരത്ത് നടന്ന് വിവാഹ ചടങ്ങിന് അടുത്ത ദിവസമാണ് ഇരുവരും തിരുപ്പതി ക്ഷേത്രത്തില്‍ എത്തിയത്. തിരുമല തിരുപ്പതി ക്ഷേത്രപരിസരത്ത് ചെരുപ്പ് ധരിച്ചു കൊണ്ടായിരുന്നു നയന്‍താര നടന്നത്. ഇത് ക്ഷേത്ര ചട്ടങ്ങളുടെ ലംഘനമാണെന്ന് ആരോപിച്ച് ക്ഷേത്ര ബോര്‍ഡിലെ ചീഫ് വിജിലന്‍സ് ഓഫീസര്‍ നരസിംഹ കിഷോറാണ് രംഗത്തു വന്നത്. തുടര്‍ന്ന് ക്ഷേത്ര അധികൃതര്‍ ഇരുവര്‍ക്കും ലീഗല്‍ നോട്ടിസ് അയക്കാന്‍…
Read More »