Month: June 2022

  • India

    പ്രയാഗ് രാജ് കലാപത്തില്‍ പ്രതികളായവർക്കെതിരെ ബുള്‍ഡോസര്‍ ഉരുണ്ട് തുടങ്ങി

    പ്രയാഗ് രാജ് കലാപത്തില്‍ പ്രതികളായവർക്കെതിരെ ബുള്‍ഡോസര്‍ ഉരുണ്ട് തുടങ്ങി. മുഖ്യപ്രതിയെന്ന് പൊലീസ് പറയുന്ന വെൽഫയർ പാർട്ടി നേതാവ് ജാവേദ് അഹമ്മദിന്റെ മൂന്ന് നില വീട് പൂർണ്ണമായി പ്രയാഗ് രാജ് വികസന അതോറിറ്റി പൊളിച്ചു നീക്കി. അനധികൃതനിർമ്മാണെന്ന് കാട്ടിയാണ് നടപടി. കേസിൽ ജാവേദിന്റെ ഭാര്യയും മകളും ഉൾപ്പെടെ അറസ്റ്റിലാണ്. ജാവേദിന്റെ മറ്റൊരു മകളായ അഫ്രീൻ ഫാത്തിമ വിദ്യാർത്ഥി നേതാവും പൌരത്വ പ്രതിഷേധങ്ങളുടെ മുഖവുമായിരുന്നു.നടപടിക്കെതിരെ അഫ്രീൻ ഫാത്തിമ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു. ഇതിനിടെ വെള്ളിയാഴ്ച്ച നടന്ന സംഘർഷത്തിൽ മൂന്നുറിലേറെ പേർ അറസ്റ്റിലായി. ഒമ്പത് ജില്ലകളിലായി 13 കേസുകളിലാണ് അറസ്റ്റ്. സഹാറൻപൂരിലെ സംഘർഷത്തിൽ അറസ്റ്റിലായ പതിനെട്ടുകാരൻ മൂസെമ്മിലാണ് പ്രധാനപ്രതിയെന്ന് പൊലീസ് വ്യക്തമാക്കി.ഇതിനിടെ സഹാറൻപൂരിൽ അറസ്റ്റിലായവരെ ജയിലില്‍ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.കലാപകാരികൾക്ക് ഇതാണ് സമ്മാനമെന്ന തലക്കെട്ടോടെ ബിജെപി എംഎൽഎ ശലഭ് മണി ത്രിപാഠിയാണ് ട്വീറ്റ് ചെയ്തത്. സംഭവം വിവാദമായതോടെ യുപി പൊലീസ് എഡിജിപി അന്വേഷണം പ്രഖ്യാപിച്ചു അതെസമയം ഹൌറയിൽ സുരക്ഷ ക്രമീകരണങ്ങൾ തുടരുകയാണ്. ആറുപത് പേർ ഇവിടെ…

    Read More »
  • Crime

    അശ്ലീല ചുവയോടെ സംസാരിച്ച യുവാക്കളെ തല്ലിയ സ്ത്രീയെ ബ്ലെയ്ഡ് കൊണ്ട് തിരിച്ച് ആക്രമിച്ചു; ഗുരുതരമായി പരുക്കേറ്റ സ്ത്രീയുടെ മുഖത്ത് 118 തുന്നലുകള്‍; പ്രതികളെ വെറുതെ വിടില്ല, ഉറപ്പുമായി നേരിട്ടെത്തി മുഖ്യന്‍

    ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപാലില്‍ അശ്ലീല ചുവയോടെ സംസാരിച്ച യുവാക്കളെ തല്ലിയ സ്ത്രീയെ ബ്ലെയ്ഡ് കൊണ്ട് ആക്രമിച്ച സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ഉറപ്പ് നല്‍കി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. ചികിത്സയില്‍ കഴിയുന്ന സ്ത്രീയേയും കുടുംബത്തെയും അദ്ദേഹം സന്ദര്‍ശിച്ചു. പ്രതികളെ വെറുതെ വിടില്ലെന്നും സ്ത്രീ കാണിച്ച ധീരതയ്ക്ക് സര്‍ക്കാര്‍ ഒരു ലക്ഷം രൂപ നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. യുവാക്കളുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സ്ത്രീയുടെ മുഖത്ത് 118 തുന്നലുകളാണ് വേണ്ടി വന്നത്. രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. മൂന്നാമനായുള്ള തെരച്ചില്‍ തുടരുകയാണ്. സ്ത്രീ കാണിച്ച ധിരതയ്ക്കാണ് മധ്യപ്രദേശ് സര്‍ക്കാര്‍ ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച ഭോപ്പാല്‍ ടിടി നഗറിലെ ഒരു ഹോട്ടലിലേക്ക് ഭര്‍ത്താവിനൊപ്പം ഭക്ഷണം കഴിക്കാനെത്തിയ സ്ത്രീയാണ് ആക്രമിക്കപ്പെട്ടത്. ഹോട്ടലിന് മുന്നിലെ പാര്‍ക്കിങ്ങിനെ ചൊല്ലി ഇവരും മൂന്ന് യുവാക്കളും തമ്മില്‍ തര്‍ക്കമുണ്ടായി. ഭര്‍ത്താവ് ഹോട്ടിലിനുള്ളിലേക്ക് പോയ സമയം യുവാക്കള്‍ സ്ത്രീയെ അധിക്ഷേപിക്കാനും അശ്ലീല ചുവയോടെ സംസാരിക്കാനും…

    Read More »
  • Tech

    പെയ്ഡ് സബ്സ്ക്രിപ്ഷൻ നടപ്പിലാക്കി ടെലി​ഗ്രാം; നിലവിലെ ഫീച്ചറുകൾ സൗജന്യമായി തന്നെ നിലനിർത്തിക്കൊണ്ടാണ് സബ്സ്ക്രിപ്ഷൻ നടപ്പാക്കുന്നത്.

    പെയ്ഡ് സബ്സ്ക്രിപ്ഷൻ നടപ്പിലാക്കി മെസേജിം​ഗ് ആപ്പായ ടെലിഗ്രാം. ടെലിഗ്രാം പ്രീമിയം സ്വന്തമാക്കാത്തവരുടെ ചാറ്റുകൾക്കും, ഫയലുകൾക്കും ലിമിറ്റുകൾ ഉണ്ടാകും. ടെലിഗ്രാമിന്റെ സ്ഥാപകൻ പാവേൽ ഡ്യൂറോവാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലെ ഫീച്ചറുകൾ സൗജന്യമായി തന്നെ നിലനിർത്തിക്കൊണ്ടാണ് സബ്സ്ക്രിപ്ഷൻ നടപ്പാക്കുന്നത്. ടെലിഗ്രാമിന്റെ സാധ്യതകൾ തേടുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് പണമടച്ചുള്ള ഉപയോഗം കൊണ്ടുവരുന്നത്. പ്രീമിയം സ്റ്റിക്കേഴ്സും പുതിയ ഇമോജികളും അവതരിപ്പിക്കുന്നുണ്ട്. നിലവിൽ ആപ്പ് ഡൗൺലോഡ് ചെയ്യുമ്പോൾ ടെലിഗ്രാം ഫ്രീ ആണെന്നും , പരസ്യങ്ങളോ, ഫീയോ ഇല്ല എന്നുമുള്ള ടാഗ്ലൈൻ കാണാനാകും. വൈകാതെ ഇതിൽ മാറ്റം വരുത്തും. ഏറ്റവും പുതിയ അപ്ഡേറ്റിൽ വ്യത്യസ്തമായി ടാഗലൈനിലാണ് അവതരിപ്പിച്ചിരിക്കുന്നത്. പുതിയ വരുമാനമാർഗങ്ങൾ തേടുന്നതിന്റെ ഭാഗമായാണ് മാറ്റങ്ങളുമായി കമ്പനി എത്തുന്നതെന്നാണ് വിലയിരുത്തൽ. ആദ്യ ടാഗ് ലൈൻ മാറ്റി പുതിയ ടാഗ് ലൈനിനൊപ്പം പണമടയ്ക്കുന്ന സംവിധാനവുമായി പുതിയ ടെലിഗ്രാം ഉടനെ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. “ചാറ്റുകൾക്കും മീഡിയകൾക്കും ഫ്രീ അ‍ൺ ലിമിറ്റഡ് ക്ലൗഡ് സ്റ്റോറേജ് ടെലിഗ്രാം നൽകുന്നു” എന്ന പുതിയ ടാഗ് ലൈനാണ് ഡവലപ്പർമാർ…

    Read More »
  • Kerala

    സിപിഎം സംസ്ഥാന നേതൃയോഗം 24 മുതല്‍; തൃക്കാക്കര തോല്‍വിയും സ്വര്‍ണ്ണക്കടത്ത് വിവാദങ്ങളും ചര്‍ച്ചയാവും

    തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് തോല്‍വി ചർച്ച ചെയ്യാനൊരുങ്ങി സിപിഎം സംസ്ഥാന നേതൃയോഗം. സിപിഎം സംസ്ഥാന നേതൃയോഗങ്ങളുടെ തീയതി തീരുമാനിച്ചു. ജൂൺ 24,25,26 തീയതികളിൽ സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും യോഗം ചേരാനാണ് തീരുമാനം. തൃക്കാക്കര തോൽവിയും സ്വർണ്ണക്കടത്ത് വിവാദങ്ങളും യോഗത്തില്‍ ചർച്ച ചെയ്യും. കാടിളക്കിയുള്ള പ്രചാരണം, മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടക്കം വൻ സംഘം പ്രചാരണ ദിവസങ്ങളിലുടനീളം തൃക്കാക്കരയിൽ തമ്പടിച്ചിട്ടും ഫലം വന്നപ്പോൾ പ്രതീക്ഷകളെല്ലാം തെറ്റി. കനത്ത തോൽവിയുടെ കാരണം സമഗ്രമായി പരിശോധിക്കാനാണ് പാര്‍ട്ടി തീരുമാനം. സഹതാപ തരംഗത്തോടൊപ്പം ഇടത് വിരുദ്ധ വോട്ടുകൾ യുഡിഎഫിന് അനുകൂലമായി കേന്ദ്രീകരിച്ചത് ഉമയുടെ ഭൂരിപക്ഷം കൂട്ടിയെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇതിനിടെ പ്രതിപക്ഷം മുതൽ മുന്നണി ഘടകക്ഷി നേതാക്കൾ വരെ ഒളിഞ്ഞും തെളിഞ്ഞും സിൽവര്‍ ലൈൻ വരെ ചര്‍ച്ചയാക്കി. മണ്ഡലത്തിൽ മെച്ചപ്പെട്ട വോട്ട് പ്രതീക്ഷിച്ചിരുന്നെന്ന് എല്ലാവരും ഓരേ സ്വരത്തിൽ പറയുമ്പോഴും പ്രചാരണത്തിന് ചുക്കാൻ പിടിച്ച മുഖ്യമന്ത്രിക്ക് ഈക്കാര്യത്തിൽ മൗനമാണ്. സീറ്റ് 100 തികയ്ക്കുന്നതിന് അപ്പുറത്ത് യുഡിഎഫ് മണ്ഡലത്തിൽ…

    Read More »
  • India

    ഹിമാചലിലെ ഏക ‘കനല്‍ത്തരിയും’ താമരചൂടി; അഭിമാന നിമിഷമെന്ന് ബിജെപി

    ഷിംല: ഹിമാചല്‍ പ്രദേശിലെ ഷിംല മുനിസിപ്പല്‍ കോര്‍പറേഷനിലെ ഏക സിപിഎം അംഗം ബിജെപിയില്‍ ചേര്‍ന്നു. സമ്മര്‍ ഹില്‍ ഡിവിഷനില്‍ നിന്നുള്ള സിപിഎം കൗണ്‍സിലര്‍ ഷെല്ലി ശര്‍മ്മയാണ് ബിജെപിയില്‍ ചേര്‍ന്നത്. 2012ല്‍ കോര്‍പ്പറേഷനിലെ മേയറും ഡെപ്യൂട്ടി മേയറും സിപിഐഎം പ്രതിനിധികളായിരുന്നു. മൂന്ന് സീറ്റുകളിലാണ് സിപിഐഎം 2012ല്‍ വിജയിച്ചത്. എന്നാല്‍ 2017ല്‍ ഒരു സീറ്റില്‍ മാത്രമേ സിപിഎമ്മിന് വിജയിക്കാനായിരുന്നുള്ളൂ. ഈ സീറ്റില്‍ വിജയിച്ച അംഗമാണ് ഇപ്പോള്‍ ബിജെപിയില്‍ ചേര്‍ന്നത്. കൂടുതല്‍ ഇടതുനേതാക്കളെ പാര്‍ട്ടിയിലെത്തിക്കാനാണ് ബിജെപി നീക്കം. ഇടതുപാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കള്‍ ബിജെപിയില്‍ ചേരുന്നത് അഭിമാന നിമിഷമാണെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ രവി മേഹ്ത പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യമന്ത്രി ജയ് റാം താക്കൂര്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായാണ് നേതാക്കള്‍ ബിജെപിയിലെത്തുന്നതെന്നും രവി മേഹ്ത പറഞ്ഞു. ജുബ്ബാല്‍ കോട്ട്ഖൈ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോയിരുന്നു. കോണ്‍ഗ്രസ് കോട്ടകളായ ഇത്തരം മണ്ഡലങ്ങളില്‍ പാര്‍ട്ടി നേതാക്കളെ മത്സരിപ്പിക്കാതെ കോണ്‍ഗ്രസ് വിരുദ്ധ പൊതുസ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാനാണ് ബിജെപി ആലോചിക്കുന്നത്. ഇത്തരം…

    Read More »
  • Tech

    ആദ്യം ‘പണി’ തുടങ്ങിയത് ഫോണ്‍പേ, ഇപ്പോള്‍ ഇതാ പേടിഎമ്മും… ഒടുവില്‍ ഉപഭോക്താക്കള്‍ തിരിച്ച് ‘പണി’കൊടുത്തു; റീച്ചാജിനായി മറ്റ് അപ്പുകളെ ആശ്രയിച്ചുതുടങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍

    ദില്ലി: മൊബൈൽ റീചാർജുകൾക്ക് അധികതുക ഈടാക്കി പേടിഎം. ഒരു രൂപ മുതൽ ആറു രൂപ വരെയാണ് ഈടാക്കുന്നത്. റിചാർജ് തുകയനുസരിച്ചാണ് അധികതുക ഈടാക്കുന്നത്. പേടിഎം വാലറ്റ് ബാലൻസ് അല്ലെങ്കിൽ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് വഴിയോ ബാങ്ക് ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് വഴി റീചാർജ് ചെയ്താലും അധിക തുക ഈടാക്കും. നിലവിൽ പുതിയ അപ്ഡേഷൻ പ്രകാരമുള്ള ഈ മാറ്റം എല്ലാവർക്കും ലഭ്യമല്ല. കൺവീനിയൻസ് ഫീസായാണ് പേടിഎം പണമെടുക്കുന്നതെന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പണമീടാക്കുന്നത് സംബന്ധിച്ച അപ്ഡേഷൻ പല ഉപയോക്താക്കൾക്കും മാർച്ച് മുതൽ ലഭ്യമായിരുന്നു. വൈകാതെ ഇത് കൂടുതൽ പേരിലെക്കെത്തും. വരുമാനം വർധിപ്പിക്കാനായി പേടിഎം കണ്ടുപിടിച്ച മാർഗമാണിതെന്നാണ് വിലയിരുത്തൽ. കാർഡുകൾ, യുപിഐ, വാലറ്റ് എന്നിവ ഉൾപ്പെടുന്ന ഏതെങ്കിലും പേയ്‌മെന്റ് രീതി ഉപയോഗിക്കുന്നതിന് ഉപഭോക്താക്കളിൽ നിന്ന് അധികതുക ഈടാക്കില്ലെന്ന് 2019 ൽ പേടിഎം ട്വീറ്റ് ചെയ്തിരുന്നു. പേടിഎമ്മിലെ നിലവിലെ അപ്ഡേഷന് സമാനമായി ഒക്ടോബറിൽ ഫോൺപേ ഉപഭോക്താക്കളിൽ നിന്നും പണമീടാക്കിയിരുന്നു. 100 രൂപയ്ക്ക് മുകളിലുള്ള മൊബൈൽ…

    Read More »
  • India

    കോണ്‍ഗ്രസിന്റെ ഇഡി ഓഫീസിലേക്കുള്ള പ്രതിഷേധ മാര്‍ച്ചിന് അനുമതിയില്ല, റാലി നടത്തിയാല്‍ അറസ്റ്റ് ചെയ്യുമെന്ന് ദില്ലി പൊലീസ്; നിര്‍ദ്ദേശം അവഗണിച്ച് പ്രതിഷേധം നടന്നേക്കും

    ദില്ലി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇഡിക്ക് മുന്‍പാകെ ഹാജരാകുന്ന രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ന് ഇഡി ഓഫീസിലേക്ക് കോണ്‍ഗ്രസ് നടത്താനിരുന്ന പ്രതിഷേധ മാര്‍ച്ചിന് ദില്ലി പൊലീസ് അനുമതി നിഷേധിച്ചു. ക്രമസമാധാന പ്രശ്‌നം ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇഡി ഓഫീസിലേക്ക് റാലി നടത്തിയാല്‍ അറസ്റ്റ് ചെയ്യുമെന്ന് നേതാക്കള്‍ക്ക് ദില്ലി പൊലീസ് മുന്നറിയിപ്പ് നല്‍കി. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയില്‍ ഇന്ന് രാവിലെ പതിനൊന്ന് മണിക്കാണ് രാഹുല്‍ ഗാന്ധി ഇഡിക്ക് മുന്‍പില്‍ ഹാജരാകുക. എഐസിസി ആസ്ഥാനത്ത് നിന്ന് പ്രതിഷേധ മാര്‍ച്ചോടെ രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഡ്യം അറിയിച്ച് ഇഡി ഓഫീസിലേക്ക് റാലി നടക്കാനായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ തീരുമാനം. രാജസ്ഥാന്‍, ഛത്തീസ് ഘട്ട് മുഖ്യമന്ത്രിമാര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, എംപിമാര്‍ തുടങ്ങിയവര്‍ ദില്ലി പ്രതിഷേധത്തില്‍ അണിനിരക്കും എന്നായിരുന്നു വിവരം. എന്നാല്‍, ക്രമസമാധാന പ്രശ്‌നം ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി ദില്ലി പൊലീസ് അനുമതി നിഷേധിക്കുകയായിരുന്നു. വര്‍ഗീയ ലഹളയ്ക്കുള്ള സാധ്യത വരെ തള്ളികളയാന്‍ കഴിയില്ലെന്നാണ് പൊലീസ് ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍,…

    Read More »
  • NEWS

    ആലപ്പുഴയിൽ എസ്ഐയെ വെട്ടിക്കൊല്ലാൻ ശ്രമം

    ആലപ്പുഴ: ആലപ്പുഴയിൽ എസ്ഐയ്ക്ക് നേരെ വധശ്രമം.നൂറനാട് എസ് ഐ വി ആർ അരുൺകുമാറിനാണ് വെട്ടേറ്റത്.സംഭവത്തിൽ നൂറനാട് സ്വദേശി സുഗതനനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. വസ്തു തർക്കത്തെ തുടർന്ന് നൂറനാട് പോലീസ് സ്റ്റേഷനിൽ ഇയാൾ സഹോദരനെതിരെ പരാതി നൽകിയിരുന്നു.ഇത് പരിഹരിക്കാൻ എസ്ഐ ഇടപെട്ടതിലുള്ള വിദ്വേഷമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.

    Read More »
  • Crime

    ഒളിക്യാമറ വച്ച ഷാജഹാന്‍ ഒളിവില്‍ തന്നെ, കീഴടങ്ങുമെന്ന പ്രതീക്ഷ കൈവിടാതെ പൊലീസ്

    പാലക്കാട്: അയൽവാസിയായ വീട്ടമ്മയുടെ കുളിമുറിയിൽ മൊബൈൽ ക്യാമറ വെച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ പോയ സി പി എം മുൻ ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ ഇനിയും കണ്ടെത്താനാകാതെ പൊലീസ്. ഷാജഹാനെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയെന്നാണ് പൊലീസ് പറയുന്നത്. പരാതി വന്ന് കേസെടുത്തിട്ടും പാർട്ടി പുറത്താക്കിയിട്ടും സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി ഒളിവിൽ തുടരുകയാണ്. ഷാജഹാന്‍റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ സൗത്ത് പൊലീസ് തുടർച്ചയായി പരിശോധന നടത്തിയികുന്നു. സംഭവം ഉണ്ടായ ഉടൻ തന്നെ ഇയാൾ വീട് വിട്ടതാണെന്ന് വ്യക്തമായതായാണ് പൊലീസ് പറയുന്നത്. പാർട്ടി കൈവിട്ടതോടെ ഇയാൾ കീഴടങ്ങുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. അതേസമയം നേരത്തെ സംഭവത്തിൽ വെളിപ്പെടുത്തലുമായി യുവതി കഴിഞ്ഞ ദിവസം തന്നെ രംഗത്തെത്തിയിരുന്നു. ഷാജഹാൻ വളരെ അടുപ്പമുള്ള വ്യക്തിയായിരുന്നെന്നാണ് അവ‍ർ വ്യക്തമാക്കിയത്. എന്ത് ആവശ്യത്തിനും ഇവരും കുടുംബവും ആദ്യം വിളിക്കുന്നത് അയൽവാസിയായിരുന്ന ഷാജഹാനെയായിരുന്നു. കുളിമുറിയുടെ ജനാലയിൽ ആളനക്കം കേട്ട് ബഹളം വെച്ചപ്പോൾ ഒരാൾ ഓടി രക്ഷപ്പെടുന്നതാണ് കണ്ടെതെന്ന് ഇവ‍ർ വിവരിച്ചു.…

    Read More »
  • Crime

    വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു വീണ്ടും പരിഗണിക്കും

    കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിലും അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ കേസിലും വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യാപേക്ഷകൾ ഹൈക്കോടതി ഇന്നു വീണ്ടും പരിഗണിക്കും. ഈ രണ്ടു കേസുകളിലും ഇന്ന് വരെ വിജയ് ബാബുവിന്‍റെ അറസ്റ്റ് കോടതി തടഞ്ഞിരുന്നു. കോടതി നിർദേശിച്ച പ്രകാരം അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് വിജയ് ബാബുവിന്റെ അഭിഭാഷകനും വ്യക്തമാക്കിയിരുന്നു. പീഡനക്കേസ് രജിസ്റ്റർ ചെയ്യപ്പെട്ടതിനു പിന്നാലെ പരാതിക്കാരിയുടെ പേര്  സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയതോടെയാണ് വിജയ് ബാബുവിനെതിരെ രണ്ടാമത്തെ കേസെടുത്തത്. എന്നാൽ ഉഭയസമ്മതപ്രകാരമാണ് നടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടെതെന്നും ബ്ലാക്ക്മെയിലിന്റെ ഭാഗമായുള്ള പരാതിയെന്നാണ് വിജയ് ബാബുവിന്‍റെ വാദം. മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ അറസ്റ്റ് അടക്കമുള്ള നടപടിയിലേക്ക് പൊലീസ് കടക്കാനുള്ള സാധ്യതയുമുണ്ട്. വിജയ് ബാബുവിനെ വിശദമായി ചോദ്യം ചെയ്യണമെന്ന് സർക്കാർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഇതിനെ എതിർത്ത വിജയ് ബാബു കോടതി നിർദേശിച്ച പ്രകാരം അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോഴും വ്യക്തമാക്കിയിരുന്നു. സിനിമയിൽ അവസര൦ നിഷേധിച്ചതാണ് പരാതിക്ക് പിന്നിലെന്നും വിജയ് ബാബു ആരോപിച്ചിരുന്നു. കേസെടുത്തതിന്…

    Read More »
Back to top button
error: