Month: June 2022
-
Kerala
സംസ്ഥാന സെക്രട്ടറിക്ക് ജയിലിനു മുന്നില്‍ സ്വീകരണം; രക്തഹാരം അണിയിച്ച് എസ്.എഫ്.ഐ.
കൊച്ചി: ജാമ്യവ്യവസ്ഥ ലംഘിച്ച് വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതിയായതോടെ വീണ്ടും അറസ്റ്റിലായ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം. അര്‍ഷോയ്ക്ക് ജയിലിന് മുന്നില്‍ സ്വീകരണമൊരുക്കി എസ്.എഫ്.ഐ. വിവിധ കേസുകളില്‍ പ്രതിയായ ആര്‍ഷോയെ എറണാകുളം സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന കോടതിയില്‍ ഹാജരാക്കിയ ആര്‍ഷോയെ റിമാന്‍ഡ് ചെയ്ത് ജയിലിലെത്തിച്ചപ്പോഴായിരുന്നു എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ രക്തഹാരം അണിയിച്ചു സ്വീകരിച്ചത്. എസ്‌ഐഐ സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. ഇതിനു പൊലീസ് ഒത്താശ ചെയ്തു കൊടുക്കുന്ന വീഡിയോയും പുറത്തു വന്നു. ഏറെ വിവാദത്തിനു ശേഷമായിരുന്നു ആര്‍ഷോയുടെ അറസ്റ്റ്. സമര കേസുകളിലും നിരവധി സംഘര്‍ഷങ്ങളിലും പ്രതിയായ ആര്‍ഷോ കൊച്ചി പൊലീസ് ഹൈക്കോടതിയെ അറിയിച്ച പ്രകാരം പിടികിട്ടാപ്പുള്ളിയാണ്. ആര്‍ഷോയെ പിടികൂടാത്തതില്‍ ഹൈക്കോടതി കൊച്ചി പൊലീസിനോട് വിശദീകരണം തേടിയിരുന്നു. വധശ്രമവുമായി ബന്ധപ്പെട്ട കേസില്‍ മൂന്ന് മാസം മുമ്പ് അര്‍ഷോയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം 12 കേസുകളില്‍ പങ്കാളിയായതോടെ ജാമ്യവ്യസ്ഥ വ്യവസ്ഥകള്‍ ലംഘിച്ചതു കണക്കിലെടുത്ത് ജസ്റ്റിസ്…
Read More » -
Kerala
കല്ലേറുണ്ടായിട്ടും സുരക്ഷ കൂട്ടിയില്ല, ജനങ്ങളെ ഇങ്ങനെ ഭയക്കണോ; ജനക്കൂട്ടത്തിനു നടുവിലുള്ള ചിത്രവുമായി ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: സോളാര്‍ കേസിന്‍െ്‌റ പേരില്‍ ഇടതുപക്ഷം തനിക്കെതിരെ വ്യാപക പ്രതിഷേധം നടത്തിയപ്പോഴും തനിക്കുവേണ്ടി ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പൊലീസ് രാജ് സൃഷ്ടിക്കുന്നത് കേരളത്തിന്റെ അന്തരീക്ഷത്തില്‍ നന്നല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്ക് അസാധാരണ സുരക്ഷ ഒരുക്കുന്നതിന്‍െ്‌റ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്‍െ്‌റ പ്രതികരണം. ‘ജനാധിപത്യത്തില്‍ പ്രതിഷേധിക്കാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. മുഖ്യമന്ത്രിയുടെ സുരക്ഷ വളരെ പ്രധാനമാണ്. മുഖ്യമന്ത്രിയുടെ യാത്രകള്‍ തടസപ്പെടാതെ നോക്കേണ്ടതും ആവശ്യമാണ്. പക്ഷേ കരിങ്കൊടി കാണാനാകില്ല, കറുത്ത മാസ്‌ക് കാണാനാകില്ല കറുത്ത വസ്ത്രം ഉപയോഗിക്കരുത് എന്നൊക്കെ പറഞ്ഞാല്‍ അംഗീകരിക്കാന്‍ കഴിയില്ല. ഇതൊന്നും ജനാധിപത്യത്തിന് ഭൂഷണമല്ല’. ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇടതുപക്ഷം വഴിവിട്ട പ്രതിഷേധം നടത്തിയവരാണ്. തനിക്കെതിരെ കല്ലേറ് പോലുമുണ്ടായി. ആ രീതിയിലുള്ള പ്രതിഷേധങ്ങള്‍ ഇപ്പോഴില്ല. ഇനിയും സുരക്ഷ തുടരണമോ എന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. അസാധാരണ സുരക്ഷയുടെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യാപക ആക്ഷേപം നേരിടുന്നതിനിടെ ഉമ്മന്‍…
Read More » -
Crime
ഇന്നോവ 11 വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ചു; യാത്രക്കാരന്റെ കാലിലൂടെ കയറിയിറങ്ങി
തിരുവനന്തപുരം: മദ്യലഹരിയില്‍ വാഹനമോടിച്ചവര്‍ നിരവധി വാഹനങ്ങളെ ഇടിച്ചു തകര്‍ക്കുകയും വഴിയാത്രക്കാരന്‍െ്‌റ കാല്‍ തകര്‍ക്കുകയും ചെയ്തു. തിരുവനന്തപുരത്താണ് സംഭവം. 11 ഇരുചക്ര വാഹനങ്ങളെയാണ് ഈ ഇന്നോവ കാര്‍ ഇടിച്ച് തെറിപ്പിച്ചത്. ആര്യനാട് ബാങ്കിന് സമീപം വഴി യാത്രക്കാരന്റെ കാലിലൂടെയും വണ്ടി കയറിയിറങ്ങി. ബാങ്കിന് മുന്നില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങളാണ് ഇടിച്ച് തെറിപ്പിച്ചത്. കാറില്‍ നിന്ന് മദ്യക്കുപ്പികള്‍ കണ്ടെത്തി. കാറിലുണ്ടായവരെ കസ്റ്റഡിയിലെടുത്ത് പോലീസ് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുകയാണ്. കാറിലുണ്ടായിരുന്നവര്‍ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.
Read More » -
Kerala
സൂര്യന്‍ കിഴക്കുദിക്കുന്നെടത്തോളം എനിക്കെന്ത് ടെന്‍ഷന്‍; തമാശ കേള്‍ക്കാന്‍ കാത്തിരിക്കുന്നു: ജലീല്‍
തിരുവനന്തപുരം: തനിക്കെതിരേ ഉടന്‍ വെളിപ്പെടുത്തല്‍ നടത്തുമെന്ന സ്വപ്‌നയുടെ വെല്ലുവിളിയെ പരിഹസിച്ച് കെ.ടി. ജലീല്‍. സൂര്യന്‍ കിഴക്ക് ഉദിക്കുന്നിടത്തോളം എനിക്കെന്തിനാണ് ടെന്‍ഷനെന്നും സംഘികള്‍ക്കും കപ്പം കൊടുത്ത് ജീവിക്കേണ്ട തനിക്കില്ലെന്നും ജലീല്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ തിരിച്ചടിച്ചു. കെ ടി ജലീലിനെതിരെ രഹസ്യമൊഴിയില്‍ പറഞ്ഞത് ഉടന്‍ പുറത്ത് പറയുമെന്ന സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷും രണ്ട് ദിവസം ജലീല്‍ വിയര്‍ക്കട്ടെയെന്ന് സ്വപ്നയുടെ അഭിഭാഷകന്‍ അഡ്വ. കൃഷ്ണരാജും പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയെന്നോണം ഫെയ്‌സബുക്കില്‍ പങ്കുവച്ച കുറിപ്പിലായിരുന്നു ജലീല്‍ ആരോപണങ്ങളോട് പ്രതികരിച്ചത്. അഡ്വ. കൃഷ്ണരാജിനും സംഘികള്‍ക്കും കപ്പം കൊടുത്ത് ജീവിക്കേണ്ട ഗതികേട് കൂരിപ്പറമ്പില്‍ തെക്കുംപാട്ട് കുഞ്ഞിമുഹമ്മദാജിയുടെ മകന്‍ ജലീലിനില്ല. എന്തും പറഞ്ഞോളൂ. ഏത് ഏജന്‍സികളെയും അന്വേഷണത്തിന് വിളിച്ചോളൂ. ഇതുവരെ ഉണ്ടാക്കിയ കഥയ്‌ക്കൊക്കെ തീര്‍പ്പുണ്ടാക്കിയിട്ട് പോരേ പുതിയ വെളിപ്പെടുത്തലെന്നും അദ്ദേഹം പരിഹസിച്ചു. ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം മിസ്റ്റര്‍ കൃഷ്ണരാജ്, രണ്ടു ദിവസമല്ല, ഒരു നിമിഷം പോലും എനിക്ക് ടെന്‍ഷന്‍ അടിക്കേണ്ടി വരില്ല. ഖുര്‍ആനില്‍ സ്വര്‍ണ്ണം കടത്തി എന്ന്…
Read More » -
Kerala
ഇരുമ്പുതോട്ടി ഉപയോഗിച്ച് മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് വയോധികന്‍ മരിച്ചു
കോട്ടയം: ഇരുമ്പുതോട്ടി ഉപയോഗിച്ച് മാങ്ങ പറിയ്ക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 62-കാരന്‍ മരിച്ചു. വൈക്കത്ത് ഞായറാഴ്ച വൈകുന്നേരം നാലരയോടെയുണ്ടായ അപകടത്തിലാണ് വര്‍ക് ഷോപ്പ് ഉടമയായ പുരുഷോത്തമന്‍ നായര്‍ക്ക് ദാരുണാന്ത്യം സംഭവിച്ചത്. വര്‍ഷങ്ങളായി ഈ സ്ഥലത്ത് വര്‍ക് ഷോപ്പ് നടത്തി വരികയാണ് പുരുഷോത്തമന്‍ നായര്‍. വര്‍ക് ഷോപ്പിന് സമീപത്തുള്ള പുളിമരത്തില്‍ കയറി തൊട്ടടുത്തുള്ള മാവില്‍ നിന്ന് മാങ്ങ പറിയ്ക്കുന്നതിനിടെയാണ് ഷോക്കേറ്റത്. ഉടന്‍ തന്നെ കെഎസ്ഇബി അധികൃതരെ അറിയിച്ച് വൈദ്യുതി വിച്ഛേദിച്ചു. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹം താഴെയിറക്കിയത്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Read More » -
Breaking News
കോവിഡ്: ആരോഗ്യനില മോശമായ സോണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ദില്ലി: കൊവിഡ് ബാധിതയായ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദില്ലിയിലെ ഗംഗാറാം ആശുപത്രിയിലാണ് സോണിയ ഗാന്ധി ചികിത്സയില്‍ കഴിയുന്നത്. സോണിയ നിരീക്ഷണത്തിലാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഈ മാസം 23ന് സോണിയ ഗാന്ധിയെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചിട്ടുണ്ട്. കള്ളപ്പണനിരോധന നിയമത്തിലെ ക്രിമിനല്‍ നടപടി പ്രകാരം മൊഴിയെടുക്കുന്നുവെന്നാണ് സോണിയ ഗാന്ധിക്കും രാഹുല്‍ ഹാന്ധിക്കും ഇഡി നല്‍കിയ നോട്ടീസില്‍ വ്യക്തമാക്കുന്നത്. നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമസ്ഥരായ എജെഎല്‍ കമ്പനിയെ സോണിയയും രാഹുലും ഡയറക്ടര്‍മാരായ യംഗ് ഇന്ത്യന്‍ കമ്പനി ഏറ്റെടുത്തില്‍ കളളപ്പണ ഇടപാടും വന്‍ നികുതി വെട്ടിപ്പും നടന്നുവെന്ന സുബ്രഹ്‌മണ്യന്‍ സ്വാമിയുടെ പരാതിയിലാണ് അന്വേഷണം നടക്കുന്നത്. ഈ കേസ് അന്വേഷണം 2015 ല്‍ ഇഡി അവസാനിപ്പിച്ചെങ്കിലും സുബ്രഹ്‌മണ്യന്‍ സ്വാമിയുടെ പരാതിയില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി തുടരന്വേഷണത്തിലേക്ക് കേന്ദ്രസര്‍ക്കാര്‍ നീങ്ങുകയായിരുന്നു. അതേസമയം കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കള്ളക്കേസെടുത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയേയും നെഹ്റു…
Read More » -
Kerala
ഇ.ഡി. വേട്ടയാടുന്നു; നാളെ രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്
കൊച്ചി: കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കള്ളക്കേസെടുത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയേയും നെഹ്റു കുടുംബത്തേയും തുടര്‍ച്ചയായി അപകീര്‍ത്തിപ്പെടുത്താനുണ് മോദി സര്‍ക്കാര്‍ ശ്രമമെന്ന് കോണ്‍ഗ്രസ്. സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും നോട്ടീസ് അയച്ച എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടപടി ഇതിന്‍െ്‌റ ഭാഗമാണെന്നും ഇതിനെതിരേ നാളെ രാജ്യ വ്യാപകമായി പ്രതിഷേധിക്കുമെന്നും പാര്‍ട്ടി. നാളെ രാവിലെ പതിനൊന്ന് മണിക്ക് രാഹുല്‍ ഗാന്ധി ഇഡിക്ക് മുമ്പില്‍ ഹാജരാകും. ഈ സമയം എഐസിസി ആസ്ഥാനത്ത് നിന്ന് പ്രതിഷേധ മാര്‍ച്ചോടെ നേതാക്കള്‍ രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഡ്യം അറിയിച്ച് ഇഡി ഓഫീസിലേക്ക് നീങ്ങും. രാജസ്ഥാന്‍, ഛത്തീസ് ഘട്ട് മുഖ്യമന്ത്രിമാര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, എംപിമാര്‍ തുടങ്ങിയവര്‍ ദില്ലി പ്രതിഷേധത്തില്‍ അണിനിരക്കും. ഈ സമയം രാജ്യത്തെ മുഴുവന്‍ ഇഡി ഓഫീസുകള്‍ക്ക് മുന്‍പിലും കേന്ദ്രസര്‍ക്കാരിന്റെ പ്രതികാര രാഷ്ട്രീയത്തിനെതിരെ പ്രതിഷേധിക്കുമെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്. എഐസിസിയുടെ ആഹ്വാനമനുസരിച്ച്് കെ.പി.സി.സി. നേതൃത്വത്തില്‍ എറണാകുളം, കോഴിക്കോട് ഡയറക്ടറേറ്റുകളിലേക്ക് നാളെ മാര്‍ച്ച് നടത്തും. എറണാകുളം ഇഡി ഓഫീസിലേക്ക് നടക്കുന്ന മാര്‍ച്ച് പ്രതിപക്ഷ…
Read More » -
Kerala
‘പിടികിട്ടാപ്പുള്ളിയെ’ ഒടുവില്‍ പൊക്കി; എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയെ റിമാന്‍ഡ് ചെയ്തു
കൊച്ചി: പിടികിട്ടാപ്പുള്ളിയായി ഹൈക്കോടതില്‍ റിപ്പോര്‍ട്ടു നല്‍കിയ എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയെ ഒടുവില്‍ അറസ്റ്റ് ചെയത് പോലീസ്. വിവിധ കേസുകളില്‍ പ്രതിയായ ആര്‍ഷോയെ എറണാകുളം സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന കോടതിയില്‍ ഹാജരാക്കിയ ആര്‍ഷോയെ റിമാന്‍ഡ് ചെയ്തു. സമര കേസുകളിലും നിരവധി സംഘര്‍ഷങ്ങളിലും പ്രതിയായ ആര്‍ഷോ കൊച്ചി പൊലീസ് ഹൈക്കോടതിയെ അറിയിച്ച പ്രകാരം പിടികിട്ടാപ്പുള്ളിയാണ്. ആര്‍ഷോയെ പിടികൂടാത്തതില്‍ ഹൈക്കോടതി കൊച്ചി പൊലീസിനോട് വിശദീകരണം തേടിയിരുന്നു. വധശ്രമവുമായി ബന്ധപ്പെട്ട കേസില്‍ മൂന്ന് മാസം മുമ്പ് അര്‍ഷോയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം 12 കേസുകളില്‍ പങ്കാളിയായതോടെ ജാമ്യവ്യസ്ഥ വ്യവസ്ഥകള്‍ ലംഘിച്ചതു കണക്കിലെടുത്ത് ജസ്റ്റിസ് സുനില്‍ തോമസാണ് ജാമ്യം റദ്ദാക്കിയത്. ഉടന്‍ അറസ്റ്റ് ചെയ്യാനും നിര്‍ദേശിച്ചിട്ടുരുന്നുവെങ്കിലും പോലീസ് അറസ്റ്റു ചെയ്തിരുന്നില്ല. അര്‍ഷോ ഒളിവിലായിരുന്നു എന്നായിരുന്നു പോലീസിന്റെ വാദം. എന്നാല്‍ ഇതിനിടെ മലപ്പുറത്ത് നടന്ന് എസ്എഫ്‌ഐ സമ്മേളനത്തില്‍ അര്‍ഷോ പങ്കെടുത്ത് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. ഒളിവിലുള്ള പ്രതി…
Read More » -
Kerala
ഗൂഢാലോചന നടത്തുന്നത് സര്‍ക്കാര്‍; ജലീലിനെതിരായ എല്ലാ കാര്യങ്ങളും ഉടന്‍ വെളിപ്പെടുത്തും: സ്വപ്ന
കൊച്ചി: കെ.ടി. ജലീലിനെതിരെ 164 സ്റ്റേറ്റ്‌മെന്റില്‍ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും ഉടന്‍ വെളിപ്പെടുത്തുമെന്ന് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. യഥാര്‍ത്ഥ ഗൂഢാലോചന നടത്തിയത് സര്‍ക്കാരും കെ.ടി ജലീലുമാണ്. ഒരു ഗൂഢാലോചനയും താന്‍ നടത്തിയിട്ടില്ല. ജലീലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നു. ജലീല്‍ എന്തൊക്കെ കേസ് കൊടുക്കുമെന്ന് കാണട്ടെയെന്നും കൊച്ചിയില്‍ അഭിഭാഷകനുമായ കൂടിക്കാഴ്ച നടത്തിയതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവേ സ്വപ്ന വെല്ലുവിളിച്ചു. തനിക്ക് പോലീസ് സുരക്ഷ ആവശ്യമില്ല. കുടുംബത്തിന്റെ സുരക്ഷയ്ക്ക് വേണ്ടി താന്‍ രണ്ടു പേരെ സെക്യൂരിറ്റിയായി നിയോഗിച്ചിട്ടുണ്ട്. കേരളാ പോലീസിന്റെ സഹായം വേണ്ട. തന്റെ വീടിന്റെ പരിസങ്ങളിലും മറ്റും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ള പോലീസുകാരെ എത്രയും പെട്ടെന്ന് മുഖ്യമന്ത്രി തിരിച്ചു വിളിക്കണമെന്നും സ്വപ്ന ആവശ്യപ്പെട്ടു. തനിക്കെതിരെ ചാര്‍ജ് ചെയ്തിരിക്കുന്നത് ഗൂഢാലോചനക്കേസാണ്. ഇവിടെ യഥാര്‍ത്ഥ ഗൂഢാലോചന നടന്നിരിക്കുന്നത് എതിര്‍ഭാഗത്താണ്. ഷാജ് കിരണ്‍ എന്നയാളെ മുഖ്യമന്ത്രിയുടെ പ്രതിനിധിയായി വിട്ട് ഇതൊരു ഒത്തുതീര്‍പ്പിലോട്ട് കൊണ്ടു പോകാന്‍ ഗൂഢാലോചന നടത്തിയത് ആരാണ്? ഇതിന്റെ പേരില്‍ ഒരു…
Read More » -
NEWS
കപ്പ വില കേരളത്തില്‍ 50; ആമസോണിൽ 250
തിരുവനന്തപുരം:കപ്പ വില കേരളത്തില്‍ കുതിച്ചുയരുന്നു.കഴിഞ്ഞ സീസണിലെ വിലത്തകര്‍ച്ച മറികടന്ന് കിലോയ്ക്ക് 50 രൂപയായിരിക്കയാണ് ഇപ്പോൾ കേരളത്തിൽ കപ്പയുടെ വില. അതേസമയം, കിലോയ്‌ക്ക് 250 രൂപയാണ് ആമസോണില്‍ വില.ഫ്രഷ് കേരള ടാപ്പിയോക്ക എന്ന് ആമസോണ്‍ ആപ്പില്‍ തിരഞ്ഞാല്‍ 500 രൂപയാണ് രണ്ട് കിലോ വരുന്ന കപ്പയ്ക്ക് വില കാണിക്കുന്നത്.കഴിഞ്ഞ വര്‍ഷം ഇതേസമയം 10-12 രൂപ നിരക്കിലായിരുന്നു കേരളത്തിൽ കപ്പ വിറ്റിരുന്നത്. കഴിഞ്ഞ സീസണിലെ വിലത്തകർച്ചയും കാട്ടുപന്നികളുടെ നിരന്തരമായ ശല്യവും കാരണം പകുതിയിലേറെ കർഷകർ കപ്പക്കൃഷിയിൽ നിന്നും പിൻമാറിയതും തുടർച്ചയായ മഴയുമൊക്കെയാണ് കപ്പവില ഉയരാൻ കാരണം.വാട്ടിയ കപ്പയ്ക്ക് 90 രൂപയാണ് വില.
Read More »