NEWS

രാവിലെ ഉണരുമ്പോൾ ഉള്ളതിനേക്കാൾ നിങ്ങളുടെ പൊക്കം ഒരു സെന്റിമീറ്റർ കുറവായിരിക്കും ഉറങ്ങാൻ കിടക്കുമ്പോൾ !!

⬛ നമ്മുടെ മൂക്കിന്‌ 50,000 ൽ അധികം ഗന്ധങ്ങൾ തിരിച്ചറിയാനാകും.
⬛ വിരലടയാളം പോലെ ഓരോരുത്തരുടെ നാക്കിനും വ്യത്യസ്ത രേഖകളായിരിക്കും.
⬛ മനുഷ്യന്റെ കാലിലെ തുട എല്ലുകൾക്ക്‌ കോൺക്രീറ്റുകളെക്കാൾ ബലമുണ്ടാകും.
⬛ നമ്മുടെ തലച്ചോർ ഉൽപാദിപ്പിക്കുന്ന എനർജി ഉപയോഗിച്ച്‌ ഒരു വാട്ട്‌ ബൾബ്‌ പ്രകാശിപ്പിക്കാം.
⬛ മുതിർന്ന ഒരു മനുഷ്യൻ മിനുട്ടിൽ, ശരാശരി 12-തവണ കണ്ണ്‌ ചിമ്മുന്നു.
⬛ നമ്മുടെ കണ്ണ്‌ 576 മെഗാപിക്സൽ ആണ്‌.
⬛ കണ്ണ്‌ തുറന്ന്‌ പിടിച്ച്‌ ലോകത്ത് ഒരു മനുഷ്യനും തുമ്മാൻ സാധിക്കില്ല; തുമ്മുമ്പോൾ കണ്ണ് അടയും.
⬛ ഓരോ മിനിറ്റിലും നമ്മുടെ ശരീരത്തിലെ 300 മില്ല്യൻ കോശങ്ങൾ മരിക്കുന്നു.
⬛ അര ലിറ്റർ വെള്ളം തിളപ്പിക്കാൻ കഴിയുന്ന അത്രയും ചൂട്‌ ഓരോ 30-മിനിറ്റിലും നമ്മുടെ ശരീരം ഉൽപാദിപ്പിക്കുന്നുണ്ട്‌.
⬛ ഒരു ശരാശരി മനുഷ്യൻ തന്റെ ജീവിത കാലയളവിൽ ഉത്പാദിപ്പിക്കുന്ന ഉമിനീരിന്റെ അളവ് എത്രയെന്നറിയാമോ? രണ്ടു സ്വിമ്മിങ് പൂളുക നിറയുന്നതിനാവശ്യമായ വെള്ളത്തിന്റെ അത്രയും അളവിൽ.
⬛ നവജാത ശിശുക്കളുടെ കണ്ണുകൾ പൊതുവെ നീല നിരത്തിലായിരിക്കും. പിന്നീട് അൾട്രാ വയലറ്റു രശ്മികൾ തട്ടുമ്പോഴാണ് (പ്രതിഭലിച്ച്) കണ്ണുകൾ കറുപ്പ് നിറമാകുന്നത്.
⬛ ഓരോ അറുപത് സെക്കന്റിലും നിങ്ങളുടെ ചുവന്ന രക്താണുക്കൾ ശരീരം മുഴുവൻ ചുറ്റി സഞ്ചരിക്കുന്നുണ്ട്.
⬛ നിങ്ങളുടെ വിരലിലെ ഒരു നഖം പൂർണ്ണ വളർച്ചയെത്താനെടുക്കുന്ന, അതായത് അതിന്റെ ചുവടു മുതൽ അഗ്രം വരെ വളരാൻ എടുക്കുന്ന സമയം ആറു മാസമാണ്.
⬛ ഒരു ശരാശരി മനുഷ്യൻ തന്റെ ജീവിത കാലയളവിൽ 50-ടൺ ഭക്ഷണവും 50,000 ലിറ്റർ ജലവും (ജലം മാത്രമല്ല ദ്രാവകാവസ്ഥയിലുള്ളവയെല്ലാം കൂടി) ആണ് കഴിക്കുന്നത്.
⬛ കണ്ണുകളിലെ പേശികൾ ഒരു ദിവസം ഒരു ലക്ഷം തവണയാണ് സങ്കോചിക്കുകയും വികസിക്കുകയും ചെയ്യുന്നത്.
⬛ രക്തം ശുദ്ധീകരിക്കുന്നതിനായി മനുഷ്യ ശരീരത്തിലെഒരു കിഡ്‌നിയിൽ ഉള്ളത് ഒരു മില്യൺ അരിപ്പകളാണ്. ഇത് ഓരോ മിനിറ്റിലും 1.3 ലിറ്റർ രക്തമാണ് ശുദ്ധീകരിക്കുന്നത്. ഒരു ദിവസം ഇത് പുറംതള്ളക്കുന്ന മൂത്രത്തിന്റെ അളവ് 1.5 ലിറ്ററാണ്.
⬛ ഒരാളുടെ ജീവിത ശരാശരി ജീവിത കാലയളവിൽ അയാളുടെ ത്വക്കിൽ നിന്നും പൊഴിഞ്ഞു മാറുന്നത് 18-kg തൊലിയാണ്.
⬛ ഒരു മനുഷ്യൻ ശ്വസിക്കുന്ന വായുവിലെ ഓക്സിജന്റെയും അയാളിൽ ആഗിരണം ചെയ്യുന്ന കലോറിയുടെയും 20% ഉം ഉപയോഗിക്കുന്നത് അയാളുടെ തലച്ചോറാണ്.
⬛ ഓരോ മനുഷ്യ ശരീരത്തിലും വ്യത്യസ്തമായ ഗന്ധമാണ് ഉള്ളത്.
⬛ നിങ്ങളുടെ ആമാശയം എന്തുകൊണ്ടാണ് ദഹിക്കാത്തതെന്നു എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ..? ആമാശയ കോശങ്ങൾ നശിച്ചുപോകുന്നതിനേക്കാൾ വേഗത്തിൽ പുതിയ കോശങ്ങൾ ഉത്പാദിപ്പിക്കപ്പെടുന്നതുകൊണ്ടാണ്.
⬛ ഒരു മനുഷ്യ ശരീരത്തിൽ ഏകദേശം അര മില്യൺ വിയർപ്പു ഗ്രന്ധികളാണുള്ളത്. ഇത് ഒരു ദിവസം ഉത്പാദിപ്പിക്കുന്ന വിയർപ്പ് 750-ml ആണ്.
⬛ നമ്മൾ നേടുന്ന അറിവിന്റെ 90% ഉം നമ്മൾ കാണുന്ന കാഴ്ചകളിൽനിന്നുള്ളതാണ്..!!
⬛ നിങ്ങള്ക്ക് ഒരിക്കലും നിങ്ങളെത്തന്നെ ഇക്കിളിപ്പെടുത്താൻ കഴിയില്ല.
⬛ പൂർണ്ണ വളർച്ചയെത്തിയ ഒരു മനുഷ്യന്റെ തൊലി വലിച്ചു നീട്ടിയാൽ 20-ചതുരശ്ര അടി വലുപ്പമുണ്ടാകും.
⬛ ഉമിനീരുമായി കലർന്നാൽ മാത്രമേ ഏതൊന്നിന്റെയും രുചി നമുക്ക് തിരിച്ചറിയാനാകൂ.
⬛ ഒരു മനുഷ്യന്റെ ശ്വാസകോശത്തിൽ 30-കോടി സൂക്ഷ്മ രക്തവാഹിനികളാണുള്ളത്. ഇവ ഒന്നിന് പുറകെ മറ്റൊന്നായി നിവർത്തിയിട്ടാൽ ഏകദേശം 3,499 km ഉണ്ടാകും.
⬛ സ്ഥിരമായി സ്വപ്നം കാണുന്നവരുടെ I.Q ലെവൽ മറ്റുള്ളവരെക്കാൾ കൂടുതലായിരിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
⬛ രാവിലെ ഉണരുമ്പോൾ ഉള്ളതിനേക്കാൾ നിങ്ങളുടെ പൊക്കം ഒരു സെന്റിമീറ്റർ കുറവായിരിക്കും ഉറങ്ങാൻ കിടക്കുമ്പോൾ. കാരണം എന്തെന്നല്ലേ പകൽ മുഴുവൻ നിങ്ങളുടെ നട്ടെല്ലിലെ തരുണാസ്ഥികൾ ഭൂ-ഗുരുത്വാകർഷണത്താൽ അമർത്തപ്പെടുന്നതാണ് ഇതിനു കാരണം.!!

Back to top button
error: