Month: June 2022
-
NEWS
വ്യാജ ഓഡിയോ ക്ലിപ്പിന് പിന്നാലെ ‘കറുപ്പ്’ കഥയും പൊളിഞ്ഞു
കൊച്ചി: ബിരിയാണിച്ചെമ്ബും ഫോണ്‍ബോംബുമൊക്കെ ചീറ്റിയതിന്റെ നിരാശയില്‍ പ്രതിപക്ഷം കെട്ടിപ്പൊക്കിയ ‘കറുപ്പ്’ വിരോധകഥയും പൊളിയുന്നു. കൊച്ചിയിൽ രണ്ട് സ്ഥലങ്ങളിലെ പരിപാടികള്‍ക്ക് മുഖ്യമന്ത്രി എത്തുമ്ബോള്‍ കറുത്ത ഷര്‍ട്ടണിഞ്ഞ് സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ ആ ചിത്രം ഫെയ്സ്ബുക്ക് പേജില്‍ പങ്കിട്ടതോടെയാണ് ആ വ്യാജകഥയും പൊളിഞ്ഞത്. ന്യൂസ് 18 കൊച്ചി യൂണിറ്റിലെ എം എസ് അനീഷ്കുമാറും 24 ന്യൂസിലെ അലക്സ് റാമുമാണ് കലൂര്‍ മെട്രോ സ്റ്റേഷനിലും ചെല്ലാനത്തും മുഖ്യമന്ത്രിയുടെ പരിപാടിയില്‍നിന്നുള്ള ചിത്രം പങ്കിട്ടത്. ‘ഇന്ന് ഫുള്‍ ബ്ലാക്ക് ഡ്രസായിരുന്നു. കലൂരില്‍ ഉണ്ടായിരുന്നു. മുഖ്യമന്ത്രി മുന്നിലൂടെ നടന്ന് അകത്തേക്കും പോയി, അരമണിക്കൂര്‍ കഴിഞ്ഞ് പുറത്തേക്കും പോയി. ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ വന്ന് കുശലം പറഞ്ഞതല്ലാതെ എന്നെ ആരും തടഞ്ഞുമില്ല, കറുപ്പ് മാറ്റിവരാന്‍ ആവശ്യപ്പെട്ടുമില്ല’ എന്ന കുറിപ്പോടെയാണ് അലക്സ് റാം ചിത്രം പങ്കിട്ടത്. ‘ചെല്ലാനത്ത് മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍’ എന്നാണ് അനീഷിന്റെ ചിത്രത്തിലെ കുറിപ്പ്. മെട്രോ സ്റ്റേഷനില്‍ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മാധ്യമപ്രവര്‍ത്തകരോട് കറുത്ത മാസ്ക് നീക്കാന്‍…
Read More » -
India
ശ്രദ്ധ കപൂറിന്റെ സഹോദരന്‍ റേവ് പാര്‍ട്ടിക്കിടെ മയക്കുമരുന്നുമായി പിടിയില്‍
മുംബൈ: ബെംഗളുരു എം ജി റോഡിലെ ഹോട്ടലില്‍ നടന്ന റേവ് പാര്‍ട്ടിക്കിടെ സിദ്ധാന്ത് കപൂര്‍ മയക്ക് മരുന്നുമായി പിടിയില്‍. ബോളിവുഡ് താരം ശക്തി കപൂറിന്റെ മകനും ശ്രദ്ധ കപൂറിന്റെ സഹോദരനുമാണ് സിദ്ധാന്ത് കപൂര്‍. ഇന്നലെ രാത്രി ബെംഗളുരു എം ജി റോഡിലെ ഹോട്ടലില്‍ നടന്ന റേവ് പാര്‍ട്ടിക്കിടെ പൊലീസ് നടത്തിയ പരിശോധനയിലാണ് സിദ്ധാന്ത് കപൂര്‍ അടക്കം ആറ് പേര്‍ പിടിയിലായത്. ബെംഗളൂരുവിലെ എംജി റോഡിലെ ഹോട്ടലില്‍ നടത്തിയ റെയ്ഡിന് ശേഷമാണ് സിദ്ധാന്തിനെ കസ്റ്റഡിയിലെടുത്തത്. ബെംഗളുരു പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന 35 പേരില്‍ നടത്തിയ പരിശോധനയില്‍ സിദ്ധാന്ത് അടക്കം ആറ് മയക്കുമരുന്ന് ഉപയോഗിച്ചതായി സ്ഥിരീകരിച്ചു. ഇവര്‍ക്ക് ഹോട്ടലില്‍ നിന്നാണോ മയക്കുമരുന്ന് ലഭിച്ചത് അതോ പുറത്ത് നിന്നാണോ എന്നതില്‍ വ്യക്തതയില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്.
Read More » -
NEWS
മത്സ്യ വിപണിയില്‍ കടുത്ത വിലക്കയറ്റം; അധികാരികൾക്ക് അനക്കമില്ല
ആലപ്പുഴ: ട്രോളിംഗ് നിരോധനം ആയതോടെ സംസ്ഥാനത്ത് മീനിന്റെ വില കുതിച്ചു കയറുന്നു.ട്രോളിംഗ് നിരോധനം ഒരു വശത്ത്.പഴകിയ മത്സ്യങ്ങളുടെ ഭീഷണിയും പരിശോധനകളും മറുവശത്ത്. ഫലമോ മത്സ്യ വിപണിയില്‍ കടുത്ത ക്ഷാമവും വിലക്കയറ്റവും. ട്രോളിംഗ് നിരോധനം വന്നതോടെ മത്തി, നത്തോലി, കിളിമീന്‍, ചെമ്മീന്‍ തുടങ്ങിയ ചെറുമത്സ്യങ്ങള്‍ മാത്രമാണ് കിട്ടാനുള്ളത്. ഇവയ്ക്കാവട്ടെ തൊട്ടാല്‍ പൊള്ളുന്ന വിലയും. ഒരു കിലോ മത്തിക്ക് 300 രൂപ വിലയുണ്ട്. ചെറുവള്ളങ്ങളിലും പൊന്തുവള്ളങ്ങളിലും പോയി മത്സ്യത്തൊഴിലാളികള്‍ കൊണ്ടുവരുന്ന മത്സ്യം മാത്രമാണ് അടുത്ത ഒരുമാസത്തേക്ക് ആശ്രയമെന്നതാണ് സ്ഥിതി.അതിനാൽ മീനിന് തോന്നുന്നതുപോലെയാണ് മാർക്കറ്റിലെ വിലയും.
Read More » -
Crime
കൊലക്കേസില്‍ വിചാരണ തുടങ്ങാനിരിക്കെ സി.പി.എം. നേതാവ് തൂങ്ങിമരിച്ച നിലയില്‍
അഞ്ചല്‍ (കൊല്ലം): കൊലപാതകക്കേസിന്റെ വിചാരണനടപടികള്‍ ആരംഭിക്കാനിരിക്കെ സി.പി.എം. നേതാവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. സി.പി.എം. അഞ്ചല്‍ ഏരിയ കമ്മിറ്റി അംഗവും കര്‍ഷകസംഘം ഏരിയ സെക്രട്ടറിയുമായ പത്തടി തോലൂര്‍ വടക്കേവിളവീട്ടില്‍ ജെ.പദ്മനെ(52)യാണ് പത്തടിയിലെ വീട്ടില്‍നിന്ന് മൂന്നുകിലോമീറ്റര്‍ അകലെയുള്ള ഏരൂര്‍ തെക്കേവയല്‍ ഭാഗത്ത് വട്ടമരത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന നെട്ടയം ശ്രീരാമവിലാസത്തില്‍ രാമഭദ്രനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാംപ്രതിയാണ് പദ്മന്‍. ഈ കൊലപാതകക്കേസിന്റെ വിചാരണനടപടികള്‍ ജൂലായ് ഒന്നിന് സി.ബി.ഐ. കോടതിയില്‍ തുടങ്ങാനിരിക്കെയാണ് സംഭവം. രാവിലെ വെള്ളമെടുക്കാനായി വന്ന നാട്ടുകാരനാണ് മൃതദേഹം കണ്ടത്. മൃതദേഹം കണ്ടെത്തിയ വയലിനോടുചേര്‍ന്നുള്ള റോഡില്‍ പദ്മന്റെ ബൈക്ക് കണ്ടെത്തി. ബൈക്കില്‍നിന്ന് മൊബൈല്‍ ഫോണും ലഭിച്ചിട്ടുണ്ട്. 2010 ഏപ്രില്‍ പത്തിന് രാത്രി ഒന്‍പതിനാണ് നെട്ടയം ശ്രീരാമചന്ദ്രവിലാസത്തില്‍ രാമഭദ്രനെ സി.പി.എം. പ്രവര്‍ത്തകര്‍ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകം നടക്കുമ്പോള്‍ ജെ.പദ്മന്‍ സി.പി.എം. ഏരൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്നു. എസ്.എഫ്.ഐ., ഡി.വൈ.എഫ്.ഐ. നേതാക്കളടക്കം 16 പേരെ കേസില്‍ ലോക്കല്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കേസ്…
Read More » -
Kerala
മുഖ്യമന്ത്രിയുടെ പരിപാടിയിലേക്ക് കയറിക്കൂടി; കറുപ്പിനെ തല്‍ക്കാലം വെറുതേ വിട്ടു
കണ്ണൂര്‍: കറുത്ത മാസ്‌കിനും കറുത്ത വസ്ത്രത്തിനും മുഖ്യമന്ത്രിയുടെ പരിപാടിയില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഇന്ന് വേണ്ടെന്നു വച്ചു. കണ്ണൂരില്‍ മുഖ്യമന്ത്രി പരിപാടികളില്‍ പങ്കെടുക്കാനെത്തുമ്പോള്‍ പൊതുജനങ്ങളുടെ കറുത്ത മാസ്‌ക് അഴിപ്പിക്കില്ലെന്ന് പൊലീസ്. കറുത്ത നിറമുള്ള വസ്ത്രം ധരിക്കുന്നതിനും വിലക്കില്ലെന്നും പൊലീസ് അറിയിച്ചു. തളിപ്പറമ്പിലെ മുഖ്യമന്ത്രിയുടെ പരിപാടിയിലേക്ക് കറുത്ത മാസ്‌ക്ക് ധരിച്ചവരേയും പ്രവേശിപ്പിച്ചു.കറുത്ത ഷാള്‍ ധരിച്ച് എത്തിയ യുവതിയേയും തടഞ്ഞില്ല. അതേസമയം, സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷത്തിന്റെ പ്രതിഷേധം ഇന്നും ശക്തമായി തുടരുകയാണ്. തളിപ്പറമ്പിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ കണ്ണൂര്‍ ഗസ്റ്റ് ഹാസില്‍ നിന്ന് പുറപ്പെട്ട മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേര്‍ക്ക് കെഎസ്‌യു പ്രവര്‍ത്തകര്‍ കറുത്ത ബാഗ് വീശി. സിപിഎം പ്രവര്‍ത്തകര്‍ ഇവരെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് എഴുന്നൂറിലധികം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. കരിങ്കൊടി പ്രതിഷേധം ഒഴിവാക്കാന്‍ പഴുതടച്ച സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കണ്ണൂരില്‍ ഇന്നലെ രാത്രിയെത്തിയ മുഖ്യമന്ത്രിക്ക് ജില്ലയില്‍ ഇന്ന് ഒരു പൊതുപരിപാടിയാണ് ഉള്ളത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആന്‍ഡ് ലീഡര്‍ഷിപ്പ് കോളേജ്…
Read More » -
Crime
പട്രോളിംഗിനിടെ എസ്ഐയ്ക്ക് വെട്ടേറ്റു സംഭവം :പ്രതി പിടിയിൽ
പട്രോളിംഗിനിടെ എസ്ഐയ്ക്ക് വെട്ടേറ്റു. നൂറനാടാണ് സംഭവം. എസ്ഐ വി.ആര്. അരുണ്‍ കുമാറിന് നേരെയാണ് ആക്രമണമുണ്ടായത്. കൈയ്ക്കും ചൂണ്ടുവിരലിനും ഗുരുതരമായി പരിക്കേറ്റ അരുണ്‍കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നൂറനാട് സ്വദേശി സുഗതനാണ് ആക്രമണം നടത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. സഹോദരനെ ഉപദ്രവിച്ചുവെന്ന പേരിൽ സുഗതനെതിരെ സ്റ്റേഷനിൽ പരാതി വന്നിരുന്നു. ഇതിനെ തുടർന്ന് സുഗതനെ സ്റ്റേഷനിൽ വിളിച്ചുവരുത്തുകയും പ്രശ്നം പരിഹരിക്കുകയും ചെയ്തു. പിന്നീട് പട്രോളിംഗിനിറങ്ങിയ എസ്ഐയെ സുഗതൻ ബൈക്കിൽ വന്ന് വടിവാളിന് വെട്ടുകയായിരുന്നു. ഇയാൾ മദ്യ ലഹരിയിലായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം.
Read More » -
Kerala
(no title)
ഗൂഢാലോചന കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് ഇന്ന് ഹൈക്കോടതിയെ സമീപിക്കും. മുൻ മന്ത്രി കെ ടി ജലീലിൻറെ പരാതിയിൽ കൻറോൺമെൻറ് പൊലീസ് ഗൂഢാലോചന, കലാപശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് പി സി ജോർജ്ജ്, സ്വപ്ന സുരേഷ് എന്നിവരെ പ്രതികളാക്കി കേസ് എടുത്തിട്ടുള്ളത്. എന്നാൽ മുഖ്യമന്ത്രിയടക്കമുള്ളവർക്കെതിരെ രഹസ്യ മൊഴി നൽകിയതിലുള്ള പ്രതികാര നടപടിയാണ് കേസിന് പിന്നിലെന്നാണ് സ്വപ്നയുടെ വാദം. കലാപശ്രമം അടക്കമുള്ള വകുപ്പുകൾ നിലനിൽക്കില്ലെന്ന വാദവും ഇവർ ഉന്നയിക്കും. താനൊരു ഗൂഢാലോചനയും നടത്തിയിട്ടില്ല. വസ്തുതകൾ മാത്രമാണ് വെളിപ്പെടുത്തിയത്. ഒത്തുതീർപ്പിന് പ്രതിനിധിയെ വിട്ടിട്ട് ജലീൽ എനിക്കെതിരെ പരാതി നൽകി. ജലീലിലാണ് എനിക്കെതിരെ ഗൂഢാലോചന നടത്തിയത്. ജലീലിനെതിരെ രഹസ്യമൊഴിയിൽ പറഞ്ഞ കാര്യങ്ങൾ ഞാൻ ഉടൻ വെളിപ്പെടുത്തും. ജലീൽ എന്തൊക്കെ കുറ്റങ്ങൾ ചെയ്‌തെന്നും ഞാൻ പറയും.” തനിക്ക് പൊലീസ് സുരക്ഷ വേണ്ടെന്നും തനിക്ക് ആവശ്യമായ സുരക്ഷാ താൻ തന്നെ ഏർപ്പാടാക്കിയിട്ടുണ്ടെന്നും സ്വപ്‌ന പറഞ്ഞു.
Read More » -
Kerala
സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങളിൽ ശ്രദ്ധാപൂർവ്വം ഇ ഡി
സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങളിൽ അതിവേഗം ഇടപെടണമോയെന്ന സംശയത്തിൽ ഇഡി. തങ്ങൾ അന്വേഷിക്കുന്ന കേസിൽ നൽകിയ രഹസ്യമൊഴിയിൽ തുടരന്വേഷണത്തിന് സാധിക്കുമെങ്കിലും നേരത്തെ നൽകിയതിനപ്പുറം സ്വപ്‌ന എന്തെങ്കിലും പറഞ്ഞതായി ഉദ്യോഗസ്ഥർ കരുതുന്നില്ല. എടുത്തുചാടി പുറപ്പെട്ടിട്ടും കാര്യമില്ലെന്ന വിലയിരുത്തലിലാണ് അവർ. സ്വപ്‌നയുടെ രഹസ്യമൊഴിപ്പകർപ്പ് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഇഡി കോടതിയെ സമീപിച്ചിട്ടുണ്ട്. തിങ്കളാഴ്‌ചയോ ചൊവ്വാഴ്‌ചയോ ഇത് ലഭ്യമാകും. മൊഴി വിശദമായി പഠിച്ചശേഷമേ മറ്റ് നടപടികളിൽ തീരുമാനമുണ്ടാകൂ. മുൻ മൊഴികളുടെ ആവർത്തനമാണെങ്കിൽ അന്വേഷണത്തിന് ഇഡി മുതിരില്ല. മുമ്പ് ഇഡിക്ക് നൽകിയ മൊഴികളിൽ വൈരുധ്യമുണ്ടെങ്കിൽ മൊഴിമാറ്റത്തിന്റെ കാര്യം തിരക്കിയ ശേഷമേ അന്വേഷണമാരംഭിക്കാനാകൂ.
Read More » -
India
നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധി ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു(ഇഡി)മുന്നിൽ ഹാജരാകും
നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു(ഇഡി)മുന്നിൽ ഹാജരാകും. എഐസിസി ഓഫീസിൽനിന്ന് നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം നടന്നായിരിക്കും രാഹുൽ ഇഡി ഓഫീസിലെത്തുക. നേരത്തെ വിദേശത്ത് ആയതിനാല്‍ ജൂണ്‍ രണ്ടിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നുള്ള എന്‍ഫോഴ്സ്മെന്റ് ഡറക്ടറേറ്റിന്റെ ആദ്യത്തെ നോട്ടീസില്‍ രാഹുല്‍ ഗാന്ധി കൂടുതല്‍ സമയം ആവശ്യപെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി ഇന്ന് ചോദ്യം ചെയ്യലിന് ഹാജാരാകാൻ തീരുമാനിച്ചത്.
Read More » -
NEWS
മലയാളി ഡോക്ടർ റഷ്യയിൽ മുങ്ങിമരിച്ചു
തൃശൂര്‍: എം.ബി.ബി.എസ്. വിദ്യാര്‍ഥിനി റഷ്യയില്‍ മുങ്ങിമരിച്ചു.എളനാട് കിഴക്കുമുറി പുത്തന്‍പുരയില്‍ ചന്ദ്രന്റെയും എല്‍.ഐ.സി.ഏജന്റായ ജയശ്രീയുടെയും മകളായ ഫെമി ചന്ദ്രനാണ് (24) മരിച്ചത്. മോസ്‌കോയില്‍ എം.ബി.ബി.എസ്. പഠനം പൂര്‍ത്തിയായശേഷം കൂട്ടുകാരുമൊത്ത് എക്‌സ്‌കര്‍ഷന് പോയതിനിടെയാണ് അപകടമുണ്ടായത്.അടുത്ത മാസം നാട്ടില്‍ വരാനിരിക്കെയായിയുന്നു.
Read More »