BusinessTRENDING

സമ്പത്ത് കാലത്ത് തൈ പത്ത് നട്ടാല്‍ ആപത്ത് കാലത്ത് കായ് പത്ത് തിന്നാം; നിക്ഷേപം ആരംഭിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

നിക്ഷേപം ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യം തന്നെയാണ്. സമ്പത്ത് കാലത്ത് തൈ പത്ത് നട്ടാൽ ആപത്ത് കാലത്ത് കായ് പത്ത് തിന്നാം എന്ന ചൊല്ല് ഇന്നും പ്രാധാന്യം അർഹിക്കുന്ന ഒന്ന് തന്നെയാണ്. അതിനാൽ സ്ഥിര വരുമാനമുള്ള സമയത്ത് സമ്പാദ്യം നീക്കി വെക്കാൻ ശ്രദ്ധിക്കണം.  ദീർഘകാല സമ്പാദ്യങ്ങൾ നിങ്ങളുടെ ദീർഘകാല ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കും. നിക്ഷേപം ആരംഭിക്കുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്, അവ എന്തൊക്കെയാണെന്ന് നോക്കാം;

തുടക്കം നേരത്തെയാക്കുക 

Signature-ad

കഴിയുന്നത്ര നേരത്തെ തന്നെ സമ്പാദ്യ ശീലം തുടങ്ങാനായി ശ്രദ്ധിക്കുക. നിങ്ങൾ ചെറിയ വരുമാനത്തിൽ ജോലി ചെയ്യുകയാണെന്നുണ്ടെകിൽ പോലും സമ്പാദ്യ ശീലം ആരംഭിക്കുക. അവ ചെറുതാണെങ്കിലും  തുടക്കം പ്രധാനമാണ്. ഭാവിയിൽ നിങ്ങൾ നേരിടുന്ന പ്രതിസന്ധികളിൽ സമ്പാദ്യം നിങ്ങളെ സഹായിക്കും. അഗിനാൽ തന്നെ ജീവിത ദിനചര്യ എന്നപോലെ സമ്പാദ്യ ശീലം വളർത്തുക.

ചെലവാക്കുന്നതിനു മുൻപ് നിക്ഷേപിക്കുക 

നിങ്ങൾ ചെലവഴിക്കാൻ തുടങ്ങുന്നതിനുമുമ്പ് തന്നെ നിങ്ങളുടെ വരുമാനത്തിന്റെ ഒരു ഭാഗം നിക്ഷേപത്തിലേക്ക് മാറ്റി വെക്കുക. ബാക്കി വരുന്ന തുക മാത്രം ചെലവിനായി എടുക്കുക. ഉദാഹരണത്തിന് വരുമാനത്തിന്റെ  ഒരു ഭാഗം സേവിംഗ്സ് ബാങ്കിലേക്ക് നീക്കിവച്ചാൽ നന്നായിരിക്കും. നേരെ മറിച്ചാണ് ചെയ്യുന്നതെങ്കിൽ ചെലവിനൊടുവിൽ നിക്ഷേപിക്കാൻ നിങ്ങളുടെ കൈയിൽ പണം കാണില്ല.

ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കുക

പലർക്കും ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ഉണ്ട്. നിങ്ങളുടെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ സൂക്ഷ്‌മമായി നിരീക്ഷിക്കുന്നത് വളരെ പ്രധാനമാണ്. പല ബാങ്കുകളും പല ചാർജുകളും പിടിക്കാറുണ്ട്,  അതിനാൽ തന്നെ  മിനിമം ബാങ്ക് ബാലൻസ് ചാർജുകളും മറ്റും നിങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കണം.

അപകടസാധ്യതകൾ 

നിങ്ങളുടെ കുടുംബം എല്ലാ സാമ്പത്തിക ആവശ്യങ്ങൾക്കും നിങ്ങളെയാണ് ആശ്രയിക്കുന്നത് എന്നുണ്ടെങ്കിൽ കുടുംബത്തിൽ അപ്രതീക്ഷിതമായി എത്തിക്കുന്ന ചെലവുകൾ മുൻകൂട്ടി കാണുക. അതായത് കുടുംബത്തിലെ എല്ലാവർക്കും ഇൻഷുറൻസ് പോളിസി എടുക്കുക. നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഭാവിയിൽ ഉണ്ടാകാവുന്ന ഏത് അടിയന്തിര സാഹചര്യങ്ങളും നിങ്ങൾക്ക് എളുപ്പത്തിൽ പരിഹരിക്കാൻ ഇതുവഴി സാധിക്കും

ഡിജിറ്റലാകുക 

ലോകം ഇതിനകം തന്നെ ഡിജിറ്റൽ ലോകത്തേക്ക് ചുവട് മാറി കഴിഞ്ഞു. അതിനാൽ തന്നെ . നിങ്ങൾ ഷോപ്പിംഗ് നടത്തുമ്പോഴെല്ലാം ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകൾ പ്രയോജനപ്പെടുത്തുക.

Back to top button
error: