NEWSWorld

ഇന്ന് അച്ഛന്മാരുടെ ദിനം, വിയർപ്പിൻ്റെയും കണ്ണീരിൻ്റെയും നനവൂറുന്ന പിതൃദിനത്തിൻ്റെ ചരിത്രവും പ്രാധാന്യവും അറിയാം

 

ച്ഛൻ മക്കൾ ബന്ധത്തെയും സമൂഹത്തിൽ അച്ഛന്മാരുടെ സ്വാധീനവും സ്മരിക്കുന്ന ആഘോഷമാണ് പിതൃ ദിനം. ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ഫാദേഴ്സ് ഡേ. ആ ദിനം ഇന്നാണ്.

രക്ഷാകർതൃ ബന്ധങ്ങൾക്ക് പിതൃദിനം കരുത്തേകുന്നു. അച്ഛന്മാർക്കു വേണ്ടി മാത്രം സമർപ്പിക്കപ്പെട്ടതല്ല ഈ ദിനം, നമ്മുടെ മനസ്സിനെയും ചിന്തകളെയും രൂപപ്പെടുത്തുകയും നമ്മുടെ ആഗ്രഹങ്ങൾക്ക് ചിറകുനൽകുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന അച്ഛന്മാരെ ആദരിക്കുന്നതാണ് ഈ ദിനത്തിൻ്റെ പ്രാധാന്യം.
നമ്മുടെ അച്ഛന്മാർ നിസ്വാർത്ഥമായി നമുക്കുവേണ്ടി ചെയ്യുന്ന പ്രയത്നങ്ങൾക്കും ത്യാഗങ്ങൾക്കുമാണ് ഈ ദിവസം സമർപ്പിക്കുന്നത്.

ഫാദേഴ്സ് ഡേയിൽ മിക്ക ആളുകളും അച്ഛനോടുള്ള തങ്ങളുടെ സ്നേഹത്തിന്റെയും നന്ദിയുടെയും പ്രതീകമായി കാർഡുകൾ കൈമാറുന്നു, കേക്ക് ഉണ്ടാക്കുന്നു, പ്രത്യേക ഭക്ഷണം തയ്യാറാക്കുന്നു, അല്ലെങ്കിൽ അവർക്ക് പൂക്കൾ സമ്മാനിക്കുന്നു.

പിതൃദിനത്തിന് പിന്നിലെ കഥ

1910-ൽ അമേരിക്കയിലാണ് ആദ്യമായി പിത്യദിനം ആഘോഷിച്ചത്. ഈ ആശയം അവതരിപ്പിച്ചത് സൊനോറ സ്മാർട്ട് ഡോഡ് എന്ന പെൺകുട്ടിയാണ്. പതിനാറുകാരിയായ സൊനോറ ഡോഡിന് അകാലത്തിൽ അമ്മയെ നഷ്ടപ്പെട്ടു. സൊനോറയുടെയും അവളുടെ അഞ്ച് ഇളയ അനുജന്മാന്മാരുടെയും സംരക്ഷണചുമതല അച്ഛനായിരുന്നു. വില്യം ജാക്സൺ എന്ന ആ അച്ഛൻ യാതൊരു കുറവുകളുമില്ലാതെ നന്നായി മക്കളെ വളർത്തി.

വിഷമങ്ങളും പ്രതി സന്ധികളും അറിയിക്കാതെ തങ്ങളെ വളർത്തി വലുതാക്കിയ അച്ഛന് അവിസ്മരണീയമായ ഒരു സന്തോഷം സമ്മാനിക്കണമെന്ന് മകൾക്ക് തോന്നി. അവൾ പലരോടും ഈ ആശയം പങ്കുവെച്ചു. എല്ലാവരും ചേർന്ന് ആ സ്വപ്നം യാഥാർഥ്യമാക്കി.അതാണ് ‘ഫാദേഴ്സ് ഡേ’യുടെ തുടക്കം.

അങ്ങനെ 1910 ജൂണിലെ ഒരു ഞായറാഴ്ച പ്രാദേശികമായി പിതൃദിനം ആഘോഷിച്ചു. പിന്നീടത് എല്ലായിടത്തേക്കും വ്യാപിക്കുകയായിരുന്നു. അങ്ങനെ 1972-ൽ അമേരിക്കയുടെ അന്നത്തെ പ്രസിഡന്റായ റിച്ചാഡ് നിക്സൺ എല്ലാവർഷവും ജൂണിലെ മൂന്നാമത്തെ ഞായറാഴ്ച ‘ഫാദേഴ്സ് ഡേ’ ആയി ആചരിക്കാൻ ഔദ്യോഗിക പ്രഖ്യാപനം നടത്തുകയായിരുന്നു.
അച്ഛൻ്റെ വിയർപ്പും കണ്ണീരും ത്യാഗവുമാണ് തങ്ങളുടെ ജീവിതം എന്ന് മക്കൾ ഓർമിക്കുന്ന ദിനം… ആ ദിനത്തിന് പിന്നിൽ ഇങ്ങനൊരു കഥ കൂടിയുണ്ട്.

Back to top button
error: