പത്തനംതിട്ട: കുവൈറ്റിലേക്ക് യുവതികളെ വിസിറ്റിംഗ് വിസയില്‍ കൊണ്ടുപോയി അറബികള്‍ക്ക് വിറ്റ കേസിലെ രണ്ടാംപ്രതി പത്തനംതിട്ട അജുഭവനില്‍ അജിമോന് (35) കീഴടങ്ങി. സാമ്ബത്തിക കുറ്റങ്ങള്‍ അന്വേഷിക്കുന്ന എറണാകുളം എ.സി.ജെ.എം കോടതിയില്‍ ഇന്നലെ വൈകിട്ടായിരുന്നു കീഴടങ്ങിയത്.
കുവൈറ്റിൽ നിന്നും രക്ഷപ്പെട്ടെത്തിയ ഒരു യുവതിയുടെ പരാതിയിൽ മനുഷ്യക്കടത്തിന് പൊലീസ് കഴിഞ്ഞദിവസം അജിമോനും കുവൈറ്റിലുള്ള ഒന്നാംപ്രതി കണ്ണൂര്‍ സ്വദേശി മജീദിനുമെതിരെ കേസെടുത്തിരുന്നു.തുടർന്നാണ് ഇയാൾ കീഴടങ്ങിയത്.
എറണാകുളം രവിപുരത്ത് ഗോള്‍ഡന്‍ വിയ എന്ന റിക്രൂട്ട്മെന്റ് ഏജന്‍സി നടത്തുകയായിരുന്നു ഇയാള്‍.പാവപ്പെട്ട കുടുംബത്തിലെ സ്ത്രീകളെ കുട്ടികളെ നോക്കുന്ന ജോലിക്കെന്ന് പറഞ്ഞാണ് കുവൈറ്റില്‍ കൊണ്ടുപോയി വില്‍ക്കുന്നത്. 60,000രൂപ ശമ്ബളം വാഗ്ദാനം ചെയ്താണ് കൊണ്ടുപോകുന്നത്.
ഒന്നാം പ്രതി മജീദിനെ പൊലീസിന് ഇതുവരെ ബന്ധപ്പെടാനായിട്ടില്ല. ഫോണ്‍ ഓഫാണ്. ഇയാള്‍ മുങ്ങിയെന്നാണ് സൂചന. കേസില്‍ എന്‍.ഐ.എയും സമാന്തരമായി അന്വേഷണം നടത്തുന്നുണ്ട്.