Month: May 2022

  • NEWS

    വാളുമേന്തി പെൺകുട്ടികളുടെ ‘ദുര്‍ഗാവാഹിനി’ റാലി; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്

    തിരുവനന്തപുരം: മാരാരിമുട്ടത്ത് വാളുമേന്തി പ്രകടനം നടത്തിയ വനിതകള്‍ക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.’ദുര്‍ഗാവാഹിനി’ പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്. വിഎച്ച്‌പിയുടെ പഠനശിബിരത്തിന്റെ ഭാഗമായാണ് മെയ് 22ന് പെണ്‍കുട്ടികള്‍ ആയുധമേന്തി റാലി നടത്തിയത്. പഠനശിബിരത്തിന്റെ ഭാഗമായി പദ സഞ്ചലനത്തിന് മാത്രമാണ് പോലീസ് അനുമതി നല്‍കിയിരുന്നത്.എന്നാല്‍ പെണ്‍കുട്ടികള്‍ കൂട്ടം ചേര്‍ന്ന് വാളുമേന്തി ‘ദുര്‍ഗാവാഹിനി’ റാലി നടത്തുകയായിരുന്നു. ആയുധനിയമപ്രകാരവും, സമുദായങ്ങള്‍ക്കിടയില്‍ മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചതിനും വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.ജാമ്യമില്ലാ വകുപ്പുകളാണ് നിലവില്‍ ഇവര്‍ക്കെതിരെ ആര്യങ്കോട് പോലീസ് ചുമത്തിയിരിക്കുന്നത്.       സമൂഹമാധ്യമങ്ങളില്‍ ആയുധമേന്തി പ്രകടനം നടത്തുന്ന വനിതകളുടെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ഇതിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു.

    Read More »
  • Business

    ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് 39,000 കോടി രൂപ പിന്‍വലിച്ച് വിദേശ നിക്ഷേപകര്‍

    ന്യൂഡല്‍ഹി: വിദേശ നിക്ഷേപകര്‍ ഈ മാസം ഇതുവരെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് പിന്‍വലിച്ചത് 39,000 കോടി രൂപ. യുഎസില്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുയര്‍ത്തിയതും ബോണ്ടില്‍നിന്നുള്ള വരുമാനവും ഡോളറിന്റെ മൂല്യവും കൂടിയതുമാണ് ഇതിനു കാരണം. ഇതോടെ, 2022ല്‍ ഇതുവരെ ഓഹരികളില്‍നിന്ന് വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ മൊത്തം പിന്‍വലിച്ച തുക 1.66 ലക്ഷം കോടി രൂപയായി. ഇതേ കാലയളവില്‍ കടപ്പത്ര വിപണിയില്‍നിന്ന് 6000 കോടി രൂപയാണ് പിന്‍വലിച്ചത്. ഉയര്‍ന്ന അസംസ്‌കൃത എണ്ണ വില, പണപ്പെരുപ്പം, കടുത്ത പണ നയം എന്നിവയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപ വരവില്‍ അസ്ഥിരത തുടര്‍ന്നേക്കാമെന്നാണ് വിലയിരുത്തല്‍. വിപണികളിലെ തിരുത്തല്‍ കാരണം ഏപ്രില്‍ ആദ്യവാരം വിദേശ നിക്ഷേപകര്‍ 7,707 കോടി രൂപ ഓഹരിയില്‍ ഇറക്കിയിരുന്നു. എന്നാല്‍, മേയ് രണ്ടു മുതല്‍ 27 വരെ 39,137 കോടി രൂപയുടെ ഓഹരിയാണ് വിറ്റൊഴിവാക്കിയത്.

    Read More »
  • Business

    ഇന്ത്യയില്‍ ഏറ്റവും ലാഭമുണ്ടാക്കിയ രണ്ടാമത്തെ സ്ഥാപനമായി ഒഎന്‍ജിസി; 40,305 കോടി രൂപയുടെ റെക്കോഡ് അറ്റാദായം

    ന്യൂഡല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മികച്ച നേട്ടവുമായി ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ (ഒഎന്‍ജിസി). 40,305 കോടി രൂപയുടെ റെക്കോഡ് അറ്റാദായമാണ് ഇക്കാലയളവില്‍ നേടിയത്. ഇതോടെ ഒഎന്‍ജിസി ഇന്ത്യയില്‍ ഏറ്റവും ലാഭമുണ്ടാക്കിയ രണ്ടാമത്തെ സ്ഥാപനമായി മാറി. റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് ഇന്ത്യയില്‍ ഏറ്റവും ലാഭമുണ്ടാക്കിയ ഒന്നാമത്തെ കമ്പനി. 2022 സാമ്പത്തിക വര്‍ഷത്തിലെ അറ്റാദായം മുന്‍ സാമ്പത്തിക വര്‍ഷത്തിലെ 11,246.44 കോടി രൂപയില്‍ നിന്ന് 258 ശതമാനം ഉയര്‍ന്ന് 40,305.74 കോടി രൂപയിലേക്കെത്തിയതായി ഒഎന്‍ജിസി അറിയിച്ചു. ഈ സാമ്പത്തിക വര്‍ഷം ഉത്പാദിപ്പിക്കുകയും, വില്‍ക്കുകയും ചെയ്ത ഓരോ ബാരല്‍ ക്രൂഡ് ഓയിലിനും ശരാശരി 76.62 ഡോളര്‍ വീതമാണ് ലഭിച്ചിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 42.78 ഡോളറായിരുന്നു. 2021 അവസാനം മുതല്‍ അന്താരാഷ്ട്ര എണ്ണവില കുതിച്ചുയരുകയാണ്. റഷ്യ-യുക്രെയ്ന്‍ യുദ്ധവും എണ്ണവിലയില്‍ പ്രതിഫലിച്ചു. ബാരലിന് 139 ഡോളറായി എണ്ണവില കുതിച്ചുടര്‍ന്നു. 14 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കാണ് വില ഉയര്‍ന്നത്. ഇത് ഒഎന്‍ജിസിക്ക് ലഭിച്ച…

    Read More »
  • India

    രാകേഷ് ടിക്കായത്തിന് നേരെ കറുത്ത മഷി ഒഴിച്ചു: സംഭവം ബെംഗളൂരു പ്രസ് ക്ലബിൽ വച്ച്

    ബെംഗളൂരു: ക‍ര്‍ഷക നേതാവ് രാകേഷ് ടിക്കായത്തിൻ്റെ ദേഹത്ത് കറുത്ത മഷി ഒഴിച്ചു. ബെംഗളൂരു പ്രസ് ക്ലബിൽ വാ‍ര്‍ത്താസമ്മേളനം നടത്തുന്നതിനിടെയാണ് ചിലര്‍ ഹാളിലേക്ക് എത്തി രാകേഷ് ടിക്കായത്തിൻ്റെ ദേഹത്ത് മഷിയൊഴിച്ചത്. കര്‍ഷകസംഘടനകൾ തമ്മിലുള്ള തര്‍ക്കമാണ് അക്രമസംഭവങ്ങൾക്ക് കാരണമായതെന്ന് പൊലീസ് അറിയിച്ചു. കർണാടകയിലെ കർഷക നേതാവ് കൊടിഹള്ളി ചന്ദ്രശേഖറിന്റെ അനുയായികളാണ് മഷി ഒഴിച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നു. മഷിയൊഴിച്ചതിനെ പിന്നാലെ കര്‍ഷകസംഘം പ്രവ‍ര്‍ത്തകരും കൊടിഹള്ളി ചന്ദ്രശേഖറിൻ്റെ അനുയായികളും തമ്മിൽ സംഘര്‍ഷമുണ്ടായി. വാര്‍ത്തസമ്മേളന വേദിയിൽ പരസ്പരം തല്ലിയ അണികൾ കസേരയെടുത്ത് അടിക്കുകയും വലിച്ചെറിയുകയും ചെയ്തു. കർഷക പ്രക്ഷോഭത്തിൻറെ പേരിൽ ടികായത്ത് പണം തട്ടിയെന്ന് നേരത്തെ ചന്ദ്രശേഖര്‍ ആരോപിച്ചിരുന്നു. ഇക്കാര്യത്തിൽ വിശദീകരണം നൽകാനാണ് ടികായത്ത് വാർത്താസമ്മേളനം വിളിച്ചത്. കർണാടക പൊലീസാണ് പ്രശ്നം വഷളാക്കിയതെന്നും സുരക്ഷാ ഭീഷണിയുണ്ടായിട്ടും തനിക്ക് വേണ്ടത്ര സംരക്ഷണം പൊലീസ് തന്നില്ലെന്നും രാകേഷ് ടിക്കായത്ത് പറഞ്ഞു. സംഭവത്തെ അപലപിച്ച് സംയുക്ത കിസാൻ മോർച്ച രംഗത്ത് എത്തി.കർഷക മുന്നേറ്റത്തെ അംഗീകരിക്കാനാകാത്തവരാണ് പിന്നിലെന്ന് സംഘടന ആരോപിച്ചു. കൊടിഹള്ളി ചന്ദ്രശേഖർ നേരത്തെ…

    Read More »
  • Business

    ടെസ്ല എന്തുകൊണ്ട് ഇന്ത്യയിലേക്കില്ല?

    ഇന്ത്യന്‍ പദ്ധതികളില്‍ വ്യക്തത വരുത്തി ഇലോണ്‍ മസ്‌ക്. ഇന്ത്യയില്‍ തങ്ങളുടെ ഇലക്ട്രിക് വാഹനങ്ങള്‍ വില്‍ക്കാനും, സേവനം നല്‍കാനും അനുവദിക്കാത്തിടത്തോളം കാലം ഒരു കാര്‍ നിര്‍മാണ പ്ലാന്റ് സ്ഥാപിക്കുന്നതിനെപ്പറ്റി ചിന്തിക്കുന്നു പോലുമില്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യയുടെയും നിലപാട് സമാനമാണ്. പുറത്തുനിന്ന് വാഹനങ്ങള്‍ ഇന്ത്യയില്‍ വില്‍ക്കേണ്ടതില്ലെന്ന നിലപാടില്‍ സര്‍ക്കാരും ഉറച്ചു നില്‍ക്കുന്നിടത്തോളം ടെസ്ല ആരാധകര്‍ക്കു നിരാശ തന്നെയാകും ഫലം. മസ്‌കിന്റെ കീഴിലുള്ള സ്പേസ് എക്സ് അതിവേഗ സാറ്റ്ലൈറ്റ് ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്ക് രാജ്യത്ത് അവതരിപ്പിക്കുന്നതിന് സര്‍ക്കാര്‍ അനുമതിക്കായി കുറച്ചു നാളായി കാത്തിരിക്കുകയാണ്. ഇന്ത്യയിലേക്കുള്ള വരവിനു മുന്നോടിയായി കമ്പനി ഉപയോക്താക്കളില്‍ നിന്നു മുന്‍കൂര്‍ തുക ഈടാക്കി തുടങ്ങിയിരുന്നെങ്കിലും സര്‍ക്കാര്‍ ഇടപെടലുകളെ തുടര്‍ന്നു ഇത് മരവിപ്പിച്ചിരുന്നു. സ്റ്റാര്‍ലിങ്കിന് അനുമതി വൈകിപ്പിക്കുന്ന സര്‍ക്കാര്‍ തീരുമാനവും ലോക കോടീശ്വരനെ ടെസ്ലയുടെ കാര്യത്തില്‍ ചൊടിപ്പിച്ചെന്നാണു വിലയിരുത്തല്‍. കേന്ദ്രമന്ത്രിമാര്‍, പ്രത്യേകിച്ച് റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി ഇന്ത്യയില്‍ ഇലക്ട്രിക് കാറുകള്‍ നിര്‍മ്മിക്കാന്‍ മസ്‌കിനോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം മസ്‌ക് ഇന്ത്യയില്‍ ഒരു ടീമിനെ…

    Read More »
  • NEWS

    യാത്രക്കാർ കൈ കാണിച്ചു, പാലരുവി എക്സ്പ്രസ് ഏറ്റുമാനൂരിൽ നിർത്തി

    ഏറ്റുമാനൂർ :കോട്ടയം ഇരട്ട പാതയോട് അനുബന്ധിച്ച് റെയിൽവേ പുറത്തിറക്കിയ നിയന്ത്രണങ്ങളുടെ ഭാഗമായി മെയ്‌ 29 വരെ പാലരുവിയ്ക്ക് ഏറ്റുമാനൂരിൽ സ്റ്റോപ്പ്‌ അനുവദിച്ചിരുന്നു.നിയന്ത്രണങ്ങളും താത്‌കാലിക സ്റ്റോപ്പും പിൻവലിച്ചതറിയാതെ ഇന്നും രാവിലെ ഏറ്റുമാനൂരിൽ എത്തിയപ്പോഴാണ് സ്റ്റോപ്പ്‌ ഇല്ലെന്ന വിവരം യാത്രക്കാർ അറിയുന്നത്.പ്രതീക്ഷ കൈവിടാതെ കൈ കാണിച്ച യാത്രക്കാർക്ക് മുന്നിൽ പാലരുവി നിമിഷങ്ങൾ നിർത്തി അവരെ കയറാൻ അനുവദിക്കുകയും ചെയ്തു.  ലോക്കോ പൈലറ്റിന്റെ മനുഷ്യത്വപരമായ സമീപനം പ്രശംസനീയമാണെന്ന് ഏറ്റുമാനൂർ അസോസിയേഷൻ പ്രതിനിധിയായ ശ്രീജിത്ത് കുമാർ അഭിപ്രായപ്പെട്ടു. വിഷയം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചർച്ചയായപ്പോൾ യാത്രക്കാർ ഒന്നടങ്കം ഹൃദയത്തിന്റെ ഭാഷയിൽ  ലോക്കോ പൈലറ്റിന് നന്ദി രേഖപ്പെടുത്തുകയാണ്.അതേസമയം സിഗ്നൽ തെറ്റിച്ച ലോക്കോ പൈലറ്റിനെതിരെ നടപടിയുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.

    Read More »
  • NEWS

    10 കോടിയുടെ വിഷു ബംപര്‍ ഭാഗ്യവാനെ കണ്ടെത്തി; സമ്മാനം കന്യാകുമാരി സ്വദേശിയായ ഡോക്ടർക്ക്

    തിരുവനന്തപുരം: വിഷു ബംപർ ലോട്ടറി ഒന്നാം സമ്മാന ജേതാവിനെ കണ്ടെത്തി.കന്യാകുമാരി സ്വദേശി ഡോ. എം.പ്രദീപ് കുമാറിനാണ് ഒന്നാം സമ്മാനം. ബന്ധുവിനെ വിളിക്കാൻ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോഴാണ് ഇദ്ദേഹം ടിക്കറ്റ് വാങ്ങിയത്.10 കോടി രൂപയാണ് വിഷു ബംപറിന്റെ സമ്മാനത്തുക. ടിക്കറ്റുമായി ഇദ്ദേഹം ലോട്ടറി ഡയറക്ട്രേറ്റിൽ എത്തിയെന്നും നോട്ടറിയുടെ സാക്ഷ്യപ്പെടുത്തൽ ആവശ്യമുള്ളതിനാൽ ടിക്കറ്റ് സ്വീകരിച്ചിട്ടില്ലെന്നും ലോട്ടറി ഡയറക്ട്രേറ്റ് അധികൃതർ പറഞ്ഞു. നാട്ടിലെ ഉത്സവത്തിന്റെ തിരക്കായതിനാലാണ് ലോട്ടറി ടിക്കറ്റ് ഹാജരാക്കാൻ താമസിച്ചതെന്ന് ഇദ്ദേഹം പറഞ്ഞു. ലോട്ടറി ടിക്കറ്റ് 90 ദിവസത്തിനുള്ളിൽ ഹാജരാക്കിയാൽ മതിയാകും. കേരളത്തിനു പുറത്തുള്ളവർ ലോട്ടറി സമ്മാനത്തിനായി അവകാശവാദം ഉന്നയിക്കുമ്പോൾ ലോട്ടറി ടിക്കറ്റിനും തിരിച്ചറിയൽ രേഖകൾക്കുമൊപ്പം നോട്ടറിയുടെ ഒപ്പും, പേരും, ഉദ്യോഗപ്പേരും, നോട്ടറി സ്റ്റാംപും, നോട്ടറി സീലും സമർപ്പിക്കണം. നേരിട്ടോ പോസ്റ്റൽ മാർഗമോ ആണെങ്കിൽ മുകളിലെ തിരിച്ചറിയൽ രേഖകൾക്കൊപ്പം കേരളത്തിൽ വരാനുള്ള സാഹചര്യവും വിശദീകരിച്ചുള്ള കത്തോ, കേരള സർക്കാർ നൽകിയ തിരിച്ചറിയൽ രേഖയോ ഹാജരാക്കണം എന്നാണ് നിയമം.

    Read More »
  • NEWS

    വിദ്യാലയങ്ങൾ തുറക്കുകയാണ്; വാഹനങ്ങളുടെ കാര്യത്തിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

    സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ മോട്ടോർ വാഹന വകുപ്പ് അറിയിക്കുന്നുത്: 1. വിദ്യാഭ്യാസ സ്ഥാപന ബസ് എന്നാൽ കോളേജ് /സ്കൂൾ അല്ലെങ്കിൽ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ളതും  സ്ഥാപനത്തിന്റെ ഏതെങ്കിലും പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളെയോ ജീവനക്കാരെയോ കൊണ്ടുപോകുന്നതിന് മാത്രമായി ഉപയോഗിക്കുന്ന ഒരു ഓമ്‌നി ബസ് (8 സീറ്റുകളും അതിൽ കൂടുതലും) എന്നാണ് അർത്ഥമാക്കുന്നത്.  [MV ആക്ട് 1988-S 2 (11)]. 2. ഇത്തരം വാഹനങ്ങളുടെ മുൻപിലും പുറകിലും എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻ ബസ്സ് (EIB) എന്ന് വ്യക്തമായി പ്രദർശിപ്പിക്കണം. 3. സ്ഥാപനത്തിന്റെ ഉടമസ്ഥതയിൽ അല്ലാത്തതും കുട്ടികളെ കൊണ്ടുപോകാൻ ഉപയോഗിക്കുന്നതുമായ മറ്റ് ട്രാൻസ്പോർട്ട് വാഹനങ്ങൾ ആണെങ്കിൽ വെള്ള പ്രതലത്തിൽ നീല അക്ഷരത്തിൽ  ”ON SCHOOL DUTY”  എന്ന ബോർഡ് പ്രദർശിപ്പിക്കണം. 4. സ്കൂൾ മേഖലയിൽ  പരമാവധി മണിക്കൂറിൽ 30 കിലോമീറ്ററും മറ്റ് റോഡുകളിൽ പരമാവധി 50 കിലോമീറ്ററുമായി വേഗത നിജപ്പെടുത്തിയിരിക്കുന്നു. 5. സ്കൂൾ വാഹനം ഓടിക്കുന്ന ഡ്രൈവർക്ക് കുറഞ്ഞത് പത്തു വർഷത്തെയെങ്കിലും ഡ്രൈവിംഗ് പരിചയം…

    Read More »
  • NEWS

    ബസിൽ വച്ച് ശല്യം ചെയ്ത ആളെ റോഡിലേക്ക് വലിച്ചിറക്കി ചവിട്ടിക്കൂട്ടി യുവതി

    കല്‍പ്പറ്റ: ബസില്‍ വെച്ച്‌ ശല്യം ചെയ്തയാളെ കൈകാര്യം ചെയ്ത് യുവതി. പനമരം കാപ്പൂഞ്ചാല്‍ സ്വദേശി സന്ധ്യയാണ് മദ്യപിച്ച്‌ ശല്യം ചെയ്തയാളെ ബസിൽ നിന്നും റോഡിലേക്ക് വലിച്ചിറക്കി കൈകാര്യം ചെയ്തത്. ‘ഇനി ഒരു പെണ്ണിന് നേരെയും നിന്റെ കൈ ഉയരരുത്, ഒരു പെണ്ണിനോടും ഇങ്ങനെ നീ ഇനി പറയരുത്’ എന്ന് ശബ്ദമുയര്‍ത്തി ശല്യം ചെയ്ത അയാളെ ചവിട്ടുന്ന സന്ധ്യയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. കല്‍പ്പറ്റ – മാനന്തവാടി റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസില്‍ വെച്ചായിരുന്നു സന്ധ്യയ്ക്ക് ദുരനുഭവം ഉണ്ടായത്.

    Read More »
  • NEWS

    തിരുവനന്തപുരത്ത് കെ.എസ്.ആർ.ടി.സി.ഡിപ്പോ എൻജിനീയർ തൂങ്ങിമരിച്ച നിലയിൽ 

    തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.പാപ്പനംകോട് ഡിപ്പോയിലെ ഡിപ്പോ എൻജിനീയറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മനോജ് എന്നയാളാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെയാണ് ഡിപ്പോയിൽ ഇദ്ദേഹം താമസിച്ചിരുന്ന മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂർ ഡിപ്പോ എൻജിനീയറായിരുന്ന മനോജിനെ കുറച്ചുദിവസങ്ങൾക്കു മുൻപാണ് തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റിയത്.അച്ചടക്ക നടപടിയുടെ ഭാഗമായായിരുന്നു ഈ സ്ഥലംമാറ്റം. ഒരാഴ്ച മുൻപാണ് ഇദ്ദേഹം ഇവിടെയെത്തി ചുമതല ഏറ്റെടുത്തത്. പുതിയ വീടിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് മനോജ് വായ്പ ആവശ്യങ്ങൾക്കായി ബാങ്കിൽ ചെന്നപ്പോൾ കെ.എസ്.ആർ.ടി.സി. ജീവനക്കാരൻ ആയതിനാൽ വായ്പ തരാനാകില്ലെന്ന് ബാങ്കിൽനിന്ന് പറഞ്ഞിരുന്നെന്ന് മനോജിന്റെ സഹപ്രവർത്തകർ ഉൾപ്പെടെയുള്ളവർ പറയുന്നുണ്ട്.ബാങ്കിന്റെ ഈ നിലപാടിൽ മനോജിന് വിഷമം ഉണ്ടായിരുന്നെന്നും സഹപ്രവർത്തകർ കൂട്ടിച്ചേർത്തു.അതേസമയം, ഇതാണോ ആത്മഹത്യയ്ക്ക് കാരണമെന്ന് സ്ഥിരീകരിച്ചിട്ടില്ല.മലപ്പുറം സ്വദേശിയാണ്.

    Read More »
Back to top button
error: