NEWS

പന്തളത്ത് മധ്യവയസ്കനെ വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടു

പന്തളം: പെരുമ്പുളിക്കൽ മധ്യവയസ്കനെ വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടു.
മന്നംനഗർ ശ്രീനിലത്തിൽ എൻ.ശ്രീകുമാർ (52) ആണ് മരിച്ചത്.
 വീടിനകത്ത് മുറിയിൽ മരിച്ച നിലയിൽ തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. ഭാര്യയും മക്കളും രണ്ട് ദിവസമായി വീട്ടിൽ ഇല്ലായിരുന്നു. തിങ്കളാഴ്ച രാവിലെ 9 മണിയോടെ ഭാര്യയും മക്കളും വീട്ടിൽ എത്തിയപ്പോൾ കതക് പൂട്ടിയ നിലയിലായിരുന്നു.തുടർന്ന് ജനലിൻ്റെ ചില്ല് പൊട്ടിച്ചു നോക്കിയപ്പോഴാണ് മുറിയിൽ മൃതദേഹം കണ്ടത്.
 പത്തനംതിട്ട  എം.എ. സി.റ്റിയിൽ അക്കൗണ്ട്സ് ക്ലർക്ക് ആണ് മരിച്ച ശ്രീകുമാർ.മൈനാഗപ്പള്ളി അന്നപൂർണേശ്വരി ക്ഷേത്രം സെക്രട്ടറിയുമായിരുന്നു.പത്തനംതിട്ടയിൽ നിന്നും ഡോഗ് സ്ക്വാഡും ഫോറൻസ്സിക്ക് വിദഗ്ദരും എത്തി പരിശോധന നടത്തി.പന്തളം എസ് എച്ച് ഒ എസ്.ശ്രീകുമാറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവ സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു.

Back to top button
error: