NEWS

കഞ്ചാവുമായി രണ്ടു ഡോക്ടർമാർ പിടിയിൽ

കൊട്ടാരക്കര: കാറില്‍ കഞ്ചാവുമായി പോവുകയായിരുന്ന രണ്ടു ഡോക്ടർമാരെ പോലീസ് അറസ്റ്റ് ചെയ്തു.കണ്ണൂ‌ര്‍ ശ്രീശാസ്ത അത്തിയടം കാര്‍ത്തിക ഹൗസില്‍ ഡോ. സുഭാശിഷ് ദാമോദരന്‍ (30), സുഹൃത്ത് തിരുവനന്തപുരം സ്വദേശി മിഥുന്‍ (30) എന്നിവരെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്.

വാഹന പരിശോധനയ്ക്കിടെയാണ് 110 ഗ്രാം കഞ്ചാവ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.കൊല്ലത്ത് പോയശേഷം തിരികെ കൊട്ടാരക്കരയിലെത്തിയപ്പോഴാണ് പൊലീസ് കാര്‍ പരിശോധിച്ചത്.രണ്ടുപേരും സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്നവരാണെന്ന് പൊലീസ് വ്യക്തമാക്കി. 

Back to top button
error: