KeralaNEWS

ഓ​ഫ് റോ​ഡ് റെ​യ്സ് കേ​സി​ൽ ന​ട​ൻ ജോ​ജു ജോ​ർ​ജ് പി​ഴ അ​ട​ച്ചു

ഓ​ഫ് റോ​ഡ് റെ​യ്സ് കേ​സി​ൽ ന​ട​ൻ ജോ​ജു ജോ​ർ​ജ് പി​ഴ അ​ട​ച്ചു. 5,000 രൂ​പ​യാ​ണ് പി​ഴ​യാ​യി അ​ട​ച്ച​ത്. മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പാ​ണ് പി​ഴ​യി​ട്ട​ത്. അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ വാ​ഹ​നം ഓ​ടി​ച്ച​തി​നും അ​നു​മ​തി ഇ​ല്ലാ​തെ ന​ട​ത്തി​യ റെ​യ്‌​സി​ൽ പ​ങ്കെ​ടു​ത്ത​തി​നും ആ​ണ് പി​ഴ.

 

Signature-ad

ജോ​ജു ജോ​ർ​ജ് നേ​ര​ത്തെ ഈ ​കേ​സി​ൽ ഇ​ടു​ക്കി ആ​ർ​ടി​ഒ​യ്ക്കു മു​ന്നി​ൽ നേ​രി​ട്ട് ഹാ​ജ​രാ​യി​രു​ന്നു. അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ വാ​ഹ​നം ഓ​ടി​ച്ച​തി​ന് ലൈ​സ​ൻ​സ് റ​ദ്ദാ​ക്കാ​തി​രി​ക്കാ​ൻ കാ​ര​ണ​മു​ണ്ടെ​ങ്കി​ൽ ബോ​ധി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​ർ​ടി​ഒ ജോ​ജു​വി​ന് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു.

 

അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് റേ​സ് സം​ഘ​ടി​പ്പി​ച്ച​തെ​ന്ന് അ​റി​യാ​തെ​യാ​ണ് പ​ങ്കെ​ടു​ത്ത​തെ​ന്നും എ​സ്റ്റേ​റ്റി​നു​ള്ളി​ൽ ആ​യ​തി​നാ​ൽ മ​റ്റാ​ർ​ക്കും അ​പ​ക​ടം ഉ​ണ്ടാ​കു​ന്ന ത​ര​ത്തി​ൽ അ​ല്ല വാ​ഹ​നം ഓ​ടി​ച്ച​തെ​ന്നു​മാ​ണ് ജോ​ജു മൊ​ഴി ന​ൽ​കി​യ​ത്.

 

മൊ​ഴി പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് ജോ​ജു​വി​ന് പി​ഴ ഈ​ടാ​ക്കി ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്കാ​ൻ മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് തീ​രു​മാ​നി​ച്ച​ത്.

Back to top button
error: