Month: May 2022

  • ഭക്ഷ്യ വിഷബാധയേറ്റു വിദ്യാര്‍ഥിനി മരിച്ച സംഭവം: രണ്ടുപേർ കസ്റ്റഡിയിൽ

    കാസർകോട്: ചെറുവത്തൂരിൽ ഷവര്‍മ കഴിച്ചു ഭക്ഷ്യ വിഷബാധയേറ്റു വിദ്യാര്‍ഥിനി മരിച്ച സംഭവത്തിൽ രണ്ടു പേർ ചന്തേര പൊലീസ് കസ്റ്റഡിയിൽ. ഷവർമ ഉണ്ടാക്കുന്ന നേപ്പാൾ സ്വദേശി സന്ദേശ് റായ്, സ്ഥാപനം നടത്തിപ്പുകാരൻ ഉള്ളാളിലെ അനസ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കടയുടമ വിദേശത്താണെന്നു പൊലീസ് പറഞ്ഞു. പ്രതികൾക്കെതിരെ മനപൂർവമല്ലാത്ത നരഹത്യാകുറ്റം ചുമത്തും. അതേസമയം, വിദ്യാർഥിനി മരിക്കുകയും നിരവധി പേര്‍ക്കു അസുഖം ബാധിച്ചതുമായ സംഭവത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ക്കു ആരോഗ്യ മന്ത്രി വീണാ ജോർജ് നിര്‍ദേശം നല്‍കി. കണ്ണൂര്‍ കരിവെള്ളൂരിലെ പരേതനായ ചന്ത്രോത്ത് നാരായണന്റെയും ഇ.വി.പ്രസന്നയുടെയും ഏക മകൾ ദേവനന്ദ (16) ആണു ഷവര്‍മ കഴിച്ചു ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്നു മരിച്ചത്.

    Read More »
  • NEWS

    ഒഡേസയിൽ റഷ്യൻ ആക്രമണം വീണ്ടു; യുഎസ് ജനപ്രതിനിധികൾ യുക്രെയ്നിൽ

    കീവ്: റഷ്യയ്ക്കെതിരെ ചെറുത്തുനിൽപിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുഎസ് ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസിയും സംഘവും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയെ സന്ദർശിച്ചു. മരിയുപോളിലെ സ്റ്റീൽ പ്ലാന്റിൽനിന്ന് ജനങ്ങളെ ഒഴിപ്പിക്കാനായി ഐക്യരാഷ്ട്ര സംഘടന മുൻകയ്യെടുത്തുള്ള രക്ഷാദൗത്യം പുരോഗമിക്കുന്നു. അമേരിക്ക അടിയുറച്ച് യുക്രെയ്നിനൊപ്പമുണ്ടെന്ന സന്ദേശം ലോകത്തിനു നൽകാനായിരുന്നു യാത്രയെന്ന് കീവിൽനിന്നു മടങ്ങി പോളണ്ടിലെത്തിയ ശേഷം പെലോസി പറഞ്ഞു. യുക്രെയ്നിന് 1360 കോടി ഡോളറിന്റെ സൈനികസഹായം കൂടി ലഭ്യമാക്കാനുള്ള പുതിയ ബിൽ തയാറായിക്കഴിഞ്ഞെന്നും  അറിയിച്ചു. ഡമോക്രാറ്റ് പാർട്ടിക്കാരായ ജനപ്രതിനിധി സംഘം ശനി വൈകിട്ട് 3 മണിക്കൂർ കീവ് സന്ദർശിക്കുന്നുണ്ടെന്ന കാര്യം മുൻകൂട്ടി പരസ്യമാക്കിയിരുന്നില്ല. റഷ്യൻ ആക്രമണം തുടങ്ങിയ ശേഷം ഇതുവരെ യുക്രെയ്ൻ സന്ദർശിച്ച യുഎസ് നേതാക്കളിൽ പ്രായം കൊണ്ടും പദവി കൊണ്ടും പെലോസി(82) യാണു മുന്നിൽ. യുഎസ് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും ശേഷം അധികാരശ്രേണിയിൽ മൂന്നാം സ്ഥാനം ജനപ്രതിനിധി സഭാ സ്പീക്കർക്കാണ്. യുക്രെയ്നിനു വേണ്ടി മികച്ച സംഭാവനകൾ നൽകുന്ന വനിതകൾക്കായുള്ള പ്രിൻസസ് ഓൾഗ മെ‍ഡൽ…

    Read More »
  • India

    പാക്കിസ്ഥാനിൽ പഠിക്കാൻ പോയി ഭീകരരായി മടങ്ങിയ 17 പേർ കൊല്ലപ്പെട്ടു

    ശ്രീനഗർ: സാധുവായ യാത്രാരേഖകളും വീസയുമായി പാക്കിസ്ഥാനിലേക്കു പോയി പഠനം നടത്തുകയും മറ്റും ചെയ്തിരുന്ന 17 കശ്മീരി യുവാക്കൾ തീവ്രവാദികളായി ഇന്ത്യയിലേക്കു നുഴഞ്ഞുകയറുന്നതിനിടെ സുരക്ഷാസേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. ഭീകരരെ റിക്രൂട്ട് ചെയ്യാൻ പാക്ക് ചാരസംഘടനയായ ഐഎസ്ഐയുടെ പുതിയ മാർഗമാണിതെന്നും യുവാക്കൾ കരുതിയിരിക്കണമെന്നും മുന്നറിയിപ്പു നൽകി. ഇന്ത്യയിൽ നിന്നുള്ളവർ പാക്കിസ്ഥാനിൽ പഠനം നടത്തുന്നതു നിരുത്സാഹപ്പെടുത്തി യുജിസിയും എഐസിടിഇയും ഈയിടെ മാർഗനിർദേശം നൽകിയത് ഇതിനെ തുടർന്നാണ്. 2015 മുതലാണ് ഐഎസ്ഐ ഈ മാർഗം പിന്തുടരുന്നതെന്ന് അധികൃതർ അറിയിച്ചു. കൊല്ലപ്പെട്ട നുഴഞ്ഞുകയറ്റക്കാരിൽ പലരും പാക്കിസ്ഥാനിൽ പഠനം നടത്തുന്ന കശ്മീരി യുവാക്കളാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായും അവർ പറഞ്ഞു. വിശ്വാസ്യതയ്ക്ക് പാക്കിസ്ഥാനിലെ ഹുറിയത് ഓഫിസ് നടത്തുന്ന ദേശീയ അഭിരുചി പരീക്ഷയിലൂടെയാണ് വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതേസമയം, കുൽഗാം, ശ്രീനഗർ ജില്ലകളിൽ നിന്നായി ഇത്തരം രണ്ട് ലഷ്കറെ തയിബ ഭീകരരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ പക്കൽ നിന്ന് ആയുധങ്ങളും സ്ഫോടകവസ്തുക്കളും പിടികൂടിയിട്ടുണ്ട്. ഈ വർഷം ഇതുവരെ 62…

    Read More »
  • Crime

    രഹസ്യബന്ധം അറിഞ്ഞു,ജോലിയില്‍നിന്ന് പുറത്താക്കി;സ്ത്രീയെയും കാമുകനെയും മര്‍ദിച്ച് കൊള്ളയടിച്ചത് ബന്ധു

    രാജ്‌കോട്ട്: സ്ത്രീയെയും കാമുകനെയും മര്‍ദിച്ചവശരാക്കി ആഭരണങ്ങളടക്കം കൊള്ളയടിച്ച കേസില്‍ ബന്ധു ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍. ഗുജറാത്തിലെ രാജ്‌കോട്ട് സ്വദേശികളായ വിജയ് മൊഹാനിയ, കൂട്ടാളികളായ അരവിന്ദ് ഹാഥില, ലക്ഷ്മണ്‍ ഭുരിയ, മെഹുല്‍ ഭുരിയ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രാജ്‌കോട്ടിലെ സനോസര ഗ്രാമത്തില്‍ താമസിക്കുന്ന കാന്ത എന്ന സ്ത്രീയെയും ഇവരുടെ കാമുകനായ വിര്‍ജിയെയുമാണ് അക്രമിസംഘം മര്‍ദിച്ചത്. ശേഷം ഇവരുടെ കൈവശമുണ്ടായിരുന്ന ആഭരണങ്ങളും പണവും സംഘം മോഷ്ടിക്കുകയായിരുന്നു. കാന്തയുടെ ബന്ധുവായ വിജയ് മൊഹാനിയയാണ് ആക്രമണവും കവര്‍ച്ചയും ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു. കാന്തയും ഭിന്നശേഷിക്കാരനായ ഭര്‍ത്താവ് സോമയും വര്‍ഷങ്ങളായി രാജ്‌കോട്ടിലെ സനോസര ഗ്രാമത്തിലാണ് താമസം. ഏതാനുംവര്‍ഷം മുമ്പ് ഇരുവരും പത്ത് ഏക്കര്‍ ഭൂമി പാട്ടത്തിനെടുത്ത് കൃഷി ആരംഭിച്ചു. കൃഷിയില്‍ സഹായത്തിനായാണ് കാന്ത വിജയ് മൊഹാനിയെ വിളിച്ചുവരുത്തിയത്. തുടര്‍ന്ന് വിജയ് മൊഹാനി ഗ്രാമത്തിലെത്തി താമസം ആരംഭിച്ചു. ഇതിനിടെയാണ് ബന്ധുവായ കാന്തയ്ക്ക് വിര്‍ജി എന്നയാളുമായി രഹസ്യബന്ധമുണ്ടെന്ന് വിജയ് മനസിലാക്കിയത്. ഇതോടെ ബന്ധത്തില്‍നിന്ന് പിന്മാറണമെന്ന് യുവാവ് ബന്ധുവിനോട് ആവശ്യപ്പെട്ടു.…

    Read More »
  • NEWS

    യുക്രൈനിലെ എയര്‍ഫീല്‍ഡും അമേരിക്ക നല്‍കിയ ആയുധങ്ങളും തകര്‍ത്തതായി റഷ്യ

    മോസ്‌കോ: യുക്രൈന് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും നല്‍കിയ നിരവധി ആയുധങ്ങളും ഒഡേസയിലെ സൈനിക എയര്‍ഫീല്‍ഡിലെ റണ്‍വേയും തകര്‍ത്തതായി റഷ്യ. മിസൈല്‍ ആക്രമണത്തിലാണ് പുതുതായി നിര്‍മ്മിച്ച റണ്‍വേയും ആയുധങ്ങളും തകര്‍ത്തതെന്ന് റഷ്യ അവകാശപ്പെട്ടതായി റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. അതിനിടെ യുക്രൈന്റെ രണ്ട് Su-24m ബോംബര്‍ വിമാനങ്ങള്‍ വെടിവെച്ചിട്ടുവെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയം അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. റഷ്യന്‍ നിയന്ത്രണത്തിലായ യുക്രൈനിലെ മരിയോപോള്‍ നഗരത്തിലെ സ്റ്റീല്‍ പ്ലാന്റില്‍ അഭയംപ്രാപിച്ച സ്ത്രീകളെയും കുട്ടികളെയും അവിടെനിന്ന് ഒഴിപ്പിക്കാനുള്ള ശ്രമം പുരോഗമിക്കുന്നതിനിടെയാണ് വീണ്ടും മിസൈല്‍ ആക്രമണം. യുക്രൈന്റെ തെക്കന്‍ തീരപ്രദേശങ്ങളില്‍നിന്നും കിഴക്കന്‍ മേഖലയിലെ വ്യാവസായിക മേഖലകളില്‍നിന്നും കൂടുതല്‍ സാധാരണക്കാര്‍ പലായനം ചെയ്തു തുടങ്ങിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. റഷ്യന്‍ വ്യോമാക്രമണവും ഷെല്ലിങ്ങും ശക്തമായതോടെയാണിത്. അതിനിടെ മരിയോപോള്‍ നഗരത്തില്‍ നിരവധിപേര്‍ ഇപ്പോള്‍ ആവശ്യത്തിന് ഭക്ഷണമോ, ശുദ്ധജലമോ, മരുന്നുകളോ ഇല്ലാതെ കുടുങ്ങിക്കിടക്കുകയാണെന്ന് എ.പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. ആയിരത്തോളം സാധാരണക്കാരെയും 2000ത്തോളം വരുന്ന യുക്രൈന്‍ സൈനികരെയും മരിയോപോളിലെ സ്റ്റില്‍ പ്ലാന്റില്‍നിന്ന് ഒഴിപ്പിക്കാനുള്ള…

    Read More »
  • NEWS

    അടിച്ച ആണികൾ തിരികെ ഊരിയെടുക്കാൻ കഴിയും; അത് സൃഷ്ടിച്ച പാടുകളോ…?

    ഒരിക്കൽ തന്റെ മകന്റെ മുൻകോപം മൂലമുള്ള പ്രവൃത്തികൾ അതിരു കടക്കുന്നുവെന്ന് തോന്നിയപ്പോൾ അവന്റെ കൈയിൽ ഒരു ചുറ്റികയും കുറേ ആണികളും നൽകി കൊണ്ട് അവന്റെ അച്ഛൻ അവനോട് പറഞ്ഞു. “ഇനി നിനക്ക് ഓരോ തവണ ദേഷ്യം വരുമ്പോഴും മുറ്റത്തെ ചുറ്റുമതിലിൽ ഈ ചുറ്റിക കൊണ്ട് ഓരോ ആണി അടിച്ചു  കയറ്റുക. അപ്രകാരം നിന്റെ മുൻ കോപം നിയന്ത്രിക്കാൻ ശ്രമിക്കുക” . തിരക്കേറിയ തന്റെ ആദ്യ ദിനത്തിൽ അവൻ 16 ആണികളാണ് മതിലിൽ തറച്ചു കയറ്റിയത്. പക്ഷെ, ക്രമേണ തന്റെ തെറ്റ് തിരിച്ചറിയുക വഴി ദേഷ്യം നിയന്ത്രിക്കാനും ആണികളുടെ എണ്ണം കുറച്ചു കൊണ്ടുവരുവാനും അവന് കഴിഞ്ഞു. ഒരാണി പോലും തറയ്ക്കാതെ കടന്നു പോയ ഒരു ദിവസത്തിനുശേഷം അവൻ അച്ഛനടുത്തെത്തി.  “അച്ഛാ ഞാൻ വിജയിച്ചു”.  അയാൾ മറുപടി പറഞ്ഞു. “തീർന്നില്ല ഇനി നീ ആണി തറയ്ക്കാത്ത ഓരോ ദിവസവും മുമ്പ്  തറച്ചു കയറ്റിയ ഓരോ ആണി വീതം മതിലിൽ നിന്ന് ഊരിയെടുക്കുക”. 56ാമത്തെ ദിവസം…

    Read More »
  • NEWS

    നാടന്‍ തോക്കുമായി കാടുകയറി മറയൂരില്‍ ഒരു ഗ്രാമം തന്നെയുണ്ടാക്കിയ ‘ശിക്കാരി കുട്ടിയമ്മ’

    കോട്ടയം പാലാ ഇടമറ്റത്തുള്ള വട്ടവയലിൽ തൊമ്മന്റെ ഏഴുമക്കളിലെ ഏക പെൺതരിയായി 1932 ൽ ജനിച്ച ത്രേസ്യാ എന്ന ശിക്കാരി കുട്ടിയമ്മയും പിതാവ് തൊമ്മനും സഹോദരങ്ങളായ വക്കച്ചനും പാപ്പച്ചനുമൊപ്പം കടുത്ത ദാരിദ്രത്തെ തുടര്‍ന്ന് 1963 ൽ മറയൂരിലേക്ക് കുടിയേറുന്നത്.ചിന്നാര്‍ മേഖലയിലെ വനങ്ങളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ചുരുളിപ്പെട്ടിയില്‍ 20 ഏക്കര്‍ സ്ഥലം വാങ്ങിയായിരുന്നു തൊമ്മനും കുടുംബവും താമസം തുടങ്ങിയത്. റെയ്ച്ചൂരിലെ സെന്റ് മേരീസ് കോൺവെന്റ് സ്കൂളിൽ ഇംഗ്ലീഷ് മീഡിയത്തിൽ 11 ആം ക്ലാസ് വരെ പോയശേഷം സാമ്പത്തിക പ്രതിസന്ധി മൂലം പഠനം ഉപേക്ഷിച്ച ത്രേസ്യാ കന്യാസ്ത്രീയാവാന്‍ റെയ്ച്ചൂരിലേക്ക് വീണ്ടും പഠിക്കുവാന്‍ പോയി. അതിനിടയിലാണ് സഹോദരന്‍ പാപ്പച്ചനെ കാട്ടുപോത്ത് ആക്രമിക്കുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പണമടയ്ക്കാന്‍ കഴിയാതെ വന്നതോടെ പാപ്പച്ചനെ ആശുപത്രി അധികൃതര്‍ ചികിത്സിക്കാൻ വിസമ്മതിച്ചു. പണം ഇല്ലെങ്കില്‍ വേട്ടയാടി കാട്ടുമൃഗങ്ങളുടെ ഇറച്ചികൊണ്ടുവന്നാല്‍ മതിയെന്നായിരുന്നു ആശുപത്രി അധികൃതരുടെ ആവശ്യം.സഹോദരന്റെ ജീവന്‍ രക്ഷിക്കാന്‍ ഇളയ സഹോദരന്‍ ടോമിച്ചനെയും കൂട്ടി ഒരു നാടന്‍ തോക്കുമായി കുട്ടിയമ്മ അന്ന്‌ ആദ്യമായി വേട്ടയാടാന്‍ കാടുകയറി.…

    Read More »
  • NEWS

    എഴുത്തിന്റെ വഴിയും അക്ഷരങ്ങളുടെ കണ്ടുപിടുത്തവും

    പണ്ട് പണ്ട് മനുഷ്യർക്കൊന്നും എഴുത്ത് വശമുണ്ടായിരുന്നില്ല.എന്നല്ല, അക്ഷരങ്ങൾ പോലും കണ്ടുപിടിച്ചിട്ടില്ലായിരുന്നു.ആധുനിക മനുഷ്യനെ സൃഷ്ടിച്ചതിൽ പ്രധാനപങ്ക് അക്ഷരങ്ങൾക്കാണ്. അതുകൊണ്ടാണല്ലോ എഴുത്തിനിരുത്തൽ വലിയ ആഘോഷമായി മാറിയത്.അക്ഷരം മുനഷ്യന്റെ ഏറ്റവും വലിയ ആയുധമാണ്. എങ്ങനെയാണ് മനുഷ്യൻ എഴുതാനുള്ള സൂത്രവും അക്ഷരങ്ങളും കണ്ടുപിടിച്ചത് എന്നറിയുന്നത് രസകരമാണ്. ത്യാഗപൂർണമായ വഴികളിലൂടെ സഞ്ചരിച്ചാണ് മനുഷ്യർ എഴുത്തിലെത്തിയത്. അതിനെക്കുറിച്ച് കൂടുതൽ അറിയാം. എഴുതപ്പെട്ട ചരിത്രം തുടങ്ങുന്നതിന് മുമ്പ് മനുഷ്യന്റെ ആശയവിനിമയം എങ്ങനെയായിരുന്നു? ഒന്നുറക്കെ പറയുക അല്ലെങ്കിൽ വിളിച്ച് കൂവുക. തങ്ങളുടെ ശബ്ദമെത്താത്തിടത്തേക്ക് വാദ്യങ്ങൾ മുഴക്കിയും ആകാശത്തേക്ക് പുകയുയർത്തിയും അക്കാലത്തെ മനുഷ്യൻ ആശയവിനിമയം നടത്തി. എന്നിട്ടും വിചാരിച്ചപോലെ ആശയങ്ങൾ കൈമാറാനാവാതെ വന്നപ്പോൾ അവർ വിപ്ലവകരമായ ഒരു കണ്ടെത്തൽ നടത്തി.അതാണ് എഴുത്ത്. വരയായിരുന്നു എഴുത്തിന്റെ മുൻഗാമി. മനസ്സിൽ ഉദ്ദേശിച്ചത് വരകളായി. പിന്നെ ചിത്രങ്ങളായി. കളിമണ്ണിലും ഗുഹാഭിത്തിയിലുമൊക്കെ ചരിത്രാതീത കാലത്ത് മനുഷ്യർ കോറിയിട്ടു. എല്ലും കമ്പുമൊക്കെ ഉപയോഗിച്ചാണ് അവർ രൂപങ്ങൾ വരച്ചത്. ഇതിൽനിന്നാണ് ലിപിയുടെ ആരംഭം. പഴയ നാഗരികതയുടെ ചരിത്രം പരിശോധിച്ചാൽ മിക്കവാറും എല്ലാ ഭാഷയിലെയും…

    Read More »
  • NEWS

    ആൻഡ്രോയിഡ് ഫോണിൽ കൂടുതൽ ബാറ്ററി ലൈഫ് ലഭിക്കാനുള്ള 10 വഴികൾ

    സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന എല്ലാവരുടെയും പ്രശ്നമാണ് പെട്ടെന്ന് ബാറ്ററി ചാർജ് തീർന്ന് പോകുന്നത്.കൂടുതൽ കരുത്തുള്ള ബാറ്ററികളുമായി സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങിയെങ്കിലും അവയൊന്നും ഉപയോക്താക്കളെ പൂർണമായി തൃപ്തിപ്പെടുത്താറില്ല. പവർ ബാങ്കുകൾ അടക്കമുള്ള ബദൽ സംവിധാനങ്ങൾ ഉപയോഗിക്കാൻ പലപ്പോഴും പ്രായോഗിക ബുദ്ധിമുട്ടുകളുമുണ്ട്.നിങ്ങളുടെ സ്മാർട്ട്ഫോൺ ബാറ്ററി കൂടുതൽ സമയം ചാർജ് നിൽക്കാനായി ചില കാര്യങ്ങൾ ചെയ്താൽ മതി. എളുപ്പത്തിൽ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന ബാറ്ററിയുടെ അളവ് കുറയ്ക്കാനുള്ള 10 മാർഗ്ഗങ്ങൾ പരിശോധിക്കാം. ബ്രൈറ്റ്നസ് കുറയ്ക്കുക, സ്ലീപ്പ് മോഡ് ഓൺ ചെയ്യുക സ്‌ക്രീനുള്ള ഏത് ഡിവൈസിലും ബാറ്ററി ലാഭിക്കാനുള്ള ഒരു വഴിയാണ് ഇത്. സ്‌ക്രീനിന്റെ ബ്രൈറ്റ്നസ് 50 ശതമാനമോ അതിൽ താഴെയോ നിലനിർത്തുക. നിങ്ങളുടെ ആൻഡ്രോയിഡ് ഫോൺ ബാറ്ററി കൂടുതൽ സമയം നിലനിൽക്കാൻ ഇത് സഹായിക്കും. പവർ ഹോഗ് കണ്ടെത്തുക മിനിമൈസ് ചെയ്തെങ്കിലും ക്ലോസ് ചെയ്യാത്ത അപ്ലിക്കേഷനുകൾ‌ എല്ലാവരുടെയും ഫോണിൽ കാണും. ബാഗ്രൌണ്ടിൽ പ്രവർത്തിക്കുന്ന ഇത്തരം ആപ്പുകൾ ചാർജ്ജ് ധാരാളം ഉപയോഗിക്കും. ആൻഡ്രോയിഡിന് ഒരു ഇൻബിൾഡ് ബാറ്ററി മോണിറ്റർ ഉണ്ട്. ഇതിലൂടെ…

    Read More »
  • NEWS

    കാമം പൂക്കുന്ന ഗ്രാമങ്ങൾ

    ആത്മാവും, അഭിമാനവും പണയപ്പെടുത്തണം വിശപ്പകറ്റാൻ. മാംസദാഹികൾക്ക് കടന്ന് ചെല്ലാം. കാത്തിരിപ്പുണ്ട് കയറ്റ്‌ കട്ടിലുകൾ.ചായം തേച്ച മുഖങ്ങൾക്ക് മകളുടെയോ, ചെറുമകളുടെയോ പ്രായമേവരൂ. ആ പുഞ്ചിരികളിൽ ഗതികേട് കാണാം.പക്ഷെ നോക്കരുത് ആവശ്യം കഴിഞ്ഞാൽ തിരിഞ്ഞു പോലും നോക്കാതെ നടന്നു മറഞ്ഞേക്കണം. മുംബൈയിലെ കാമാത്തിപുരയോ ദില്ലിയിലെ ജിബി റോഡോ കൊൽക്കത്തയിലെ സോനാഗച്ചിയോ ബിഹാറിലെ ചതുർഭുജ് സ്ഥാനോ പൂനെയിലെ ബുധ്വാർ പേട്ടോ പോലുള്ള ചുവന്ന തെരുവുകളുടെ കഥയല്ലിത്.സമൂഹം പാരമ്പര്യ വിധിപ്രകാരം വേശ്യാവൃത്തി ചാർത്തിക്കൊടുത്ത ചില ഇന്ത്യൻ ഗ്രാമങ്ങളുടേതാണ് ഈ കഥ. പുരാതനകാല ഇന്ത്യയില്‍ രാജകീയമായ സ്ഥാനം വഹിച്ചിരുന്നവരാണ് ലൈംഗിക തൊഴിലാളികള്‍.അന്ന് തൊഴില്‍ എന്നതിനുപരി ഒരു ജാതീയമായ കര്‍ത്തവ്വ്യം കൂടിയായിരുന്നു അവര്‍ക്കത്.അതുവഴി മോശമല്ലാത്ത വരുമാനവും അംഗീകാരവും അവര്‍ക്ക് ലഭിച്ചുപോന്നു. എന്നാൽ കാലങ്ങള്‍ ഏറെ കഴിഞ്ഞിട്ടും രാജ്യവാഴ്ച്ചകള്‍ അവസാനിച്ചിട്ടും ഇന്ത്യയില്‍ ഇപ്പോഴും ഈ ലൈംഗിക തൊഴില്‍ പാരമ്പര്യംപോലെ പിന്തുടര്‍ന്നുവരുന്ന സമൂഹങ്ങൾ ഏറെയുണ്ട്.രാജകീയമായ ജീവിതാവസ്ഥകളില്‍ നിന്നും ദാരിദ്ര്യത്തിന്റേയും കഷ്ടപ്പാടുകളുടേയും രക്ഷപ്പെടാനാവാത്ത വിധം അതിധാരുണമായ അവസ്ഥയിലേക്ക് എത്തിപ്പെട്ടു എന്നത് മാത്രമാണ് അവരുടെ ജീവിതത്തിന് ഇക്കാലമത്രയും ഉണ്ടായിട്ടുള്ള മാറ്റവും.അത്തരത്തിലുള്ള…

    Read More »
Back to top button
error: