Month: May 2022

  • NEWS

    ഇന്ന് സന്തോഷ് ട്രോഫി ഫൈനൽ

    സന്തോഷ് ട്രോഫി ഫൈനലിൽ ഇന്ന് കേരളം ബംഗാളിനെ നേരിടും.വൈകിട്ട് എട്ടുമണിക്ക് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം. 1973-ൽ ആയിരുന്നു കേരളം ആദ്യം സന്തോഷ് ട്രോഫി ടൂർണമെന്റിൽ ജേതാക്കളാകുന്നത്.അതിനു ശേഷം കേരളത്തിലേക്ക് ഒരു കിരീടം എത്തുന്നത് 1990-ൽ. 1990-ലാണ് ആദ്യമായി ഒരു കേരള ക്ളബ്ബ്- കേരള പൊലീസ്- ഇന്ത്യൻ ക്ളബ്ബ് ചാംപ്യൻഷിപ്പായ ഫെഡറേഷൻ കപ്പ് ജയിക്കുന്നത്.ഐഎം വിജയന് അന്ന് 21 വയസ്സ്.പരിശീലകൻ ചാലക്കുടിക്കാരൻ ചാത്തുണ്ണി. ഫൈനലിൽ എതിരാളികൾ പോർട്ടുഗീസ് പാരമ്പര്യമുള്ള സാൽഗോക്കർ ഗോവ. സമർത്ഥനായ ബ്രൂണോ കൂടീനോ മുൻനിര നയിക്കുന്നു. ഗോവൻ ടീമിനെ രണ്ടു ഗോളിന് തോൽപ്പിച്ച് കേരള പൊലീസ് പുതിയ ചരിത്രമെഴുതി. ഒരു ഡിപ്പാർട്ട്‌മെന്റ് ടീം നേടിയ വിജയം സംസ്ഥാനം മുഴുവൻ ഏറ്റെടുത്തു. കളികഴിഞ്ഞുള്ള മേളപ്പെരുക്കത്തിൽ തൃശ്ശൂർ റൗണ്ടിൽ ജനം നിറഞ്ഞൊഴുകി. വടക്കൻ- തെക്കൻ ഫുട്‌ബോൾ ആരാധകർ നാട്ടുകാരോട് ചേർന്നപ്പോൾ തൃശ്ശൂർ പൂരം പോലെ. ഘോഷയാത്ര നടുവിലാൽ കവലയിൽ എത്തുമ്പോൾ, ഒരു ഫുട്‌ബോൾ പ്രേമി ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പോലീസുകാരനെ കെട്ടിപ്പിടിച്ച് ചുംബിച്ചു.…

    Read More »
  • NEWS

    ഇന്ത്യയുടെ ദേശീയഗാനം എഴുതിയതു രവീന്ദ്രനാഥ ടാഗോർ; ദേശീയ പ്രതിജ്ഞയെഴുതിയത് ആരാണ്?

    ഇന്ത്യയുടെ ദേശീയഗാനം എഴുതിയതു രവീന്ദ്രനാഥ ടാഗോറാണെന്നു ഇന്ത്യയിലെ ഏതു കുട്ടിയ്ക്കും അറിയാം.പക്ഷെ, സ്കൂള്‍മുറ്റത്ത്‌ നമ്മള്‍ ചൊല്ലുന്ന ദേശീയ പ്രതിജ്ഞയെഴുതിയ പൈദിമാരി വെങ്കിട്ട സുബ്ബറാവുവിനെ എത്രപേര്‍ അറിയും…? ‘ഇന്ത്യ(ഭാരതം) എന്റെ രാജ്യമാണ്. എല്ലാ ഇന്ത്യക്കാരും(ഭാരതീയരും) എന്റെ സഹോദരീ സഹോദരന്മാരാണ്. ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു; സമ്പൂർണ്ണവും വൈവിദ്ധ്യപൂർണ്ണവുമായ അതിന്റെ പാരമ്പര്യത്തിൽ ഞാൻ അഭിമാനം കൊള്ളുന്നു. ഞാൻ എന്റെ മാതാപിതാക്കളെയും ഗുരുക്കന്മാരെയും മുതിർന്നവരെയും ബഹുമാനിക്കും. ഞാൻ എന്റെ രാജ്യത്തിന്റെയും എന്റെ നാട്ടുകാരുടെയും ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രയത്നിക്കും. ജയ് ഹിന്ദ്. സ്കൂള്‍മുറ്റത്തേയ്ക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുന്ന ഈ പ്രതിജ്ഞയുടെ കര്‍ത്താവായ വെങ്കിട്ട സുബ്ബറാവുവിനെ കുട്ടികള്‍ക്ക് മാത്രമല്ല, നമ്മുടെ അദ്ധ്യാപകര്‍ക്കും വേണ്ടവിധം അറിയില്ല. 1947നു ശേഷമുള്ള ഇന്ത്യയുടെ ചരിത്രം ഒരു കുടുംബത്തിലേക്ക് ചുരുക്കിയ ചരിത്രകാരന്മാര്‍ ഇദ്ദേഹത്തെ പോലുള്ളവരെ അവഗണിച്ചതാകാം…ഈ പ്രതിജ്ഞഎഴുതിയത് തന്റെ അച്ഛനാണെന്ന് സുബ്ബറാവുവിന്റെ മകന്‍ പി.വി.സുബ്രഹ്മണ്യം അറിയുന്നതുപോലും സുബ്ബറാവുവിന്റെ മരണശേഷമാണ്.. ആഡ്രയിലെ നല്‍ഗോണ്ട ജില്ലയിലെ അന്നപര്‍ത്തിയിലാണ് സുബ്ബറാവു ജനിച്ചത്‌. സര്‍ക്കാര്‍ ജീവനക്കാരനും ഭാഷാപണ്ഡിതനും എഴുത്തുകാരനുമായിരുന്ന…

    Read More »
  • NEWS

    മലയാളി നഴ്‌സ്‌ ഒമാനിൽ വാഹനാപകടത്തിൽ മരണമടഞ്ഞു

    മസ്‌ക്കറ്റ് :  ഒമാനിലെ ഹൈമയിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി നഴ്സ് മരിച്ചു.​ആലപ്പുഴ ചേപ്പാട് സ്വദേശിനി പള്ളിതെക്കേതിൽ  തോമസിന്റെയും മറിയാമ്മ തോമസിന്റെയും മകൾ ഷീബ മേരി തോമസ്സാണ് (33) മരണമടഞ്ഞത്. അൽവുസ്ത ഗവർണറേറ്റിലെ ഹൈമയിൽ ഞായറാഴ്ച പുലർച്ചെയായയിരുന്നു സംഭവം. അവധി ആഘോഷിക്കാനായി ദുബൈയിൽ നിന്ന് സലാലയിലേക്ക് വരുമ്പോഴായിരുന്നു അപകടം. ഏഴുപേരടങ്ങുന്ന രണ്ട്​ കുടുംബങ്ങളായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഹൈമക്ക്​ 50 കിലോമീറ്റർ അകലെ വച്ച്​ മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഏഴ് പേരെ നിസ്​വ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

    Read More »
  • വിജയ്‌ ബാബു രാജ്യത്തെവിടെ ഇറങ്ങിയാലും അറസ്റ്റ്‌ചെയ്യാൻ മുഴുവൻ വിമാനത്താവളങ്ങൾക്കും നിർദേശം

    ബലാത്സംഗ കേസിൽ പ്രതിയായ നടൻ വിജയ്‌ ബാബു രാജ്യത്തെവിടെ ഇറങ്ങിയാലും അറസ്റ്റ്‌ചെയ്യാൻ മുഴുവൻ വിമാനത്താവളങ്ങൾക്കും ജാഗ്രതാ നിർദേശം നൽകി. പ്രതിക്കായി ലുക്ക്‌ഔട്ട്‌ നോട്ടീസ്‌ ഇറക്കിയിരുന്നു.അന്വേഷണവുമായി സഹകരിക്കണമെന്ന്‌ വിജയ്‌ ബാബുവിനോട് ഇ -മെയിൽ വഴിയും വിദേശത്തും നാട്ടിലുമുള്ള സുഹൃത്തുക്കളോടും ആവശ്യപ്പെട്ടിട്ടുണ്ട്‌. ഭാര്യക്ക്‌ നേരിട്ട്‌ നോട്ടീസ്‌ നൽകിയെന്നും സിറ്റി പൊലീസ്‌ കമീഷണർ സി എച്ച്‌ നാഗരാജു വ്യക്തമാക്കി.ചെന്നൈയിൽ എത്തിയെന്ന്‌ വാർത്ത ഉണ്ടായിരുന്നു. എന്നാൽ, അദ്ദേഹം ഇന്ത്യയിൽ എത്തിയിട്ടില്ല. ഹൈക്കോടതിയിലെ മുൻകൂർ ജാമ്യാപേക്ഷ അറസ്‌റ്റിന്‌ തടസമല്ലെന്ന്‌ കമീഷണർ പറഞ്ഞു. സിനിമ മേഖലയിലുള്ളവരും ഹോട്ടൽ ജീവനക്കാരുമടക്കം എട്ടുപേരുടെ മൊഴിയെടുത്തു.ഓഫീസിലെത്തിയ തന്നെ, സമ്മതമില്ലാതെ വിജയ്‌ബാബു ചുംബിക്കാൻ ‌ശ്രമിച്ചെന്ന യുവതിയുടെ വെളിപ്പെടുത്തലിൽ പൊലീസ്‌ അന്വേഷണം ആരംഭിച്ചു. അതിനിടെ വിജയ് ബാബുവിനെ സിനിമാ സംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് അം​ഗത്വത്തിൽ നിന്ന് ഒ‍ഴിവാക്കി. ഇന്ന് ചേർന്ന ഭാരവാഹി യോ​ഗത്തിലാണ് തീരുമാനം. വിജയ് ബാബുവിനെ അമ്മ എക്സിക്യൂട്ടീവ് സ്ഥാനത്ത് നിന്നും മാറ്റി നിർത്തണം എന്ന് ഐസിസി കമ്മിറ്റി ശക്തമായ നിലപാടെടുത്തിരുന്നു.നേരത്തെ ഭാരവാഹി സ്ഥാനത്ത് നിന്ന്…

    Read More »
  • Kerala

    മേരി കോം വാഗ്ദാനം നൽകുന്നു, കേരളത്തിലെ കുട്ടികളെ സൗജന്യമായി പഠിപ്പിക്കാം

        ബോക്‌സിങ്ങ് രംഗത്ത് കേരളത്തിന്റെ പ്രതാപകാലം തിരികെക്കൊണ്ടുവരാൻ തന്റെ എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ച് ബോക്സിങ് താരം മേരികോം. കേരളത്തിൽ നിന്നെത്തുന്ന കുട്ടികൾക്ക് മണിപ്പുരിലെ തന്റെ അക്കാദമിയിൽ സൗജന്യമായി പരിശീലനം നൽകാൻ തയ്യാറാണെന്നും മേരികോം പറഞ്ഞു. കേരള ഗെയിംസിന്റെ ഭാഗമായി ഒളിമ്പിക് അസോസിയേഷൻ സംഘടപ്പിച്ച ആദരവ് ഏറ്റുവാങ്ങാൻ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വന്നപ്പോൾ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. കെ. സി. ലേഖ, ശ്രുതിമോൾ, സ്വപ്ന തുടങ്ങിയ മികച്ച താരങ്ങൾ കേരളത്തിലുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ കുറേക്കാലമായി കേരളത്തിൽനിന്ന് ദേശീയതലത്തിൽ മികവുറ്റ താരങ്ങൾ ഉയർന്നുവരുന്നില്ല. ഇത് നിരാശാജനകമാണ്. ഒളിമ്പിക് മെഡൽ ജേതാക്കളായ രവികുമാർ ദഹിയ, ബജറങ്‌ പുനിയ എന്നിവരും മേരി കോമിനൊപ്പം എത്തിയിരുന്നു. കോവിഡിനു ശേഷം കളിക്കളങ്ങൾ വീണ്ടും സജീവമാകാൻ കേരള ഗെയിംസ് സഹായിക്കുമെന്ന് പത്രസമ്മേളനത്തിൽ പങ്കെടുത്ത ഹോക്കിതാരം പി. ആർ ശ്രീജേഷ് പറഞ്ഞു.

    Read More »
  • Kerala

    50 ലക്ഷം നഷ്ടപരിഹാരം നല്‍കണം; ടിക്കാറാം മീണയ്ക്കെതിരെ പി. ശശി വക്കീല്‍ നോട്ടീസയച്ചു

    തിരുവനന്തപുരം: മുന്‍ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ ടിക്കാറാം മീണക്കെതിരെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി വക്കീല്‍ നോട്ടീസയച്ചു. മീണയുടെ പുസ്തകത്തിലെ മാനഹാനി ഉളവാക്കുന്ന പരാമര്‍ശത്തിനെതിരെയാണ് വക്കീല്‍ നോട്ടിസ്. അടിസ്ഥാന രഹിതവും കള്ളവുമായ പരാമര്‍ശമാണ് മീണ നടത്തിയതെന്ന് വക്കീല്‍ നോട്ടീസില്‍ പറയുന്നു. ‘തന്നെ മനപൂര്‍വം തേജോവധം ചെയ്യാനാണ് ശ്രമം. പുസ്തകം പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും പിന്‍മാറുകയും മാധ്യമങ്ങളിലൂടെ മാപ്പ് പറയുകയും വേണം – വക്കീല്‍ നോട്ടീസില്‍ പറയുന്നു. മാനഹാനിക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്. അഭിഭാഷകനായ കെ.വിശ്വന്‍ മുഖാന്തിരമാണ് വക്കീല്‍ നോട്ടീസയച്ചത്.

    Read More »
  • India

    കോവിഡ്: രാജ്യത്ത് നാലാം തരംഗമില്ലെന്ന് ഐസിഎംആര്‍

    ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് കേസുകളില്‍ നിലവിലുള്ള വര്‍ധനവിനെ നാലാംതരംഗമായി കാണാനാവില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്(ഐ.സി.എം.ആര്‍) അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ സമിരന്‍ പാണ്ഡ. ജില്ലാ തലങ്ങളില്‍ കോവിഡിന്റെ കുതിപ്പ് നിരീക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ രാജ്യം നാലാം തരംഗത്തിലേക്കു പോവുകയാണ് എന്നു പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ന്യൂസ് ഏജന്‍സിയായ ഐ.എ.എന്‍.എസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ തലങ്ങളില്‍ കോവിഡ് കണക്കുകളില്‍ ചില കുതിപ്പ് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ ഇതിനെ നിലവിലെ അവസ്ഥയില്‍ നിന്നുള്ള ഒരു വ്യതിയാനമായേ കണക്കാക്കാനാവൂ. രാജ്യത്തിന്റെ ചില പ്രദേശങ്ങളില്‍ മാത്രമായി ഈ വ്യതിയാനം ഒതുങ്ങി നില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ളത് നാലാംതരംഗം അല്ലെന്നു പറയുന്നതിന് പിന്നിലെ കാരണങ്ങളും അദ്ദേഹം അക്കമിട്ട് നിരത്തുന്നുണ്ട്. അതിലാദ്യത്തേത്, പ്രാദേശികതലങ്ങളിലാണ് കുതിപ്പ് രേഖപ്പെടുത്തിയത്, അതിനു കാരണം ടെസ്റ്റ് ചെയ്യുന്നതിലെ അനുപാതമാണെന്ന് അദ്ദേഹം പറയുന്നു. ഇപ്പോഴുള്ളത് ഒരു വ്യതിയാനം മാത്രമാണ് എല്ലാ സംസ്ഥാനങ്ങളും കോവിഡിന്റെ പിടിയിലാണെന്ന് പറയാനാവില്ല എന്നും പാണ്ഡ പറയുന്നു. കോവിഡ് കൂടുന്നതിന് അനുസരിച്ച് ഹോസിപിറ്റല്‍ അഡ്മിഷന്‍ കൂടുന്നില്ല…

    Read More »
  • LIFE

    അജയ് ദേവ്ഗണ്‍ ലിഫ്റ്റില്‍ കയറാന്‍ ഭയക്കുന്നു; കാരണം ഇതാണ്

    മുംബൈ: ഹിന്ദി ദേശീയഭാഷാ വിവാദവുമായി ബന്ധപ്പെട്ട് കന്നഡ നടന്‍ കിച്ചാ സുദീപും ബോളിവുഡ് താരം അജയ് ദേവ്ഗണും തമ്മിലുണ്ടായ സോഷ്യല്‍ മീഡിയാ സംവാദത്തിന്റെ അലയൊലികള്‍ ഒന്ന് തണുത്ത് വരുന്നതേയുള്ളൂ. അതിനിടെ തന്റെ ഒരു പ്രശ്‌നത്തേപ്പറ്റി തുറന്നുപറഞ്ഞിരിക്കുകയാണ് അജയ് ദേവ്ഗണ്‍. തനിക്ക് ലിഫ്റ്റില്‍ കയറാന്‍ പേടിയാണെന്നാണ് സൂപ്പര്‍താരം വെളിപ്പെടുത്തിയത്. താന്‍ സംവിധാനം ചെയ്ത റണ്‍വേ 34 എന്ന ചിത്രവുമായി ബന്ധപ്പെട്ട് ഒരു ചാനലിനോട് സംസാരിക്കുമ്പോഴാണ് തന്റെ ലിഫ്റ്റിനോടുള്ള ഭയത്തേക്കുറിച്ച് അജയ് ദേവ്ഗണ്‍ വെളിപ്പെടുത്തിയത്. ‘ഏതാനും വര്‍ഷങ്ങള്‍ക്ക് കുറച്ചുപേര്‍ക്കൊപ്പം ലിഫ്റ്റില്‍ കയറിയതായിരുന്നു. പൊടുന്നനെ ലിഫ്റ്റ് പൊട്ടി മൂന്നാം നിലയില്‍ നിന്ന് ഏറ്റവും താഴത്തേ നിലയിലേക്ക് അതിവേഗം വീണു. ഭാഗ്യവശാല്‍ ആര്‍ക്കും ഒന്നും പറ്റിയില്ല. ഒന്നര മണിക്കൂറോളമാണ് അതിനകത്ത് പെട്ടുപോയത്’. താരം പറഞ്ഞു. ഈ സംഭവത്തിന് ശേഷമാണ് താന്‍ ലിഫ്റ്റ് ഭയക്കാന്‍ തുടങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോഴും ലിഫ്റ്റില്‍ കയറിയാല്‍ വല്ലാതെ ഭയചകിതനാകാറുണ്ടെന്നും അജയ് ദേവ്ഗണ്‍ കൂട്ടിച്ചേര്‍ത്തു.

    Read More »
  • Kerala

    കേന്ദ്രമന്ത്രിയെ സന്ദര്‍ശിച്ച് പി.സി. ജോര്‍ജ്; ഇരട്ടനീതി ജനം തിരിച്ചറിയുമെന്ന് വി. മുരളീധരന്‍

    തിരുവനന്തപുരം: കേന്ദ്രമന്ത്രി വി. മുരളീധരനുമായി കൂടിക്കാഴ്ച നടത്തി പി.സി. ജോര്‍ജ്. മതവിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ അറസ്റ്റിലായ പി.സി ജോര്‍ജ് ജാമ്യം ലഭിച്ച ശേഷമാണ് കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. അദ്ദേഹത്തെ പുലര്‍ച്ചെ ഈരാറ്റുപേട്ടയില്‍നിന്ന് അറസ്റ്റുചെയ്ത് തിരുവനന്തപുരംവരെ കൊണ്ടുവന്ന് കോടതിയില്‍ ഹാജരാക്കേണ്ട ആവശ്യമെന്തായിരുന്നുവെന്നും ഇത്രയധികം തിരക്ക് ആര്‍ക്കായിരുന്നുവെന്നും കൂടിക്കാഴ്ചയ്ക്കുശേഷം വി മുരളീധരന്‍ ചോദിച്ചു. ഇതുപോലെ നിരവധി പ്രസംഗങ്ങള്‍ മുന്‍പ് ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തരം നടപടി ഉണ്ടായിട്ടുണ്ടോ ? ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടും. ഇരട്ടനീതി ജനം തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. രാവിലെ പോലീസ് അറസ്റ്റുചെയ്ത് പോലീസ് സ്റ്റേഷനില്‍വച്ചിരിക്കുന്ന ഒരു പൊതുപ്രവര്‍ത്തകനെ കാണാന്‍ പോകുമ്പോള്‍ ഒരു കേന്ദ്രമന്ത്രിക്ക് അനുമതി നിഷേധിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്ന് മനസിലാകുന്നില്ല. 58 പേരുടെ മരണത്തിന് ഉത്തരവാദിയെന്ന ആരോപണ വിധേയനായ അബ്ദുള്‍നാസര്‍ മദനി ജയിലില്‍ കിടക്കുമ്പോള്‍ സംസ്ഥാന മന്ത്രിമാരടക്കം എത്രനേതാക്കള്‍ കാണാന്‍ പോയിട്ടുണ്ട്. അന്ന് ആര്‍ക്കെങ്കിലും പ്രവേശനം നിഷേധിച്ചോ ? ഒരു കേന്ദ്രമന്ത്രിക്ക് ഇത്തരത്തില്‍ പ്രവേശനം നിഷേധിക്കുന്നതിന്റെ അടിസ്ഥാനം എന്താണ് ? അതാണ് മനസിലാകാത്തത്. നമ്മുടെ നാട്ടില്‍ ഭീകരവാദികള്‍…

    Read More »
  • Kerala

    ഭക്ഷ്യ വിഷബാധ: കര്‍ശന നടപടിക്ക് ആരോഗ്യമന്ത്രിയുടെ നിര്‍ദ്ദേശം; അന്വേഷണത്തിന് ഉത്തരവിട്ടു

    തിരുവനന്തപുരം: കാസര്‍കോട്ട് ഷവര്‍മ കഴിച്ചതിനെത്തുടര്‍ന്ന് ഭക്ഷ്യ വിഷബാധയേറ്റ് വിദ്യാര്‍ഥിനി മരിക്കുകയും നിരവധിപേര്‍ ചികിത്സ തേടുകയുംചെയ്ത സംഭവത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. ഭക്ഷ്യ വിഷബാധയേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. അവധി ദിവസമാണെങ്കിലും മതിയായ ക്രമീകരണങ്ങള്‍ ഒരുക്കണം. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥാപനത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. അതിനിടെ, ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്തുമെന്ന് മന്ത്രി എം.വി ഗോവിന്ദന്‍ പറഞ്ഞു. ചെറുവത്തൂരിലെ കടയില്‍നിന്ന് രണ്ട് ദിവസത്തിനിടെ ഷവര്‍മ കഴിച്ചവര്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടാലുടന്‍ ചികിത്സ തേടണമെന്ന് ഡിഎംഒ നിര്‍ദ്ദേശിച്ചു.

    Read More »
Back to top button
error: