Month: May 2022
-
Kerala
WCCയില്‍ നിന്ന് മാല പാര്‍വതി രാജിവച്ചു
ബലാത്സംഗ കേസില്‍ പ്രതിയായ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരായ നടപടിയിലെ മെല്ലെ പോക്കില്‍ പ്രതിഷേധിച്ച് അമ്മയുടെ WCCയില്‍ നിന്ന് മാല പാര്‍വതി രാജിവച്ചു. രാജിക്കത്ത് അമ്മയ്ക്ക് മെയില്‍ ചെയ്തു. വിജയ് ബാബുവിനെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു. നടപടിയൊന്നും ഉണ്ടാകാത്ത പശ്ചാത്തലത്തിലാണ് രാജി നല്‍കിയത്. സമിതിയിലെ മറ്റ് അംഗങ്ങള്‍ക്കും വിഷയത്തില്‍ അമര്‍ഷമുണ്ട്. വിജയ് ബാബുവിനെ പുറത്താക്കാന്‍ 30 ന് തന്നെ സമിതി ശുപാര്‍ശ ചെയ്തിരുന്നു. ഇന്നലെ ചേര്‍ന്ന യോഗം ഇത് തള്ളിയതിലാണ് കടുത്ത അമര്‍ഷം ഉയര്‍ന്നത്. അമ്മ ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ വിയോജിപ്പ് ഉണ്ടെന്ന് മാല പാര്‍വതി പറഞ്ഞു. കേവലം ഒരു പരാതി പരിഹാര സമിതി മാത്രമല്ല WCCയെന്നും പീഡനങ്ങള്‍ തടയുന്നതിനുള്ള നയങ്ങള്‍ നടപ്പാക്കാനുള്ള ഉത്തരവാദിത്തമുണ്ടെന്നും മാല പാര്‍വതി പറഞ്ഞു. അംഗങ്ങളെല്ലാം ഉചിതമായി പെരുമാറേണ്ടത് ഉറപ്പു വരുത്തേണ്ടതുമുണ്ട്. അതിനാല്‍ കമ്മിറ്റി എന്നത് വലിയ ഉത്തരവാദിത്തമാണ്. പക്ഷേ, ഈ സാഹചര്യത്തില്‍ എന്റെ മനസ്സാക്ഷിക്കനുസരിച്ച് ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ കഴിയുമോയെന്ന് സംശയമുണ്ടെന്നും കൂടുതല്‍ വിശദീകരണം പിന്നീട് നല്‍കാമെന്നും മാല പാര്‍വതി…
Read More » -
NEWS
കെഎസ്ആർടിസിയെ രക്ഷിക്കാൻ ഒറ്റവഴിയേയുള്ളൂ-ലോട്ടറി തുടങ്ങുക
ഇന്നത്തെ നിലയിൽ കെഎസ്ആർടിസിക്ക് രക്ഷപ്പെടാൻ ഒറ്റവഴിയേയുള്ളൂ.ലോട്ടറി തുടങ്ങുക.കേട്ടിട്ട് ചിരിക്കാൻ വരട്ടെ. കർണ്ണാടകയിലെ ബാംഗ്ലൂർ നഗരത്തിലെ BTS (Bangalore Transport Service – ഇന്നത്തെ BMTC) 1970-80 കാലങ്ങളിൽ ഒരു ലോട്ടറി നടത്തിയിരുന്നു.ഒരോ ദിവസവും ഒരു ബസ്സ് ടിക്കറ്റ് നമ്പറിനായിരുന്നു സമ്മാനം.സമ്മാനം അടിച്ച വ്യക്തി ടിക്കറ്റുമായി BTS ആപ്പീസിൽ ചെന്നാൽ സമ്മാനത്തുക കൈയ്യോടെ കൈപ്പറ്റാമായിരുന്നു. ഇതിന് പിന്നിൽ നാട്ടുകാരെ കാശുകാർ ആക്കുക എന്ന ലക്ഷ്യം ഒന്നും BTS-നു ഉണ്ടായിരുന്നില്ല.അക്കാലത്ത് ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുന്ന പരിപാടി സർവ്വസാധാരണമായിരുന്നു. കണ്ടക്ടർമാരും തുക വാങ്ങി, ടിക്കറ്റ് കൊടുക്കാതെ ആ വരുമാനം കീശയിൽ ആക്കിയിരുന്ന സംഭവങ്ങളും നിരവധി.ടിക്കറ്റ് എടുത്താൽ സമ്മാനം അടിക്കാനുള്ള സാധ്യത ഉണ്ട് എന്ന് കണ്ട് എല്ലാവരും പിന്നീട് ടിക്കറ്റ് എടുത്തു തുടങ്ങി.ഇതോടെ ബിറ്റിഎസിന്റെ ശുക്രൻ തെളിഞ്ഞു.കണ്ടക്ടർമാരുടെ അഭ്യാസവും നിന്നു.സംസ്ഥാനത്ത് ലോട്ടറി നിരോധിക്കുന്നതു വരെ ബിറ്റിഎസ് ഇത് തുടർന്നു. ഇതിന്റെ ഗുണം കൂടുതൽ പേരും യാത്രയ്ക്ക് കോർപ്പറേഷന്റെ വാഹനങ്ങൾ തിരഞ്ഞെടുക്കും എന്നതാണ്.തന്നെയുമല്ല ടിക്കറ്റ് എടുക്കാതെ യാത്ര…
Read More » -
NEWS
നാളെ ലോക പത്രസ്വാതന്ത്ര്യ ദിനം
1993 മുതൽ എല്ലാവർഷവും മെയ് മൂന്നിന് ലോക പത്രസ്വാതന്ത്ര ദിനമായി ആചരിക്കുന്നു.ദൈനംദിന വാർത്തകൾ ജനങ്ങളെ അറിയിക്കുന്നതിനുവേണ്ടിയുള്ള സാഹസിക യത്നത്തിൽ കൊല്ലപ്പെട്ട പത്രപ്രവർത്തകർക്കും ജയിൽവാസം അനുഭവിക്കുന്നവർക്കും അഭിവാദ്യങ്ങൾ അർപ്പിക്കുന്നതിനായാണ് ഇങ്ങനെയൊരു ദിനാചരണം നടത്തുന്നത്. പത്രസ്വാതന്ത്ര്യത്തിന്റെ നിലനിൽപ്പിനുവേണ്ടി പ്രവർത്തിച്ച വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കാനുള്ള യുനെസ്കോയുടെ ഗില്ലർമോ കാനോ പുരസ്കാരം സമ്മാനിക്കുന്നതും ഈ ദിനത്തിലാണ്.ഭീഷണിയും അടിച്ചമർത്തലുംകൊണ്ട് വരുതിയിലാക്കാൻ കഴിയാത്തത്ര കരുത്തും അംഗീകാരവും ഇന്ന് മാധ്യമ മേഖലയ്ക്കുണ്ട്. വാർത്തകളുടെ ശേഖരണത്തിലൂടെയും, പ്രസിദ്ധീകരണത്തിലൂടെയാണ് പത്രപ്രവർത്തനത്തിന്റെ ചരിത്രം ആരംഭിക്കുന്നത്.പതിനേഴാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലാണ് ആദ്യമായി വാർത്താ പത്രം വിതരണം ചെയ്‌തത്.ദ്വൈവാരികയായിട്ടായിരുന്നു ആദ്യ പ്രസിദ്ധീകരണം.ദി ഡയലി കോറന്റ് എന്ന പേരിൽ പിന്നീട് അറിയപ്പെട്ട പത്രമായിരുന്നു അത്.1690 ൽ അമേരിക്കയിലും പത്രപ്രസിദ്ധീകരണമാരംഭിച്ചു. ഇന്ത്യയിലെ ആദ്യത്തെ പത്രം ബംഗാൾ ഗസറ്റാണ്.1780 ജനുവരി 29-നാണ് അതിന്റെ പിറവി.രാജ്യ സമാചാരം ആണ് മലയാളത്തിലെ ആദ്യത്തെ പത്രം(1847).1848-ൽ കോട്ടയത്ത് നിന്നും ജ്ഞാനദീപം പുറത്തു വന്നു.പശ്ചിമ താരക(1865),കേരള പതാക (1870), മലയാള മിത്രം (1878),കേരള മിത്രം (1881) നസ്രാണി ദീപിക (ഇന്നത്തെ ദീപിക-1887), മലയാള മനോരമ…
Read More » -
India
ഈ മാസം 15 ന് അരവിന്ദ് കെജ്‌രിവാള്‍ കേരളത്തിൽ
ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാള്‍ കേരളത്തിലേക്ക്. ഈ മാസം 15 ന് അരവിന്ദ് കെജ്‌രിവാള്‍ കേരളത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കെജ്രിവാളിന്റെ സന്ദര്‍ശനം. ട്വന്റി – ട്വന്റി കിഴക്കമ്പലത്തിന്റെ സഹകരണത്തില്‍ 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പാണ് കെജരിവാള്‍ ലക്ഷ്യം വെക്കുന്നത്. ട്വന്റി – ട്വന്റി കിഴക്കമ്പലത്തിന്റെ പങ്കാളിത്തത്തോടെ പുതിയ മുന്നണിയാണ് കെജരിവാള്‍ ലക്ഷ്യമിടുന്നത്. അതേസമയം ശ്രീനിവാസന്‍ കൊലപാതകത്തെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരള സന്ദര്‍ശനം അറിയിച്ചിരുന്നു. എന്നാല്‍, പിന്നീട് റദ്ദാക്കുകയായിരുന്നു.
Read More » -
Crime
ശ്രീനിവാസന്‍ വധക്കേസില്‍ പ്രതി കാവില്‍പ്പാട് സ്വദേശി ഫിറോസിന്റെ വീടിന് നേരെ ആക്രമണം
ശ്രീനിവാസന്‍ വധക്കേസില്‍ പ്രതി കാവില്‍പ്പാട് സ്വദേശി ഫിറോസിന്റെ വീടിന് നേരെ ആക്രമണം. ശ്രീനിവാസന്‍ വധക്കേസില്‍ അക്രമി സംഘത്തിനൊപ്പം ഉണ്ടായിരുന്ന വ്യക്തിയാണ് ഫിറോസ്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 13 പേരുടെ അറസ്റ്റാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്. മുഖ്യ സൂത്രധാരന്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല. ഇയാളെക്കുറിച്ച് കൃത്യമായ സൂചനകള്‍ ലഭിച്ചതായാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. ‘പുലര്‍ച്ചെ ശബ്ദം കേട്ടാണ് എണീറ്റത്. ചില്ല് കുപ്പികള്‍ പൊട്ടുന്ന ശബ്ദം കേട്ടു. നല്ല ഗന്ധം ഉണ്ടായിരുന്നു. ഉടനെ പൊലീസില്‍ വിവരമറിയിച്ചു. പേടിച്ച് വിറച്ചാണ് ഇരിക്കുന്നത്. മകന്‍ എവിടെയാണെന്ന് അറിയില്ല. വലിയ ആശങ്കയോടെയാണ് ഞാനും ഭര്‍ത്താവും കഴിയുന്നത്’ ഫിറോസിന്റെ ഉമ്മ പറയുന്നു.ബൈക്കിലെത്തിയ സംഘം പെട്രോള്‍ നിറച്ച കുപ്പി വീട്ടിലേക്ക് എറിയുകയായിരുന്നു. പുലര്‍ച്ചെ ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇന്ന് പുലര്‍ച്ചെ 1.30 ഓടെയാണ് സംഭവം. ബൈക്കിലെത്തിയ സംഘമാണ് പെട്രോള്‍ നിറച്ച കുപ്പി വീട്ടിലേക്ക് എറിയുന്നത്. പെട്രോള്‍ കുപ്പിക്ക് തീ പിടിക്കാത്തതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. വീട്ടില്‍ ഫിറോസിന്റെ മാതാപിതാക്കളടക്കമുള്ളവര്‍ ഉണ്ടായിരുന്നു.…
Read More » -
India
ഒരു ഇടവേളയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശ പര്യടനത്തില്‍
ഒരു ഇടവേളയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശ പര്യടനത്തില്‍. ത്രിദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി യൂറോപ്പിലേക്ക് പുറപ്പെട്ടു.യുക്രെയിനെതിരായി റഷ്യ യുദ്ധം തുടരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ യൂറോപ്യന്‍ രാജ്യങ്ങളിലെ സന്ദര്‍ശനം. ഇന്ന് ബെര്‍ലിനിലെത്തുന്ന പ്രധാനമന്ത്രി ഇന്ത്യ-ജര്‍മനി ഇന്റര്‍ ഗവണ്‍മെന്റല്‍ കണ്‍സള്‍ട്ടേഷന്‍സിന്റെ ആറാമത് എഡിഷന്റെ ഭാഗമായി ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സുമായി ചര്‍ച്ചകള്‍ നടത്തും. ജര്‍മ്മന്‍ മന്ത്രിമാരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഡെന്മാര്‍ക്കില്‍ നടക്കുന്ന രണ്ടാമത്തെ ഇന്ത്യ-നോര്‍ഡിക് ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. ഡെന്മാര്‍ക്ക്, സ്വീഡന്‍, നോര്‍വേ, ഐസ്‌ലന്‍ഡ്, ഫിന്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരും ഇന്ത്യ-നോര്‍ഡിക് ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. കൊവിഡാനന്തര സാമ്പത്തിക മുന്നേറ്റം, <span;> കാലാവസ്ഥാ വ്യതിയാനം, നൂതനസംരംഭങ്ങളും സാങ്കേതിക വിദ്യയും തുടങ്ങിയവയാണ് നോര്‍ഡിക് ഉച്ചകോടിയിലെ വിഷയങ്ങള്‍. ഡെന്മാര്‍ക്കിലെ ഇന്ത്യന്‍ ജനതയെ അഭിസംബോധന ചെയ്യും. ബുധനാഴ്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി കൂടിക്കാഴ്ച നടത്തും. നിലവിലെ ഉഭയകക്ഷി സഹകരണം അവലോകനം ചെയ്യും.
Read More » -
NEWS
പി സി ജോർജ്ജിന്റെ പഴയ പ്രസംഗം വൈറലാകുന്നു
കാെച്ചി: എസ്ഡിപിഐയെ പുകഴ്ത്തി പിസി ജോര്‍ജ് സംസാരിക്കുന്ന പഴയ പ്രസംഗ വീഡിയോ ചര്‍ച്ചയാവുന്നു. 2016 ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ നിന്ന് വിജയിച്ചതിന് പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കോഴിക്കോട് സംഘടിപ്പിച്ച ജനമഹാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിസി ജോര്‍ജ്. എല്ലാ രാഷ്ട്രീയ സമാവാക്യങ്ങളും തെറ്റിച്ചായിരുന്നു 2016 ല്‍ പൂഞ്ഞാറില്‍ സ്വതന്ത്രനായി മത്സരിച്ച പിസി ജോര്‍ജ് വിജയിച്ചത്. എസ്ഡിപിഐ നല്‍കിയ പിന്തുണയാണ് തന്നെ വിജയിക്കാന്‍ സഹായിച്ചതെന്നാണ് പ്രസംഗത്തില്‍ പിസി ജോര്‍ജ് പറയുന്നത്. എസ്ഡിപിഐയെ വാനോളം പുകഴ്ത്തിയാണ് പിസി ജോര്‍ജ് സംസാരിക്കുന്നത്. അസലാമു അലൈക്കും പറഞ്ഞാണ് പിസി ജോര്‍ജ് പ്രസംഗം തുടങ്ങുന്നത്. പ്രസംഗമിങ്ങനെ, ‘ഞാന്‍ നന്ദിയുടെ ഹൃദയവുമായാണ് നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്നത്.കാരണം ആ രാജ്യത്തെ രാഷ്ട്രീയ ഭിക്ഷാംദേഹികള്‍ എല്ലാം കൂടി പിസി ജോര്‍ജിനെ അങ്ങ് ശരിപ്പെടുത്തിക്കളയാം എന്ന് വിചാരിച്ചപ്പോള്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ രാഷ്ട്രീയ നേതൃത്വം എന്ന് വേണമെങ്കില്‍ പറയാന്‍ കഴിയുന്ന എസ്ഡിപിഐയുടെ നേതാക്കന്‍മാരാണ് എളിയവനായ എനിക്ക് ആദ്യമായി പിന്തുണ പ്രഖ്യാപിച്ചത്.…
Read More » -
Kerala
ഫണ്ട് തിരിമറി, സ്ത്രീകളോട് മോശം പെരുമാറ്റം; വിവാദങ്ങളിൽ കലങ്ങി കണ്ണൂർ സിപിഎം
കണ്ണൂർ: രാജ്യത്ത് സിപിഎമ്മിന് ഏറ്റവും കൂടുതൽ അംഗങ്ങളുള്ള ജില്ലയായ കണ്ണൂരിൽ 3 ഏരിയ കമ്മിറ്റികൾ വിവാദങ്ങളിൽ കലങ്ങി മറിയുകയാണ്. സിപിഎമ്മിന്റെ മുൻനിര നേതാക്കളിൽ പ്രധാനപ്പെട്ടവരെല്ലാം കണ്ണൂരിൽനിന്നായിട്ടും ഫണ്ട് തിരിമറിയും സ്ത്രീകളോടുള്ള മോശം പെരുമാറ്റവും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുന്നില്ല. ഏരിയ തലത്തിൽ നേരത്തേ ഒതുക്കി തീർക്കാൻ ശ്രമിച്ച വിഷയങ്ങളാണ് വീണ്ടും ഉയർന്നു വരുന്നത്. ഒരു കോടിയിലേറെ രൂപയുടെ ഫണ്ട് വെട്ടിപ്പാണു പയ്യന്നൂർ ഏരിയ കമ്മിറ്റിയിലെ പ്രശ്നമെങ്കിൽ പെരിങ്ങോത്തും പേരാവൂരിലും പെരുമാറ്റ ദൂഷ്യമാണു വിഷയമായിരിക്കുന്നത്. സഹകരണ സംഘം നടത്തിപ്പിൽ വന്ന പാകപ്പിഴകളും പേരാവൂരിൽ ചർച്ചയാവുകയാണ്. പയ്യന്നൂരിൽ നേതാക്കളെ രക്ഷിക്കാൻ നീക്കം സിപിഎം പയ്യന്നൂർ ഏരിയ കമ്മിറ്റിയിലുണ്ടായ ഫണ്ട് തിരിമറിയുടെ ‘തീവ്രത’ കുറച്ച് പാർട്ടിയുടെ ഇമേജ് സംരക്ഷിക്കാനുള്ള നീക്കങ്ങളാണ് അണിയറയിൽ നടക്കുന്നത്. ആരോപണവിധേയരായ ജനപ്രതിനിധി ഉൾപ്പെടെയുള്ള നേതാക്കൾക്ക് ഉണ്ടായത് ജാഗ്രതക്കുറവാണെന്നും നേതാക്കളുടെ നിർദേശമനുസരിച്ചു പ്രവർത്തിച്ചവരുടേതു വീഴ്ചയാണെന്നും വിലയിരുത്തി പേരിനു നടപടിയെടുക്കാനാണ് ആലോചന. പാർട്ടി നിയോഗിച്ച അന്വേഷണ കമ്മിഷന്റെ കണ്ടെത്തലിൽ കുറ്റക്കാരെന്നു കണ്ടെത്തിയ എല്ലാവർക്കുമെതിരെ നടപടിയുണ്ടാവില്ലെന്നാണു…
Read More » -
India
ലാൻഡിങിനിടെ സ്പൈസ് ജെറ്റ് വിമാനം ആകാശചുഴിയിൽപ്പെട്ടു
ദുർഗാപൂർ: ലാൻഡിങിനിടെ സ്പൈസ് ജെറ്റ് വിമാനം ആകാശചുഴിയിൽപ്പെട്ടു. മുംബൈയിൽ നിന്നും ദുർഗാപൂരിലേക്കുള്ള സ്പൈസ് ജെറ്റിന്റെ എസ്ജി–945 വിമാനമാണു ലാൻഡിങിനിടെ ആകാശചുഴിയിൽപ്പെട്ടത്. ബാഗുകൾ വീണു ചില യാത്രക്കാർക്കു പരുക്കേറ്റിട്ടുണ്ട്. വിമാനം ദുർഗാപൂർ വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. ദുർഗാപൂരിൽ എത്തിയ ഉടൻ യാത്രക്കാർക്ക് വൈദ്യസഹായം നൽകിയതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ സ്പൈസ് ജെറ്റ് ഖേദം പ്രകടിപ്പിച്ചു.
Read More » -
India
‘നല്ല കോണ്‍ഗ്രസ് നേതാക്കള്‍ ആംആദ്മിയില്‍ ചേരൂ; ഗുജറാത്തിനെ ഒരുമിച്ചു ശരിയാക്കാം’
ഗാന്ധിനഗർ: ഒരുതവണ ഗുജറാത്തില്‍ ആംആദ്മിക്ക് അവസരം തരാന്‍ ജനങ്ങളോട് ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി കൺവീനറുമായ അരവിന്ദ് കേജ്‌രിവാൾ. സ്കൂളുകളുടെ അവസ്ഥ മോശമാണെന്നു ചൂണ്ടിക്കാട്ടി സര്‍ക്കാരിന്‍റെ വിദ്യാഭ്യാസ സമ്പ്രദായത്തെ അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്തെ കോൺഗ്രസ്, ബിജെപി നേതാക്കളോടു തന്റെ പാർട്ടിയിൽ ചേരാനും കേജ്‌രിവാള്‍ പറഞ്ഞു. ഗുജറാത്തിലെ ഒരു പൊതു പരിപാടിയിൽ സംസാരിക്കുകയായിരുന്നു കേജ്‍രിവാൾ. ‘27 വര്‍ഷമായി ഗുജറാത്തില്‍ ബിജെപിയാണു ഭരിക്കുന്നത്. ഈ കാലയളവില്‍ സ്കൂളുകളുടെ അവസ്ഥ ഇത്തരത്തിലാക്കി. ഇനിയൊരു അഞ്ച് വര്‍ഷം കൂടി ഈ സര്‍ക്കാരിനെ ജയിപ്പിച്ചിട്ടു കാര്യമില്ല. ഈ അഞ്ച് വര്‍ഷം ഭരണം എനിക്കു തരൂ. എന്നിട്ടും ഗുജറാത്തിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ മാറ്റമുണ്ടായില്ലെങ്കില്‍ നിങ്ങള്‍ക്ക് എന്നെ പുറത്താക്കാം’- കേജ്‌രിവാള്‍ പറഞ്ഞു. ഒരു പരീക്ഷയെങ്കിലും പേപ്പര്‍ ചോര്‍ത്താതെ നടത്തൂവെന്നു പറഞ്ഞ് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനെയും കേജ്‌രിവാൾ വിമര്‍ശിച്ചു. ഗുജറാത്തിലെ നല്ല ചില കോണ്‍ഗ്രസ് നേതാക്കളോട് എഎപിയില്‍ ചേരാനും കേജ്‌രിവാള്‍ ആവശ്യപ്പെട്ടു. ഗുജറാത്ത് തുലയുകയാണ്, ഒരുമിച്ച് ശരിയാക്കാമെന്നും അദ്ദേഹം…
Read More »