Breaking NewsCrimeKeralaLead NewsNEWSSports

ഹോട്ടൽ മുറിയിൽ യുവാക്കളെ എത്തിച്ച് ലഹരി വില്പനയും ലൈം​ഗീക ചൂഷണവും; സന്തോഷ് ട്രോഫി കേരള ഫുട്ബോൾ ടീം മുൻ താരം പിടിയിൽ

തിരുവനന്തപുരം ∙ സന്തോഷ് ട്രോഫി കേരള ഫുട്ബോൾ ടീം മുൻ താരവും ട്രാവൻകൂർ ടൈറ്റാനിയം സീനിയർ സൂപ്രണ്ടുമായ നജീബ് ഖാനെ 4 ഗ്രാം എംഡിഎംഎയുമായി നഗരത്തിലെ ഹോട്ടലിൽ നിന്ന് എക്സൈസ് സംഘം പിടികൂടി. പ്രത്യേക മൊബൈൽ ആപ് തയാറാക്കി അതു വഴി യുവാക്കളെ ഹോട്ടൽ മുറിയിൽ എത്തിച്ച് ലഹരി കൈമാറുന്നതാണ് നജീബ് ഖാന്റെ രീതിയെന്ന് എക്സൈസ് പറഞ്ഞു. 5 വർഷമായി എംഡിഎംഎ ഉപയോഗിക്കുന്നുണ്ടെന്ന് നജീബ് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. ഹോട്ടലിലേക്ക് 25 ഗ്രാം എംഡിഎംഎയുമായി ബെം‍ഗളൂരുവിൽ നിന്ന് ഏജന്റ് വരുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഇൻസ്പെക്ടർ അരുൺ അശോകന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് നജീബ് കുടുങ്ങിയത്.

സന്തോഷ് ട്രോഫി താരമെന്ന നിലയിലാണ് ടൈറ്റാനിയത്തിൽ നജീബ് ഖാന് സ്പോർട്സ് ക്വാട്ടയിൽ ജോലി ലഭിച്ചത്. അഞ്ചു വർഷമായി നജീബ് ലഹരി ഉപയോഗിക്കുന്നുണ്ട്. ഇതിനു ശേഷമാണ് വിൽപനയും തുടങ്ങിയത്. യുവാക്കളെ വിളിച്ചുവരുത്തി ലഹരി കച്ചവടവും ലൈഗിംക ചൂഷണവും പതിവായിരുന്നുവെന്ന് എക്സൈസ് പറയുന്നു. തിരഞ്ഞെടുപ്പിന്‍റെ ഭാഗമായി നടത്തിയ പരിശോധനയ്ക്കിടെയാണ് നജീബിനെ കുറിച്ചുള്ള വിവരം എകൈസൈസിനു ലഭിക്കുന്നത്. രണ്ടു ദിവസമായി ഇയാൾ എക്സൈസ് നിരീക്ഷണത്തിലായിരുന്നു.

Back to top button
error: